Sunday, May 8, 2022

രണ്ട് പാർട്ടികൾ. അംബ്രല്ലാ പാർട്ടികൾ ആവാൻ ശ്രമിച്ച, നിലകൊണ്ട രണ്ട് പാർട്ടികൾ.

 രണ്ട് പാർട്ടികൾ. 


അംബ്രല്ലാ പാർട്ടികൾ ആവാൻ ശ്രമിച്ച, നിലകൊണ്ട രണ്ട് പാർട്ടികൾ. 


അതിലൊന്ന് ആർഎസ്എസ്. 


ആർഎസ്എസ് യഥാർഥത്തിൽ തന്നെ, ശരിക്കും അംബ്രല്ലാ പാർട്ടിയായി. 


എല്ലാ വ്യത്യസ്തമായ ഹൈന്ദവ പാർട്ടികളും ആർഎസ്എസിന് കീഴിൽ ഒരുമിച്ച് നിൽക്കുന്നു.


മറ്റൊന്ന് ജമാഅത്തെ ഇസ്ലാമി. 


എത്ര ശ്രമിച്ചിട്ടും ജമാഅത്തെ ഇസ്ലാമിക്ക് അംബ്രല്ലാ പാർട്ടിയാവാൻ സാധിച്ചില്ല.


മറ്റൊരു മുസ്ലിം പാർട്ടിയും ജമാഅത്തെ ഇസ്ലാമിക്ക് കീഴിൽ ഒരുമിച്ച് നിന്നില്ല, നിൽക്കുന്നില്ല.


*****


എന്ത്കൊണ്ട് ആർഎസ്എസിന് അംബ്രല്ലാ പാർട്ടിയാവാൻ സാധിച്ചു? 


ഒരേയൊരു കാരണം. 


ഹിന്ദുമതത്തിൽ വിശ്വാസപരമായി തീവ്രതയും അവസാനവാദവും ഏകസത്യാവാദവും ഇല്ല. ഹിന്ദുമതത്തിന് എന്തെങ്കിലും മതപരമായി നിർബന്ധമെന്നോ നിഷിദ്ധമെന്നോ ഇല്ല. ആ നിലക്ക് ഹിന്ദുമതം എന്നത് തന്നെയില്ല. ഇത് ആർഎസ്എസിന് അനുഗുണമായി ഭവിച്ചു.


അതുകൊണ്ട് തന്നെ ഹിന്ദുസമുദായത്തിലെ പലതരം പാർട്ടികൾക്കും വിശ്വാസപരമായ തീവ്രതയും അവാകശവാദവും ഏകസത്യാവാദവും വേണ്ടെന്നായി, ഇല്ലെന്നായി. 


ജാതി വ്യത്യസ്തമാകുന്നത് പോലും വിശ്വാസപരമായ തീവ്രതയും അവസാനവാദവും ഉണ്ടാക്കുന്നില്ല. 


ഏത് ജാതിക്കാർക്കും എന്തും വിശ്വാസപരമായി ആവാമെന്നുണ്ട്. വിശ്വാസം അത്രക്ക് വ്യക്തിനിഷ്ഠമെന്നുണ്ട്.


ആർഎസ്എസിനോ പൊതുവെയുള്ള  ഹിന്ദുസംഘടനകൾക്കോ നിർബന്ധമായും പിന്തുടരേണ്ട മതമൗലികതയോ ഏകവഴിയോ ഗ്രന്ഥമോ വ്യക്തിയോ ഇല്ല. ഏതെങ്കിലും വഴിയിലൂടെ മാത്രം പോയാൽ കിട്ടേണ്ട സ്വർഗ്ഗമോ നരകമോ ഇല്ല. 


എന്നതും ഹിന്ദു സംഘടനകൾക്ക് പരസ്പരം ഒന്നിക്കാനും ആർഎസ്എസിന് സ്വയം ഒരു അംബ്രെല്ലാ പാർട്ടിയാവാനും ന്യായമായി. രാഷ്ട്രീയവും സാംസ്കാരികവും അല്ലാത്ത ലക്ഷ്യങ്ങൾ ഇവർക്ക് ആർക്കുമിടയിൽ ഇല്ലെന്നത് ആർഎസ്എസിന് Remote വെച്ച് ദൂരെ നിന്നും എല്ലാം നിയന്ത്രിക്കാനാവും വിധം തന്നെയാക്കി.


****


എന്തുകൊണ്ട് ആർഎസ്എസിന് സാധിച്ചത്. ജമാഅത്തെ ഇസ്ലാമിക്ക് സാധിച്ചില്ല?


ആർഎസ്എസിന് നേർവിപരീതമായ കാരണം ജമാഅത്തെ ഇസ്ലാമിക്ക്. 


കരിമ്പിന് കമ്പ് കേട്. ജമാഅത്തെ ഇസ്ലാമിക്ക് ജമാഅത്തെ ഇസ്ലാമിയും അതുയർത്തിപ്പിടിക്കുന്ന ഇസ്ലാമും ഇസ്ലാമിൻ്റെ ഉള്ളിലിരിപ്പും അതുപോലെയായി.


ജമാഅത്തെ ഇസ്ലാമി ഉയർത്തിപ്പിടിക്കുന്ന, ഇസ്‌ലാമിലുള്ള, അടിസ്ഥാനപരമായി ഇസ്‌ലാമിൽ ഒളിഞ്ഞുനിൽക്കുന്ന, വിശ്വാസപരമായ തീവ്രതയും മൗലികതയും തന്നെ ജമാഅത്തെ ഇസ്ലാമിയുടെ അംബ്രല്ലാ പാർട്ടിയാവനുള്ള വഴിയിൽ സ്വയം കേടായി, തടസമായി. 


പിന്തുടരേണ്ടത് ഏകവഴി മാത്രം, ഏകഗ്രന്ഥം മാത്രം, ഏകവ്യക്തി മാത്രം എന്നത് ഫലത്തിൽ മുസ്ലിംകളിലെ ഓരോ പാർട്ടിയും തങ്ങൾ മാത്രം അങ്ങനെ, തങ്ങൾ മാത്രം അങ്ങനെ പിന്തുടരുന്നവർ എന്ന് സ്വയം അവകാശപ്പെടുന്നതാക്കി. അത് തന്നെ ജമാഅത്തെ ഇസ്‌ലാമിയെ സ്ബന്ധിച്ചെടത്തോളം സ്വയം കരിമ്പിന് കമ്പ് എന്ന പോലെയായി.


മുസ്ലിംകളിലെ ഓരോ പാർട്ടിയും നമ്മൾ മാത്രം ശരി, നമ്മുടേത് മാത്രം ശരി എന്ന് പറയുന്നിടത്ത് ജമാഅത്തെ ഇസ്ലാമിയുടെ അംബ്രല്ലാ പാർട്ടിയാവനുള്ള സ്വപ്നം പൊലിഞ്ഞു.


ജമാഅത്തെ ഇസ്ലാമിക്കും ഇല്ലാത്ത വ്യത്യസ്ത  മുസ്ലിം സംഘടനകൾക്കും നിർബന്ധമായും പിന്തുടരേണ്ട മതമൗലികതയുണ്ട്. 


അവർക്കെല്ലാവർക്കും അതിലൂടെ മാത്രം പോയാൽ കിട്ടേണ്ട സ്വർഗ്ഗനരകവുമുണ്ട്.  


അങ്ങനെയുള്ള ഒരേയൊരു ശരി, ഒരേയൊരു വഴി വാദങ്ങൾ മുസ്ലിം സംഘടനകൾ പരസ്പരം ഒന്നിക്കാതിരിക്കാൻ ന്യായമായകുന്നു. 


ഇത് തന്നെ ജമാഅത്തെ ഇസ്ലാമിക്ക് സ്വയം ഒരു അംബ്രെല്ലാ പാർട്ടിയായി മാറാൻ തടസവുമാവുന്നു. Remote വെച്ച് ദൂരെ നിന്നും എല്ലാം നിയന്ത്രിക്കാനാവാത്ത വിധം.


(തുടരും, തുടരണം)

No comments: