Friday, May 6, 2022

ചോദ്യം ചെയ്യപ്പെടാനും തിരുത്ത് കേള്‍ക്കാനും ഇഷ്ടപ്പെടാത്തവര്‍

 ചോദ്യം ചെയ്യപ്പെടാനും

തിരുത്ത് കേള്‍ക്കാനും

ഇഷ്ടപ്പെടാത്തവര്‍ മുഴുക്കെയും.....,


സാധ്യത തെളിഞ്ഞാല്‍ ....,

അധികാരം കൈയിൽ കിട്ടിയാല്‍, 

അവർ വേറൊരര്‍ത്ഥത്തിലാവുക.......


സമഗ്രാധിപതികളും

സ്വേച്ഛാധിപതികളും

തന്നെ.


*******


ശരിയാണ്‌,


അവർ

മിണ്ടാതെ

വിശ്രമം ഇല്ലാതെ

എല്ലാം ചെയ്യുമായിരിക്കും.


സമഗ്രാധിപതികളും

സ്വേച്ഛാധിപതികളും

അങ്ങനെ തന്നെയാണ്‌ ചെയ്യുന്നത്.


*****


പക്ഷേ,

ആദ്യന്തം ചോദ്യംചെയ്യപ്പെടാന്‍ ഇഷ്ടപ്പെടുന്നില്ലേല്‍..... 


തിരുത്ത് പറഞ്ഞാൽ

കുറ്റപ്പെടുത്തലായി

മനസിലാക്കുന്നുവെങ്കിൽ.....

 

അവർ സമഗ്രാധിപതികളും

സ്വേച്ഛാധിപതികളും

തന്നെ.


അവർ,

സമഗ്രാധിപതികളുടെയും സ്വേച്ഛാധിപതികളുടെയും

രീതിയില്‍ തന്നെ.... 


എല്ലാം മറന്നവർ കലിതുള്ളും.


******


അങ്ങിനെയെങ്കിൽ,

ഒരേറെ പുരുഷൻമാരോടൊപ്പം,


ഒട്ടുമിക്ക ഭാര്യമാരും കൂടി

ആ ഗണത്തില്‍ വരും.


സ്ത്രീയും അമ്മയും അല്ല.


പകരം

സ്ത്രീയുടെ ഭാര്യാവേഷം മാത്രം. 


സമഗ്രാധിപതികളുടെയും സ്വേച്ഛാധിപതികളുടെയും

ഗണത്തില്‍.


ചോദ്യംചെയ്യപ്പെടാന്‍

ഇഷ്ടപ്പെടുന്നില്ലേല്‍..... 


തിരുത്ത് പറഞ്ഞാൽ

കുറ്റപ്പെടുത്തലായി മനസിലാക്കി 

എല്ലാം മറന്ന് കലിതുള്ളുന്നുവെങ്കിൽ.

No comments: