Friday, May 6, 2022

ഇന്ന് 54.

 ഇന്ന് 54.


തെരഞ്ഞെടുത്ത് ജനിച്ച്

54 ആയതല്ല.


ആയത് കൊണ്ടായി.


ആവുന്നത് കൊണ്ട്

ആവുന്നത്ര തുടരുന്നു.


ഒരു യാത്ര പോലെ

ലക്ഷ്യം വെച്ച്

എവിടെ നിന്നോ 

ജനിച്ച് വന്നതല്ല.


അങ്ങനെയൊരു ' എവിടെ '

എവിടെയും ഇല്ല.


ഇനി എവിടേക്കും 

ഒരു യാത്ര പോലെ തന്നെ

ലക്ഷ്യം വെച്ച്

പോകാനുമില്ല.


ആയത് പോലെ

ഇല്ലാതെയുമകും.

എല്ലാവരേയും പോലെ.


എങ്ങിനെയോ 

ഇങ്ങനെ 

ഇവിടെ.


എന്തോ 

ഇത് പോലെ 

ഇവിടെ.


നിസ്സഹായത മാത്രം

തിരഞ്ഞെടുപ്പായി. 


ആ നിസ്സഹായതയെ തന്നെ

നിലപാടാക്കി പറഞ്ഞ്.

No comments: