ഇത് ഖുർആൻ പറയുന്നത്.
"(ദൈവമേ) നീ ഉദ്ദേശിക്കുന്നവർക്ക് നീ അധികാരം നൽകുന്നു. നീ ഉദ്ദേശിക്കുന്നവരിൽ നിന്നും നീ അധികാരം നീക്കിക്കളയുന്നു. നീ ഉദ്ദേശിക്കുന്നവരെ നീ പ്രതാപപ്പെടുത്തുന്നു. നീ ഉദ്ദേശിക്കുന്നവരെ നീ നിന്ദ്യരാക്കുന്നു. നിൻ്റെ കൈകൊണ്ടുള്ളതെല്ലാം നന്മ. നീ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവൻ." (ഖുർആൻ).
ദൈവം യോഗ്യരെന്ന് കണക്കാക്കുന്നവരെ അധികാരം ഏൽപ്പിക്കുന്നു എന്ന് തന്നെ മേൽസൂക്തം കൊണ്ട് മനസിലാകുന്നു.
ആ അധികാരം കിട്ടിയത് മോദിക്കായാലും യോഗിക്കായാലും പിണറായിക്കായാലും പുടിനായാലും ബൈഡനായാലും അങ്ങനെ ദൈവം ഏൽപ്പിക്കുന്നത് കൊണ്ട് മാത്രം തന്നെയെന്ന് മനസ്സിലാക്കണം.
ദൈവം യോഗ്യരെന്ന് കണക്കാക്കുന്നവരെ ഏൽപ്പിക്കുന്നത് കൊണ്ട് തന്നെ ഇന്ന് ലോകത്തെവിടെയും നാം കാണുന്ന അധികാരക്കളി എന്നർത്ഥം.
മേൽ സൂക്തം മോഡിക്കും യോഗിക്കും പുടിനും ബൈഡനും ഇന്ത്യയിലെ മുസ്ലിംകളുടെയും ഹിന്ദുക്കളുടെയും അവസ്ഥക്കും ഒരുപോലെ ബാധകം എന്നർത്ഥം.
എങ്കിൽ മോഡിയെയും യോഗിയെയും പുടിനെയും ബൈദനെയും പേരെടുത്ത് അധികാരത്തിൻ്റെ പേരിൽ അവർ യോഗ്യരല്ലെന്ന നിലക്ക് കുറ്റപ്പെടുത്തുന്നത് എന്തിന്? അവരെ അധികാരം ഏൽപിച്ച ദൈവത്തെ കുറ്റപ്പെടുത്തുന്നത് പോലെയല്ലേ അത്?
എല്ലാ കുറ്റപ്പെടുത്തലും സ്തുതിയും ഒരുപോലെ പോകേണ്ടത് എല്ലാം ചെയ്യുന്ന ദൈവത്തിലേക്കല്ലേ?
No comments:
Post a Comment