Saturday, May 7, 2022

കക്ഷിക്ക് കേസ് നേരിട്ട് വാദിക്കാം,

 കക്ഷിക്ക് കേസ് നേരിട്ട് വാദിക്കാം, വാദിക്കാനാവണം. വക്കീൽ ആവശ്യമില്ല, ആവശ്യമില്ലാതാവണം. എങ്കിൽ കോടതി സാധാരണക്കാരനെയും സാമാന്യയുക്തിയെയും എളുപ്പം മനസ്സിലാക്കാനാവും വിധം സാങ്കേതികത്വവും നടപടിക്രമങ്ങളും കുറക്കുകയാണ് വേണ്ടത്. ലാളിത്യവും വിനയവും ഭാഷയാക്കി താഴോട്ട് വരികയാണ് വേണ്ടത്. അല്ലാതെ സമ്പന്നനും സൂത്രശാലിക്കും ശക്തനും  മാത്രം സമീപിക്കാനാവുന്ന വിധം പേടിപ്പിക്കുന്ന കോലത്തിൽ ഉയർന്ന് മാറി നിൽക്കുകയല്ല വേണ്ടത്.


*****

കൊതുകിനെ കൊല്ലുന്നു. കോഴിയെ വെട്ടിനുറുക്കി വിഭവങ്ങളാക്കുന്നു. എന്നിട്ടോ? അവർക്കൊന്നുമില്ലാത്ത മരണവും മരണാനന്തരവും ചർച്ച ചെയ്യുന്നു.


*****


ഒരു ചെറിയ ചോദ്യം. ന്യൂനപക്ഷത്തിൽ മാത്രമാണോ ഈ ജിഹാദിയും ഭീകരവദിയും തീവ്രവാദിയും ഉണ്ടാവുക? ഭൂരിപക്ഷത്തിലും ഉണ്ടാവില്ലേ? ഭരണകൂട പിന്തുണയോടെയും അവർ ഉണ്ടാവില്ലേ?


*****

മതേതരത്വം നമ്മൾ നാട്ടിൽ പറയും, നാട്ടിന് വേണ്ടി പറയും, നാട്ടിൽ നടപ്പാക്കാൻ പറയും. പക്ഷേ, അതേ മതേതരത്വം നമ്മൾ വീട്ടിൽ പറയില്ല, വീട്ടിന് വേണ്ടി പറയില്ല, വീട്ടിൽ നടപ്പാക്കാൻ പറയില്ല. ശുദ്ധ കാപട്യം.














No comments: