കവിത തുളുമ്പാത്ത ഏത് നിമിഷമാണ് ജീവിതത്തിലുള്ളത്? പ്രകൃതിയെ മൊത്തം കുടിച്ചുമോന്താന്‍ തോന്നും. പക്ഷെ, പ്രകൃതി നമ്മെ കുടിച്ചുമോന്തും.
*****
ദൈവവും മതവും തമ്മിൽ ഒരു ബന്ധവും ഇല്ല. മതം ദൈവത്തിലേക്കുള്ള വഴിയല്ല, വഴിതടസ്സമാണ്. ഉണ്ടെങ്കിൽ ഉള്ള ദൈവം എല്ലായിടത്തുമാണ്, എല്ലാവർക്കുമാണ്. എങ്ങിനെയും എവിടെനിന്നും പ്രാപിക്കാം. എല്ലാവരും ആ ദൈവത്തിൽ മാത്രമാണ്. അങനെയാവാൻ ഒരു മതവും വേണ്ട, ഒരു മതവും വഴിയല്ല. മതം കാഴ്ചമുട്ടിക്കുന്ന വെറും മതിൽ മാത്രം.
*****
No comments:
Post a Comment