മാസം നിശ്ചയിക്കാൻ ചന്ദ്രനെ കണ്ണ് കൊണ്ട് നേരിട്ട് കാണണം പോൽ...
മനുഷ്യൻ ഇപ്പൊൾ ജീവിക്കുന്നത് ദൈവം ഉണ്ടാക്കിത്തന്ന ശാസ്ത്രത്തിൻ്റെയും സൗകര്യങ്ങളുടെയും ലോകത്തല്ല, പകരം മനുഷ്യൻ തന്നെ സ്വയം കണ്ടെത്തി ഉണ്ടാക്കിയ സൗകര്യങ്ങളുടെയും ശാസ്ത്രത്തിൻ്റെയും ലോകത്ത് മാത്രമാണ്.
മനുഷ്യൻ ഇപ്പൊൾ പ്രതിരോധിച്ചും ചികിത്സിച്ചും യാത്രചെയ്തും ഇൻ്റർനെറ്റ് ഉപയോഗിച്ചും TV കണ്ടും ജിപിഎസ് ഉപയോഗിച്ചും ജീവിക്കുന്നത് എങ്ങിനെയെന്ന് ഇവർ ഇപ്പോഴും മനസ്സിലാക്കിയിട്ടില്ല.
*****
ഗോളശാസ്ത്രവും ആകാശ നിരീക്ഷണുവുമൊക്കെ അത്രയ്ക്ക് വളർന്നിട്ടുണ്ട്.
നൂറ് കൊല്ലം കഴിഞ്ഞുവരുന്ന സൂര്യഗ്രഹണം വരെ സമയവും സ്ഥലവും വെച്ച് മുൻകൂട്ടി അറിയാം, പറയാം.
എല്ലാ മാസവും ദിവസവും ഉദയാസ്തമയങ്ങളും നിസ്കാര സമയവും മുൻകൂട്ടി നിശ്ചയിക്കാം.
പക്ഷെ റമദാനിലും ശവ്വാലിലും ചന്ദ്രനെ നേരിട്ട് കാണണം മാസം നിശ്ചയിക്കാൻ.
കാരണം മുഹമ്മദിൻ്റെ കാലത്ത് ഇതൊന്നും ഇല്ലാത്തത് കൊണ്ടും മുഹമ്മദിന് ഇതൊന്നും അറിയില്ലായിരുന്നു എന്നത് കൊണ്ടും നമുക്ക് ഇതൊന്നും ഇപ്പോഴും പാടില്ല.
ഈയടുത്ത കാലത്ത് വരെ tvയും വീഡിയോയും ഫോട്ടോയും ഉച്ചഭാഷിണിയും സിനിമയും ചിത്രംവരയും സംഗീതവും (നൃത്തത്തിൻ്റെ കാര്യം പറയുകയേ വേണ്ട) ഒന്നും പാടില്ലെന്ന് പറഞ്ഞതും വിശ്വസിച്ചതും നടപ്പാക്കിയതും പോലെ ഇപ്പോഴും ഇക്കാര്യത്തിൽ.
ഇവർ ഇപ്പോഴും എവിടെയാണോ ഏത് നൂറ്റാണ്ടിലാണോ ആവോ?
No comments:
Post a Comment