Friday, May 6, 2022

സൃഷ്ടിയും സ്രഷ്ടാവും ഒന്നെന്നു കരുതുന്നത്,

 സൃഷ്ടിയും സ്രഷ്ടാവും ഒന്നെന്നു കരുതുന്നത്, 


അഥവാ സൃഷ്ടിയും സ്രഷ്ടാവും രണ്ടായില്ല എന്ന് കരുതുന്നത്,  


അവിവേകമാണെന്ന് കരുതുന്നവരോട്: 


ആ അവിവേകമാണ് ഈയുള്ളവന് വിവേകം. 


വിഭജിച്ച് കാണാത്ത വിവേകം. 


പ്രാപഞ്ചിക സത്യം, 

കാഴ്ചപ്പാടിൽ പലതായി കാണപ്പെട്ടാലും, 

രണ്ടാവില്ല, 

ഒന്നേ ആവുകയുള്ളൂ 

എന്നറിയുന്ന അവിവേകം.


ആ നിലക്ക് ദൈവം പരാജയപ്പെടാത്ത, 

എല്ലവരും ഒന്നെന്ന് കാണുന്ന, 

എല്ലാവരെയും ഒന്നായി കാണുന്ന 

അവിവേകം.


*****


സൃഷ്ടിയെയും സൃഷ്ടാവിനെയും വേർതിരിച്ച് കാണാത്ത 

ആ മൂഡത കൈവരിച്ച് കിട്ടിയാൽ രക്ഷപ്പെട്ടു. 

വിഭജനങ്ങൾ ഒഴിവാകും. 

എല്ലാവരും ഒന്നാകും.

No comments: