Friday, May 6, 2022

ദൈവം മാത്രം തന്നെയല്ലേ ഉളളൂ.

 ദൈവം മാത്രം തന്നെയല്ലേ ഉളളൂ. 


എങ്കിൽ മനുഷ്യനിലൂടെയും, മനുഷ്യന് വേണ്ടത്ര വേണ്ടത് പോലെ, പണിയെടുക്കുന്നത് ദൈവം തന്നെ. 


മോശമായാലും നല്ലതായാലും ദൈവം ചെയ്യുന്നത്. മോശവും നല്ലതും എന്ന വ്യത്യസ്തത, വ്യത്യസ്തതകൾക്കതീതമായ ദൈവത്തിനില്ല എന്നതിനാൽ.


നമ്മൾ ചെയ്യുന്നതെന്ന് നമുക്ക് തോന്നുന്നത് പോലും അങ്ങനെ തൊന്നിക്കൊണ്ട്, ഒരർത്ഥത്തിൽ തോന്നിപ്പിച്ചു കൊണ്ട് ദൈവം തന്നെ ചെയ്യുന്നു. 


അല്ലാതെ ദൈവത്തെയും ദൈവത്തിൻ്റെ ഇടപെടലിനെയും സന്ദേശത്തെയും ഏതോ കാലത്തും സ്ഥലത്തും വ്യക്തിയിലും ഗ്രന്ഥത്തിലും ചുരുക്കുന്നതാണ് പ്രശ്നം.


അതുകൊണ്ടാണ് സങ്കുചിതത്വവും തീവ്രതയും അസഹിഷ്ണുതയും ശ്വാസംമുട്ടലും ഒത്തുപോകായ്കയും ഉണ്ടാവുന്നത്.

No comments: