Saturday, May 7, 2022

നട്ടുച്ചയ്ക്ക് സൂര്യൻ ഉദിച്ചിട്ടില്ല എന്ന് പറയുന്ന വിഭാഗമായിത്തീരുന്നു ജഡ്ജിമാരും വക്കീൽമാരും.

 നട്ടുച്ചയ്ക്ക് സൂര്യൻ ഉദിച്ചിട്ടില്ല എന്ന് പറയുന്ന വിഭാഗമായിത്തീരുന്നു ജഡ്ജിമാരും ആ ജഡ്ജിമാരെ പേടിച്ച് ഓച്ചാനിച്ച് നിൽക്കുന്ന വക്കീൽമാരും. 


സാങ്കേതികത്വവും നടപടിക്രമങ്ങളും അവർക്ക് സത്യത്തേക്കാളും നീതിയേക്കാളും സാമാന്യ യുക്തിയെക്കാളും മുഖ്യം.


ജഡ്ജിമാരുടെ ഭാഗത്ത് വരുന്ന തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കാനും വിളിച്ചു പറയാനും ആർജവം ഉള്ള ഒരൊറ്റ വക്കീലിനെ കാണിച്ച് തരാൻ പറ്റില്ല. പൊതുവെ വക്കീലന്മാർ ജഡ്ജിമാരുടെ മുൻപിൽ എച്ചിൽപട്ടികളെ പോലെ മാത്രം പെരുമാറുന്നു. അനുകൂലമായ വിധി കിട്ടാനും മറ്റും....


അഥവാ ആർജവം ഉള്ള ആരെങ്കിലും ഏതെങ്കിലും ഒരു വക്കീൽ ഉണ്ടെങ്കിൽ അങ്ങനെയുള്ള ആ വക്കീൽ കോടതിയിൽ തന്നെ ഒറ്റപ്പെടും. 


എത്ര കഴിവും ആത്മാർഥതയും ഉണ്ടെങ്കിലും അങ്ങനെയുള്ള ആ വക്കീൽ തൻ്റെ ജോലിയിൽ ഒരു മഹാപരാജയം ആവും. ജഡ്ജിമാർ ഉന്നം വെച്ച് പെരുമാറി അയാൾ നടത്തുന്ന കേസുകളിൽ തെറ്റായ വിധികൾ ഉണ്ടാക്കി അയാളെ ബോധപൂർവ്വം പരാജയപ്പെടുത്തും.


കുറേ നല്ല വക്കീലൻമാർ ഇതുകൊണ്ട് മാത്രം പരാജയം ആകുന്നുണ്ട്. 


എന്നാൽ കൃത്യമായും ഏറ്റവും വലിയ രാജ്യദ്രോഹമായ കള്ളനോട്ട് പോലുള്ള കേസുകളിൽ വരെ വെറും കുറ്റവാളിയായ കക്ഷിയെ എളുപ്പം രക്ഷപ്പെടുത്തി വലിയ ഫീസ് വാങ്ങി വിജയിക്കുന്ന മനസ്സാക്ഷി വിറ്റുതുലച്ചു വിജയിക്കുന്ന വലിയ വാക്കീലൻമാരും ഉണ്ടാവാം.


കക്ഷിയുടെ പൈസ വാങ്ങി കണ്ണടച്ച് വിഴുങ്ങുന്ന ഒരു നീതിബോധവും ഇല്ലാത്ത വക്കീൽ കൂട്ടങ്ങളും വിധികർത്താക്കളും തന്നെയാണ് നമ്മുടെ ശാപം. 


അവർ കോടതിയെ അവർക്ക് അഴുക്ക് കുടിക്കാനുള്ള അഴുക്കുചാല് പോലെയാക്കുന്നു. 


അഴുക്ക് ചാലിന് ചുറ്റും വൃത്തികേട് പ്രതിഫലമായി കുടിച്ച് അതിജീവിച്ച് തടിക്കാൻ മാത്രം വരുന്ന കൊതുകുകൾ മാത്രമായി അവർ സ്വയം പരിണമിക്കുന്നു.

No comments: