Tuesday, May 17, 2022

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും. (തുടരുന്നു....) മൂന്നാം ഭാഗം.

 ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും.


(തുടരുന്നു....)


ഒരു വ്യത്യാസം പറയട്ടെ...


ഭീകരതയും തീവ്രതയും, ഭീകരവാദവും തീവ്രവാദവും ഒന്നല്ല. രണ്ടും തീർത്തും വേറെ വേറെ കാര്യങ്ങളാണ്. 


തീവ്രവാദി നിർബന്ധമായും ഭീകരവാദി കൂടി ആയിക്കൊള്ളണമെന്നില്ല. 


ഒരു നല്ല വിശ്വാസി നല്ല തീവ്രവാദി കൂടിയാവാം എന്ന് മാത്രം.


പക്ഷെ ഒരു നല്ല വിശ്വാസി ഒരുനിലക്കും ഭീകരവാദി ആവില്ല, ആയികൊള്ളണമെന്നില്ല. സാധാരണഗതിയിൽ മതവിശ്വാസം അങ്ങനെയൊരു ഭീകരവാദം ആഹ്വാനം ചെയ്യില്ല, ചെയ്യുന്നില്ല, എങ്കിൽ പ്രത്യേകിച്ചും.


തീവ്രത എന്നാലും തീവ്രവാദം എന്നാലും ഒരാൾ തൻ്റെ വാദത്തിലും വിശ്വാസത്തിലും ഒരുതരത്തിലുള്ള  മാറ്റത്തിനും നീക്കുപോക്കുകൾക്കും തയാറല്ലാത്ത വിധം മൗലികതയിൽ ഉറച്ചുനിൽക്കുന്ന തീവ്രമായ നിലപാട് ഉള്ളവനാവുക എന്ന് മാത്രം അർത്ഥം.


സാധാമുസ്ലിംകളുടെയും പൊതുവെ എല്ലാ മതവിശ്വാസികളുടെയും കാര്യത്തിൽ വെറും കൊള്ളയും കൊള്ളിവെപ്പും ബലാൽസംഗവും അക്രമവും മാത്രം നടത്തുന്ന ഭീകരത എന്നതും ഭീകരവാദം എന്നതും ബാധകമല്ല. വാദത്തിലും വിശ്വാസത്തിലും തീവ്രമാവുക എന്ന തീവ്രത മാത്രമാണ് ബാധകമാവുക. 


ഇത് വിശ്വാസത്തെ മുറുകിപ്പിടിക്കുന്ന, വിശ്വാസത്തെ എല്ലാറ്റിനും ആധാരമാക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ കാര്യത്തിലും ആർഎസ്എസിൻ്റെ കാര്യത്തിലും ഒരളവോളം ബാധകമാണ്, ബാധകമാകേണ്ടതാണ്. ഇതിൽ വെറും അധികാരതാൽപര്യം മാത്രം കടന്നുവന്നില്ലെങ്കിൽ....


കാരണം മതവിശ്വാസിക്ക് അവനെ പലതിൽ നിന്നും തടഞ്ഞു നിർത്തുന്ന മതവിശ്വാസവും കല്പനകളും ഉണ്ട്. പ്രത്യേകിച്ചും ബലാൽസംഗവും വ്യഭിചാരവും കൊള്ളയും അനീതിയും ഒക്കെ തടയുന്ന മതകല്പനകൾ അവർക്കുണ്ട്.


അതുകൊണ്ട് തന്നെ മതതീവ്രവാദം പൂർണമായും ഭീകരവാദം കൂടി ആവില്ല, ആവണമെന്നില്ല. 


തീവ്രവാദം ഉടലെടുക്കുന്ന, തീവ്രവാദത്തിനാധാരമായ മതവിശ്വാസം ഭീകരതയെ അനുവദിക്കില്ലെങ്കിൽ പ്രത്യേകിച്ചും മതതീവ്രവാദത്തിന് കൊള്ളയും കൊള്ളിവെപ്പും കൂട്ടബലാത്സംഗങ്ങളും നിഷ്ഠൂരതയും മാത്രം നടത്തുന്ന ഭീകരവാദം കൂടി ആവാൻ പറ്റില്ല. 


അതുകൊണ്ട് തന്നെ ആർഎസ്എസ്, ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകൾക്കും ഒരളവോളം. ഇവരിൽ ആര് എത്രക്ക് മതവും മതഗ്രന്ഥങ്ങളും മുറുകെപ്പിടിക്കുന്നു എന്നതിനെ ആശ്രയിച്ച്. ഇവരിൽ ആര് എത്രകണ്ട് നന്മതിന്മയിലും കർമ്മഫലങ്ങളിലും അതിൻ ഫലമായ സ്വർഗ്ഗനരകങ്ങളിലും വിശ്വസിച്ച് കാര്യങ്ങൽൾ ചെയ്യുന്നു, നിയന്ത്രിക്കുന്നു എന്നതിനെ ആശ്രയിച്ച്.


പക്ഷേ, ഏതെങ്കിലും ചില ഘട്ടത്തിൽ പ്രതികരണവും പ്രതിരോധവും പോലെ, പ്രതികരണവാദവും പ്രതിരോധവാദവും പറഞ്ഞ്, ഭീകരതയും ഭീകരവാദവും കൂടിയാവും തീവ്രവാദം. പ്രത്യേകിച്ചും അതിൽ അവരുടെ സൗകര്യം പോലെ ധർമ്മവും അധർമ്മവും കൂട്ടിക്കുഴച്ചാൽ.


പക്ഷേ, ഒന്നുറപ്പിച്ച് പറയാം. ഭീകരതയും ഭീകരവാദവും  ഏതർത്ഥത്തിലും ഭീകരതയും ഭീകരവാദവും മാത്രമാണ്. പ്രത്യേകിച്ചൊരു വിശ്വാസത്തിൻ്റെ പിൻബലം ഇല്ലാതെ, ആവശ്യമില്ലാതെ. വെറും അക്രമവാസനയും കുറ്റവാളിമനസ്സും മനഃശാസ്ത്രവും മാത്രം മുതലെടുത്ത്. അസൂയയും ശത്രുതയും വെറുപ്പും മാത്രം ഉണ്ടാക്കിക്കൊണ്ട്


(തുടരും, തുടരണം....)

No comments: