Friday, May 13, 2022

അല്ലെങ്കിലും എന്താണീ രാജ്യദ്രോഹം?

 അല്ലെങ്കിലും എന്താണീ രാജ്യദ്രോഹം?


അതാത് കാലത്തെ ഭരണകൂടവും ഭരണകൂടതാൽപര്യവും സൗകര്യത്തിനനുസരിച്ച് നിശ്ചയിക്കും രാജ്യദ്രോഹം എന്തെന്ന്. വെറും വെറുതേ. 


യഥാർഥത്തിൽ രാജ്യദ്രോഹികൾ വരെയായ ഭരണാധികാരികൾക്ക് അവരെ സ്വയം രക്ഷിക്കാൻ മറ്റുള്ളവരെ രാജ്യദ്രോഹികൾ ആക്കേണ്ടി വരും. 


അങ്ങനെ ഭരണാധികാരികളെ പിന്തുണക്കാത്ത മറ്റുള്ളവർ രാജ്യദ്രോഹികൾ ആവും. 


മതരാഷ്ട്രത്തിൽ മതംമാറ്റം വരെ രാജ്യദ്രോഹം എന്ന് വരുത്തുന്ന രീതിയിൽ വ്യാഖ്യാനവും നിർവചനവും വന്നത് അങ്ങനെ. 


അങ്ങനെ കൊന്നുതള്ളപ്പെട്ടവർ എത്രയെത്ര?


മതംമാറ്റം എന്നത് പോലും, അതിൽ ഭരണകൂടവും ഭരണകൂടതാൽപര്യവും കൂടിക്കലർത്തി, അവർക്ക് വേണ്ട വാർത്തയും വ്യാഖ്യാനവും ഉണ്ടാക്കി, അവർക്ക് വേണ്ടവിധം വേണ്ടവർക്കെതിരെ മാത്രം പലതും രാജ്യദ്രോഹമായി ചിത്രീകരിച്ച് നടപ്പാക്കി. 


എന്നും എപ്പോഴും ഭരണങ്കൂടവും ഭരണാധികാരികളും നിശ്ചയിക്കും ആരാവണം രാജ്യദ്രോഹികൾ എന്ന്. 


ഇപ്പോഴും എപ്പോഴും ഇന്ത്യയിൽ നടന്ന രാജ്യദ്രോഹ ആരോപണങ്ങൾ പോലെ. 


ബ്രിട്ടീഷുകാർക്ക് നമ്മുടെ സ്വാതന്ത്ര്യ സമസേനാനികൾ രാജ്യദ്രോഹികൾ ആയിരുന്നു എന്നതും നാം ഇതിന് തെളിവായി ഓർക്കണം. 


അത്രയ്ക്കങ്ങിനെ തിരിഞ്ഞിരുന്നാൽ നിർവചനവും വ്യാഖ്യാനവും മാറുന്നത് മാത്രം രാജ്യദ്രോഹം.


പണ്ട് നാസി ജർമ്മനിയിലും ഇങ്ങടുത്ത് ഈജിപ്തിലും സിറിയയിലും നടന്നത് അങ്ങനെ. 


അതിന് ഭരണാധികാരികൾക്ക് നിർബന്ധമായും മതത്തിൻ്റെ കൂട്ട് വേണ്ട. 


രാജ്യദ്രോഹം തന്നെയാണ് എല്ലാവരും എപ്പോഴും ഉന്നയിക്കുന്ന, എളുപ്പം ചിലവാകുന്ന ന്യായവും ആരോപണവും. 


ഭരണകൂടം സ്വയം നിശ്ചയിക്കും അവർക്ക് വേണ്ട രാജ്യദ്രോഹം എന്തെന്ന്...

No comments: