Saturday, May 7, 2022

കോടതി എന്ന് കേൾക്കുമ്പോൾ ഛർദ്ദിവരുന്നു. അത് കണ്ട് പലരും ചോദിക്കുന്നു "എന്താ ഗർഭമാണോ?'

 മതം: ഒരുവിധം സത്യത്തെയും അവയിലേക്കുള്ള വഴികളേയും കൊന്നുകളഞ്ഞു. രാജ്യം: ബാക്കിയുള്ള സത്യത്തെയും അവയിലേക്കുള്ള വഴികളേയും കൊന്നുകളഞ്ഞു. യേശുവും സോക്രട്ടീസും സാക്ഷി.

******

ക്രിസ്ത്യൻ മേഖലയിൽ ക്രിസ്ത്യാനിയെയും ഹിന്ദു മേഖലയിൽ ഹിന്ദുവിനെയും മുസ്ലിം മേഖലയിൽ മുസ്ലിമിനെയും സ്ഥാനാർത്ഥി ആക്കുന്നത്രയേ നമ്മുടെ മതേതരത്വവും മതേതരത്വധൈര്യവുമുള്ളൂ.


*****

ശമ്പളത്തിനും ആനുകൂല്യങ്ങൾക്കും പ്രമോഷനും വേണ്ടി മാത്രം തൊഴിലെടുക്കുന്ന ഒരാൾക്ക് നീതി തരനാവില്ല. അയാൾക്ക് നീതി ഒരു വിഷയമാവില്ല. ഏറിയാൽ തൊഴിലെന്ന നിലക്ക് എന്തോ ചെയ്തെന്ന് വരുത്തുക മാത്രമല്ലാതെ.


*****

ഒന്ന് തെറ്റിയാൽ എല്ലാം തെറ്റിയെന്ന് പറയുന്ന, കോപിക്കുന്ന നിമിഷത്തിൽ എന്തും വിളിച്ച് ആരോപിച്ച് ആക്ഷേപിച്ച് പറയുന്ന, അതിനും കരച്ചിലിനെ കൂട്ടുപിടിക്കുന്ന സ്ത്രീയുടെ പ്രകൃതത്തെ  എന്ത് പേരിട്ട് വിളിക്കാം? നന്ദികേടെന്നോ? പക്ഷേ അതാണവളുടെ ശക്തി. ഏത് മാന്യനായ പുരുഷനും അവൻ്റെ സർവ്വന്യായങ്ങളും സാമാന്യയുക്തിയും തോറ്റുപോകുന്ന ശക്തി.


*****

കോടതി എന്ന് കേൾക്കുമ്പോൾ ഛർദ്ദിവരുന്നു. അത് കണ്ട് പലരും ചോദിക്കുന്നു "എന്താ ഗർഭമാണോ?' എന്ന്. കോടതിക്കറിയാത്ത, കോടതി ഒരിക്കലും കാണാത്ത സത്യം ഗർഭംധരിച്ച് ചർദ്ദിക്കുക ഇവിടെ മഹാഭൂരിപക്ഷം സാധാരണക്കാരനും വിധിയെന്ന് ഈയുള്ളവൻ ആത്മഗതം ചെയ്തു.








No comments: