അരക്ഷിതനായാല്‍
ചിന്തിക്കും.
സുരക്ഷിതത്വവും എളുപ്പവും
കൊതിച്ചുകൊണ്ട്.
പക്ഷേ,
ചിന്തിച്ചാലും
അരക്ഷിതനാവും.
നിന്നിടം
നഷ്ടമാകുന്നത് കൊണ്ട്.
പ്രതികരണമായി മാത്രമേ
ഉത്തരമുള്ളൂ.
ഉത്തരമായിത്തന്നെ
ശേഖരിച്ച് നിര്‍ത്തപ്പെട്ട
ഉത്തരമില്ല.
പ്രതികരണപരതയിലാണ്
ഉത്തരം.
ഉത്തരമായ
ജീവിതം.
ചോദ്യമുണ്ടാക്കുന്ന
ഉത്തരം.
ജീവിതം.
ജീവിതത്തിൽ നിന്ന്,
ജീവിതത്തിലൂടെ,
ജീവിതത്തിലേക്ക്.
എന്ത്?
ജീവിതം.
ചോദ്യവും
ഉത്തരവും.
അതാണ് കാര്യം.
അവിടെയൊന്നും
തുടര്‍ച്ചയുള്ള
ഞാന്‍ ഇല്ല.
തുടർച്ച നേടുന്ന,
തുടര്‍ച്ച തേടുന്ന
ഞാന്‍ ഇല്ല.
ബാക്കിയാവുന്ന
ഞാന്‍ ഇല്ല.
ഉള്ളതും,
ഉണ്ടായിരുന്നതും
ബാക്കിയാവുന്നതും
ജീവിതം മാത്രം.
ഞാനും
എന്റേതുമില്ലാത്ത
ജീവിതം.
അതിനാല്‍ തന്നെ,
ജീവിതത്തിന്റെ ഞാന്‍ മാത്രം.
എന്റെ ജീവിതമില്ല.
എന്റേത്
എന്ന് പറയാനുള്ള
ഞാന്‍ ഇല്ല.
എന്റേത് എന്ന് പറയുന്ന
ഒന്നിന്റെ മുകളിലും
നിയന്ത്രണവും
അധികാരവുമുള്ള
ഞാന്‍ ഇല്ല.
No comments:
Post a Comment