Saturday, May 7, 2022

അറുക്കാൻ വെച്ച പോത്തിന് പുല്ലും വെള്ളവും. അറുക്കും വരെ മാത്രം.

 അറുക്കാൻ വെച്ച പോത്തിന് പുല്ലും വെള്ളവും. അറുക്കും വരെ മാത്രം. 


ഇതുപോലെയാണ് പെൺകുട്ടികളിൽ മഹാഭൂരിപക്ഷത്തിനും വിദ്യാഭ്യാസവും ജോലിയും. 


വിവാഹം നടക്കുന്നത് വരെ മാത്രം. 


വിവാഹത്തിൽ പെൺകുട്ടികൾ പൊതുവെ എളുപ്പവും ഒളിച്ചോട്ടവും നടത്താനുള്ള കംഫർട്ട് സോൺ കാണുന്നു, കണ്ടെത്തുന്നു.


പരാജയപ്പെടുമ്പോൾ മാത്രം കുറ്റം പറയാൻ ഒരു കാരണവും കംഫർട്ട് സോണും കൂടിയാണ് വിവാഹം അവർക്ക്. 


ഒരുതരം കൃത്യമായ കംഫർട്ട് സോൺ അവർക്ക് എപ്പോഴും വിവാഹത്തിൽ ഉണ്ട്. 


എല്ലാം വെറും വെറുതെ ഒരുത്തരവാദിത്തവും ഇല്ലാതെ സൗജന്യമായി നടന്നുകിട്ടും. ഒരുപടി സ്വർണമടക്കം. 


ആൺകുട്ടികളെ പോലെ എല്ലാം സ്വയം കണ്ടെത്തേണ്ട, നടത്തേണ്ട. 


ആൺകുട്ടികളെ പോലെ വിവാഹം അവർക്ക് വേറൊരാളുടെ ജീവിതവും സാമ്പത്തിക ചിലവും ഏറ്റെടുക്കൽ അല്ല.


എല്ലാ ചെലവും സാമ്പത്തിക ബാധ്യതകളും  തലയിലേറ്റി നടക്കേണ്ട ബാധ്യത പൊതുവെ പെൺകുട്ടികൾക്ക് വിദ്യഭാസവും തൊഴിലും നേടിയാലും ഇല്ല. വിവാഹത്തിലും ഇല്ല.


പെൺകുട്ടികളിൽ നിന്ന് പൊതുവെ ആരും സാമ്പത്തിക സംരക്ഷണവും ചിലവും ബാധ്യതയും ഏറ്റെടുക്കുക എന്നത് പ്രതീക്ഷിക്കുന്നില്ല. പെൺകുട്ടികളുടെ വിദ്യാഭ്യാസവും തൊഴിലും അവർക്ക് ഒരു ആഭരണവും ആഡംബരവും പോലെ മാത്രം. ഏറിയാൽ ഭർത്താവിന് തൻ്റെ സമ്പാദ്യം കൂട്ടാനും ആ വഴിയിൽ ഒളിച്ചോട്ടം നടത്താനും ഉതകും.


എന്നത് വല്ലാത്തൊരു  കംഫർട്ട് സോൺ തന്നെയാണ് അവർക്ക് നൽകുന്നത്. 


നല്ല മോളും ഭാര്യയും ഒക്കെ ആയി അഭിനയിച്ചാൽ മാത്രം മതി, അവർക്ക് കംഫർട്ട് സോണിൽ അടങ്ങി ഒതുങ്ങി ഒളിച്ചോടി കഴിയാൻ.


അതുകൊണ്ട് തന്നെ പെൺകുട്ടികളോട് വിദ്യാഭ്യാസത്തെ കുറിച്ച് ഗൗരവത്തിൽ സംസാരിക്കാൻ മടിയാണ്, പേടിയാണ്. ഇപ്പറയുന്നതൊക്കെ വെറും വെറുതെ ആവാനുള്ളതാണ് എന്ന തോന്നലാണ്.


വിവാഹമെന്ന ഈ കംഫർട്ട് സോൺ മുൻപിൽ കാണുന്നത് കൊണ്ട് തന്നെ ഒരു ഘട്ടം കഴിഞ്ഞാൽ പെൺകുട്ടികൾ പഠനത്തിലും ജോലിയിലും വെറും ഔപചാരികമല്ലാത്ത ഒരു ഗൗരവവും ആത്മാർത്ഥതയും കാണിക്കില്ല. അവരിൽ മഹാഭൂരിപക്ഷത്തിനും വിവാഹം കാത്തിരിക്കാൻ ഒരു മറ വിദ്യാഭ്യാസവും തൊഴിലും.


പറഞ്ഞത് മുഴുവൻ വെറുതെയെന്ന് വരുത്തം വിധം എല്ലാം മറന്ന് അവർ ഒരു പോക്കങ് പോകും. 


വെറും വെറുതെ. കൂളായി. 


കല്യാണപ്പെണ്ണായി. 


അതുവരെ ഉള്ളതൊക്കെ വെറും വേസ്റ്റാക്കിക്കൊണ്ട്.


(അപവാദങ്ങൾ ഇല്ലെന്നല്ല. 


അപവാദങ്ങൾ ഉണ്ട്. 


പക്ഷെ അവ അപവാദങ്ങൾ മാത്രം. പൊതുവെ ഉള്ളതല്ല. 


അപവാദങ്ങൾ പലതും കെണിഞ്ഞ് രൂപപ്പെടുന്നത്. മറിച്ച് നടക്കാത്തത് കൊണ്ട് മാത്രം. നിസ്സഹായ കൊണ്ട്. ഗതികേട് കൊണ്ട്. തെരഞ്ഞെടുത്ത് രൂപപ്പെടുന്ന അപവാദങ്ങൾ വളരേ കുറവ്.)

No comments: