Tuesday, May 31, 2022

കുട്ടിപ്രായവും കുട്ടിമനസ്സും വെറും വെള്ളക്കടലാസ്.

 കുട്ടിപ്രായവും കുട്ടിമനസ്സും വെറും വെള്ളക്കടലാസ്: മാതാപിതാക്കൾക്കും പുരോഹിതൻമാർക്കും തോന്നുംപോലെ എന്തും കുത്തിവരക്കാനുള്ള ഇടമല്ല അത്. അങ്ങനെ കുട്ടിപ്രായത്തിൽ അവർ കുത്തിവരച്ചത് പിന്നീടെത്ര ശ്രമിച്ചാലും, എത്രയെല്ലാം യുക്തിയും ന്യായവും തെളിവും ശാസ്ത്രബോധവും നൽകി മായ്ച്ചാലും, മായില്ല. എന്ന് തിരിച്ചറിഞ്ഞു കൊണ്ട് കൂടിയാണ് അവർ കുത്തിവരക്കുന്നത് എന്നറിയുമ്പോൾ കൂടുതൽ ദുഃഖം.


****

"നീയല്ലേ നിന്റെ ശരീരത്തിന്റെ ഉടമ?" 

"അതേ, അതേ."


"അതിലെ ഏതെങ്കിലും കോശവും ഗ്രന്ഥിയും രക്താണുവും നീ നിശ്ചയിച്ചത് കൊണ്ടായിരുന്നോ? നീ നിശ്ചയിച്ചത് പോലെയായിരുന്നോ?" 

"അല്ല, അല്ല." 


"പിന്നെ?



നിസ്സഹായനായി നിന്ന് കൊടുക്കുക മാത്രം. അല്ലാതെന്ത് തേടാൻ, നേടാൻ?

 സൃഷ്ടി, സ്ഥിതി, സംഹാരം. ഇവയില്‍ എവിടേയും പിശാചുണ്ടെന്ന് ആരും അവകാശപ്പെടുന്നില്ല. പിന്നെ, എന്തിന്‌ എവിടെനിന്ന് വന്നു ഈ പിശാച് എന്ന സങ്കല്പം? ദൈവത്തിന് പശ്ചാത്തലം ഒരുക്കാനും ഉണ്ടാക്കാനും മാർക്കറ്റ് ചെയ്യാനും ഒരു പിശാചോ?


****"

ഇല്ലാത്ത ശത്രുവിനെ ഉണ്ടാക്കിക്കാണിച്ച് ഭയം സൃഷ്ടിക്കുക എക്കാലത്തും ഭരണാധികാരികളും അവരുടെ പാർട്ടികളും നടത്തുന്ന തന്ത്രം. ഭരണം നിലനിർത്താൻ, തുടർത്താൻ. വെറും 12 ശതമാനം 85 ശതമാനത്തെ കൊന്നുതീർത്ത് ഇല്ലാതാക്കും എന്ന് വരെ. രാജ്യവും ഭരണവും വലിയ പട്ടാളവും പോലീസും വൻ ആയുധങ്ങളും വാർത്താവിതരണ സംവിധാനങ്ങളും കയ്യിലുള്ള ഈ ഭരണാധികാരികളും ഭൂരിപക്ഷ സമൂഹവും പാർട്ടിയും. അതും ഇക്കാലത്ത്.


******

നിസ്സഹായനായി നിന്ന് കൊടുക്കുക മാത്രം. അല്ലാതെന്ത് തേടാൻ, നേടാൻ? തേടിനേടാനാവുന്ന ഒന്നുമില്ല. അങ്ങനെ എന്തേലുമുണ്ടെന്ന തോന്നലുമില്ല. പൊരുത്തവും ആനന്ദവും പോലും തേടിനേടാനില്ല. അന്നവും പാർപ്പിടവും ഉറപ്പാവുക. എങ്കിൽ, രോഗമില്ലേൽ നിൽക്കുന്നിടത്ത് എത്ര വേണേലും നിൽക്കാം. ഏറിയാൽ ആവുന്നത്ര ശാരീരികമായി അതിജീവിക്കണം. അതിന് വേണ്ടി മാത്രമെല്ലാം. അല്ലാതൊന്നുമില്ല. പോരെന്ന തോന്നൽ വെറും വെറുതെ നിന്നെ വീണ്ടും വീണ്ടും നിസ്സഹായനാക്കിക്കൊണ്ടിരിക്കുമെങ്കിലും.










ദൈവം എന്തും ആവട്ടെ. അത് ദൈവം അറിയട്ടെ

 ദൈവം എന്തും ആവട്ടെ. അത് ദൈവം അറിയട്ടെ. മനുഷ്യന് അതറിയാൻ കഴിയില്ലെങ്കിൽ അതും ദൈവം അറിയട്ടെ. മനുഷ്യൻ ദൈവത്തെ കുറിച്ച് വേവലാതിപ്പെടേണ്ട. 

ഏറിയാൽ ജീവിക്കാൻ വലിയ വകയൊന്നും തരാതെ മനുഷ്യനെ സൃഷ്ടിച്ചതിന് ദൈവം മനുഷ്യനെ കുറിച്ച് വേവലാതിപ്പെടട്ടെ. മനുഷ്യന് പൂജയും ധർമവും പുണ്യവും ജീവിക്കാനുള്ള വക തെണ്ടൽ തന്നെ. അതിനു പോലും പലർക്കും ജീവിതം പോരാ.


മനുഷ്യന്റെ പരിധിയും പരിമിതിയും മനുഷ്യാനായി  തെരഞ്ഞെടുത്തതും ഉണ്ടാക്കിയതും അല്ലല്ലോ? ദൈവം തന്നെ സൃഷ്ടിച്ചതാണല്ലോ? എങ്കിൽ മനുഷ്യനെ ദൈവം വേട്ടയാടേണ്ട. അതും ദൈവം സ്വയം ഗതികെട്ടവനെയും നിരാശപ്പെട്ടവനെയും പോലെയും കോപം കൊണ്ടും പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും മോഹന വാഗ്‌ദാനങ്ങൾ നൽകിയും. 


ദൈവത്തോളം  മനുഷ്യന് വളരാൻ കഴിയില്ലെന്ന് മനുഷ്യനേക്കാൾ നന്നായറിയുന്നവൻ ദൈവം. എങ്കിൽ എന്താണ്  ദൈവം ചയ്യുക? മനുഷ്യന്റെ സങ്കല്പത്തോളം ചെറുതാവുക എന്നത്. എങ്ങിനെയെങ്കിലും മനുഷ്യന് ദൈവത്തെ സാധ്യമാക്കുക എന്നത്. ഒരു  മുഹമ്മദിന് വേണ്ടി മാത്രമല്ല. 


മനുഷ്യന്റെ സങ്കല്പത്തെ അതിന്റെ പരിധിയിലും പരിമിതിയിലും വെച്ച് കാണുക മനസിലാക്കുക എന്നത് ദൈവത്തിന് വളരെ എളുപ്പം. ദൈവത്തിന് അത് വലുപ്പം നഷ്ടപ്പെടുത്താത്ത ചെറുതാവൽ. എല്ലാം സാധിക്കുന്ന ദൈവത്തിന് ഏറ്റവും എളുപ്പം സാധിക്കുന്നത്. 


അല്ലാതെ മനുഷ്യ മഹാ ഭൂരിപക്ഷത്തിന് ഒരു നിലക്കും ബോധ്യമാവാത്തതു മനസിലാവണം എന്ന് ദൈവം വാശി പിടിക്കുകയല്ല. അതിനു വേണ്ടി ജീവിതം പരീക്ഷണം എന്ന് പറഞ്ഞു വായ മൂടുകയല്ല. അതിനു മാത്രമൊന്നും ഈ ജീവിതം ഇല്ല. അതിനു മാത്രം ആരും ബോധപൂർവം തെരഞ്ഞെടുത്തതല്ല ഈ ജീവിതം. അതിനു മാത്രം ആരിലും അവരിലെ "ഞാൻ" സ്ഥായിയല്ല. ജനിക്കുമ്പോൾ ഞാൻ എന്ന ബോധം തന്നെയും ഇല്ല. പിന്നീടങ്ങോട്ട് വളർച്ചക്ക് അനുസരിച്ചു മാറുന്ന ഞാൻ മാത്രമേ ഉള്ളൂ.... 


മതങ്ങൾ അഹങ്കാരത്തെ വളർത്തുന്നു. അഹങ്കാരത്തെ വളർത്തിയില്ലെങ്കിൽ പുനർജനിക്കുന്ന അഹത്തെ കുറിച്ച് പറയാൻ പറ്റില്ല. പരലോകത്തെ കുറിച്ച് പറയാൻ പറ്റില്ല.

മതങ്ങൾ അഹങ്കാരത്തിനും സ്വാർത്ഥതക്കും ഒരു എക്സ്റ്റൻഷൻ കൌണ്ടർ തുറന്നു കൊടുക്കാൻ ശ്രമിക്കുകയാണ് പരലോകത്തിൽ.


ദൈവം ഉദ്ദേശിച്ചതല്ലേ നടക്കൂ. ഉദ്ദേശിക്കാത്തതു നടക്കില്ല. പിന്നെ എന്തിനു പിശാച്ചന്റെ പ്രവേശനം? അതും ദൈവത്തെയും ദൈവത്തിലേക്കും മുടക്കുന്നവനെന്ന നിലക്ക്. എന്ത് സംഭവിച്ചാലും ദൈവികോദ്ദേശം മുടങ്ങില്ല, പകരം നടക്കുന്നു. വിപരീതം ദൈവത്തിനില്ല. വിരുദ്ധ ശക്തിയും ഇല്ല.


തിന്മ സംഭവിക്കുന്നു. ആപേക്ഷികമായി. മാനവും മാനദണ്ഠവും മാറിയാൽ അത് നന്മയും കൂടിയാണ്. അതിന്റെ പ്രതിഫലനവും ആപേക്ഷികമായി തന്നെ. ആത്യന്തികതയിൽ എല്ലാം വേണ്ടത് പോലെ. നന്മയെന്നും തിന്മയെന്നും ഇല്ലാതെ. 


മഹാപ്രപഞ്ചത്തിൽ മൺതരിയോളം പോലും വരാത്ത ഭൂമിയിലെ മനുഷ്യനെ  പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവാക്കരുത്. ആകെമൊത്തം മനുഷ്യൻ ആകെമൊത്തം വൈറസിന്റെ അത്ര തൂക്കത്തിലും വലുപ്പത്തിലും വരില്ല. ദൈവത്തെ ഖുർആനിലും മുഹമ്മദിലും അറബിയിലും ചുരുക്കുകയും അരുത്.


ജീവിക്കാൻ ജനിച്ചവനു ജീവിക്കലാണ് ധർമം, പുണ്യം, പൂജ. ജീവിക്കുമ്പോൾ ഉണ്ടാവുന്നതാണ് ധർമം, പുണ്യം പൂജ. അങ്ങിനെയാണ് ജീവിതം ഇക്കോലത്തിൽ വളർന്നു പന്തലിച്ചതും, എത്തിപ്പെട്ടതും. മാറിക്കൊണ്ടിരിക്കുന്ന മാതൃകകളും നിയമങ്ങളും ജീവിതം ഉടനീളം വേണ്ടത് പോലെ ഉണ്ടാക്കിയിട്ടുണ്ട്, ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട്. എവിടെയും ഒരിക്കലും അവസാനിക്കാതെ.  ദൈവത്തിന് അവസാനമില്ലാതെ. മുഹമ്മദിയലായാലും ഖുറാനിലായാലും.


നന്മ തിന്മയെന്നതില്ല എന്നല്ല. ഉണ്ട്. ജീവിതത്തിന് ആവശ്യമായതെല്ലാം നന്മ. അനാവശ്യമായതെല്ലാം തിന്മ. വളരെ വ്യക്തം. വളരെ ആപേക്ഷികം. ഇടതും വലുതും പോലെ. മുൻപും പിൻപും പോലെ. ഇടതും വലതും നന്മയും തിന്മയും ഇല്ലാത്ത ആത്യന്തികതയിലേക്കും ദൈവത്തിലേക്കും അതിനെ കെട്ടി വലിക്കേണ്ടതില്ല. 


ഖുർആൻ നല്ല ഗ്രന്ഥം. മറ്റേതൊരു ഗ്രന്ഥവും പോലെ. എഴുതിയുണ്ടാക്കിയത്. ദൈവത്തിന്റേതു അല്ലാതെ പ്രാപഞ്ചികതയിൽ ഒന്നും ഇല്ല. അതിനാൽ ഖുർആനും. അതെഴുതപ്പെട്ട കാലത്തു വളരെ ഏറെ പ്രസക്തമായതാവം. എല്ലാം എന്ന പോലെ. കാലപ്പഴക്കത്തിൽ അതിലെ പലതും അപ്രസക്തമാകും, മറ്റു പലതും പോലെ. എല്ലാ കാലത്തേക്കും എല്ലാറ്റിനും പരിഹാരം എന്ന നിലയിൽ ഒരു ഖുർആനും ഒരു ഗ്രന്ഥാവും ഇല്ല. അങ്ങിനെ പറഞ്ഞാൽ മറ്റേതൊരു ഗ്രന്ഥാവും പോലെ ഖുർആനും ഒന്നുമല്ല. അതിൽ അതിനു മാത്രം ഒന്നും ഇല്ല. വെറുതെ വ്യാഖ്യാനിച്ചു പതപ്പിക്കാമെന്നല്ലാതെ. 


മൂല്യങ്ങൾക്ക് ആധാരം ജീവിതം. എല്ലാ കാലത്തും എല്ലാ ജനതതികളിലും സംസ്കാരങ്ങളിലും മൂല്യങ്ങൾ അങ്ങനെ ഉണ്ടായിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും ചൈനയിലും ഇന്ത്യയിലും അത് മികച്ചതായി തന്നെ ഉണ്ടായിട്ടുണ്ട്. ജീവിതത്തിനു വേണ്ടത് ജീവിതം ഉണ്ടാക്കിയിട്ടുണ്ട്. അത് ഏതെങ്കിലും ഗ്രന്തത്തിന്റെയോ വ്യക്തിയുടെയോ കുത്തകയല്ല. ഏതെങ്കിലും കാലത്തിൽ അവസാനിക്കുന്നതുമല്ല. അതിനു മാത്രം ഒരു ഗ്രന്ഥാവും വ്യക്തിയും എല്ലാ കാലത്തേക്കുമായി ഇല്ല. അങ്ങനെ ദൈവം ചുരുങ്ങുന്നു അവസാനിക്കുന്നുമില്ല. ദൈവം എന്നാൽ നിത്യമായ ഒഴുക്കും ഇടപെടലും ആണ്.


ഹദീസ് എന്ന് പറഞ്ഞു കേൾക്കുന്നത് ഒരാളുടെ വാക്കല്ല. ഒരു കാലഘട്ടത്തിൽ ഉണ്ടായിരുന്നത് മുഴുവൻ അയാളുടെ മേൽ കെട്ടിയേല്പിക്കപ്പെട്ട് പറയപ്പെട്ടതാണ്. ഖുർആനും ഏറെക്കുറെ അപ്പടി. മുഹമ്മദ് ഇപ്പറയുന്ന കോളത്തിൽ ക്രോഡീകരിക്കപ്പെട്ട ഹദീസും ഖുർആനും ലക്ഷ്യമാക്കിയിരുന്നില്ല. അതിനാൽ തന്നെ അയാളുടെ കാലത്തു അത് ക്രോഡീകരിക്കപ്പെട്ടിരുന്നുമില്ല. ശേഷം ഉണ്ടായിരുന്ന ഭരണകൂടത്തിന്റെ ആവശ്യമായിരുന്നു അവർ ചോദ്യം ചെയ്യപ്പെടാതിരിക്കാൻ അത് ക്രോഡീകരിക്കപ്പെടൽമ അതിനെയും അയാളെയും അവസാനത്തേതാക്കലും. 


പിന്നെ പറഞ്ഞതിന്റെയും പറയാത്തതിന്റെയും പറയാനാവാത്തതിന്റെയും ഒക്കെ അടിമയാവുന്നവൻ വിശ്വാസിയല്ലേ?  അറിയാതെ അറിയാമെന്നു പറയുന്നവൻ വിശ്വാസിയല്ലേ? എന്നിട്ടു അതിനു അടിമയായി അസഹിഷ്ണുവും തീവ്രനും ഒക്കെ ആവുന്നവൻ. കേട്ടറിഞ്ഞ കപ്പിനെ വ്യാഖാനിച്ചു കടലാക്കണം എന്ന് വാശി പിടിക്കുന്നവൻ. 


 ഞാൻ സാക്ഷ്യം വഹിക്കുന്നു എന്ന് പറയുന്ന വിശ്വാസി യഥാർത്ഥത്തിൽ സാക്ഷ്യം വഹിക്കാൻ മാത്രം അറിഞ്ഞും കണ്ടുമാണോ അങ്ങിനെ പറയുന്നത്? വെറുതെ വെറും കള്ളമായി അനുകരിച്ചു തട്ടി വിട്ടു അതിനു അടിമയാവുകയല്ലേ ഓരോ വിശ്വാസിയും ചെയ്യുന്നത്? 


നിഷേധിയും അവിശ്വാസിയുമല്ലേ സത്യസന്ധൻ? അറിയില്ലെങ്കിൽ അറിയില്ലെന്ന് പറഞ്ഞു അന്വേഷിക്കുന്നവൻ അവനല്ലേ? അവസാന വാക്കു പറഞ്ഞു അന്ധനാവാത്തവൻ. 


മനഃസാക്ഷിയിൽ സത്യസന്ധനായാൽ അതിനേക്കാൾ വലിയ സത്യസന്ധത ഉണ്ടോ? 


അങ്ങിനെ ആയാൽ നിഷേധവും വിശ്വാസവും ഒന്ന്.  

മനഃസാക്ഷിയിൽ സത്യസന്ധനാവുന്നവന് മനസിലായില്ലെങ്കിൽ മനസിലായില്ല എന്നതാണ് വിശ്വാസം. 

അറിയില്ലെങ്കിൽ അറിയില്ല എന്ന് പറയുന്നതാവണം വിശ്വാസം. 

അല്ലാതെ ആരെങ്കിലും പറഞ്ഞത് അറിയാതെ ഉരുവിട്ട് അതവസാന വാക്കാക്കി അടിമയാവുകയല്ല...

Saturday, May 28, 2022

നന്മ തിന്മ ദൈവത്തിനില്ല

നന്മ തിന്മ ദൈവത്തിനില്ല; നിനക്കുണ്ട്, നിന്റെ മാനത്തിലും ലോകത്തുമുണ്ട്. പ്രാർത്ഥന നിന്റെ ആവശ്യം, അധൈര്യം, ബലഹീനത; ദൈവത്തിന്റെതല്ല.


*****

"നീയല്ലേ നിന്റെ ശരീരത്തിന്റെ ഉടമ?" 

"അതേ, അതേ."


"അതിലെ ഏതെങ്കിലും കോശവും ഗ്രന്ഥിയും രക്താണുവും നീ നിശ്ചയിച്ചത് കൊണ്ടായിരുന്നോ? നീ നിശ്ചയിച്ചത് പോലെയായിരുന്നോ?" 

"അല്ല, അല്ല." 


"പിന്നെ?"


******

കുട്ടിപ്രായവും കുട്ടിമനസ്സും വെറും വെള്ളക്കടലാസ്: 


മാതാപിതാക്കൾക്കും പുരോഹിതൻമാർക്കും തോന്നുംപോലെ എന്തും കുത്തിവരക്കാനുള്ള ഇടമല്ല അത്. 


അങ്ങനെ കുട്ടിപ്രായത്തിൽ അവർ കുത്തിവരച്ചത് പിന്നീടെത്ര ശ്രമിച്ചാലും, എത്രയെല്ലാം യുക്തിയും ന്യായവും തെളിവും ശാസ്ത്രബോധവും നൽകി മായ്ച്ചാലും, മായില്ല. 


എന്ന് തിരിച്ചറിഞ്ഞു കൊണ്ട് കൂടിയാണ് അവർ കുത്തിവരക്കുന്നത് എന്നറിയുമ്പോൾ കൂടുതൽ ദുഃഖം.









Friday, May 27, 2022

കാണാത്തതും അറിയാത്തതും ഇല്ലാത്തതല്ല

കാണാത്തതും അറിയാത്തതും ഇല്ലാത്തതല്ല. മാനങ്ങളുടെ നിശ്ചയങ്ങളില്‍ ഇല്ലെന്ന് മാത്രം. മാനങ്ങള്‍ മാറുമ്പോള്‍ ചിലതുണ്ടാവും, ഇല്ലാതാവും...


****

കുട്ടികളിൽ അടിച്ചേൽപിച്ചില്ലെങ്കിൽ പല മതങ്ങളും നിലനിൽക്കില്ല. മതം കുട്ടികളിൽ അടിച്ചേല്പിക്കാതെ, വളരുമ്പോള്‍ തെരഞ്ഞെടുക്കപ്പെടണം.

*****


രണ്ട് തുള്ളി ശുക്ലം  ഉണ്ടാക്കുന്ന തോന്നൽ, ഇഷ്ടം, ആവേശം, വെപ്രാളം. സ്രവിക്കുന്നതോടെ എല്ലാം വെറുതെ എന്നാവുന്നത്. മായ.

പരിചിതലോകം വിട്ടാൽ സ്വാതന്ത്യമാണ്.

പരിചിതലോകം വിട്ടാൽ സ്വാതന്ത്യമാണ്. പരിചയവും ബഹുമാനവും നിർവചിക്കും, തടവിലിടും. അപരിചിതനായാൽ അനിർവചനീയനാവും, നിങ്ങളില്ലാതാവും. നിങ്ങൾക്ക് തന്നെയും നിങ്ങളെ നഷ്ടമാവും. സ്ഥാനവും മാനവും ചോദ്യവും ഉത്തരവും ഇല്ലാതാവും. നിങൾ ഒരു ബിന്ദു പോലും അല്ലാതാവും.

****

ബഹുമാനിക്കുക എന്നത് അധികാരപ്പെടുത്തലും ശാക്തീകരിക്കലുമാണ്. ബഹുമാനിച്ചാൽ ബാധ്യതകൾ നിറവേറ്റുന്നവനുമാകും. ബാധ്യതകൾ നിറവേറ്റുന്നത് ബഹുമാനം നൽകും. ബാധ്യതകൾ നിറവേറ്റാത്തവന് ബഹുമാനം കിട്ടില്ല.






വെറുപ്പും വെറുപ്പിൻ്റെ രാഷ്ട്രീയവും മാത്രമേ തങ്ങൾക്കാവൂ, വേണ്ടൂ

ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും പറയുമ്പോൾ അത് പഴയതും പുതിയതുമായ എല്ലാ മനുഷ്യനും ജീവികള്‍ക്കും ചേരണം. അങ്ങനെയെങ്കിൽ  അതിജീവിക്കാന്‍ ജീവിക്കുന്നു എന്ന് മാത്രം പറയേണ്ടി വരും.


****

കുട്ടിപ്രായത്തിൽ തന്നെ എടുത്ത് ബ്രെയിൻവാഷ് ചെയ്യുന്നു. മദ്റസയിലായാലും മാമോദീസ മുക്കിയായാലും ശാഖയിലാണേലും. ഒരളവോളം നമ്മളെല്ലാരും അങ്ങനെ ബ്രെയിൻവാഷ് ചെയ്യപ്പെട്ടിരുന്നു. വളരേ കുറച്ച് പേർ മാത്രം എങ്ങിനെയോ പിന്നീട് അതിൽ നിന്നും രക്ഷപ്പെടുന്നു. അല്ലാത്തവരൊക്കെയും മതത്തിനും വർഗീയതക്കും മുതൽക്കൂട്ട്.

*****

 വെറുപ്പും വെറുപ്പിൻ്റെ രാഷ്ട്രീയവും മാത്രമേ തങ്ങൾക്കാവൂ, വേണ്ടൂ എന്നും, വെറുപ്പുണ്ടാക്കാൻ സാധ്യതയുള്ള ഏതിടത്തും ഈച്ച മലത്തിൽ എന്ന പോലെ നമ്മളുണ്ടാവും എന്നുമാണോ ഇപ്പൊൾ ഇക്കാര്യത്തിൽ പി സി ജോർജിനെ മഹത്വൽകരിക്കുന്നവരും കൊണ്ടുനടക്കുന്നവരും പറയാതെ പറയുന്നത്? അല്ലാതെ ഉപകാരമുള്ള മറ്റൊരു രാഷ്ട്രീയവും തങ്ങൾക്കാവില്ല എന്നും?













വെറുപ്പും വിദ്വേഷവും സമാസമം ശുദ്ധ കളവില്‍ ചേര്‍ത്ത് കോര്‍ത്ത്‌ നൃത്തം ചെയ്യുകയാണ്

 കളവുകള്‍ ഉണ്ടാക്കുന്ന ഐടി സെല്ലുകള്‍ മാത്രം ശക്തിയും ന്യായവുമാക്കി ഒരു പാർട്ടിയും ഇന്ത്യ ഭരിക്കരുത്. ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യരുത്.


****

വെറുപ്പും വിദ്വേഷവും

സമാസമം ശുദ്ധ കളവില്‍

ചേര്‍ത്ത് കോര്‍ത്ത്‌

നൃത്തം ചെയ്യുകയാണ്

ഇന്ത്യ മുഴുവന്‍.


സമൂഹത്തെ തമ്മിലടിപ്പിച്ച് മാത്രം

അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്നത്

ഇന്ത്യയുടെ വലിയ ദുര്യോഗം. 


അവിടെ ചരിത്രം

പിശാചിനെ അന്വേഷിക്കുന്ന

ശ്മശാനഭൂമി മാത്രം.


വിഷമം തോന്നുന്നു.







Wednesday, May 25, 2022

ലിംഗവും യോനിയും കൊണ്ട് നഗ്നത മറയ്ക്കുന്നു.

 പഴയകാല ഇന്ത്യ സുഖസുന്ദരമായിരുന്നു എന്ന് കരുതുന്നവരോട്: ജീവിതത്തിൻ്റെ സഭാവം എന്നും ഒരുപോലെ സമ്മിശ്രം. പഴയകാലത്ത് ഇന്ത്യ തന്നെ ഉണ്ടായിരുന്നില്ല. കുഞ്ഞുകുഞ്ഞു സ്ഥലങ്ങളും എങ്ങിനെയൊക്കെയോ ജീവിച്ച മനുഷ്യരും മാത്രമല്ലാതെ. പഴയകാലത്ത് ലോകം മുഴുവൻ തന്നെ ഇന്ത്യ പോലെ സുഖസുന്ദരമായിരുന്നു. എന്തുകൊണ്ട്? ദൂരേനിന്നും കാണുന്ന, സങ്കൽപിക്കുന്ന സൗന്ദര്യവും സുഖവും. അടുത്ത് ചെന്ന്നോക്കിയാൽ ഉണ്ടാവില്ല.


****

പരാജയപ്പെടുന്ന ഭരണകൂടം ജനങ്ങളെ അന്ധവിശ്വാസങ്ങളിലേക്ക് തള്ളിവിടും. അതോടെ ജനങളുടെ ശ്രദ്ധ മാറും. കഴിയുമെങ്കിൽ അവർ ജനങ്ങളെ തമ്മിലടിപ്പിക്കുകയും ചെയ്യും.


******

യോനിയും ലിംഗവും മറയ്ക്കാൻ നമ്മൾ വസ്ത്രമിടുന്നു. മറുഭാഗത്ത് ഇവിടെ ലിംഗവും യോനിയും കൊണ്ട് നഗ്നത മറയ്ക്കുന്നു, ഭരണവും ഭരണപരാജയവുമായ നഗ്നത മറയ്ക്കുന്നു. വേറെ വിഷയങ്ങൾ ഇല്ലാത്ത നാടും നാട് ഭരിക്കുന്ന പാർട്ടിയും..., പിന്നെ ലിംഗവും യോനിയും...






 

















ഒരായിരം മഴപ്പാറ്റകള്‍. പല്ലിക്കും കാക്കക്കും പൂച്ചക്കും വിരുന്ന്

ഒരായിരം മഴപ്പാറ്റകള്‍. പല്ലിക്കും കാക്കക്കും പൂച്ചക്കും വിരുന്ന്. ജീവിതത്തിന്‌ വേണ്ടിയോടുന്ന ജീവിതം മറ്റ് ജീവിതങ്ങള്‍ക്ക് ഇര, വഴി.


******

ആത്മാവെന്ന് തികച്ച് വിളിക്കാനുള്ള ധൈര്യവും വിവരവും തന്നെയില്ല. പിന്നല്ലേ ജീവാത്മാവും പരമാത്മാവും എന്നൊക്കെ വേർതിരിച്ചു വിളിക്കാനും പറയാനുമുള്ള ധൈര്യവും വിവരവും?


****


ജനങ്ങളെ യഥാർത്ഥ വിഷയങ്ങളിൽ നിന്നും ശ്രദ്ധ മാറ്റാനും, പരസ്പരം തമ്മിലടിപ്പിക്കാനും എളുപ്പമുള്ള മാർഗ്ഗം അവരിൽ അന്ധവിശ്വാസത്തിൻ്റെ വിത്തുകൾ പാകുക. നമ്മുടെ ഭരണകൂടം അക്കാര്യത്തിൽ ഗവേഷണം നടത്തുന്നു, വിജയിക്കുന്നു.


*****

ഒന്നും അറിയാത്ത ജനത. എന്തും പറഞ്ഞുപറ്റിക്കാൻ കഴിവുള്ള ഭരിക്കുന്ന പാർട്ടി. പിന്നെ യോനിയായാലും ലിംഗമായാലും ബലേഭേഷ്? ചാകര തന്നെ. വെറുപ്പ് വികാരമാക്കുന്ന ചാകര.













ഭരിക്കാൻ നൈപുണ്യവും യോഗ്യതയും ഉള്ളത് കൊണ്ടല്ല

 ഇവിടെ ആരും ഭരണത്തിന് വേണ്ടി കൊതിക്കുന്നതും മത്സരിക്കുന്നതും ഭരിക്കാൻ നൈപുണ്യവും യോഗ്യതയും ഉള്ളത് കൊണ്ടല്ല. രാജ്യത്തോടും രാജ്യനിവാസികളോടും സ്നേഹമുള്ളത് കൊണ്ടല്ല, സേവിക്കാൻ മനസ്സ് തിളക്കുന്നത് കൊണ്ടുമല്ല. പകരം കട്ടുമുടിക്കാനും കയ്യിട്ടുവാരാനും മാത്രമാണ്. അതിന് മാത്രം പോട്ടൻമാരാണ് നാട്ടുകാർ എന്നുറപ്പുള്ളളത് കൊണ്ട് മാത്രമാണ്.


*****


പെട്രോൾ, ഗ്യാസ് വില മനസിലാക്കിത്തരുന്നത്. സർക്കാരിന് മുഖ്യം സർക്കാരാണ്. ജനങ്ങളല്ല. സർക്കാറിൻ്റെ ചിലവും ആർഭാടവും കുറയ്ക്കില്ല. പകരം ജനങ്ങളുടെ ചിലവും ഭാരവും എത്രയും കൂട്ടും. സർക്കാർ എന്നത് ജനങ്ങൾക്ക് വലിയ ബാധ്യതയും ഭാരവും ആവും പോലെ.


******


പെട്രോൾ: വിലകുറച്ചത് നല്ലതെന്നും കുടുംബ ബജറ്റിന് സഹായകരമെന്നും പ്രധാനമന്ത്രിക്കറിയാം. പിന്നെത്തിനാണാവോ പെട്രോളിന് ഇക്കാലമത്രയും ഇതേ പ്രധാനമന്ത്രി വിലകൂട്ടിയത്.









പെട്രോൾ: സർക്കാരിന് ഉദ്ദേശിക്കുന്നത് പോലെ എപ്പോൾ വേണമെങ്കിലും വികകുറക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിൻ്റെ അർത്ഥമെന്താണ്? സർക്കാർ എന്ന വെറും വെള്ളാന മാത്രമാണ്, വെറും വെറുതെയാണ് വിലകൂട്ടുന്നത് എന്ന്. ജനങ്ങളുടെ ബുദ്ധിമുട്ട് സർക്കാരിന് പുല്ലാണെന്ന്.



















കൂടെ നടക്കുന്ന ഭാര്യയുടെ സൗന്ദര്യം മറ്റാര് നോക്കിയാലും....

 കൂടെ നടക്കുന്ന ഭാര്യയുടെ സൗന്ദര്യം മറ്റാര് നോക്കിയാലും പൂർണായും സന്തോഷം. ഒരുതരം അസ്വസ്ഥതയും ഇല്ല.


അത്തരത്തിലുള്ള ഓരോ നോട്ടവും ദൈവത്തിനോ പ്രകൃതിക്കോ നൽകുന്ന സ്തുതിയാണ്, പ്രകീർത്തനമാണ്, പരിശുദ്ധപ്പെടുത്തലാണ്, മഹത്വപ്പെടുത്തലാണ്.


അങ്ങനെ ഒരു നോട്ടം അവളുടെ മേൽ പതിഞ്ഞാൽ, അത് അവളെ ശാരീരികമായി ഉപദ്രവിക്കാൻ അല്ലെങ്കിൽ, ശത്രുതയോടെ അല്ലെങ്കിൽ, വളരേ സന്തോഷം മാത്രം. 


മറ്റുള്ളവരുടെ അവളുടെ മേലുള്ള ആ നോട്ടം അവൾക്കുള്ള അഭിനന്ദനവും അംഗീകാരവും മാത്രം.


ആ നോട്ടം നോക്കുന്നവർക്കും കാണുന്നവർക്കുമുള്ള അവകാശം. അതവളുടെ, അവൾ തന്നെ ഉള്ളാലെ കൊതിക്കുന്ന അർഹത, യോഗ്യത, നേട്ടം


ഇത് അവളോട് തന്നെയും പലപ്പോഴും  നേരിട്ട് പറയാറുള്ള കാര്യം.


സൗന്ദര്യം കാണിക്കുകയും മറ്റുള്ളവർ അത് ആസ്വദിക്കുകയും അവൾ ചെയ്യുന്ന ധർമ്മവും പുണ്യവും കൂടിയാണെന്ന്. വളരേ സ്വാഭാവികമായതും പ്രകൃതിപരമായതും.

മറ്റെല്ലാവരും തെറ്റാണെന്ന് വരുത്തുന്ന ഒരു ശരി ഇല്ല

മറ്റെല്ലാവരും തെറ്റാണെന്ന് വരുത്തുന്ന ഒരു ശരി ഇല്ല. മറ്റെല്ലാവരും പാപികളെന്ന് വരുത്തുന്ന ഒരു പുണ്യവും ഇല്ല. ഉണ്ടെങ്കിൽ ഉള്ള സത്യവും ദൈവവും എല്ലാവർക്കും ഒരുപോലെ അടുത്ത്, അകലെ. ഉണ്ടെങ്കിൽ ഉള്ള സത്യത്തിലും ദൈവത്തിലും തന്നെ എല്ലാവരും.


*****


ഏതെങ്കിലും ചില ഗ്രന്ഥങ്ങളെ മാത്രം വിശുദ്ധഗ്രന്ഥം എന്ന് വിളിക്കേണ്ടതില്ല. അങ്ങനെ ചിലതിനെ മാത്രം  വിശുദ്ധപ്പെടുത്താനുള്ള ന്യായമില്ല.

അതുവഴി മറ്റുള്ള അനേകായിരങ്ങളെ അവിശുദ്ധപ്പെടുത്താനുള്ള ന്യായവും ഇല്ല.









ത്യാഗത്തിന് എന്ത് മതം, എന്തിന് മതം?

 ബഹുമാനിക്കുക എന്നത് അധികാരപ്പെടുത്തലും ശാക്തീകരിക്കലുമാണ്. ബഹുമാനിച്ചാൽ ബാധ്യതകൾ നിറവേറ്റുന്നവനുമാകും. ബാധ്യതകൾ നിറവേറ്റുന്നത് ബഹുമാനം നൽകും. ബാധ്യതകൾ നിറവേറ്റാത്തവന് ബഹുമാനം കിട്ടില്ല.

*******


ത്യാഗത്തിന് എന്ത് മതം, എന്തിന് മതം? 


സുന്ദരമായി പൂക്കുന്നതും കായ്ക്കുന്നതും കാറ്റ് വീശുന്നതും ഇലപൊഴിക്കുന്നതും പോലെ ത്യാഗം. 


എന്തിനോ, പക്ഷേ ഒന്നിനുമല്ലാതെ. അവകാശവാദങ്ങളും സ്വാർഥതയും നിസ്വാർത്ഥതയും വേർതിരിച്ചെടുത്ത് പറയാതെ. 


ത്യാഗമെന്ന് പോലുമറിയാത്ത, പറയാത്ത ത്യാഗമാണ് യഥാർത്ഥ സ്വാഭാവിക മതവും ആത്മീയതയും പുണ്യവും ധർമ്മവും.











Thursday, May 19, 2022

കവിത തുളുമ്പാത്ത ഏത് നിമിഷമാണ് ജീവിതത്തിലുള്ളത്?

 കവിത തുളുമ്പാത്ത ഏത് നിമിഷമാണ് ജീവിതത്തിലുള്ളത്? പ്രകൃതിയെ മൊത്തം കുടിച്ചുമോന്താന്‍ തോന്നും. പക്ഷെ, പ്രകൃതി നമ്മെ കുടിച്ചുമോന്തും.

*****

ദൈവവും മതവും തമ്മിൽ ഒരു ബന്ധവും ഇല്ല. മതം ദൈവത്തിലേക്കുള്ള വഴിയല്ല, വഴിതടസ്സമാണ്. ഉണ്ടെങ്കിൽ ഉള്ള ദൈവം എല്ലായിടത്തുമാണ്, എല്ലാവർക്കുമാണ്. എങ്ങിനെയും എവിടെനിന്നും പ്രാപിക്കാം. എല്ലാവരും ആ ദൈവത്തിൽ മാത്രമാണ്. അങനെയാവാൻ ഒരു മതവും വേണ്ട, ഒരു മതവും വഴിയല്ല. മതം  കാഴ്ചമുട്ടിക്കുന്ന വെറും മതിൽ മാത്രം.

*****








 









ഇപ്പോൾ നീ ആ ഉമ്മ താലോലിച്ചു വളര്‍ത്തിയ വഴിയില്‍ അല്ലല്ലോ? നീ നിന്റെ ഉമ്മയെ കബളിപ്പിച്ചില്ലേ?"

 ഉമ്മയെ കുറിച്ച് ഇന്നലെ ഒരു പോസ്റ്റ് ഇട്ടപ്പോൾ മതം തലക്ക്പിടിച്ച ചില നിഷ്കളങ്കര്‍ ചിലത് ആരോപിച്ച് ചോദിച്ചു.


"നീ ഇപ്പോൾ ആ ഉമ്മ താലോലിച്ചു വളര്‍ത്തിയ വഴിയില്‍ അല്ലല്ലോ?


"നീ നിന്റെ ഉമ്മയെ കബളിപ്പിച്ചില്ലേ?"


ഇങ്ങനെ ഒരേറെ തുടരുന്നു അവരുടെ ചോദ്യങ്ങള്‍. 


അവര്‍ക്ക് നല്‍കിയ മറുപടി താഴെ:


വളര്‍ത്തുന്നത് വളരാനല്ലേ?


നിന്നിടത്ത് നിൽക്കാനല്ലല്ലോ?


നിന്നിടത്ത് നില്‍ക്കുന്നതിനെ, മാറ്റം ഇല്ലാതെ ഇലക്ട്രിക് പോസ്റ്റ് പോലെ നില്‍ക്കുന്നതിനെ, വളർച്ചയെന്നും മുന്നോട്ട് പോക്കെന്നും പറയില്ലല്ലോ?


വിത്ത് നശിച്ചു/മാറി തന്നെയല്ലേ മുളച്ച് വളർച്ച തേടുന്നതും നേടുന്നതും.


ഉമ്മ തന്നെയും അവരുടെ വിശ്വാസം പഠിച്ച് ആലോചിച്ച് നേടിയതല്ലല്ലോ? 


ഉമ്മാക്ക് വിശ്വാസം എങ്ങിനെയോ എവിടെ നിന്നോ വെറും ജന്മം കൊണ്ട്‌ മാത്രം കിട്ടി.


ജനനം കൊണ്ട്‌ കിട്ടേണ്ടതും അങ്ങനെ കിട്ടിയത് സൂക്ഷിക്കുന്നതുമാണോ വിശ്വാസം, വളർച്ച, മുന്നോട്ട് പോക്ക്?


വിശ്വാസവും വളർച്ചയും മുന്നോട്ട് പോക്കും അന്വേഷിച്ചറിഞ്ഞ് നേടേണ്ടതല്ലേ?


*****


വിശ്വാസപരമായി ഉമ്മ തെളിച്ച വഴിയില്‍ മുഹമ്മദും യേശുവും ബുദ്ധനും മാര്‍ക്സും കൃഷ്ണനും രാമനും നടന്നിട്ടില്ല.


അസ്വസ്ഥപ്പെട്ടു സ്വയം കണ്ടെത്തിയ വഴിയിലാണ് എല്ലാവരും നടന്നത്.


അങ്ങനെ സ്വയം ചോദ്യംചെയത് അസ്വസ്ഥപ്പെടുന്നതിനും കൂടിയാണ്‌ വേറൊരു രീതിയില്‍ പ്രാര്‍ത്ഥനയെന്നും സൂക്ഷ്മതയെന്നും ഒക്കെ പറയുന്നത്. 


അതുകൊണ്ട്‌ തന്നെയാണ്‌ നേരായ വഴി കാണിക്കാൻ ദിവസവും 17 പ്രാവശ്യം പ്രാര്‍ത്ഥിക്കാൻ മുഹമ്മദ് നബി തന്നെ നിങ്ങളോട് ആവശ്യപ്പെട്ടതും.


'നേരായവഴി' കിട്ടിയെന്ന് വിശ്വസിക്കാനുള്ളതല്ല.


നേരായവഴി ജനനം കൊണ്ട്‌ കിട്ടുന്നതുമല്ല.


അന്വേഷിച്ച് കണ്ടെത്താനുള്ളതാണ് എന്നര്‍ത്ഥം.


വളർച്ചയും മുന്നോട്ട് പോക്കുമാണത്.


നിന്നിടത്തെ വിട്ടുപോക്ക്.


വഴിപോക്കന്‍ തന്റെ ഓരോ വഴിയും വിട്ട് പോക്ക്. 


*****


തെറ്റ് - ശരികളുടെ ലോകത്ത് നിന്നാണ് നിങ്ങൾ ഒരുപക്ഷേ സംസാരിക്കുന്നത്...


ആപേക്ഷികതയെ ആത്യന്തികമായി കണ്ട് തെറ്റിദ്ധരിച്ച ലോകത്ത് നിന്നുകൊണ്ട്. 


ഈയുള്ളവന് ഒന്നുകില്‍ എല്ലാം തെറ്റ്,


അല്ലെങ്കില്‍ എല്ലാം ശരി.


ആത്യന്തികതയില്‍ ബാധിക്കാത്ത തെറ്റും ശരിയും മാത്രം.


ആപേക്ഷികതയില്‍ മാത്രം നിന്ന് തുടരുന്ന തെറ്റും ശരിയും.


ഏതെങ്കിലും ഒന്ന് മാത്രം ശരി, ബാക്കി എല്ലാം തെറ്റ് എന്നത് ഈയുള്ളവന് ഇല്ല.


അതുകൊണ്ട്‌ ഉമ്മ എന്ത് വിശ്വസിച്ചാലും എന്നെ സംബന്ധിച്ചിടത്തോളം അത് ഒരുപോലെ തെറ്റും ശരിയുമാണ്. ഉമ്മാക്ക് ശരി മാത്രവും.


ആ തെറ്റും ശരിയും മരണാനന്തര രക്ഷാശിക്ഷയുമായി ഒരു ബന്ധവും ഇല്ലാത്തത്.


ആ തെറ്റും ശരിയും ഈ ലോകത്തെ ജീവിതത്തിലെ രക്ഷയും ശിക്ഷയും സമാധാനവും പേടിയും സുഖവും അസുഖവുമായി മാത്രം ബന്ധപ്പെട്ടത്.


നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത് പോലെ. ബാക്കിയുള്ളവര്‍ തെറ്റായ വഴിയിലാണ് എന്ന് പറയാൻ അസ്വസ്ഥപ്പെടുന്ന അവസ്ഥ ഉണ്ടാക്കുന്നത്.

Tuesday, May 17, 2022

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും. (തുടരുന്നു....) മൂന്നാം ഭാഗം.

 ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും.


(തുടരുന്നു....)


ഒരു വ്യത്യാസം പറയട്ടെ...


ഭീകരതയും തീവ്രതയും, ഭീകരവാദവും തീവ്രവാദവും ഒന്നല്ല. രണ്ടും തീർത്തും വേറെ വേറെ കാര്യങ്ങളാണ്. 


തീവ്രവാദി നിർബന്ധമായും ഭീകരവാദി കൂടി ആയിക്കൊള്ളണമെന്നില്ല. 


ഒരു നല്ല വിശ്വാസി നല്ല തീവ്രവാദി കൂടിയാവാം എന്ന് മാത്രം.


പക്ഷെ ഒരു നല്ല വിശ്വാസി ഒരുനിലക്കും ഭീകരവാദി ആവില്ല, ആയികൊള്ളണമെന്നില്ല. സാധാരണഗതിയിൽ മതവിശ്വാസം അങ്ങനെയൊരു ഭീകരവാദം ആഹ്വാനം ചെയ്യില്ല, ചെയ്യുന്നില്ല, എങ്കിൽ പ്രത്യേകിച്ചും.


തീവ്രത എന്നാലും തീവ്രവാദം എന്നാലും ഒരാൾ തൻ്റെ വാദത്തിലും വിശ്വാസത്തിലും ഒരുതരത്തിലുള്ള  മാറ്റത്തിനും നീക്കുപോക്കുകൾക്കും തയാറല്ലാത്ത വിധം മൗലികതയിൽ ഉറച്ചുനിൽക്കുന്ന തീവ്രമായ നിലപാട് ഉള്ളവനാവുക എന്ന് മാത്രം അർത്ഥം.


സാധാമുസ്ലിംകളുടെയും പൊതുവെ എല്ലാ മതവിശ്വാസികളുടെയും കാര്യത്തിൽ വെറും കൊള്ളയും കൊള്ളിവെപ്പും ബലാൽസംഗവും അക്രമവും മാത്രം നടത്തുന്ന ഭീകരത എന്നതും ഭീകരവാദം എന്നതും ബാധകമല്ല. വാദത്തിലും വിശ്വാസത്തിലും തീവ്രമാവുക എന്ന തീവ്രത മാത്രമാണ് ബാധകമാവുക. 


ഇത് വിശ്വാസത്തെ മുറുകിപ്പിടിക്കുന്ന, വിശ്വാസത്തെ എല്ലാറ്റിനും ആധാരമാക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ കാര്യത്തിലും ആർഎസ്എസിൻ്റെ കാര്യത്തിലും ഒരളവോളം ബാധകമാണ്, ബാധകമാകേണ്ടതാണ്. ഇതിൽ വെറും അധികാരതാൽപര്യം മാത്രം കടന്നുവന്നില്ലെങ്കിൽ....


കാരണം മതവിശ്വാസിക്ക് അവനെ പലതിൽ നിന്നും തടഞ്ഞു നിർത്തുന്ന മതവിശ്വാസവും കല്പനകളും ഉണ്ട്. പ്രത്യേകിച്ചും ബലാൽസംഗവും വ്യഭിചാരവും കൊള്ളയും അനീതിയും ഒക്കെ തടയുന്ന മതകല്പനകൾ അവർക്കുണ്ട്.


അതുകൊണ്ട് തന്നെ മതതീവ്രവാദം പൂർണമായും ഭീകരവാദം കൂടി ആവില്ല, ആവണമെന്നില്ല. 


തീവ്രവാദം ഉടലെടുക്കുന്ന, തീവ്രവാദത്തിനാധാരമായ മതവിശ്വാസം ഭീകരതയെ അനുവദിക്കില്ലെങ്കിൽ പ്രത്യേകിച്ചും മതതീവ്രവാദത്തിന് കൊള്ളയും കൊള്ളിവെപ്പും കൂട്ടബലാത്സംഗങ്ങളും നിഷ്ഠൂരതയും മാത്രം നടത്തുന്ന ഭീകരവാദം കൂടി ആവാൻ പറ്റില്ല. 


അതുകൊണ്ട് തന്നെ ആർഎസ്എസ്, ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകൾക്കും ഒരളവോളം. ഇവരിൽ ആര് എത്രക്ക് മതവും മതഗ്രന്ഥങ്ങളും മുറുകെപ്പിടിക്കുന്നു എന്നതിനെ ആശ്രയിച്ച്. ഇവരിൽ ആര് എത്രകണ്ട് നന്മതിന്മയിലും കർമ്മഫലങ്ങളിലും അതിൻ ഫലമായ സ്വർഗ്ഗനരകങ്ങളിലും വിശ്വസിച്ച് കാര്യങ്ങൽൾ ചെയ്യുന്നു, നിയന്ത്രിക്കുന്നു എന്നതിനെ ആശ്രയിച്ച്.


പക്ഷേ, ഏതെങ്കിലും ചില ഘട്ടത്തിൽ പ്രതികരണവും പ്രതിരോധവും പോലെ, പ്രതികരണവാദവും പ്രതിരോധവാദവും പറഞ്ഞ്, ഭീകരതയും ഭീകരവാദവും കൂടിയാവും തീവ്രവാദം. പ്രത്യേകിച്ചും അതിൽ അവരുടെ സൗകര്യം പോലെ ധർമ്മവും അധർമ്മവും കൂട്ടിക്കുഴച്ചാൽ.


പക്ഷേ, ഒന്നുറപ്പിച്ച് പറയാം. ഭീകരതയും ഭീകരവാദവും  ഏതർത്ഥത്തിലും ഭീകരതയും ഭീകരവാദവും മാത്രമാണ്. പ്രത്യേകിച്ചൊരു വിശ്വാസത്തിൻ്റെ പിൻബലം ഇല്ലാതെ, ആവശ്യമില്ലാതെ. വെറും അക്രമവാസനയും കുറ്റവാളിമനസ്സും മനഃശാസ്ത്രവും മാത്രം മുതലെടുത്ത്. അസൂയയും ശത്രുതയും വെറുപ്പും മാത്രം ഉണ്ടാക്കിക്കൊണ്ട്


(തുടരും, തുടരണം....)

Sunday, May 15, 2022

മുസ്ലിയാർ ആവുന്നത് ആരൊക്കെയാണ്? യോഗ്യത എന്ത്?

 മുസ്ലിയാർ ആവുന്നത് ആരൊക്കെയാണ്?


മുസ്ലിം സമുദായത്തിലെ യോഗ്യന്മാർ അല്ല. പകരം അയോഗ്യന്മാർ. ബുദ്ധിപരമായും സാമൂഹ്യമായും സാമ്പത്തികമായും കഴിവുകെട്ടവർ, പിന്നോക്കംനിൽക്കുന്നവർ. സാമ്പത്തികമായും സാമൂഹ്യമായും ഗതിയും പരഗതിയും ഇല്ലാത്തവർ. അങ്ങനെയുള്ളവരാണ് മുസ്ലിയാർമാർ ആവുന്നത്, ആവാൻ പോകുന്നത്. ആ സമുദായത്തെ നയിക്കുന്നത്.


എല്ലാ നിലക്കും പിന്നാക്കം നിൽക്കുന്ന ഈ മുസ്‌ലിയാർമാരാണ് ഈ സമൂഹത്തെ നയിക്കുന്നത്. പിന്നാക്കസമൂഹം ഉണ്ടാക്കുന്ന, ആ പിന്നാക്കസമൂഹത്തിൽ നിന്ന് വരുന്ന മുസ്‌ലിയാർ മാത്രമേ ഉള്ളൂ. ആ പിന്നാക്കസമൂഹത്തിൻ്റെ നിലവാരത്തിനനുസരിച്ച നേതൃത്വം ആ മുസ്‌ലിയാർമാർ. പിന്നാക്ക സമുദായത്തിലും പിന്നാക്കം നിൽക്കുന്നവർ.


ഒരു മുസ്ലിയാർ ആവാനുള്ള യോഗ്യത എന്ത്? വിവരക്കേടിന് നാല് കാല് വെക്കുക. കൂടെ ആരുണ്ടാവും? വിവരക്കേടിന് എട്ട് കാല് വെച്ച ഒരു വലിയ വിഭാഗം. ജീവിതത്തിലുടനീളം സൗജന്യമായി ആഡംബരത്തോടെ ജീവിക്കാനുള്ള കമ്മീഷൻ കിട്ടിക്കൊണ്ടിരിക്കും.









ഗീത ആഹ്വാനം ചെയ്തത് ഹിംസയുടെ വഴിയെങ്കിൽ....

ഗീത ആഹ്വാനം ചെയ്തത് ഹിംസയുടെ വഴിയെങ്കിൽ....


അഹിംസയല്ല വഴി. ശരി. 


എങ്കിൽ ഹിംസ മാത്രമാണ് വഴി എന്നർത്ഥമുണ്ടോ? 


അങ്ങനെയെങ്കിൽ ആര്, ആരെ ഹിംസിക്കുന്നതാണ് ഗീത പറയുന്ന വഴി, ധർമ്മം?


എല്ലാവരും എല്ലാവരേയും ഹിംസിക്കുന്നതോ ധർമ്മവും വഴിയും? 


എല്ലാവർക്കുമായിക്കൂടെ ഗീത വെച്ചുള്ള ഹിംസയും യുദ്ധവും?


ഗീത എല്ലാവർക്കും അവരുടെ ഹിംസയും യുദ്ധവും നടത്താനുള്ള ന്യായം തന്നെയല്ലേ? അക്രമിക്ക് വരെ. അവൻ്റെതായ ധർമ്മവും അധർമ്മവും പറഞ്ഞ് കൊണ്ട്. 


പറയാനാണെങ്കിൽ എല്ലാവർക്കും അവരുടേതായ ധർമ്മവും അധർമ്മവും ഉണ്ടാവുകയും ചെയ്യും.


എങ്കിൽ, ഗീത വെച്ചുള്ള യുദ്ധം നമ്മെ വഴി തെറ്റിക്കുന്ന, നമ്മിൽ വെറുപ്പും വിഭജനവും ഉണ്ടാകുന്നവർക്കെതിരെയും ആയിക്കൂടെ? ഭരണകൂടത്തിനെതിരെയും ആയിക്കൂടെ? 


രാജ്യദ്രോഹി എന്ന് നമ്മൾ പറയുന്നവന് വരെ അവൻ്റെ യുദ്ധത്തിന് അവൻ്റെതായ ധർമ്മവും ന്യായവും ഉണ്ടാവും. എങ്കിൽ ഗീത അവനും ന്യായമാവില്ലേ?


ഗീത, ചുരുങ്ങിയത്  മതപരമായ പരസ്പരമുള്ള ഹിംസയുടെയും യുദ്ധത്തിൻ്റെയും അഹ്വാനമല്ല നടത്തിയത് എന്നത് വ്യക്തം


കാരണം, മതങ്ങൾ ആ രീതിയിൽ അക്കാലങ്ങളിൽ ഉണ്ടായിരുന്നില്ല.


ഗീത എവിടെയും ഏതെങ്കിലും മതത്തെ പേരെടുത്ത് പ്രതിപാദിച്ചിട്ടും ഇല്ല. ഏതെങ്കിലും മതത്തെ പ്രതിരോധിക്കാനും സംരക്ഷിക്കാനും ആക്രമിക്കാനും.


ഗീത മറ്റ് മതങ്ങൾക്കെതിരെയുള്ള ഹിംസയുടെയും യുദ്ധത്തിൻ്റെയും ആഹ്വാനമല്ല. 


ഗീത ഹിന്ദു എന്ന പേരും മതവും അറിഞ്ഞ് പോലും നടത്തിയ ഒരു ആഹ്വാനമല്ല. 


ഹിന്ദു എന്ന പേരും മതവും പുരാണങ്ങളിലും വേദങ്ങളിലും ഉപനിഷത്തുകകളിലും എവിടെയും ഇല്ല, കാണില്ല. 


ഹിന്ദു എന്ന മതത്തിൻ്റെ ഗ്രന്ഥങ്ങൾ അല്ല ഗീതയും ഉപനിഷത്തുകളും പുരാണങ്ങളും. കാരണം, ആ നിലക്ക് ഹിന്ദു എന്ന മതം ഇല്ലാത്തത്, ഉണ്ടായിരുന്നില്ല. 


ഇന്ത്യയിൽ പലവഴിയിൽ, പല കാലഘട്ടങ്ങളിൽ ഉണ്ടായവയാണ് അവയെല്ലാം. എല്ലാം ഇന്ത്യൻ സംസ്കാരത്തിൻ്റെയും ചരിത്രത്തിൻ്റെയും ഭാഗം മാത്രം.


ഗീത ആഹ്വാനം ചെയ്ത് നടന്ന യുദ്ധവും ഹിംസയും മതങ്ങൾ തമ്മിൽ ഉള്ളതല്ല. മതങ്ങളെ സംരക്ഷിക്കാനുള്ളതുമല്ല.


ഗീത ആഹ്വാനം ചെയ്ത് നടന്ന യുദ്ധവും ഹിംസയും ഏതെങ്കിലും പ്രത്യേക ദൈവത്തെ രക്ഷിക്കാനുള്ളതല്ല. അതിന് വേണ്ടി കൊലവിളി നടത്താനുള്ളതുമല്ല.


ഗീത സ്വന്തം കുടുംബക്കാർക്കെതിരെ വരെയുള്ള യുദ്ധമാണ് ആഹ്വാനം ചെയ്തത്. 


ഗീത ഭരണകൂട വർഗത്തിനെതിരെയുള്ള യുദ്ധം കൂടിയാണ് ആഹ്വാനം ചെയ്തത്. 


തെറ്റ് എവിടെയായാലും അവർക്കെതിരെയുള്ള ആഹ്വാനമാണ് ഗീതയിലെ യുദ്ധം. അത് രാജ്യദ്രോഹം എന്ന് മുദ്ര കുത്തപ്പെട്ടാൽ പോലും അത് ഗീത ആഹ്വാനം ചെയ്യുന്ന ധർമ്മയുദ്ധം തന്നെയാണ്.


അല്ലാതെ, ഭരണകൂടം അവരുടെ താൽപര്യത്തിന് വേണ്ടി നടത്തേണ്ട യുദ്ധവും ഹിംസയും അല്ല ഗീത ആഹ്വാനം ചെയ്ത ധർമ്മ യുദ്ധം.

Friday, May 13, 2022

അരക്ഷിതനായാല്‍ ചിന്തിക്കും..

 അരക്ഷിതനായാല്‍

ചിന്തിക്കും.


സുരക്ഷിതത്വവും എളുപ്പവും

കൊതിച്ചുകൊണ്ട്‌. 


പക്ഷേ,

ചിന്തിച്ചാലും 

അരക്ഷിതനാവും.

നിന്നിടം

നഷ്ടമാകുന്നത് കൊണ്ട്‌. 


പ്രതികരണമായി മാത്രമേ

ഉത്തരമുള്ളൂ.


ഉത്തരമായിത്തന്നെ

ശേഖരിച്ച് നിര്‍ത്തപ്പെട്ട

ഉത്തരമില്ല.


പ്രതികരണപരതയിലാണ്

ഉത്തരം.

ഉത്തരമായ

ജീവിതം.


ചോദ്യമുണ്ടാക്കുന്ന

ഉത്തരം. 

ജീവിതം. 


ജീവിതത്തിൽ നിന്ന്,

ജീവിതത്തിലൂടെ,

ജീവിതത്തിലേക്ക്.


എന്ത്?

ജീവിതം.

ചോദ്യവും

ഉത്തരവും. 


അതാണ് കാര്യം.


അവിടെയൊന്നും

തുടര്‍ച്ചയുള്ള

ഞാന്‍ ഇല്ല.


തുടർച്ച നേടുന്ന,

തുടര്‍ച്ച തേടുന്ന

ഞാന്‍ ഇല്ല.


ബാക്കിയാവുന്ന

ഞാന്‍ ഇല്ല.


ഉള്ളതും,

ഉണ്ടായിരുന്നതും

ബാക്കിയാവുന്നതും

ജീവിതം മാത്രം.


ഞാനും

എന്റേതുമില്ലാത്ത

ജീവിതം. 


അതിനാല്‍ തന്നെ,

ജീവിതത്തിന്റെ ഞാന്‍ മാത്രം.

എന്റെ ജീവിതമില്ല.


എന്റേത്

എന്ന് പറയാനുള്ള

ഞാന്‍ ഇല്ല.


എന്റേത് എന്ന് പറയുന്ന

ഒന്നിന്റെ മുകളിലും

നിയന്ത്രണവും

അധികാരവുമുള്ള

ഞാന്‍ ഇല്ല.

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും. (തുടരുന്നു.....)

 ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും.

(തുടരുന്നു.....)


രണ്ട് പാർട്ടികൾ. 


തീർത്തും വ്യത്യസ്തമായ ദിശകളിൽ നിന്നുളള രണ്ട് പാർട്ടികൾ. 


തീർത്തും വ്യത്യസ്തമായ ധാരകളെ അവലംബിക്കുന്ന രണ്ട് പാർട്ടികൾ.


രണ്ട് കൂട്ടർക്കും തീർത്തും വ്യത്യസ്തമായ രണ്ട് രാഷ്ട്രസങ്കല്പങ്ങൾ. 


ഒന്ന് ഹിന്ദുരാഷ്ട്ര സങ്കൽപം. 


മറ്റേത് ഇസ്‌ലാമികരാഷ്ട്ര സങ്കൽപം.


*****


ഹിന്ദുരാഷ്ട്ര സങ്കൽപമുള്ള ആർഎസ്എസിന് അതെങ്ങിനെ ആയിരിക്കണം എന്നതിൽ ഒരു നിർബന്ധവും ഇല്ല, ഉണ്ടാവാൻ ഇടയില്ല. നിർബന്ധമായും പിന്തുടരേണ്ട ഭരണ രീതിയോ സാമ്പത്തിക ശാസ്ത്രമോ ഇല്ല. അപ്പപ്പോൾ തോന്നുന്ന എന്തും ആവാം.


ഇന്ത്യൻ ദേശീയതയും സംസ്കാരവും സംരക്ഷിക്കണം (അത് ഉളളിൽതട്ടി പറഞ്ഞാലും വെറും വെറുതെ പുറംനാക്ക് കൊണ്ട് പറഞ്ഞാലും) എന്നതിനപ്പുറം പുറത്തും ഉള്ളിലും പറയാൻ ഒന്നും യഥാർഥത്തിൽ ആർഎസ്എസിനുണ്ടാവില്ല. ഏറിയാൽ, ആ വഴിയിൽ ചരിത്രപരമായ പ്രതികരണവും പ്രതികാരവും അല്ലാതെ. അധികാരത്തിന് വേണ്ടി അപ്പപ്പോൾ എന്തോ ചെയ്യുന്നതും ചെയ്യാത്തതും അല്ലാതെ.


കാരണം, ദൈവരാഷ്ട്രം എന്ന സങ്കല്പമോ, അധികാരം ദൈവത്തിന് എന്ന സങ്കല്പമോ, ദൈവം പറഞ്ഞത് പോലെ ഭരിക്കണം എന്നോ, ഭൂമിയിൽ മനുഷ്യൻ ദൈവത്തിൻ്റെ പ്രതിനിധി എന്നോ, ഭരണത്തിന് നിർബന്ധമായും പിന്തുടരേണ്ട ഒരു ഗ്രന്ഥമോ മാതൃകയോ ചര്യയോ ഉണ്ട് എന്നോ അടിസ്ഥാനപരമായി ആർഎസ്എസിനില്ല. മരണാനന്തരത്തിലെ നരകവും സ്വർഗ്ഗവും വെച്ചല്ല, വെച്ചാവേണ്ടതില്ല ആർഎസ്എസിന് ഇവിടെയുള്ള പ്രവർത്തനവും ഭരണവും.


ഭരണം എങ്ങിനെ എന്തിനെ അടിസ്ഥാനപ്പെടുത്തി ആയിരിക്കണം എന്ന കാര്യത്തിൽ ആർഎസ്എസിനെ നിർബന്ധമായും ഭരിക്കുന്ന വിലക്കുകളും നിർബന്ധങ്ങളും അരുതുകളും തിട്ടൂരങ്ങളും ഇല്ല. അവസാന വാക്കില്ല.


പാടില്ലാത്തതും പാടുള്ളതും നിശ്ചയിക്കുന്ന മുൻ ഗ്രന്ഥവും കല്പനകളും ആർഎസ്എസ്നില്ല. അവസാന വാക്കില്ല. ആർഎസ്എസ് എന്താവണം എങ്ങിനെയാവണം എന്ന് ആർഎസ്എസിന് നിശ്ചയിക്കാം.


അതുകൊണ്ട് തന്നെ വേണമെങ്കിൽ, വേണമെന്ന് വെച്ചാൽ ആർഎസ്എസിന് എപ്പോൾ വേണമെങ്കിലും മാറാം. ആർഎസ്എസ് ഇങ്ങനെ തന്നെ ആവണം എന്ന് നിർബന്ധിക്കുന്ന ഒരു വേദഗ്രന്ഥമില്ല, അങ്ങനെയുള്ള ആർഎസ്എസിൻ്റെ മാറ്റത്തെ തടുക്കുന്ന, പാടില്ലെന്ന് പറയുന്ന മറ്റൊന്നും അപ്പോൾ ഉണ്ടാവില്ല. ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും ഒക്കെ ആർഎസ്എസിന് ആ നിലക്ക് എപ്പോൾ വേണമെങ്കിലും ആവാം. അധികാരതാൽപര്യം അന്ധരാക്കിയിട്ടില്ലെങ്കിൽ, ലഹരി പിടിപ്പിച്ചിട്ടില്ലെങ്കിൽ.


ദേശീയത അടിസ്ഥാനമാക്കിയാൽ പിന്നെ ആയിക്കൂടാത്തതൊന്നും ഒന്നുമില്ല ആർഎസ്എസിന്.


*****


ഇസ്ലാമികരാഷ്ട്ര സങ്കൽപമുള്ള ജമാഅത്തെ ഇസ്ലാമിക്ക് അതെങ്ങിനെ ആയിരിക്കണം എന്നതിൽ  നിർബന്ധമുണ്ട്.


നിർബന്ധമായും പിന്തുടരേണ്ട, ഇസ്ലാമും ഖുർആനും മുഹമ്മദിൻ്റെ ചര്യയുമായ ഭരണരീതിയും സാമ്പത്തിക ശാസ്ത്രവും ഉണ്ട്. അപ്പപ്പോൾ തോന്നുന്ന എന്തും ആയിക്കൂടാ.


ഇന്ത്യൻ ദേശീയതയും സംസ്കാരവും ജമാഅത്തെ ഇസ്ലാമിക്ക് അടിസ്ഥാന പരമായി വിഷയമല്ല. ഇന്ത്യ അവർക്ക് ഇസ്ലാം നടപ്പാക്കാനുള്ള ഒരു തട്ടകം മാത്രം. ഇസ്ലാം നടപ്പാക്കാനുള്ള മറ്റുപല രാജ്യങ്ങളിൽ ഒരു രാജ്യം മാത്രം ഇന്ത്യ ജമാഅത്തെ ഇസ്ലാമിക്ക്. എന്നത് കൊണ്ട് തന്നെ പുറത്തും ഉള്ളിലും പറയാൻ പലതും ഉണ്ടാവും യഥാർഥത്തിൽ ജമാഅത്തെ ഇസ്ലാമിക്ക്. വെറും ചരിത്രപരമായ പ്രതികരണവും പ്രതികാരവും അല്ലാത്തത്.


കാരണം, ദൈവരാഷ്ട്രം എന്ന സങ്കല്പവും, അധികാരം ദൈവത്തിന് എന്ന സങ്കല്പവും, ദൈവം പറഞ്ഞത് പോലെ (ഖുർആൻ അനുസരിച്ച്, മുഹമ്മദ് നബി പറഞ്ഞത് പോലെ) ഭരിക്കണം എന്നും, ഭൂമിയിൽ മനുഷ്യൻ ദൈവത്തിൻ്റെ പ്രതിനിധി എന്നും, ഭരണത്തിന് നിർബന്ധമായും പിന്തുടരേണ്ട ഒരു ഗ്രന്ഥവും മാതൃകയും ചര്യയും ഉണ്ട് എന്നും ജമാഅത്തെ ഇസ്ലാമിക്കുണ്ട്. മരണാനന്തരത്തിലെ നരകവും സ്വർഗ്ഗവും വെച്ചാണ്, വെച്ചാവേണ്ടതുണ്ട് ജമാഅത്തെ ഇസ്ലാമിക്ക് ഇവിടെയുള്ള പ്രവർത്തനവും ഭരണവും.


അക്കാര്യത്തിൽ ജമാഅത്തെ ഇസ്‌ലാമിയെ ഭരിക്കുന്ന വിലക്കുകളും നിർബന്ധങ്ങളും അരുതുകളും തിട്ടൂരങ്ങളും ഒരെറെയുണ്ട്. അത് ഇന്ത്യൻ ഭരണഘടനയോ സോഷ്യലിസമോ മതേതരത്വമോ ജനാധിപത്യമോ ആയിക്കൂടാ. പകരം അത്തരം വിലക്കുകളും നിർബന്ധങ്ങളും അരുതുകളും തിട്ടൂരങ്ങളും പാടില്ലാത്തതും പാടുള്ളതും നിശ്ചയിക്കുന്ന മുൻഗ്രന്ഥവും കല്പനകളും ജമാഅത്തെ ഇസ്ലാമിക്കുണ്ട്. ഖുർആനും പ്രവാചകചര്യയും മാത്രം. അവസാന വാക്കുണ്ട്. ജമാഅത്തെ ഇസ്ലാമി എന്താവണം എങ്ങിനെയാവണം എന്ന് ജമാഅത്തെ ഇസ്ലാമിക്ക് നിശ്ചയിക്കാൻ പറ്റില്ല.


അത്കൊണ്ട് തന്നെ ജമാഅത്തെ ഇസ്‌ലാമിക്ക് എപ്പോൾ വേണമെങ്കിലും മാറാൻ പറ്റില്ല. 


ജമാഅത്തെ ഇസ്ലാമി ഇങ്ങനെ തന്നെ ആവണം എന്ന് നിർബന്ധിക്കുന്ന ഒരു വേദഗ്രന്ഥമുണ്ട്. 


ജമാഅത്തെ ഇസ്ലാമിയുടെ മാറ്റത്തെ തടുക്കുന്ന, പാടില്ലെന്ന് പറയുന്ന മാറ്റ് പലതും പിന്നിലും ചരിത്രത്തിലും ഉണ്ടാവും. ഖുറാനും പ്രവാചകനും പ്രവാചകചര്യയുമുണ്ട്


അതുകൊണ്ട് തന്നെ ഒരു നിലക്കും ജനാധിപത്യവും മതേതരത്വവും ദേശീയതയും സോഷ്യലിസവും ഒന്നും ജമാഅത്തെ ഇസ്ലാമിക്ക് യഥാർത്ഥത്തിൽ പറ്റില്ല, പാടില്ല. 


ഇസ്ലാമും ഖുർആനും മുഹമ്മദും  അടിസ്ഥാനമാക്കിയാൽ പിന്നെ ആയിക്കൂടാത്തതായി പലതുമുണ്ട് ജമാഅത്തെ ഇസ്ലാമിക്ക്. അതവർ സാഹചര്യവശാൽ തുറന്ന് പറഞ്ഞാലും ഇല്ലെങ്കിലും. 


(തുടരും, തുടരണം.....)

നിന്നിടത്ത് നിൽക്കാത്തവൻ നടക്കുന്നു, ചലിക്കുന്നു.

 നിന്നിടത്ത് നിൽക്കാത്തവൻ നടക്കുന്നു, ചലിക്കുന്നു.

നിന്നിടം പോരെന്ന് തോന്നിത്തോന്നി വിട്ടുവിട്ടങ്ങിനെ നടത്തം എന്ന ചലനം എന്ന മുന്നോഗമനം ഉണ്ടാവുന്നു. എല്ലാ മുന്നോട്ട് പോക്കും നിന്നിടം വിട്ടുപോക്കാണ്. നിലവിലുള്ളത് വേണ്ടെന്ന് വെക്കലാണ്. സന്യാസമാണ്.


****

ശൂന്യതയും ഉണ്മയും ഒന്നെന്ന് തിരിച്ചറിയും. പിന്നെ വെറുതെയങ്ങ് ഇരിക്കും, നടക്കും, നൃത്തം ചെയ്യും. നേടാനില്ല, നഷ്ടപ്പെടാനും ഇല്ല. ആവുന്നത് പോലെ ആവുക മാത്രം. ആവും പോലെ ആവുക. ആയിരിക്കുന്ന അവസ്ഥയിൽ ആവുക. അത്രമാത്രം.


*****

രാജ്യത്തോടും അതിൻ്റെ ആയുധങ്ങളോടും പട്ടാളത്തോടും പൊരുതിജയിക്കാൻ ഒരു സത്യത്തിനും സാധിക്കില്ല. എന്നത് ഭരണാധികാരികളുടെയും അവരെ നിലനിർത്തുന്ന സംവിധാനത്തിൻ്റെയും ധൈര്യം





















ഭരണമെന്നാൽ വിലവർധിപ്പിക്കൽ മാത്രമാണെന്ന് മനസിലാക്കിയോ?

 കഴിഞ്ഞ 25 വർഷത്തോളമായി സംസ്ഥാനത്തും കേന്ദ്രത്തിലുമായി ഭരണത്തിലിരിക്കുന്ന ഒരാൾക്ക് വിലവർധനയിൽ ജനങ്ങൾ നേരിടുന്ന പ്രയാസം മനസിലാവില്ല. കാരണം അയാൾ സൗജന്യമായി മാത്രം ജീവിക്കുന്നു. സ്വന്തം കീശയിൽ നിന്നും അയാൾക്ക് ഒന്നും ചിലവഴിക്കേണ്ടി വരുന്നില്ല. പൊതുഖജനാവ് അയാൾക്ക് വേണ്ടി ദിവസവും കോടികൾ ചിലവഴിക്കുന്നു. പിന്നെങ്ങിനെ അയാൾക്ക് ജനങ്ങളുടെ പ്രായാസം അറിയാനാകും, അനുഭവമാകും, വിഷയമാകും?


*****


ഭരണമെന്നാൽ വിലവർധിപ്പിക്കൽ മാത്രമാണെന്ന് മനസിലാക്കിയോ നമ്മുടെ ഭരണാധികാരികൾ? സ്വയം നിലനിന്നുപോകാൻ വെറുപ്പും വിഭജനവും മതിയെന്നും ഗ്യാസും പെട്രോളും നിത്യജീവിത്തിൻ്റെ പ്രയാസങ്ങളും മറക്കാൻ ഒരേയൊരു വിദ്യ വർഗ്ഗീയത, വെറുപ്പ്, വിദ്വേഷം, വിഭജനം എന്നുമാക്കിയോ അവർ?





****



അല്ലെങ്കിലും എന്താണീ രാജ്യദ്രോഹം?

 അല്ലെങ്കിലും എന്താണീ രാജ്യദ്രോഹം?


അതാത് കാലത്തെ ഭരണകൂടവും ഭരണകൂടതാൽപര്യവും സൗകര്യത്തിനനുസരിച്ച് നിശ്ചയിക്കും രാജ്യദ്രോഹം എന്തെന്ന്. വെറും വെറുതേ. 


യഥാർഥത്തിൽ രാജ്യദ്രോഹികൾ വരെയായ ഭരണാധികാരികൾക്ക് അവരെ സ്വയം രക്ഷിക്കാൻ മറ്റുള്ളവരെ രാജ്യദ്രോഹികൾ ആക്കേണ്ടി വരും. 


അങ്ങനെ ഭരണാധികാരികളെ പിന്തുണക്കാത്ത മറ്റുള്ളവർ രാജ്യദ്രോഹികൾ ആവും. 


മതരാഷ്ട്രത്തിൽ മതംമാറ്റം വരെ രാജ്യദ്രോഹം എന്ന് വരുത്തുന്ന രീതിയിൽ വ്യാഖ്യാനവും നിർവചനവും വന്നത് അങ്ങനെ. 


അങ്ങനെ കൊന്നുതള്ളപ്പെട്ടവർ എത്രയെത്ര?


മതംമാറ്റം എന്നത് പോലും, അതിൽ ഭരണകൂടവും ഭരണകൂടതാൽപര്യവും കൂടിക്കലർത്തി, അവർക്ക് വേണ്ട വാർത്തയും വ്യാഖ്യാനവും ഉണ്ടാക്കി, അവർക്ക് വേണ്ടവിധം വേണ്ടവർക്കെതിരെ മാത്രം പലതും രാജ്യദ്രോഹമായി ചിത്രീകരിച്ച് നടപ്പാക്കി. 


എന്നും എപ്പോഴും ഭരണങ്കൂടവും ഭരണാധികാരികളും നിശ്ചയിക്കും ആരാവണം രാജ്യദ്രോഹികൾ എന്ന്. 


ഇപ്പോഴും എപ്പോഴും ഇന്ത്യയിൽ നടന്ന രാജ്യദ്രോഹ ആരോപണങ്ങൾ പോലെ. 


ബ്രിട്ടീഷുകാർക്ക് നമ്മുടെ സ്വാതന്ത്ര്യ സമസേനാനികൾ രാജ്യദ്രോഹികൾ ആയിരുന്നു എന്നതും നാം ഇതിന് തെളിവായി ഓർക്കണം. 


അത്രയ്ക്കങ്ങിനെ തിരിഞ്ഞിരുന്നാൽ നിർവചനവും വ്യാഖ്യാനവും മാറുന്നത് മാത്രം രാജ്യദ്രോഹം.


പണ്ട് നാസി ജർമ്മനിയിലും ഇങ്ങടുത്ത് ഈജിപ്തിലും സിറിയയിലും നടന്നത് അങ്ങനെ. 


അതിന് ഭരണാധികാരികൾക്ക് നിർബന്ധമായും മതത്തിൻ്റെ കൂട്ട് വേണ്ട. 


രാജ്യദ്രോഹം തന്നെയാണ് എല്ലാവരും എപ്പോഴും ഉന്നയിക്കുന്ന, എളുപ്പം ചിലവാകുന്ന ന്യായവും ആരോപണവും. 


ഭരണകൂടം സ്വയം നിശ്ചയിക്കും അവർക്ക് വേണ്ട രാജ്യദ്രോഹം എന്തെന്ന്...

മരണം ഉറക്കമല്ല.

 മരണം ഉറക്കമല്ല.


മരണം ഉറക്കമാണെന്നത്

വെറും വെറുതെയുള്ള 

കാല്‍പനികത ചാലിച്ച പറച്ചില്‍.


ഗുരോ, പിന്നെ മരണം?


മരണം മരണം മാത്രം.

മായ്ച്ചുകളയല്‍.

മാഞ്ഞുപോക്ക്. 


ഒന്ന് മറ്റൊന്നും

മറ്റ് പലതും

ആവാന്‍ വേണ്ട

മായ്ച്ചുകളയല്‍.

മാഞ്ഞുപോക്ക്. 


ജനനം ജനനം മാത്രമായത് പോലെ

മരണം മരണം മാത്രം.


ജനനത്തില്‍ പലത് ഒന്നായിത്തീരുന്നു.


മരണത്തില്‍ നേരെ മറിച്ച്

ഒന്ന് പലതായിത്തീരുന്നു.


മരണവും ജനനവും ഒരുപോലെ

ജീവിതത്തെ സമ്പുഷ്ടമാക്കുന്നത്.


മരണവും ജനനവും ഒരുപോലെ

ജീവിതത്തെ കൃഷി ചെയ്യുന്നത്. 


ഗുരോ, മരണം ഉറക്കമല്ലെന്ന്

അങ്ങ് പറയാന്‍ കാരണം?


കുഞ്ഞേ,

മരണത്തില്‍ ഉറങ്ങുന്നവനില്ല.

ഉറക്കത്തില്‍ ഉറങ്ങുന്നവനുണ്ട്.


ഉറക്കത്തിന് ശേഷം

ഒരുണര്‍ച്ചയുണ്ട്. 


മരണത്തിന്‌ ശേഷം

മരിച്ചുവെന്ന് നാം പറയുന്നവന്

ഒരുണര്‍ച്ചയില്ല.


അങ്ങനെ ഉണരുന്നവന്‍

മരണത്തിന്‌ ശേഷം

ബാക്കിയില്ല.


ഉറക്കത്തില്‍ ഉറങ്ങുന്നവന്‍

ബാക്കിയുണ്ട്. 


ഉറങ്ങുന്നവനും

ഉണര്‍ന്നുനിൽക്കുന്നവനും,

ഞാനും നീയും,

ഇല്ലാതാവുന്ന പ്രക്രിയ

മരണം. 


ഉറങ്ങുന്നവനില്ലാതെ

പിന്നെങ്ങിനെ ഉറക്കം? 


മരണം

ഉറങ്ങുന്നവനെയും

ഉണര്‍ന്നവനെയും

ഇല്ലായ്മ ചെയ്യുന്നത്.


മരണത്തോടെ

ഞാനും നീയും ഇല്ലെങ്കില്‍,

ഇല്ലാതാവുമെങ്കിൽ,

പിന്നെങ്ങിനെ ഉറക്കം?


വീണ്ടും ഉണരേണ്ട

ഞാനും നീയും മരണത്തോടെ ഇല്ല.


ഞാനും നീയും ഉണ്ടെന്ന്‌ വന്നാല്‍

ഉണര്‍ന്നുവരുന്ന

മരണാനന്തരം ഉണ്ടെന്ന് വരും.


അങ്ങനെ മരണാനന്തരം

ഉണ്ടെന്ന് വരുമ്പോൾ...,


ഓരോ ജനനവും

ഉറക്കമുണരുന്നതെന്നും

വെറും വെറുതെ

പറയേണ്ടി വരും.


അങ്ങനെ,

ഉണരുമ്പോഴും ഉറങ്ങുമ്പോഴും,

ജനിക്കുമ്പോഴും മരിക്കുമ്പോഴും ,

ഈ ഞാനും നീയും

സ്ഥായിയായ ബോധമായ്

നിലകൊള്ളുന്നുവെന്നും

പറയേണ്ടി വരും.

മരിച്ചവർ മരിക്കുന്നുണ്ട്.

 മരിച്ചവർ മരിക്കുന്നുണ്ട്. 


ഇടക്ക് ഉണ്ടെന്ന് സംഗതി വശാൽ തോന്നിയ അവർ മരണത്തോടെ ഇല്ലാതാവുന്നുണ്ട്. 


ജനിക്കുന്നതിന് മുൻപ് അവർ ഇല്ലാതിരുന്നത് പോലെ അവർ ഇല്ലാതാവുന്നുണ്ട്.


പക്ഷേ, ജീവിതം മരിക്കുന്നില്ല. 


ജീവിതം മൂർത്തമെന്ന് തോന്നിപ്പിക്കുന്ന അമൂർത്തം. പ്രത്യേകിച്ചൊരു ഒന്നല്ല, പക്ഷേ എല്ലാമാണ്


ജീവിതം ഒന്ന് പലതായും, പലത് ഒന്നായും തീരുന്നു, ഭവിക്കുന്നു, തുടരുന്നു. 


ആ ജീവിതത്തിന് നിങൾ ദൈവമെന്നോ, ഊർജമെന്നോ, പദാർത്ഥമെന്നോ, ആത്മാവെന്നോ പേര് വിളിച്ചാലും ഇല്ലെങ്കിലും ശരി.

Monday, May 9, 2022

ഇഷ്ടവും അനിഷ്ടവും ആരും കരുതിക്കൂട്ടി, മുൻകൂട്ടി നിശ്ചയിച്ചുണ്ടാകുന്നതല്ല.

 ഇഷ്ടവും അനിഷ്ടവും ആരും കരുതിക്കൂട്ടി, മുൻകൂട്ടി നിശ്ചയിച്ചുണ്ടാകുന്നതല്ല. 


ഇഷ്ടവും അനിഷ്ടവും ഒഴിച്ചുകൂടാനാകാത്ത ഒരുതരം രസതന്ത്രം കൂടിയായി, പൊരുത്തവും പൊരുത്തക്കേടുമായി ഉണ്ടാവുന്നതാണ്. സ്വാഭാവികമായ പ്രതിപ്രവർത്തനം പോലെ. വളരേ നിസ്സഹായമായി. തിരഞ്ഞെടുപ്പില്ലാതെ.


ഓരോരുത്തരും  ഇങ്ങനെയേ ആവൂ. ഇങ്ങനെയേ ആവേണ്ടതുള്ളൂ.


അങ്ങനെയല്ലന്ന് വരുത്തുന്ന ബാക്കി മുഴുവൻ ശുദ്ധകാപട്യം, പെരുംനുണ, മഹാഅഭിനയം.


എല്ലാവരുടെയും മുൻപിൽ ഒരുപോലെ നല്ലവനാവുക എന്നതിനേക്കാൾ വലിയ ശുദ്ധനുണയും വൻകാപട്യവും വലിയ അഭിനയവും ഇല്ല.

അരക്ഷിതനായാൽ ചിന്തിക്കും.

 അരക്ഷിതനായാല്‍

ചിന്തിക്കും.


സുരക്ഷിതത്വവും എളുപ്പവും

കൊതിച്ചുകൊണ്ട്‌. 


പക്ഷേ,

ചിന്തിച്ചാലും 

അരക്ഷിതനാവും.

നിന്നിടം

നഷ്ടമാകുന്നത് കൊണ്ട്‌. 


പ്രതികരണമായി മാത്രമേ

ഉത്തരമുള്ളൂ.


ഉത്തരമായിത്തന്നെ

ശേഖരിച്ച് നിര്‍ത്തപ്പെട്ട

ഉത്തരമില്ല.


പ്രതികരണപരതയിലാണ്

ഉത്തരം.

ഉത്തരമായ

ജീവിതം.


ചോദ്യമുണ്ടാക്കുന്ന

ഉത്തരം. 

ജീവിതം. 


ജീവിതത്തിൽ നിന്ന്,

ജീവിതത്തിലൂടെ,

ജീവിതത്തിലേക്ക്.


എന്ത്?

ജീവിതം.

ചോദ്യവും

ഉത്തരവും. 


അതാണ് കാര്യം.


അവിടെയൊന്നും

തുടര്‍ച്ചയുള്ള

ഞാന്‍ ഇല്ല.


തുടർച്ച നേടുന്ന,

തുടര്‍ച്ച തേടുന്ന

ഞാന്‍ ഇല്ല.


ബാക്കിയാവുന്ന

ഞാന്‍ ഇല്ല.


ഉള്ളതും,

ഉണ്ടായിരുന്നതും

ബാക്കിയാവുന്നതും

ജീവിതം മാത്രം.


ഞാനും

എന്റേതുമില്ലാത്ത

ജീവിതം. 


അതിനാല്‍ തന്നെ,

ജീവിതത്തിന്റെ ഞാന്‍ മാത്രം.

എന്റെ ജീവിതമില്ല.


എന്റേത്

എന്ന് പറയാനുള്ള

ഞാന്‍ ഇല്ല.


എന്റേത് എന്ന് പറയുന്ന

ഒന്നിന്റെ മുകളിലും

നിയന്ത്രണവും

അധികാരവുമുള്ള

ഞാന്‍ ഇല്ല.

Sunday, May 8, 2022

രണ്ട് പാർട്ടികൾ. അംബ്രല്ലാ പാർട്ടികൾ ആവാൻ ശ്രമിച്ച, നിലകൊണ്ട രണ്ട് പാർട്ടികൾ.

 രണ്ട് പാർട്ടികൾ. 


അംബ്രല്ലാ പാർട്ടികൾ ആവാൻ ശ്രമിച്ച, നിലകൊണ്ട രണ്ട് പാർട്ടികൾ. 


അതിലൊന്ന് ആർഎസ്എസ്. 


ആർഎസ്എസ് യഥാർഥത്തിൽ തന്നെ, ശരിക്കും അംബ്രല്ലാ പാർട്ടിയായി. 


എല്ലാ വ്യത്യസ്തമായ ഹൈന്ദവ പാർട്ടികളും ആർഎസ്എസിന് കീഴിൽ ഒരുമിച്ച് നിൽക്കുന്നു.


മറ്റൊന്ന് ജമാഅത്തെ ഇസ്ലാമി. 


എത്ര ശ്രമിച്ചിട്ടും ജമാഅത്തെ ഇസ്ലാമിക്ക് അംബ്രല്ലാ പാർട്ടിയാവാൻ സാധിച്ചില്ല.


മറ്റൊരു മുസ്ലിം പാർട്ടിയും ജമാഅത്തെ ഇസ്ലാമിക്ക് കീഴിൽ ഒരുമിച്ച് നിന്നില്ല, നിൽക്കുന്നില്ല.


*****


എന്ത്കൊണ്ട് ആർഎസ്എസിന് അംബ്രല്ലാ പാർട്ടിയാവാൻ സാധിച്ചു? 


ഒരേയൊരു കാരണം. 


ഹിന്ദുമതത്തിൽ വിശ്വാസപരമായി തീവ്രതയും അവസാനവാദവും ഏകസത്യാവാദവും ഇല്ല. ഹിന്ദുമതത്തിന് എന്തെങ്കിലും മതപരമായി നിർബന്ധമെന്നോ നിഷിദ്ധമെന്നോ ഇല്ല. ആ നിലക്ക് ഹിന്ദുമതം എന്നത് തന്നെയില്ല. ഇത് ആർഎസ്എസിന് അനുഗുണമായി ഭവിച്ചു.


അതുകൊണ്ട് തന്നെ ഹിന്ദുസമുദായത്തിലെ പലതരം പാർട്ടികൾക്കും വിശ്വാസപരമായ തീവ്രതയും അവാകശവാദവും ഏകസത്യാവാദവും വേണ്ടെന്നായി, ഇല്ലെന്നായി. 


ജാതി വ്യത്യസ്തമാകുന്നത് പോലും വിശ്വാസപരമായ തീവ്രതയും അവസാനവാദവും ഉണ്ടാക്കുന്നില്ല. 


ഏത് ജാതിക്കാർക്കും എന്തും വിശ്വാസപരമായി ആവാമെന്നുണ്ട്. വിശ്വാസം അത്രക്ക് വ്യക്തിനിഷ്ഠമെന്നുണ്ട്.


ആർഎസ്എസിനോ പൊതുവെയുള്ള  ഹിന്ദുസംഘടനകൾക്കോ നിർബന്ധമായും പിന്തുടരേണ്ട മതമൗലികതയോ ഏകവഴിയോ ഗ്രന്ഥമോ വ്യക്തിയോ ഇല്ല. ഏതെങ്കിലും വഴിയിലൂടെ മാത്രം പോയാൽ കിട്ടേണ്ട സ്വർഗ്ഗമോ നരകമോ ഇല്ല. 


എന്നതും ഹിന്ദു സംഘടനകൾക്ക് പരസ്പരം ഒന്നിക്കാനും ആർഎസ്എസിന് സ്വയം ഒരു അംബ്രെല്ലാ പാർട്ടിയാവാനും ന്യായമായി. രാഷ്ട്രീയവും സാംസ്കാരികവും അല്ലാത്ത ലക്ഷ്യങ്ങൾ ഇവർക്ക് ആർക്കുമിടയിൽ ഇല്ലെന്നത് ആർഎസ്എസിന് Remote വെച്ച് ദൂരെ നിന്നും എല്ലാം നിയന്ത്രിക്കാനാവും വിധം തന്നെയാക്കി.


****


എന്തുകൊണ്ട് ആർഎസ്എസിന് സാധിച്ചത്. ജമാഅത്തെ ഇസ്ലാമിക്ക് സാധിച്ചില്ല?


ആർഎസ്എസിന് നേർവിപരീതമായ കാരണം ജമാഅത്തെ ഇസ്ലാമിക്ക്. 


കരിമ്പിന് കമ്പ് കേട്. ജമാഅത്തെ ഇസ്ലാമിക്ക് ജമാഅത്തെ ഇസ്ലാമിയും അതുയർത്തിപ്പിടിക്കുന്ന ഇസ്ലാമും ഇസ്ലാമിൻ്റെ ഉള്ളിലിരിപ്പും അതുപോലെയായി.


ജമാഅത്തെ ഇസ്ലാമി ഉയർത്തിപ്പിടിക്കുന്ന, ഇസ്‌ലാമിലുള്ള, അടിസ്ഥാനപരമായി ഇസ്‌ലാമിൽ ഒളിഞ്ഞുനിൽക്കുന്ന, വിശ്വാസപരമായ തീവ്രതയും മൗലികതയും തന്നെ ജമാഅത്തെ ഇസ്ലാമിയുടെ അംബ്രല്ലാ പാർട്ടിയാവനുള്ള വഴിയിൽ സ്വയം കേടായി, തടസമായി. 


പിന്തുടരേണ്ടത് ഏകവഴി മാത്രം, ഏകഗ്രന്ഥം മാത്രം, ഏകവ്യക്തി മാത്രം എന്നത് ഫലത്തിൽ മുസ്ലിംകളിലെ ഓരോ പാർട്ടിയും തങ്ങൾ മാത്രം അങ്ങനെ, തങ്ങൾ മാത്രം അങ്ങനെ പിന്തുടരുന്നവർ എന്ന് സ്വയം അവകാശപ്പെടുന്നതാക്കി. അത് തന്നെ ജമാഅത്തെ ഇസ്‌ലാമിയെ സ്ബന്ധിച്ചെടത്തോളം സ്വയം കരിമ്പിന് കമ്പ് എന്ന പോലെയായി.


മുസ്ലിംകളിലെ ഓരോ പാർട്ടിയും നമ്മൾ മാത്രം ശരി, നമ്മുടേത് മാത്രം ശരി എന്ന് പറയുന്നിടത്ത് ജമാഅത്തെ ഇസ്ലാമിയുടെ അംബ്രല്ലാ പാർട്ടിയാവനുള്ള സ്വപ്നം പൊലിഞ്ഞു.


ജമാഅത്തെ ഇസ്ലാമിക്കും ഇല്ലാത്ത വ്യത്യസ്ത  മുസ്ലിം സംഘടനകൾക്കും നിർബന്ധമായും പിന്തുടരേണ്ട മതമൗലികതയുണ്ട്. 


അവർക്കെല്ലാവർക്കും അതിലൂടെ മാത്രം പോയാൽ കിട്ടേണ്ട സ്വർഗ്ഗനരകവുമുണ്ട്.  


അങ്ങനെയുള്ള ഒരേയൊരു ശരി, ഒരേയൊരു വഴി വാദങ്ങൾ മുസ്ലിം സംഘടനകൾ പരസ്പരം ഒന്നിക്കാതിരിക്കാൻ ന്യായമായകുന്നു. 


ഇത് തന്നെ ജമാഅത്തെ ഇസ്ലാമിക്ക് സ്വയം ഒരു അംബ്രെല്ലാ പാർട്ടിയായി മാറാൻ തടസവുമാവുന്നു. Remote വെച്ച് ദൂരെ നിന്നും എല്ലാം നിയന്ത്രിക്കാനാവാത്ത വിധം.


(തുടരും, തുടരണം)

Saturday, May 7, 2022

കൂലി വാങ്ങുന്ന വേശ്യയല്ലാത്തവർ ആരുണ്ട്?

 "കാമം നടത്താൻ ഇരുട്ടാണ് നല്ല കൂട്ട്.


"ലൈംഗീക സംതൃപ്തിക്ക് ഞാനാം വേശ്യയെ സമീപിക്കാത്തവരും, പ്രാപിക്കാത്തവരും ഇല്ല തന്നെ " 


അവളതങ്ങിനെ എളുപ്പം പറഞ്ഞു.


അത്‌ കൊണ്ട്‌ തന്നെ അവളെ നിങ്ങൾ വേശ്യയെന്നും പിഴച്ചവളെന്നും വിളിക്കുമോ എന്ന് ഈയുള്ളവനറിയില്ല.


പക്ഷേ, നിങ്ങൾ വലിയൊരു ആരോപണമെന്ന് കരുതി പറയുന്ന, വിളിക്കുന്ന 'വേശ്യ' എന്ന പേരിനെ കുറിച്ച് അവൾക്ക് പറയാനുള്ളത് വേറൊന്നാണ്.


"കൂലി വാങ്ങുന്ന വേശ്യയല്ലാത്തവർ ആരുണ്ട്?


"പതിവ്രതരായ ഭാര്യമാരും വേശ്യകള്‍ തന്നെ.


"അവരിലും ഉറങ്ങി ഒളിച്ചു കിടക്കുന്നത് വേശ്യകള്‍ തന്നെ. 


"ഭർത്താവിനെ പിടിച്ചു കെട്ടുന്നത് കൂലിയായി അവൾ വാങ്ങുന്നു.


"സംരക്ഷണം കൂലിയായി വാങ്ങുന്ന വേശ്യകള്‍ തന്നെ അവർ.


"അവർ ചെയ്യുന്നതും, സമ്മതിച്ചു കൊടുക്കുന്നതും വേറെയല്ല.


"ഭാര്യയും ഭർത്താവും, പേടിച്ച് അഭിനയിക്കുക മാത്രമല്ലാതെ, സന്ദര്‍ഭം ഒത്തുവരുമ്പോള്‍ അവരും പരപുരുഷനെയും പരസ്ത്രീയെയും സങ്കല്പിക്കുന്നു.


"ഒരേയൊരു പുരുഷനെയും സ്ത്രീയെയും മാത്രം ജീവിതകാലം മുഴുവന്‍ അവരാരും സങ്കല്‍പ്പിക്കുന്നില്ല.


"അങ്ങനെ സങ്കല്‍പത്തിലെങ്കിലും അവരാരും ജീവിതം പാഴാക്കുന്നില്ല. 


"മനസ്സിന്റെ ഓളവും വൈവിധ്യവും സങ്കല്‍പത്തിനുമുണ്ട്.


"എന്തും ആരും എവിടെയും എപ്പോഴും കടന്ന് വരും സങ്കല്‍പത്തില്‍.


"ഗൗരവത്തിനിടയില്‍ നിസാരം എന്ന് തോന്നുന്നത് കടന്നുവരും.


"വന്‍വൃക്ഷങ്ങള്‍ക്കിടയില്‍ പുല്‍ക്കൊടികള്‍ എന്ന പോലെ. വളരെ സ്വാഭാവികം, പ്രകൃതിപരം"


*******


എന്തായാലും നിങ്ങൾ ഇപ്പറയുന്ന വേശ്യ നിസ്സഹായത കൊണ്ട്‌, ഒരുറപ്പും തീർച്ചയും ഇല്ലാതെ, സ്വന്തം തെരഞ്ഞെടുപ്പല്ലാതെ വേശ്യയായവളല്ല.


അവളുടെത് തെരഞ്ഞെടുപ്പ് മാത്രം.  ആവുന്നത് പോലെ ആവുന്ന സ്വാഭാവികതയുടെ തെരഞ്ഞെടുപ്പ്. ജീവിതം. 


തീര്‍ത്തും സഹായപൂര്‍ണമായ അവസ്ഥയില്‍ നടന്ന, നടക്കുന്ന അവളുടെ തെരഞ്ഞെടുപ്പ്.


******


"അതെന്തേ നീ അങ്ങനെ എളുപ്പം പറഞ്ഞത്? മനസിലാവുന്നില്ല...? 


"നിന്നെ സമീപിക്കാത്തവരും പ്രാപിക്കാത്തവരും ഇല്ലെന്നോ?"


"ഇരുട്ടിലാണ് എല്ലാവരും നിന്നെ സമീപിക്കുന്നതും പ്രാപിക്കുന്നതുമെന്നോ?"


"ഇരുട്ടാണ് സ്ത്രീ പുരുഷന്മാർക്ക് പരസ്പരം സമീപിക്കാനും പ്രാപിക്കാനും നല്ലതെന്നോ?"


തെളിഞ്ഞു നില്‍ക്കുന്ന അവളില്‍ ഉത്തരങ്ങളും തെളിഞ്ഞു കാണാം. 


"അതേ, എല്ലാവരും ഒരുപോലെ എന്നെ സമീപിക്കുന്നു, പ്രാപിക്കുന്നു. ഇരുട്ടില്‍. 


"അതേ, അത് തന്നെ. അങ്ങനെ തന്നെ.


"കാരണം എല്ലാവരുടേയും സങ്കല്‍പത്തില്‍ ഞാനുണ്ട്.


"ഞാനോ എന്നെപ്പോലുള്ളവരോ എല്ലാവരിലും ഒളിഞ്ഞുകിടപ്പുണ്ട്. 


"അതിനാല്‍, സങ്കല്‍പത്തില്‍ എല്ലാവരും ഏതെങ്കിലും വേളകളില്‍ എന്നെ സമീപിക്കുന്നു, പ്രാപിക്കുന്നു, വ്യഭിചാരിക്കുന്നു.


"ഒരുപക്ഷേ ഒരു കൂലിയും തരാതെ.


****


വല്ലാത്തൊരു പറച്ചില്‍.

അവൾ വല്ലാത്തവൾ തന്നെ 


"സങ്കല്‍പത്തില്‍ മാത്രമല്ലേ അത്?"


"അതെങ്ങനെ നിന്നെ പ്രാപിക്കലും സമീപിക്കലുമാവും. വ്യഭിചാരമാവും? " 


"അതേ സങ്കല്‍പത്തില്‍ മാത്രം.


"സങ്കല്‍പം തന്നെയും സങ്കല്‍പത്തില്‍ മാത്രവും തന്നെയല്ലേ പ്രണയം നാമ്പിടുന്നതും പൂത്തുലഞ്ഞു വരുന്നതും.


"എന്ത് കൊണ്ടാണ്‌ അവരങ്ങനെ എന്നെ സങ്കല്‍പത്തില്‍ മാത്രം സമീപിക്കുന്നത്, പ്രാപിക്കുന്നത്, വ്യഭിചരിക്കുന്നത് എന്ന് താങ്കള്‍ക്കറിയാമോ? 


"അവർക്ക് അങ്ങനെയല്ലാതെ സമീപിക്കാനും പ്രാപിക്കാനും ധൈര്യമില്ലാത്തതിനാല്‍.


"സങ്കല്‍പം ഇരുട്ടില്‍ നടക്കുന്നു എന്നതിനാല്‍.


"ഇരുട്ടില്‍ ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കില്ല എന്നതിനാല്‍. 


"സങ്കല്‍പത്തിന് ഇരുട്ടിന്റെ മറയും അത് നല്‍കുന്ന ധൈര്യവും ഉണ്ട് എന്നതിനാല്‍.


"വെളിച്ചം ലൈംഗീകതക്ക് അധൈര്യം മാത്രം സമ്മാനിക്കുന്നു എന്നതിനാല്‍. 


"ലൈംഗീകതക്ക് വേണ്ടി വെളിച്ചത്ത് വരാൻ ആര്‍ക്കും ധൈര്യമില്ല എന്നതിനാല്‍.


"അങ്ങനെയല്ലാതെ സാധിക്കാത്തത് കൊണ്ട്‌ മാത്രം അവരങ്ങനെ എന്നെ സങ്കല്‍പത്തില്‍ സമീപിക്കുന്നു, പ്രാപിക്കുന്നു, വ്യഭിചരിക്കുന്നു.


"അറിയാമോ, വ്യഭിചാരം പുരുഷൻ സ്ത്രീയെ സമീപിച്ചും, സ്ത്രീ പുരുഷനെ പ്രാപിച്ചും മാത്രം നടത്തുന്നതല്ല, നടക്കുന്നതല്ല.


"സ്വയംഭോഗം ചെയ്യുന്നവരും വ്യഭിചാരിക്കുന്നവർ മാത്രം തന്നെ.


"സ്വയംഭോഗം ചെയ്യുന്നവർ സങ്കല്‍പം നല്‍കുന്ന കൂരിരുട്ടില്‍ വ്യഭിചരിക്കുന്നവർ.


"അവർ ഇരുട്ട് നല്‍കുന്ന സങ്കല്‍പത്തില്‍ വ്യഭിചരിക്കുന്നവർ. 


"ഒന്നോര്‍ത്തു നോക്കുക. എപ്പോഴെങ്കിലും, അല്ലെങ്കിൽ എപ്പോഴും സ്വയംഭോഗം ചെയ്യാത്തവർ ആരുണ്ട്? 


"സ്വയംഭോഗം ചെയ്യുന്നവരും എന്നെ സങ്കല്പിച്ചു മാത്രം വ്യഭിചാരിക്കുന്നവർ.


"സ്ത്രീയായാലും പുരുഷനായാലും അങ്ങനെ തന്നെ. കളവായിട്ട്, ഇരുട്ടില്‍. 


"അതിനാല്‍ തന്നെ എന്നെ വ്യഭിചരിക്കാത്ത ഒരു യുവാവും പുണ്യാളനും പുരോഹിതനും കന്യകയും ഇതുവരെ ഇല്ല, ഉണ്ടായിട്ടില്ല. 


"അത് കൊണ്ട്‌ മാത്രം സധൈര്യം ഞാനങ്ങനെ എളുപ്പത്തില്‍ പറഞ്ഞു.


******


"ഒന്നുകൂടി അറിയാമല്ലോ?


"ഇരുട്ട് എന്നാല്‍ മറ. മറ നല്‍കുന്നത് ധൈര്യം.


"അറിയില്ല എന്നത് നല്‍കുന്ന സങ്കല്‍പം ഇരുട്ടിന്റെ സമ്മാനം.


ഇരുട്ടും അതിന്റെ മറയും നല്‍കുന്നത് അറിവുകേട്. ആ അറിവുകേട് ഉണ്ടാക്കുന്നത് സങ്കല്‍പം. ആ സങ്കല്‍പം ഉണ്ടാക്കുന്നത് പ്രണയം 


"മറ കൂടാതെ ലൈംഗീകക്രീഢ നടത്തുന്നവർ തുലോം കുറവ്.


"അറിവ്കേട് കൊണ്ടല്ലാതെ ആര്‍ക്ക് സങ്കല്പിക്കേണ്ടി വരും?


"അറിവ്കേട് കൊണ്ടല്ലാതെ ആര്‍ക്ക് വ്യഭിചാരിക്കേണ്ടി വരും?


"അത് സ്വയംഭോഗം തന്നെയാണെങ്കിലും.


"അറിയുക. ലൈംഗീകത പുരുഷന് സുന്ദരവും വന്യവുമാകുന്നത് സങ്കല്‍പ്പത്തിലും ഭാവനയിലും.


"അജ്ഞത നല്‍കുന്ന സങ്കല്‍പ, ഭാവനാസുഖത്തില്‍.


"അജ്ഞത നല്‍കുന്ന സൗന്ദര്യസങ്കല്‍പത്തില്‍.


"ഇരുട്ട് നല്‍കുന്ന സങ്കല്‍പത്തില്‍. 


"സങ്കല്‍പത്തിനപ്പുറം പ്രയോഗത്തില്‍, ഇരുട്ടിനപ്പുറം വെളിച്ചത്തില്‍, ലൈംഗീകത പുരുഷന്  സമ്മാനിക്കുന്നത് നഷ്ടവും ശൂന്യതാബോധവും മാത്രം.


"പിന്നെ കുറേ അഭിമാനത്തിന്റെയും അപമാനത്തിന്റെയും പരാജയത്തിന്റെയും ജാള്യതയുടെയും ബാധ്യതകളും ക്ഷീണവും. "


"സങ്കല്‍പത്തിലെ സൗന്ദര്യവും വന്യതയും പുരുഷന് ലൈംഗീകതയില്‍ അല്പമെങ്കിലും കിട്ടാന്‍ പിന്നെയും സ്ത്രീ തെരഞ്ഞെടുക്കുന്ന വഴിയാണ് ഇരുട്ട്, മറ. 


"കാഴ്ചയില്ലെങ്കില്‍, പിന്നെ എല്ലാം സങ്കല്പിച്ചത് പോലെ തന്നെ എന്ന് കരുതി സമാധാനിക്കാം. ലൈംഗീക പ്രക്രിയയില്‍ അവന് തുടരാം. 


"അതിനാല്‍, സ്ത്രീ അറിയുന്നു ലൈംഗീകക്രീഢ നടക്കുന്നതും നടക്കേണ്ടതും ഇരുട്ടിലായിരിക്കണമെന്ന്.


"ഇത് ഓരോ സ്ത്രീയും അറിയുന്നു.


ഇത്‌ ഓരോ സ്ത്രീയും ആവുംവിധം കണിശമായും നടപ്പാക്കുന്നു." 


"അത്‌ കൊണ്ട്‌ മാത്രമാണോ ലൈംഗീകക്രീഢക്ക് സ്ത്രീ ഇരുട്ട് നിര്‍ബന്ധമാക്കുന്നത്?" 


"അത് കൊണ്ട്‌ മാത്രമല്ല.


"പകരം, അവള്‍ക്ക് തന്നെയും ധൈര്യം കിട്ടണം. അതിനവള്‍ക്ക് ഇരുട്ട് വേണം, മറ വേണം.


"മേല്‍പറഞ്ഞ പുരുഷന്റെ ഭാവന പൊലിഞ്ഞു പോകാതിരിക്കണം. അങ്ങനെ അവളെകുറിച്ച അവളുടെ ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കണം. അതിനും അവൾ സ്ത്രീ ഇരുട്ട് തിരഞ്ഞെടുക്കും. 


"പോരാത്തതിന് അവള്‍ക്ക് പോലും അഭിപ്രായമില്ലാത്ത, അവള്‍ക്ക് സ്വയം അപമാനം തോന്നുന്ന, അതിനാലവൾ സ്വയം മറച്ചുവെക്കുന്ന അവയവത്തെയാണ് പുരുഷൻ ആഗ്രഹിക്കുന്നത് എന്നവൾ അറിയുന്നു. അതാണ് അവൾ ലൈംഗീകതയില്‍ കാര്യമായും വെച്ചുനീട്ടുന്നത് എന്നവൾ അറിയുന്നു. എന്നതിനാല്‍ പ്രത്യേകിച്ചും"


******


എന്നിട്ടവൾ വേശ്യാ ഒന്ന്കൂടി പറഞ്ഞു:


"വേശ്യാവൃത്തി ഒരു തെരഞ്ഞെടുപ്പായെടുത്തവൾ നാല് കാര്യം ഒരുമിച്ച് ചെയ്യുന്നു.


1. തനിക്ക് പോലും അഭിപ്രായമില്ലാത്ത, തനിക്ക് സ്വയം അപമാനം തോന്നുന്ന, അതിനാല്‍ താന്‍ സ്വയം മറച്ചുവെക്കുന്ന അവയവത്തെ അവൾ കച്ചവടമാക്കുന്നു.


2. തന്റെ വികാരശമനം താന്‍ ഉദ്ദേശിക്കുന്നത് പോലെ, ഉദ്ദേശിക്കുന്ന സമയത്ത് ഉദ്ദേശിക്കുന്ന കോലത്തില്‍ നടത്തുന്നതിനെ അവൾ കച്ചവടമാക്കുന്നു. 


3. പുരുഷന്റെ ദൗര്‍ബല്യത്തെ അവൾ തന്റെ കച്ചവട വസ്തുവാക്കുന്നു.


4. കാശും ഊര്‍ജവും അഭിമാനവും നഷ്ടപ്പെട്ടവനായി പുരുഷനെ ശൂന്യത തൊട്ടറിയിപ്പിച്ചു തിരിച്ചയക്കുന്നതിനെ അവൾ തന്റെ കച്ചവടമാക്കുന്നു."

കക്ഷിക്ക് കേസ് നേരിട്ട് വാദിക്കാം,

 കക്ഷിക്ക് കേസ് നേരിട്ട് വാദിക്കാം, വാദിക്കാനാവണം. വക്കീൽ ആവശ്യമില്ല, ആവശ്യമില്ലാതാവണം. എങ്കിൽ കോടതി സാധാരണക്കാരനെയും സാമാന്യയുക്തിയെയും എളുപ്പം മനസ്സിലാക്കാനാവും വിധം സാങ്കേതികത്വവും നടപടിക്രമങ്ങളും കുറക്കുകയാണ് വേണ്ടത്. ലാളിത്യവും വിനയവും ഭാഷയാക്കി താഴോട്ട് വരികയാണ് വേണ്ടത്. അല്ലാതെ സമ്പന്നനും സൂത്രശാലിക്കും ശക്തനും  മാത്രം സമീപിക്കാനാവുന്ന വിധം പേടിപ്പിക്കുന്ന കോലത്തിൽ ഉയർന്ന് മാറി നിൽക്കുകയല്ല വേണ്ടത്.


*****

കൊതുകിനെ കൊല്ലുന്നു. കോഴിയെ വെട്ടിനുറുക്കി വിഭവങ്ങളാക്കുന്നു. എന്നിട്ടോ? അവർക്കൊന്നുമില്ലാത്ത മരണവും മരണാനന്തരവും ചർച്ച ചെയ്യുന്നു.


*****


ഒരു ചെറിയ ചോദ്യം. ന്യൂനപക്ഷത്തിൽ മാത്രമാണോ ഈ ജിഹാദിയും ഭീകരവദിയും തീവ്രവാദിയും ഉണ്ടാവുക? ഭൂരിപക്ഷത്തിലും ഉണ്ടാവില്ലേ? ഭരണകൂട പിന്തുണയോടെയും അവർ ഉണ്ടാവില്ലേ?


*****

മതേതരത്വം നമ്മൾ നാട്ടിൽ പറയും, നാട്ടിന് വേണ്ടി പറയും, നാട്ടിൽ നടപ്പാക്കാൻ പറയും. പക്ഷേ, അതേ മതേതരത്വം നമ്മൾ വീട്ടിൽ പറയില്ല, വീട്ടിന് വേണ്ടി പറയില്ല, വീട്ടിൽ നടപ്പാക്കാൻ പറയില്ല. ശുദ്ധ കാപട്യം.














സ്ത്രീപുരുഷ സൗന്ദര്യം പോലെ തന്നെ ജീവിതത്തിൻ്റെ അർത്ഥവും.

 സ്ത്രീപുരുഷ സൗന്ദര്യം പോലെ തന്നെ ജീവിതത്തിൻ്റെ അർത്ഥവും. അതാണ്, ഇതാണ്. അതിലാണ്, ഇതിലാണ്. അങ്ങനെയാണ്, ഇങ്ങനെയാണ്. എന്നൊക്കെ തോന്നും. പക്ഷേ അതും ഇതും അല്ല. അതിലും ഇതിലും അല്ല. അങ്ങനെയും ഇങ്ങനെയുമല്ല. എന്നും വരും. പൂവൻകോഴിക്കും പിടക്കോഴിക്കുമിടയിൽ വരെ.


*****"

രാജാവിന് പോലും തൻ്റെ നഗ്നത മനസ്സിലായിട്ടുണ്ട്. താനും തൻ്റെ പാർട്ടിയും രാജ്യത്തിന് ശാപമാണെന്നും മനസ്സിലായിട്ടുണ്ട്. എന്നിട്ടും ജനങ്ങൾ അദ്ദേഹത്തെയും പാർട്ടിയെയും കൊണ്ടുനടക്കുന്നു. അന്തംവിട്ട പാർട്ടിയും രാജാവും എല്ലാം ഒളിപ്പിച്ചു വെച്ച് നാടിൻ്റെയും ജനങ്ങളുടെയും ചിലവിൽ അർമാദിക്കുന്നു.


*****

നിലവാരമില്ലാത്ത ജനതക്ക് നിലവാരമില്ലാത്ത ഭരണനേതൃത്വം. സ്വാഭാവികം. എന്നാലും നിലവാരമില്ലായ്മ അഹങ്കരിക്കും. വിവരക്കേടിന് അഹങ്കാരം തന്നെ തുണ. കപ്പലിൽ ഓട്ട വന്നാലും, കപ്പൽ വെളളം കയറി മുങ്ങാനായാലും അഹങ്കാരം കുറക്കരുത്.


*****


നടി പീഢനം: ജനങ്ങളുടെ ചിലവിൽ സുഖചികിത്സക്ക് പോയവർ പിന്നിൽനിന്ന് കൃത്യമായി കളിക്കുന്നു. ഒരു പീഢനകേസും ഇവിടെ തെളിയില്ല, തെളിയേണ്ട എന്ന് സ്വയം തന്നെ സ്ത്രീപീഢകരായ രാഷ്ട്രീയ നേതൃത്വവും പൊളിറ്റിക്കൽ സെക്രട്ടറിമാരും കളിച്ച് തീരുമാനിക്കുന്നു. സോളാറും ഐസ്ക്രീമും സൂര്യനെല്ലിയും വാളയാറും അങ്ങനെ എത്രയെത്ര!!!???
















സ്ത്രീ താൽപര്യം ഒളിച്ചുവെക്കും

 സ്ത്രീ താൽപര്യം ഒളിച്ചുവെക്കും. പുരുഷൻ പുറത്ത് കാണിക്കും. പുരുഷൻ താൽപര്യം പുറത്ത് കാണിച്ചില്ലേൽ 'പരസ്ത്രീ ബന്ധം, താൽപ്പര്യമില്ല' എന്നൊക്കെ ആരോപണം. പുരുഷൻ വല്ലാതെ താൽപര്യം കാണിച്ചാലോ? അപ്പോഴും ആരോപണം. 'പീഡനം, ബലാത്സംഗം'. അവളുടെ താൽപ്പര്യം ഒളിഞ്ഞു തന്നെ, കൊടുത്ത സമ്മതം ഇല്ലാത്തത് പോലെയും. എല്ലാം  സൗകര്യത്തിന്, സൗകര്യപ്പെടുമ്പോൾ.


*****

ബലാത്സംഗം : ചില സംഗതികളും ആവശ്യങ്ങളും നടക്കാത്തപ്പോൾ മാത്രം ആവുന്നതാണോ? സൗകര്യത്തിന് തോണി മറിച്ചിടുന്നതിൻ്റെ പേരാണോ ബലാത്സംഗം?

***"""

ഞാനെന്ന ഈ എൻ്റെ ബോധം എന്നും ഇതേ മട്ടിൽ  നിലനിൽക്കണമെന്ന സ്വപ്നവും ആഗ്രഹവുമുണ്ട്. പക്ഷെ, യഥാർഥത്തിൽ ഇങ്ങനെയുള്ള ഞാനെന്ന എൻ്റെ ഈ ബോധം നിലനിൽക്കില്ലെന്ന  അറിവും ബോധ്യതയും തികട്ടുന്നുമുണ്ട്.


*****

കുറ്റങ്ങളും അക്രമങ്ങളും കൂട്ടിക്കൊടുപ്പുകളും ചെയ്തല്ലതെ, കുറ്റബോധപ്പെടുന്ന മനസ്സാക്ഷി നഷ്ടപ്പെടാതെ, ഈ ഇന്ത്യയിൽ ഒരാൾക്കും രാഷ്ട്രീയ നേതാവാകാൻ സാധിക്കില്ല. സത്യസന്ധൻ ശല്യമാണ്. അവൻ മുളയിലേ നുള്ളപ്പെടും.


*****

നേതാക്കൾ സ്വയം പാപികൾ. പിന്നെ അവരിൽ നിന്നും പാപമല്ലാതെ, പാപത്തെ സംരക്ഷിക്കുന്നതല്ലാത്ത വെറെന്ത് പ്രതീക്ഷിക്കാം?












ആരെയും രാജ്യത്തെ തൊട്ട് നിരാശരാക്കാതിരിക്കുക.

 കുട്ടികൾ എത്ര വലുതായിട്ടും നിങ്ങളെ തന്നെ ആശ്രയിച്ച് ജീവിക്കേണ്ടി വരുന്നത്രയും നിങ്ങൾക്ക് കുറ്റബോധം വരും, വരേണം. ആ കുറ്റബോധത്തെ നിങൾ കോപമാക്കിയും അധികാരമാക്കിയും മാറ്റുകയും ചെയ്യും.


*****


ഒരു സഹായവും ഉപകാരവും ചെയ്യില്ല. എന്നാലോ? എപ്പോഴും ഉപകാരവും സഹായവും ചെയ്യുന്നതായി വരുത്തിത്തീർക്കും. എങ്ങിനെ? "എപ്പോഴും നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്" എന്ന ഒരേയൊരു പറച്ചിൽ കൊണ്ട്. ഒന്നും ചെയ്യാതെ എല്ലാം ചെയ്യുന്ന ഒരേയൊരു ഉടായിപ്പ് പിരട്ടിയടി.


ഭരണാധികാരികൾ ശ്രദ്ധിക്കുക. ആരെയും രാജ്യത്തെ തൊട്ട് നിരാശരാക്കാതിരിക്കുക. നിരാശ അവരെ സർവ്വനാശം വിതയ്ക്കുന്ന പൈശാചികരാക്കും. തീവ്രരും ഭീകരരുമാക്കും.


*****

നിരാശ ഏത് തരം ഭ്രാന്തിലേക്കും തീവ്രതയിലേക്കും കൊണ്ടുചെന്നെത്തിക്കും . അതാണ് പിസി ജോർജിലും കാണുന്നത്. ഒരളവോളം നിരാശയിൽ ശ്വാസംമുട്ടുന്ന ന്യൂനപക്ഷവും ചെന്നെത്താൻ പോകുന്നത് ഇതേ ഒരവസ്ഥയിൽ തന്നെയായിരിക്കും.


*****

ഇന്ത്യ നേരിടുന്ന വലിയ പ്രശ്നം ഇതാണ്. പാർട്ടികൾ വോട്ട് നേടാന്‍ വേണ്ട വെറും വെറുപ്പിന്റെയും വിഭജനത്തിന്റെയും കളവിന്റെയും രാഷ്ട്രീയം കളിക്കുന്നു. ഭരിക്കാനുള്ള കൃത്യമായ പാഠവും പദ്ധതിയും പരിശീലനവും ഇല്ലാതെ.









അതാണ് കോടതി. എല്ലാവർക്കും എളുപ്പം മനസ്സിലാവുന്നത് കോടതിക്ക് ബുദ്ധിമുട്ടിയും മനസിലാവില്ല.

 അതാണ് കോടതി. 


എല്ലാവർക്കും എളുപ്പം മനസ്സിലാവുന്നത് കോടതിക്ക് ബുദ്ധിമുട്ടിയും മനസിലാവില്ല. 


എല്ലാവർക്കും വെളിച്ചം. പക്ഷെ കോടതിക്ക് വെളിച്ചം ഇരുട്ട്.


കോടതിയെ സത്യം മനസ്സിലാക്കുക, വെളിച്ചം കാണിക്കുക സാധാരണക്കാരന് താങ്ങാനാവാത്തത്ര ചിലവ്പിടിച്ച പണി. 


അക്രമികളായ രാഷ്ട്രിയ മത നേതൃത്വത്തിൻ്റെ ധൈര്യവുമതാണ്. 


അവർക്ക് മാത്രമേ കോടതിയുടെ ആ വില താങ്ങാനാവൂ...


അതുകൊണ്ടാണവർ എളുപ്പം പറയുന്നത്. എല്ലാം നിയമത്തിൻ്റെ വഴിക്ക് നടക്കട്ടെയെന്ന്. 


കാരണം, നിയമത്തിൻ്റെ വഴിയും കോടതിയും അക്രമികളായവർക്കുള്ള രക്ഷാകവചമെന്ന് അവർ ഉള്ളിലറിയുന്നു. 


അവർ ഊറിച്ചിരിക്കുന്നു....

കോടതി എന്ന് കേൾക്കുമ്പോൾ ഛർദ്ദിവരുന്നു. അത് കണ്ട് പലരും ചോദിക്കുന്നു "എന്താ ഗർഭമാണോ?'

 മതം: ഒരുവിധം സത്യത്തെയും അവയിലേക്കുള്ള വഴികളേയും കൊന്നുകളഞ്ഞു. രാജ്യം: ബാക്കിയുള്ള സത്യത്തെയും അവയിലേക്കുള്ള വഴികളേയും കൊന്നുകളഞ്ഞു. യേശുവും സോക്രട്ടീസും സാക്ഷി.

******

ക്രിസ്ത്യൻ മേഖലയിൽ ക്രിസ്ത്യാനിയെയും ഹിന്ദു മേഖലയിൽ ഹിന്ദുവിനെയും മുസ്ലിം മേഖലയിൽ മുസ്ലിമിനെയും സ്ഥാനാർത്ഥി ആക്കുന്നത്രയേ നമ്മുടെ മതേതരത്വവും മതേതരത്വധൈര്യവുമുള്ളൂ.


*****

ശമ്പളത്തിനും ആനുകൂല്യങ്ങൾക്കും പ്രമോഷനും വേണ്ടി മാത്രം തൊഴിലെടുക്കുന്ന ഒരാൾക്ക് നീതി തരനാവില്ല. അയാൾക്ക് നീതി ഒരു വിഷയമാവില്ല. ഏറിയാൽ തൊഴിലെന്ന നിലക്ക് എന്തോ ചെയ്തെന്ന് വരുത്തുക മാത്രമല്ലാതെ.


*****

ഒന്ന് തെറ്റിയാൽ എല്ലാം തെറ്റിയെന്ന് പറയുന്ന, കോപിക്കുന്ന നിമിഷത്തിൽ എന്തും വിളിച്ച് ആരോപിച്ച് ആക്ഷേപിച്ച് പറയുന്ന, അതിനും കരച്ചിലിനെ കൂട്ടുപിടിക്കുന്ന സ്ത്രീയുടെ പ്രകൃതത്തെ  എന്ത് പേരിട്ട് വിളിക്കാം? നന്ദികേടെന്നോ? പക്ഷേ അതാണവളുടെ ശക്തി. ഏത് മാന്യനായ പുരുഷനും അവൻ്റെ സർവ്വന്യായങ്ങളും സാമാന്യയുക്തിയും തോറ്റുപോകുന്ന ശക്തി.


*****

കോടതി എന്ന് കേൾക്കുമ്പോൾ ഛർദ്ദിവരുന്നു. അത് കണ്ട് പലരും ചോദിക്കുന്നു "എന്താ ഗർഭമാണോ?' എന്ന്. കോടതിക്കറിയാത്ത, കോടതി ഒരിക്കലും കാണാത്ത സത്യം ഗർഭംധരിച്ച് ചർദ്ദിക്കുക ഇവിടെ മഹാഭൂരിപക്ഷം സാധാരണക്കാരനും വിധിയെന്ന് ഈയുള്ളവൻ ആത്മഗതം ചെയ്തു.








ആപേക്ഷിക മാനത്തിൽ നിങ്ങൾ പറയുന്ന 'ഞാൻ' ഉണ്ട്.

 ആപേക്ഷിക മാനത്തിൽ, താൽകാലിക അർത്ഥത്തിൽ നിങ്ങൾ പറയുന്ന 'ഞാൻ' ഉണ്ട്. 


ആ 'ഞാൻ' വെച്ചുള്ള മത്സരവും ആസ്വാദനവും അസൂയയും ശത്രുതയും സൗഹൃദവും രോഗവും വേദനയും വളർച്ചയും തളർച്ചയും എല്ലാമുണ്ട്.


സ്ഥിരമായി നിൽക്കുന്ന, പൂർവ്വ ജന്മത്തിൽ നിന്നും വന്ന, ജനിക്കുമ്പോൾ തന്നെ തോന്നിയ,  ജനിക്കുമ്പോൾ തന്നെ ഉള്ള, സ്ഥിരബോധത്തോടെ accountable ആയിവന്ന, മാറ്റം വരാത്ത, മാറ്റം വന്നിട്ടില്ലാത്ത, മരണാനന്തരത്തിലേക്ക് തുടരുന്ന അതേ 'ഞാൻ' ഇല്ലെന്നെ പറഞ്ഞുള്ളൂ.. 


മരണത്തോടെ ഇല്ലാതാവുന്ന, ജനിച്ചതിന് ശേഷം മെല്ലെ മെല്ലെ ഉണ്ടായ, പിന്നേയും പിന്നേയും  ക്രമേണ ക്രമേണ ഉണ്ടായി വളരുന്ന, വളർന്നു വരുന്ന, തലച്ചോറിൻ്റെ വളർച്ചയും തളർച്ചയും പോലെ വളരുകയും തകരുകയും  ചെയ്യുന്ന 'ഞാൻ' മാത്രമേ ഉള്ളുവെന്ന്. 


അൽഷിമഴ്സ് രോഗിയെയും ഓട്ടിസ്റ്റ് രോഗിയെയും അപസ്മാര രോഗിയെയും അനസ്തേഷ്യ നൽകിയ രോഗിയെയും നോക്കിയാൽ ഇത് മനസിലാവും.

പുരുഷൻ പ്രണയിക്കുന്നില്ല. കാമിക്കുക മാത്രം.

 പുരുഷൻ പ്രണയിക്കുന്നില്ല.

കാമിക്കുക മാത്രം.


(ഇത് സങ്കല്‍പസുഖത്തിനും സ്വപ്നസൗന്ദര്യത്തിനും കാല്‍പനിക സൗകുമാര്യത്തിനും വേണ്ടി പറയുന്നതല്ല.


വസ്തുതാപരമായി, യഥാര്‍ത്ഥത്തില്‍ ഉള്ളത് വെച്ച്, വസ്തുനിഷ്ഠമായി മാത്രം പറയുന്നതാണ്) 


പുരുഷൻ പ്രണയിക്കുന്നില്ല.

കാമിക്കുക മാത്രം.


അഥവാ, വസ്തുനിഷ്ഠമായി പറഞ്ഞാൽ, കാമിക്കുക എന്നത്‌ മാത്രം തന്നെയാണ് പുരുഷനെ സംബന്ധിച്ചേടത്തോളം പ്രണയം. 


തനിക്ക് കിട്ടുന്ന ബഹുമാനവും അംഗീകാരവും സ്ത്രീക്ക് പ്രണയം.


അങ്ങനെയല്ലാത്ത പ്രണയം സ്ത്രീയെ സംബന്ധിച്ചിടത്തോളം ഇല്ല തന്നെ.


സ്ത്രീക്ക് പ്രണയം തനിക്ക് കിട്ടുന്ന അംഗീകാരവും ബഹുമാനവും മാത്രമാണ്. അതിലേറെയും തന്റെ ശരീരത്തെ മാനിക്കുന്നതും അംഗീകരിക്കുന്നതും. 


തന്റെ ശരീരത്തെ ഇഷ്ടപ്പെടാത്ത പ്രാപിക്കാത്ത പ്രണയം സ്ത്രീക്ക് അംഗീകരിക്കാന്‍ കഴിയില്ല, സങ്കല്പിക്കാന്‍ കഴിയില്ല. 


അത്‌കൊണ്ട്‌ തന്നെയാണ് ശരീരം എത്രയും ഭംഗിയാക്കാന്‍ അവളെപ്പോഴും ശ്രദ്ധ പുലർത്തുന്നത്. 


തന്റെ മനസ്സിനെ മാത്രം ഇഷ്ടപ്പെടുന്ന പ്രണയം ഉണ്ടെന്ന് സ്ത്രീ മനസ്സിലാക്കുന്നില്ല, അവള്‍ക്കത് യഥാര്‍ത്ഥത്തില്‍ സങ്കല്പിക്കാന്‍ പോലുമാവില്ല.


തന്റെ ശരീരം ഇഷ്ടപ്പെടാതെയും പ്രാപിക്കാതെയും മനസ്സിനെ പ്രണയിക്കുന്നുവെന്ന് സ്ത്രീ മനസ്സിലാക്കുന്നില്ല. അതവള്‍ക്ക് വെറും നുണ മാത്രമായ പ്രണയം. 


*****


വിമര്‍ശനം : ഇപ്പറഞ്ഞത് വെറും അബദ്ധജടിലം. 


ഉത്തരം :


ശരിയാണ്‌.


അബദ്ധജടിലം തന്നെയാണ്.


സ്ത്രീപുരുഷ പ്രണയം തന്നെ അബദ്ധജടിലമാണ്‌.


അവർ സ്ത്രീ പുരുഷൻമാര്‍ ആയത് കൊണ്ട്‌ മാത്രം പ്രണയിക്കുന്നവരാണ്. അല്ലെങ്കിൽ പ്രണയിക്കാത്തവർ. 


എന്നുവെച്ചാല്‍, അവർ പരസ്പരം വ്യത്യസ്തമായി കാണുന്ന സ്ത്രീപുരുഷ ശരീരത്തെ തന്നെയാണ് പ്രണയിക്കുന്നത്.


ആ ശരീരങ്ങളില്‍ അവർ കാണുന്ന, കാണിക്കുന്ന സൗന്ദര്യത്തെ തന്നെയാണ് അവർ പ്രണയിക്കുന്നത്.


പരസ്പരം ശാരീരികമായി പ്രാപിക്കാന്‍ തന്നെ. 


അതിനാല്‍ തന്നെയാണ് ഏതെങ്കിലും തരത്തിലുള്ള ( അവർ കാണുന്ന) സൗന്ദര്യം പ്രണയത്തില്‍ മാനദണ്ഡവും അളവ്കോലും ആവുന്നത്. 


വൈകല്യവും വൈകൃതവും ഉള്ളവര്‍ക്ക് കാര്യമായി പ്രണയം വന്ന് ഭവിക്കാത്തതും അത് കൊണ്ട്‌ തന്നെ.


പ്രണയം അബദ്ധജടിലം മാത്രമാകയാല്‍.


ബാക്കിയെല്ലാ തോന്നലുകളും ശരീരത്തിന് വേണ്ടിയും ശരീരത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടിയും ശരീരത്തിന്റെ മനസ്സ് ഉണ്ടാക്കിയെടുക്കുന്ന ഇല്ലാത്ത സങ്കല്‍പങ്ങള്‍ മാത്രം.


ബലൂണ്‍ പോലെ ഏത് ചെറിയ സൂചി കൊണ്ടും മുള്ള് കൊണ്ടും പൊട്ടിപ്പോകുന്ന, വെറും ബലൂണ്‍ പോലെ മാത്രമായ സങ്കല്‍പം. പ്രണയം.


******


പ്രണയം എന്നത്‌ അടിസ്ഥാനപരമായി ഇല്ലെന്നതിനാല്‍ കൂടിയല്ലേ എല്ലാ മതങ്ങളും ഒരുപോലെ സങ്കല്പിക്കുന്ന സ്വര്‍ഗലോകത്ത്‌ പ്രണയമില്ലെന്ന് വന്നത്‌.


അവിടെ എത്രയും പേരുമായി എങ്ങിനെയും ഉണ്ടാവുന്ന, കാണിക്കുന്ന കാമം മാത്രമാണ്. 


ബുദ്ധന്‍ന്റെ സംഘത്തിലും മാര്‍ക്സിന്റെ കമ്യൂണിലും പ്രണയം ഇല്ല.


****


പ്രണയമല്ല, പകരം അവനവനോടുള്ള നിരുപാധികമായ സ്നേഹം മാത്രമാണ് സ്ഥിരമായതും ശാശ്വതമായതും..


ആ സ്നേഹത്തിന്റെ  പശ്ചാത്തലത്തില്‍ നിന്നു കൊണ്ടുള്ള ഉപാധികളോടെയുള്ള പെരുമാറ്റം മാത്രമാണ് പ്രണയവും വെറുപ്പും ഇഷ്ടവും ദേഷ്യവും ആകര്‍ഷണവും വികര്‍ഷണവും ഒക്കെ.


****


അങ്ങനെ ഒരാളില്‍ മാത്രമായി ഒതുങ്ങി നില്ക്കുന്ന പ്രണയം ഇല്ല തന്നെ.


നിഷേധിക്കപ്പെടുന്ന അവസ്ഥയില്‍ മാത്രമല്ലാതെ.  കാമം നടപ്പാക്കിക്കിട്ടുന്നതില്‍ സംഭവിക്കുന്ന ദാരിദ്ര്യം കാരണം. 


നിഷേധിക്കപ്പെടുന്നത് കൊണ്ട്‌, ഏറെക്കുറെ മനസ്സ് പിഴച്ചു ചിന്തിച്ച് വേറെ എന്തോ ഒന്നാണ് പ്രണയം എന്ന് കൃത്രിമമായി മനസ്സിലാക്കിയിട്ടില്ലെങ്കില്‍......


****


സ്ത്രീപുരുഷ പ്രണയം ശരീരബദ്ധം തന്നെയാണ്.


പ്രണയം സ്ത്രീപുരുഷമാണെങ്കിൽ. 


കാരണം, അവർ സ്ത്രീ പുരുഷൻമാരായത് കൊണ്ട്‌, അങ്ങനെ ശാരീരികമായി വ്യത്യസ്തപ്പെട്ടത് കൊണ്ട്‌ മാത്രം, പ്രണയിക്കുന്നവരാണ്. അല്ലെങ്കിൽ പരസ്പരം പ്രണയിക്കാത്തവർ. 


അവർ പ്രണയിക്കുന്നത് ഹിജടയെ അല്ല.


പിന്നെയുള്ളത് അനുകമ്പയും സഹതാപവും അനുതാപാവും കാരുണ്യവും ദയയും ഒക്കെ പ്രണയമായി മാറുക, കാണുക എന്നതാണ്. 


അല്ലേല്‍ പിന്നെ എല്ലാറ്റിനെയും പ്രണയിക്കുന്നു എന്ന് പൊതുവായി പറയേണ്ടി വരും.


സ്ത്രീയെന്നോ പുരുഷനെന്നോ മനുഷ്യനെന്നോ മൃഗമെന്നോ വ്യത്യാസമില്ലാതെ. ജീവിതത്തെ. 


എങ്കിൽ അത്തരം പ്രണയം ശരീരബദ്ധമല്ലെന്ന് പറയാം.

അധികാരക്കളിക്കപ്പുറം ഉയരണം.

 അധികാരക്കളിക്കപ്പുറം ഉയരണം. 


അതിന് മാത്രം ശക്തമായ ആദർശപരമായ അടിത്തറ വേണം. 


അത് ആർക്കും ഒരു പാർട്ടിക്കും ഇല്ല. 


അവിടെയാണ് ബിജെപി വിജയിക്കുന്നത്. 


വെറുപ്പിൻ്റെതായാലും വിഭജനത്തിൻ്റെതായാലും ബിജെപിക്ക് ഒരു ശക്തമായ ആദർശപരമായ അടിത്തറ  ഉണ്ട്.


അവിടെ തന്നെയാണ് സെക്യുലർ പാർട്ടികൾ തുറന്ന് കാണിക്കപ്പെടുന്നത്. 


സെക്യുലർ എന്നത് കുറച്ച് പേരുടെ അവസരവാദവും അധികാരക്കൊതിയും ഒത്തുകളി രാഷ്ട്രീയവും മാത്രമാണെന്ന്.

ബിജെപിക്ക് രാഷ്ട്രീയം കുട്ടിക്കളിയല്ല.

 ബിജെപിക്ക് രാഷ്ട്രീയം കുട്ടിക്കളിയല്ല.


ബിജെപിക്ക് രാഷ്ട്രീയം വോട്ട് പിടിക്കലും തെരഞ്ഞെടുപ്പ് ജയിക്കലും മാത്രമല്ല.


രാഷ്ട്രീയം ഗൗരവത്തോടെ, ലക്ഷ്യബോധത്തോടെ കളിക്കുന്നതാണ് ബിജെപി. 


വേരുകൾ താഴേക്ക് പണിപ്പെട്ട് താഴ്ത്തി മാത്രം മുകളിലോട്ട് കൊമ്പുകൾ ഉയർത്തുകയാണ് ബിജെപി ചെയ്ത, ചെയ്യുന്ന രാഷ്ട്രീയം.


കാരണം ബിജെപിക്ക് വേണ്ടി പ്ലാനും പദ്ധതിയും തയാറാക്കുന്ന, ഉറുമ്പിനെ പോലെ ഇരുപത്തിനാല് മണിക്കൂറും ഉറങ്ങാതെ പഠിച്ച് പണിയെടുക്കുന്ന ഒരു വലിയ വിഭാഗം കീഴേ വേരുകൾ ആഴ്ത്തി  മുകളിലേക്ക് അവരെ വളർത്തുന്നതായി ഉണ്ട്.


രാഷ്ട്രീയം ദീർഘകാലത്തേക്ക്, കൃത്യമായ ദീർഘകാല ലക്ഷ്യങ്ങൾ വെച്ച് കളിക്കുന്നു ബിജെപി. ഈ ലക്ഷ്യബോധം ബിജെപി അണികൾക്കും ഉണ്ട്.


തങ്ങളുടെ ദീർഘകാല ലക്ഷ്യങ്ങൾക്ക് വേണ്ടി ഇന്ത്യയിലെ എല്ലാ പാർട്ടികളെയും അതാത് കാലത്തും സ്ഥലത്തും പറ്റിയത് പോലെ ഉപയോഗിച്ചു ബിജെപി. 1975 ലും 1989ലും കമ്യുണിസ്റ്റ് പാർട്ടികളെ അടക്കം. 


എല്ലാ രാഷ്ട്രീയ പാർട്ടികളും നേതാക്കളും , തങ്ങളുടെ താൽകാലിക അധികാര, സാമ്പത്തിക മോഹം വെച്ച് എപ്പോഴെങ്കിലുമൊക്കെ ബിജെപി വിരിച്ച വലയിൽ വീണു.

 

പാർട്ടിയെന്ന നിലക്കല്ലെങ്കിലും കോൺഗ്രസും കോൺഗ്രസിൻ്റെ നേതാക്കളും ബിജെപിക്ക് എപ്പൊൾ വേണമെങ്കിലും ഉപയോഗിക്കാവുന്ന അസംസ്കൃത വസ്തുക്കൾ മാത്രം. ആ വഴിയിൽ കോൺഗ്രസിൻ്റെ അണികളും. പഴകിപ്പോളിഞ്ഞ വീട്ടിലെ പഴയ മരങ്ങളും ഉപകരണങ്ങളും കിട്ടാൻ വേണ്ടി മാത്രം ഇതുവരെയും ബിജെപി കോൺഗ്രസിനെ ഉപയോഗിച്ചു, ഇനിയങ്ങോട്ടും ഉപയോഗിക്കും.


വെറും അധികാരമോഹം വെച്ച്, പ്രത്യേകിച്ചൊരു ലക്ഷ്യവും ഇല്ലാതെ, വോട്ടിന് വേണ്ടി മാത്രം കപടമതേതരത്വം പറഞ്ഞ്, കുട്ടിക്കളി കളിക്കുന്ന കുട്ടിക്കുരങ്ങൻമാർ മാത്രമായിരുന്നു എല്ലാ പ്രതിപക്ഷ പാർട്ടികളും നേതാക്കളും എപ്പോഴും ബിജെപിയുടെ മുന്നിൽ. 


ഇന്ത്യയിലെ ഒരൊറ്റ പ്രതിപക്ഷ പാർട്ടിക്കും ബിജെപി ഉയർത്തുന്ന യഥാർത്ഥ വെല്ലുവിളിക്കെതിരെയും വികാരങ്ങൾക്കെതിരെയും പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് അതിനാൽ തന്നെ വന്നിരിക്കുന്നു.


പറയാനുള്ളത് ജനങ്ങളിൽ നേരിട്ടെത്തിക്കാനുള്ള വഴിയും വിദ്യയും കഴിവും വഴിയും ബിജെപിക്കറിയാം. അവരത് അങ്ങിനെ എത്തിക്കുന്നുമുണ്ട്. മൻ കീ ബാത്തിലൂടെ പ്രധാനമന്ത്രിയടക്കം.


അങ്ങനെ ജനങ്ങളിൽ നേരിട്ട് തങ്ങൾക്ക് പറയാനുള്ള വിവരം എത്തിക്കുന്നതിൻ്റെ ധൈര്യവും ബിജെപിക്കുണ്ട്. 


അതിനാൽ തന്നെയാണ് എല്ലാവിധ ഭരണവിരുദ്ധ വികാരവും ജനങ്ങൾ സ്വയം തന്നെ തങ്ങൾക്ക് വേണ്ടി പ്രതിരോധിച്ച് തടുക്കും എന്ന ധൈര്യം ബിജെപിക്കുണ്ടാവുന്നത്. 


എല്ലാം രാജ്യരക്ഷക്കും രാജ്യപുരോഗതിക്കും വേണ്ടിയാണ് എന്ന തോന്നൽ ഒരുറപ്പാക്കി ജനങ്ങളിൽ നേരിട്ട് ബോധ്യപ്പെടുത്തി കുത്തിവെക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്, കഴിയുന്നുണ്ട്.. 


അതുകൊണ്ട് തന്നെ എന്തെല്ലാം വിലവർധനവും ക്ലേശവും നേരിടേണ്ടി വന്നാലും ജനങ്ങൾ വീണ്ടും വീണ്ടും ബിജെപിയെ തെരഞ്ഞെടുക്കും. ചുരുങ്ങിയത് 2050 വരെയെങ്കിലും ബിജെപിക്ക് പകരം ഇല്ലാതാവുന്നത്ര.


*****

തൊട്ടുകൂടായ്മ പറഞ്ഞ കാലം മുതൽ ഇതുവരെ ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ബിജെപിയുടെ കൂടെ അധികാരത്തിന് വേണ്ടി കൂടിയവരാണ് ഇന്ത്യയിലെ ചെറുതും വലുതുമായ, പ്രാദേശികവും  അല്ലാത്തതുമായ എല്ലാ പാർട്ടികളും നേതാക്കളും.


അവരൊക്കെയും ഫലത്തിൽ ബിജെപിയുടെ മുൻപിൽ പാമ്പ് പോയ ഉറ പോലെയുമായി. സ്വയം ഇല്ലാതായി. 


പാമ്പായ ജനങ്ങൾ ബിജെപിയിലേക്ക് പോയി. ഉറ മാത്രമായി, വെറും പാർട്ടികളായി അവർ അവശേഷിക്കും വിധം. പാർട്ടി എന്ന നിലക്ക് കൂടെ കൂടാത്ത കോൺഗ്രസ് വരെ.


******


ഒരു ഘട്ടം വരെ അത്തരം ചെറുതും വലുതുമായ കുറേ പ്രാദേശികവും അല്ലാത്തതുമായ പാർട്ടികളെ കൂടെ നിർത്തി. എന്നിട്ടോ, ബിജെപി അതിൻ്റെ വൈകാരികമായ ആശയക്കരുത്ത് കൊണ്ട്, ഏറെക്കുറെ അവയിലെ അണികളെ കയ്യിലെടുത്ത് തങ്ങളുടെ കൂട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. ആ വഴിയിൽ സ്നേഹിക്കുന്നുവെന്ന് വരുത്തിത്തന്നെ ചെറുതും വലുതുമായ പ്രാദേശിക പാർട്ടികളെയും നേതാക്കളെയും ബിജെപി നക്കിക്കൊന്നു. 


പ്രത്യക്ഷത്തിൽ മനസിലാവും വിധം ആരെയും ബിജെപി ഞെക്കിക്കൊന്നില്ല. ഒരർത്ഥത്തിൽ ഖാൻഷിറാം സിദ്ധാന്തവൽക്കരിച്ചത് ബിജെപി നടപ്പാക്കി. 


തങ്ങളുടെ ആത്യന്തികമായ നന്മക്കും ലക്ഷ്യത്തിനും വേണ്ടി എല്ലാവരെയും ഉപയോഗിക്കുക. എല്ലാവരെയും ഉപയോഗിച്ച് കൊല്ലുക. ധർമ്മയുദ്ധത്തിൽ ധർമ്മയുദ്ധം മാത്രം ലക്ഷ്യം. അതിനിടയിൽ മറ്റ് ധർമ്മങ്ങളെ കുറിച്ചും നീതിയെ കുറിച്ചും നന്മതിന്മകളെ കുറിച്ചും  ചിന്തിക്കാതിരിക്കുക.


അങ്ങനെ അത്തരം ചെറിയ പ്രാദേശിക പാർട്ടികളിലെ അണികൾ ഫലത്തിൽ ബിജെപിക്കാരായി. 


മറ്റ് രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വം കാക്കരാജാക്കന്മാരെ പോലെ മാത്രമായി. അഹങ്കരിച്ചു. പക്ഷെ, അവരറിയാതെ ബിജെപി നൽകുന്ന വികാരത്തിൽ കൂടെയുണ്ടായിരുന്ന അണികൾ ബിജെപിയിലേക്ക് മാറിപ്പോയി. പാർട്ടിയും പേരും മാത്രം അവർക്ക് സ്വന്തം. ഇപ്പൊൾ രാജ്യവും രാജ്യനിവാസികളും ബിജെപിക്കും.


കാരണം മറ്റൊന്നുമല്ല, ബിജെപി ഒരു മതം പോലെയാണ് വളർന്നത്, വളരുന്നത്. താഴേക്ക് വേരുകളോടെ, മുകളിലേക്കും ചുറ്റുപാടിലേക്കും പടർന്ന് പന്തലിച്ച്.


രാജ്യസ്നേഹത്തിൻ്റെയും രാജ്യസുരക്ഷയുടെയും മതവികാരമായി, പ്രതീക്ഷയായി ബിജെപി മാറി. 


കൂടെ കൂടുന്ന ചെറുതും വലുതുമായ പാർട്ടികൾക്ക് അധികാരവും സമ്പത്തുമല്ലാത്ത വേറൊന്നും ലക്ഷ്യമില്ലെന്നും വേണ്ടെന്നും കാലേക്കൂട്ടി ബിജെപിക്കറിയാം. 


താൽകാലിക നേട്ടമായ അധികാരവും സമ്പത്തും മാത്രം ലക്ഷ്യമുള്ള പ്രാദേശികവും അല്ലാത്തതുമായ  പാർട്ടികൾക്കും നേതാക്കൾക്കും ദീർഘമായ മറ്റ് ലക്ഷ്യങ്ങൾ ഇല്ല. 


മതേതരത്വവും ജനാധിപത്യവും പോലും അങ്ങാടിയിൽ ആവശ്യമുണ്ടെങ്കിൽ മാത്രം പുറത്തിറക്കേണ്ട വെറും കച്ചവടച്ചരക്ക് മാത്രം അത്തരം പാർട്ടികൾക്കും നേതാക്കൾക്കും.


അങ്ങനെ അത്തരം മിക്കവാറും പാർട്ടികളും നേതാക്കളും കുറച്ച് കാലത്തേക്ക് ബിജെപിയുടെ കൂടെ കൂടി, അധികാരം നേടി,അഴിമതി നടത്തി, സമ്പത്ത് നേടി. ഫലത്തിൽ അവർ അവരുടെ അണികളെ ബിജെപിക്ക് തളികയിൽ എന്നപോലെ വെച്ചുകൊടുക്കുകയും ചെയ്തു.  ക്രമേണ ഉറകൾ മാത്രമായ വെറും കുറേ  പാർട്ടികളുമായി അവർ. ബിഎസ്പിയെ പോലെ. ത്രിപുരയിലെയും ബംഗാളിലെയും കമ്യുണിസ്റ്റ് പാർട്ടിയെ പോലെ. കോൺഗ്രസ് പോലെ.


*****"


ഈ നേതാക്കൾ മുഴുവൻ, കോൺഗ്രസിലേയും മാർക്സിസ്റ്റ് പാർട്ടിയിലെയും അടക്കം, വ്യക്തിപരമായി തന്നെ അഴിമതി നടത്തിയവരും നടത്തുന്നവരും ആകയാൽ ബിജെപിക്ക് കാര്യങ്ങൾ ഒന്ന്കൂടി എളുപ്പമായി.


അധികാരത്തിലിരിക്കുമ്പോൾ അവർ നടത്തിയ പാപങ്ങൾ അവർക്കെതിരെ ഏത് സമയത്തും പ്രയോഗിക്കാം എന്നായി ബിജെപിക്ക്. അതിപ്പോഴും ബിജെപി വേണ്ടവിധം അതാതിടത്ത് അതാത് രാഷ്ട്രീയ നേതാക്കൾക്കെതിരെ ഉപയോഗിച്ച് കൊണ്ടിരിക്കുന്നു.


അങ്ങനെ അവർക്കെതിരെ അവരുടെ പ്രവർത്തികൾ പ്രയോഗിക്കുമെന്ന് സൂചിപ്പിച്ച്, പേടിപ്പിച്ച് ബിജെപിക്ക് അത്തരം നേതാക്കളെ ഒന്നും ചെയ്യാത്തവരായി നിർത്താമെന്നുമായി. 


കളത്തിൽ ബിജെപിക്കെതിരെ ആത്മാർത്ഥമായി കളിക്കാൻ ബിഎസ്പി യും കോൺഗ്രസും അടക്കം, ആരുമില്ലെന്നും, കളിക്കളം ആ നിലക്ക് കാലിയെന്നും ബിജെപി ഉറപ്പ് വരുത്തി. അങ്ങനെ വർത്തമാനകാലത്ത് ഏറക്കുറെ ആളില്ലാ പോസ്റ്റിൽ ഗോളടിക്കുന്ന പരുവത്തിൽ ഇന്ത്യ ബിജെപിക്ക് തളികയിൽ വെച്ചുകിട്ടി 


ബിഎസ്പിയും മായാവതിയും ആർഎൽഡിയും അജയ് സിങ്ങും എൽജെഡിയും പാസ്വാനും എസ്ജേഡിയും കുമാരസ്വാമിയും അതിനുള്ള വലിയ തെളിവുകൾ. 


കോൺഗ്രസ്സ് തന്നെയും ഉപ്പ് വെച്ച കലം പോലെ ആയത് അങ്ങനെ. കുറേ വ്യക്തിപരമായ അഴിമതികൾ ചെയ്ത നേതാക്കളുടെ പേടിയും പിടിപ്പുകേടും കാരണം. 


പാപം ചെയ്തവർക്ക് കല്ലെറിയാൻ പറ്റില്ല എന്ന നിലയിൽ വ്യക്തിപരമായി അഴിമതികൾ കുറേ ചെയ്ത നേതാക്കളെ  ബിജെപി നിഷ്ചേഷ്ടരാക്കി, നിസ്സംഗരാക്കി, നിഷ്ക്രിയരാക്കി. അവരെല്ലാം ഇന്ന് വെറും കാഴ്ചക്കാർ മാത്രം. കണ്ടില്ലേ, ബിഎസ്പിയും മായാവതിയും ഉത്തർ പ്രദേശിൽ എങ്ങിനെ ഇങ്ങനെയായി എന്ന്? ഒന്നും ചെയ്യാൻ ധൈര്യമില്ലാതെ.


******


കോൺഗ്രസ്സിന് ഇന്ത്യയും ഭരണവും വീണ് കിട്ടിയത് മാത്രമായിരുന്നു. പാർട്ടി എന്ന നിലക്ക് ജീവനും ആരോഗ്യവും നിലിർത്താനുള്ള ഒന്നും കോൺഗ്രസിനുള്ളിൽ ഇല്ല. കാതൽ ഇല്ലാത്ത മരം ചിതലരിക്കാൻ കാത്തിരിക്കുന്നത് പോലെ മാത്രമാത്രമായിരുന്നു കോൺഗ്രസ് എന്ന് തോന്നിപ്പോകും വിധം.


കോൺഗ്രസ് ഒരിക്കലും ഇന്ത്യക്ക് ഒരു പ്രതീക്ഷയും വികാരവും ആയിരുന്നില്ല. കോൺഗ്രസ് ഒരിക്കലും ദീർഘകാല ലക്ഷ്യം വെച്ച് ഒരു പ്രതീക്ഷയും വികാരവും  ആദർശവും ആരിലും ഉണ്ടാക്കിയിരുന്നില്ല, ആർക്കും നൽകിയിരുന്നില്ല.  


അധികാരക്കൊതി മൂത്ത കുറച്ച് പേർക്കപ്പുറം ആരും ഇന്ത്യയിൽ കാര്യമായി ഇല്ലാതിരുന്നതിനാൽ കോൺഗ്രസ് നിലനിന്നു പോന്നു. 


തങ്ങളുടെ അധികാരമോഹത്തിന് അക്കാലത്ത് പറ്റിയത് കോൺഗ്രസ് എന്നത് കൊണ്ട് മാത്രം അവർ കോൺഗ്രസിലായി. 


പിൽക്കാലത്ത് അത് പല പാർട്ടികളും ഇപ്പൊൾ ബിജെപിയും ആയപ്പോൾ അവരൊക്കെയും അത്തരം പാർട്ടികളിലും പിന്നെ ബിജെപിയിലും ആയി. 


പക്ഷെ ലക്ഷ്യവും  ലക്ഷ്യബോധവും ഉള്ള ബിജെപിയിൽ ആയതോടെ പിന്നെ അവരും ലക്ഷ്യബോധം ഉള്ളവരായി. 


ബിജെപിയിൽ കളി വേറെയാണെന്നും, അത് ഗൗരവത്തോടെ ആണെന്നും, അവിടെ കളി കാര്യമാണെന്നും, ബിജെപിക്ക് അതിന് പറ്റിയ പഠിച്ചു വളർന്നുവന്ന അണികളും ആഴവും ഉണ്ടെന്നും അത്തരം രാഷ്ട്രീയ നേതൃത്വം ഇപ്പൊൾ തിരിച്ചറിയുന്നു.


ഇപ്പൊൾ തെറ്റായാലും ശരിയായാലും സംഗതി മാറി. ബിജെപി വന്നു. 


തെറ്റായാലും ശരിയായാലും ശക്തിയും വികാരവും നിറച്ച തങ്ങളുടെ  ദീർഘകാലലക്ഷ്യം നടപ്പാക്കുമ്പോൾ കോൺഗ്രസ് വെറും ഉപ്പ് വെച്ച കലം മാത്രമായി.


*****

 

അങ്ങനെ ബിജെപി ഇന്ത്യയിൽ മുഴുക്കെ, പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ, സ്വയം ഒരുമതം പോലെയായി. ജനങ്ങളുടെ വിശ്വാസം തന്നെയായ മതം. വേരും തലയും ഉള്ള വൻവൃക്ഷം 


എന്തെല്ലാം തെറ്റുകുറ്റങ്ങൾ നിങൾ ആ ബിജെപി മതത്തിൽ കണ്ടാലും പറഞ്ഞാലും ജനങ്ങൾ ആ മതത്തിൽ തന്നെ ഉറച്ച് നിൽക്കും. കാരണം അവർ അവിടെ തണൽ കാണുന്നു. കൂട് കാണുന്നു.


ബിജെപി മതം എന്ന നിലക്ക് നൽകുന്ന വിശ്വാസധാർഢ്യതയും വികാരവും സുരക്ഷാബോധവും അത്രയ്ക്ക് കരുത്തുള്ളതാണ്. അത് ഇന്ത്യയും രാജ്യസ്നേഹവും രാജ്യസുരക്ഷയും പറഞ്ഞുള്ളതാണ്. അപ്പുറത്ത് ശത്രുവിനെ നിലനിർത്തിയും കാണിച്ചുമുള്ളതാണ്. അത് ജനങ്ങളുമായി നേരിട്ട് സംവദിച്ചും ജനങ്ങളെ നേരിട്ടറിയിച്ചുമുള്ളതാണ്. ഉറുമ്പിനെ പോലെ ഇരുപത്തിനാല് മണിക്കൂറും പണിയെടുത്ത് കൊണ്ടുള്ളതാണ്.


*****


ബിജെപി ദേശീയ വികാരത്തിൻ്റെയും ദേശസ്നേഹത്തിൻ്റെയും ഒരു മതം തന്നെ ആവുകയാണ്. 


അതുകൊണ്ടാണ് ഭരണവിരുദ്ധ വികാരവും വിലക്കയറ്റവും തൊഴിലില്ലായ്മയും ഒന്നും ബിജെപി വീണ്ടും അധികാരത്തിൽ വരുന്നതിൽ നിന്നും തടയാത്തത്. അതൊന്നും ബിജെപിയെ പിന്തുണക്കുന്നവരുടെ മുൻപിൽ വലിയൊരു വിഷയം ആക്കാൻ സാധിക്കാത്തത്.


*****


ഒരു മതം പോലെ തന്നെ ആഴത്തിൽ വേരുള്ള ഒരു പാർട്ടി ആകയാൽ നിങ്ങൾക്ക് ഒരു കാര്യം ബിജെപിയിൽ കാണാം. നേതൃത്വപരമായ പ്രശ്നങ്ങൾ ഇല്ല. ഗ്രൂപ്പിസം ഇല്ല. 


ഒരു രാഷ്ടീയപാർട്ടി മതം പോലെ ആവുമ്പോൾ അങ്ങനെയാണ്. വിശ്വാസവും വികാരവുമാണ് പ്രധാനം. നേതൃത്വമല്ല. വ്യക്തികൾ അല്ല.


അതുകൊണ്ടാണ് അദ്വാനി അടക്കമുള്ള ഒരുപടി നേതാക്കൾ ഒരുമിച്ച് പിന്നോട്ട് പോയപ്പോഴും പാർട്ടി വളർന്നതും ഗ്രൂപ്പിസം തലപോക്കാതെയായതും.


*****


ഇതിനെയെല്ലാം അവഗണിച്ച്  നാം വെറുതെ നമ്മുടെ നിസ്സഹായത കൊണ്ട് ആരോപിക്കും. ബിജെപി ജയിക്കുന്നത് വെറും കോർപറേറ്റ് പിന്തുണ കൊണ്ടാണ് എന്ന്. തെറ്റാണ്. 


 കോർപറേറ്റ് പിന്തുണ മാത്രമല്ല ഇപ്പൊൾ ബിജെപിക്കുള്ളത്. അവർക്ക് ആഴത്തിലുള്ള വേരുകളുമുണ്ട്.


കോർപ്പറേറ്റ് പിന്തുണ മാത്രം കൊണ്ട് ഇത്രയധികം ജനങ്ങുടെ വോട്ട് കിട്ടില്ല.


ബിജെപി ക്ക് രണ്ടും ഉണ്ട്. കോർപ്പറേറ്റ് പിന്തുണയും ജനങ്ങളുടെ പിന്തുണയും ഉണ്ട്.


ജനങ്ങളുടെ പിന്തുണ ഉള്ളവരെ കോർപ്പറേറ്റ്കൾ സ്വാഭാവികമായും പിന്തുണക്കുന്നു. കാരണം, കോർപ്പറേറ്റ്കൾക്കറിയാം അതുകൊണ്ട് മാത്രമേ കാര്യമുള്ളൂ, നേട്ടമുള്ളൂ എന്ന്.

പ്രധാനമന്ത്രി പറഞ്ഞു: 'അവകാശങ്ങളെ കുറിച്ച് മാത്രം ചിന്തിച്ച് രാജ്യം പിറകോട്ട് പോയി. കഴിഞ്ഞ 75 വർഷങ്ങൾ.

 പ്രധാനമന്ത്രി പറഞ്ഞു: 


'അവകാശങ്ങളെ കുറിച്ച് മാത്രം ചിന്തിച്ച് രാജ്യം പിറകോട്ട് പോയി. കഴിഞ്ഞ 75 വർഷങ്ങൾ.


അതിനാൽ ഇനി അവകാശങ്ങളെ കുറിച്ച് ചിന്തിക്കുന്നതിനും പറയുന്നതിനും പകരം നമ്മൾ ചെയ്യേണ്ട ബാധ്യതകളെ കുറിച്ച് മാത്രം ചിന്തിക്കുക, പറയുക.'


പ്രധാനമന്ത്രി ഈ പറഞ്ഞത് നിങ്ങളൊക്കെയും ശ്രദ്ധിച്ചുവോ, ഓർമിക്കുന്നുവോ എന്നറിയില്ല. 


അഥവാ പ്രധാനമന്ത്രി പറഞ്ഞത് നിങ്ങളും പ്രധാനമന്ത്രി തന്നേയും യഥാർഥത്തിൽ ഗൗരവത്തിൽ എടുത്തുവോ എന്നുമറിയില്ല


പ്രധാനമന്ത്രി ഈ പറഞ്ഞതിന് വലിയ അർത്ഥ തലങ്ങളുണ്ട്. 


പ്രത്യേകിച്ചും അവകാശങ്ങൾ നൽകാനും സംരക്ഷിക്കാനും ആണ് രാജ്യവും ഭരണാധികാരിയും എന്നതിനാൽ. 


ഉള്ള അവകാശങ്ങളും എടുത്തുകളയാൻ അല്ല രാജ്യവും ഭരണാധികാരിയും എന്നതിനാൽ. 


എന്നിരിക്കേ, അവകാശങ്ങൾ നൽകാനും സംരക്ഷിക്കാനും കഴിയാത്ത, ഉദ്ദേശിക്കാത്ത ഭരണാധികാരിയാണ് ഇത് പറയുന്നതെങ്കിൽ. 


അങ്ങനെ അവകാശങ്ങൾ വേണ്ടവിധം നൽകാനും സംരക്ഷിക്കാനും സാധിക്കാത്ത ഭരണാധികാരി വേറെന്ത് ചെയ്യണം എന്നനിലക്ക് കുറ്റം ജനങ്ങളുടെ തലയിലിടുന്നതാണെങ്കിൽ.


അല്ലെങ്കിൽ, സ്വാതന്ത്ര്യാനന്തരം ജനങ്ങൾക്ക് എന്തോ ചില്ലറ അവകാശങ്ങൾ കൊടുത്തത് കൊണ്ട് രാജ്യം പിറകോട്ട് പോയി എന്ന് പ്രധാനമന്ത്രി പറയുമ്പോൾ അതിനർത്ഥം എന്താണ്? 


സ്വാതന്ത്ര്യാനന്തരം ജനങ്ങൾക്ക് എന്തോ ചില്ലറ അവകാശങ്ങൾ കൊടുത്തു തുടങ്ങുന്നതിന് മുൻപ് ഈ രാജ്യം (ഇപ്പൊൾ ഉള്ളതിനേക്കാളും ഇപ്പൊൾ നേടിയതിനേക്കാളും) വല്ലാതെ പുരോഗമിച്ചായിരുന്നുവെന്ന് പ്രധാനമന്ത്രി വളരേ തെറ്റായും വാസ്തവവിരുദ്ധവും വസ്തുതാ വിരുദ്ധവുമായും പറയാൻ ഉദ്ദേശിച്ചുവോ?


അതല്ലെങ്കിൽ പ്രധാനമന്ത്രി ഈ പറഞ്ഞതിൻ്റെ അർത്ഥതലങ്ങൾ വിരൽ ചൂണ്ടുന്നതും ചൂണ്ടേണ്ടതതും പാവം പൊതുജനങ്ങളിലേക്കാവരുത്.


നിത്യജീവിതത്തിൻ്റെ ബാധ്യതകളുടെ പൊരിവെയിലിൽ കരിഞ്ഞുണങ്ങുന്ന പൊതുജനങ്ങൾക്ക് ഇവിടെ യഥാർഥത്തിൽ എന്തവകാശം? വോട്ട് നൽകാൻ മാത്രമല്ലാതെ ഇവിടെ ആർക്കെന്തുണ്ട്? ഇവിടെ അവകാശങ്ങൾ മുഴുവൻ എളുപ്പത്തിൽ നേടിയെടുക്കുന്നത് അധികാരികളും ഉദ്യോഗസ്ഥരും മാത്രമല്ലേ?


പ്രധാനമന്ത്രി ഈ പറഞ്ഞതിൻ്റെ അർത്ഥതലങ്ങൾ വിരൽ ചൂണ്ടുന്നതും ചൂണ്ടേണ്ടതതും അധികാരികളിലേക്ക് തന്നെയല്ലേ?


പ്രധാനമന്ത്രി പറഞ്ഞത് വിരൽ ചൂണ്ടേണ്ടത് സുഖലോലുപരയി രാജ്യത്തിൻ്റെ ചിലവിൽ മാത്രം ജീവിക്കുന്ന ഭരണാധികാരികളിലേക്ക് തന്നെയാണ്. 


പ്രധാനമന്ത്രി ഇത് പറയേണ്ടത് നികുതിയും വോട്ടും മാത്രം നൽകാൻ അറിയുന്ന പാവം പൊതുജനങ്ങളോടല്ല. പകരം, രാജ്യത്തിൻ്റെ നഷ്ടവും ക്ഷാമവും സഹിക്കാത്ത, എല്ലാ അവസ്ഥയിലും സുരക്ഷിതരായി ഭുജിക്കുന്ന ഉദ്യോഗസ്ഥ വിഭാഗങ്ങളിലേക്ക് തന്നെയാണ്. രാഷ്ട്രീയ നേതൃത്വത്തിലേക്ക് തന്നെയാണ്.


പ്രധാനമന്ത്രി ഈ പറഞ്ഞതിൻ്റെ അർത്ഥതലങ്ങൾ പോകേണ്ടത്  അവകാശങ്ങളെ കുറിച്ച് മാത്രം സംസാരിച്ച് ബാധ്യതകൾ നിറവേറ്റാത്ത വലിയൊരു തൊഴിലാളിവർഗ്ഗ വിഭാഗത്തിലേക്കാണ്. അധികാര കൂട്ടിക്കൊടുപ്പുകാരായി മാത്രം വളരുന്ന തൊഴിലാളി സർവീസ് യൂണിയനുകളിലേക്ക് തന്നെയാണ്.


അവകാശബോധം മാത്രമുള്ള, ബാധ്യതാബോധം തീരേ ഇല്ലാതെ പോയ, അങ്ങനെ വേദനവും ആനുകൂല്യങ്ങളും കൂട്ടാൻ മാത്രം പറയുന്ന, രാജ്യസേവനം മനസ്സിൻ്റെ ഏഴയലത്ത് പോലും വെക്കാത്ത  സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അവരുടെ യൂണിയനുകളും.


പ്രധാനമന്ത്രി ഈ പറഞ്ഞത് വെച്ച് അദ്ദേഹം അദ്ദേഹത്തിലേക്ക് തന്നെ വിരൽ ചൂണ്ടണം ചൂണ്ടി ചോദിക്കണം. 


പ്രധാനമന്ത്രിക്ക് വേണ്ടി, പ്രധാനമന്ത്രിയുടെ ആർഭാടത്തിനും സുരക്ഷക്കും വേണ്ടി ചിലവഴിക്കുന്ന ആയിരക്കണക്കിന് കോടികൾ ജനങ്ങളുടെ ബാധ്യതയിലാണോ അവകാശത്തിലാണോ കൂട്ടേണ്ടത്?


ഈ രാഷ്ട്രീയ ഭരണ നേതൃത്വവും ഉദ്യോഗസ്ഥ പ്രഭുത്വവും എന്ത്കൊണ്ട് അവർക്ക് കിട്ടികൊണ്ടിരിക്കുന്ന വേദനവും ആനുകൂല്യങ്ങളും സുഖസൗകര്യങ്ങളും വേണ്ടെന്ന് വെക്കുന്നില്ല? 


അല്ലെങ്കിൽ എന്ത്കൊണ്ട് വേദനവും ആനുകൂല്യങ്ങളും സുഖസൗകര്യങ്ങളും ഇത്രയൊന്നും വേണ്ട,  കുറച്ച് മതി എന്ന് പ്രധാനമന്ത്രിയും പരിവാരങ്ങളും മന്ത്രിമാരും ഭരണനേതൃത്വവും പറയുന്നില്ല?


എന്ത്കൊണ്ട് നാട്ടുകാർ അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ മാത്രം മതി തനിക്കും തൻ്റെ ഭരണനേതൃത്വത്തിനും എന്ന് പ്രധാനമന്ത്രി പറയുന്നില്ല?


എന്ത്കൊണ്ട്  പ്രധാനമന്ത്രിയും പരിവാരങ്ങളും മന്ത്രിമാരും ഭരണനേതൃത്വവും അവർക്കുള്ള ആനുകൂല്യങ്ങളും വേദനവും സുഖസൗകര്യങ്ങളും എപ്പോഴും കൂട്ടിക്കൊണ്ടെയിരിക്കുന്നു? അതും ബാധ്യത മാത്രം ഏറ്റെടുക്കേണ്ടി വരുന്ന ദരിദ്രരാജ്യത്തിൻ്റെയും, വോട്ട് ചെയ്യുകയല്ലാത്ത അവകാശങ്ങൾ ഒന്നുമില്ലാത്ത ആ രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെയും ചിലവിൽ. 


എന്തുകൊണ്ട് അല്പവും ഒരിക്കലും നാടിൻ്റെ ഒരു വിഷമസന്ധിയിലും ഇതൊന്നും പ്രധാനമന്ത്രിയും പരിവാരങ്ങളും രാഷ്ട്രീയ ഭരണ നേതൃത്വവും ഉദ്യോഗസ്ഥപ്രഭുത്വവും കുറക്കുന്നില്ല?


എന്നിരിക്കേ എന്തുകൊണ്ട് പ്രധാനമന്ത്രി ബാധ്യത ഏറ്റെടുക്കാത്ത കുറ്റം പാവം വോട്ട് ചെയ്യാൻ മാത്രം വിധിയുള്ള ജനങ്ങളുടെ തലയിൽ ഇടുന്നു?


****


ഈ സമൂഹം ജനാധിപത്യത്തിന് വേണ്ടി പോലും, അതിലെ അവരുടെ അവകാശങ്ങൾക്ക് വേണ്ടി പോലും വളർന്നിട്ടില്ല, അർഹതയുള്ളവർ ആവുന്നില്ല എന്ന ധൈര്യത്തിലാണോ പ്രധാനമന്ത്രി ഇങ്ങനെ പറയുന്നത്?


അങ്ങനെ വളർന്നിട്ടില്ലാത്ത, അർഹതയില്ലാത്ത ഒരു വലിയ സമൂഹത്തെ പറഞ്ഞ് പറ്റിക്കുന്ന, ചൂഷണം ചെയ്യുന്ന പരിപാടിയുടെ പേര് മാത്രമാണ് പ്രധാനമന്ത്രിക്ക് ഇവിടെയുള്ള ജാനാധിപത്യം? അതാണോ പ്രധാനമന്ത്രി ഉദ്ദേശിച്ചത്?


അങ്ങനെയുള്ള ജനതയെ പറ്റിക്കാൻ വേണ്ട പണി മാത്രം ചെയ്യുന്ന രാഷ്ട്രിയ ഭരണ നേതൃത്വം മാത്രമേ ഇവിടെ പ്രധാനമന്ത്രിയെ സംബന്ധിച്ചേടത്തോളം ഉള്ളു?


രാജാക്കന്മാരെ കുറ്റം പറഞ്ഞ് അവരേക്കാൾ സമ്പാദിക്കുന്നവരും വലിയ സുഖഭോഗങ്ങൾ അനുഭവിക്കുന്നവരും  സ്വന്തത്തിനും പാർട്ടിക്കും വേണ്ടി സമ്പത്ത് കുന്ന്കൂട്ടുന്നവരും മാത്രമാണോ ഇവിടത്തെ രാഷ്ട്രിയ നേതൃത്വവും ഭരണനേതൃത്വവും എന്നാൽ?


ഒരുനിലക്കും വളരാത്ത സമൂഹത്തിന് പറ്റിയ വളരാത്ത സ്വാർത്ഥ സങ്കുചിത നേത്രുത്വം.


******


സംഗതി മറിച്ചാണ് വേണ്ടത്. 


ഭരണാധികാരി ആവുന്നത്ര ചിന്തിക്കുകയും മുഴുകുകയും ചെയ്യേണ്ടത് പാവം ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ നൽകാനും സംരക്ഷിക്കാനും ആയിരിക്കണം. 


എന്നാൽ ജനങ്ങൾ മറ്റൊരു നിർവാഹവും ഇല്ലാതെ, ഏറെക്കുറെ നിസ്സഹായരായി തന്നെ ഏറിയ പങ്കും ചെയ്യുകയും മുഴുകുകയും ചെയ്യുക ബാധ്യതകൾ നിറവേറ്റുന്നതിലായിരിക്കും.

പ്രാര്‍ത്ഥന കുഞ്ഞ് കരയും പോലെയെങ്കിലും ആയാല്‍ ഒരളവോളം നല്ലത്.

പ്രാര്‍ത്ഥന കുഞ്ഞ് കരയും പോലെയെങ്കിലും ആയാല്‍ ഒരളവോളം നല്ലത്. ചുരുങ്ങിയത് സ്വാഭാവികതയുണ്ടാവും. ന്യായം ഉണ്ടാവും. 


പക്ഷേ, അങ്ങനെ മാത്രമല്ലല്ലോ വിശ്വാസി ചെയ്യാൻ കല്‍പിക്കപ്പെട്ട പ്രാര്‍ത്ഥനയുടെ കാര്യം.


അമ്മ കുഞ്ഞിനെ കരയാന്‍ കല്‍പിക്കുകയും നിര്‍ബന്ധിക്കുകയും ഇല്ലല്ലോ?


കുഞ്ഞ് സ്വമേധയാ, സ്വയം, ചില കാരണങ്ങൾ കൊണ്ട്‌, കരയുന്നതല്ലാതെ.


അമ്മയെ പോലെയല്ല ദൈവം. ഇച്ഛയുടെയും ശക്തിയുടെയും കാര്യത്തില്‍. 


ദൈവത്തിന് കുഞ്ഞ് കരയാന്‍ ഇടവരുന്ന കാരണങ്ങൾ മുന്‍കൂട്ടി ഇല്ലാതാക്കാന്‍ സാധിക്കും, സാധിക്കണം. 


അമ്മയും കുഞ്ഞും രണ്ടും ആപേക്ഷികതയിലെ രണ്ടാളുകള്‍. പരിമിതികളും ന്യൂനതകളും ഏറെയുള്ളവർ.


ദൈവം ആത്യന്തികന്‍. പരിമിതികളും ന്യൂനതകളും ഒന്നും ഇല്ലാത്തവന്‍. 


എന്നിട്ടും ആത്യന്തികതയിലെ ദൈവം ഭീഷണിപ്പെടുത്തി പ്രലോഭിപ്പിച്ച് പ്രാര്‍ത്ഥന ആവശ്യപ്പെടുന്നു എന്ന് പറയുമ്പോള്‍ ആണ്‌ പ്രശ്നം. 


പൂര്‍ണ അധികാരവും സര്‍വ്വശക്തിയും സര്‍വ്വജ്ഞാനവും ഇല്ലാത്ത വെറും അമ്മയെ പോലെയല്ലല്ലോ സര്‍വ്വജ്ഞനും സര്‍വ്വശക്തനും ആയ ദൈവം?

ജീവിതത്തിന് അർത്ഥം എന്തെന്ന് ചോദിക്കുന്നു.

 ജീവിതത്തിന് അർത്ഥം എന്തെന്ന് ചോദിക്കുന്നു. 


ചിലരല്ല, ഒട്ടു മിക്കവരും.


എന്താണ് പറയുക? 


എന്ത് ഉത്തരമാണ് നൽകുക?  


ഞാനും നീയും തന്നെ ഇല്ല. 


എന്നറിയുന്നവൻ എന്തുത്തരം നൽകാൻ? എന്തർത്ഥം ഉണ്ടെന്ന് പറയാൻ? 


ഇല്ലാത്ത അർത്ഥം ഉണ്ടെന്ന് പറയാനോ? 


സത്യസന്ധമായി പറഞ്ഞാൽ ഒരർത്ഥവും ഇല്ലെന്ന് മാത്രമല്ലാതെ.


*****


ജീവിതത്തിന് അർത്ഥം എന്ത്?


വ്യക്തതയുള്ള, ബോധ്യപ്പെടുന്ന ഉത്തരം ആരുടെയും കയ്യിലില്ല.


ആർക്കും ശരിയായ ഉത്തരം അറിയില്ല, ആരുടെ കയ്യിലും ശരിയായ വ്യക്തതയുള്ള ഉത്തരം ഇല്ല എന്നത് കൊണ്ട് തന്നെ....., 


അങ്ങനെ ആർക്കും അറിയുന്ന ശരിയായ വ്യക്തതയുള്ള ഉത്തരം ആരുടെ കയ്യിലും ഇല്ല എന്നുറപ്പുള്ളവന്....,


തൻ്റേതായ ഒരുത്തരം, അതെന്തായാലും, ഉണ്ടാക്കിപ്പറയാവുന്നതെ ഉള്ളൂ. പച്ചക്കളവ് പോലെ.


അതാണ് സമർത്ഥരായ പല ഗുരുക്കന്മാരും പുരോഹിതരും ചെയ്യുന്നത്. 


യഥാർത്ഥ  തീർത്ഥം ആർക്കും അറിയില്ല, ആരും രുചിച്ചിട്ടില്ല, ആരുടെ കൈവശവും ഇല്ല  എന്നറിയുന്ന, എന്നുറപ്പുള്ള അവർ.....,


തങ്ങളുടെ  മൂത്രം കൊടുത്തും തീർത്ഥം എന്ന് പറയുന്നു, പറഞ്ഞ് വിശ്വസിപ്പിക്കുന്നു.


ആ നിലക്ക് ജീവിതത്തിന് എന്തർത്ഥം എന്ന ചോദ്യത്തിന് ആർക്ക് വേണമെങ്കിലും, എന്തുത്തരം വേണമെങ്കിലും നൽകുകയാവാം. മൂത്രം തീർത്ഥം എന്ന് പറയും പോലെ. 


ശിഷ്യരായ പൊതുജനം കഴുത എന്ത് ചെയ്യാൻ?


*****


ജീവിതത്തിന് എന്തർത്ഥം?


ഈ ചോദ്യത്തിന് ഉണ്ടെങ്കിൽ ഉള്ള അർത്ഥം പറയണം. 


ഇല്ലെങ്കിൽ ഇല്ലാത്ത അർത്ഥവും അർത്ഥരാഹിത്യവും പറയണം. 


ഉണ്ടെങ്കിൽ ഉള്ള അർത്ഥം ഇല്ലാതാക്കാനും, ഇല്ലെങ്കിൽ ഇല്ലാത്ത അർത്ഥം ഉണ്ടാക്കിക്കൊടുക്കാനുമല്ല ഉത്തരം പറയുന്നത്. 


ഉള്ളത് ഉണ്ട്. 

അത് ഉള്ളത് പോലെ പറയുകയാണ് ഉത്തരം.


ഇല്ലെങ്കിൽ ഇല്ല. അത് ഇല്ലാത്തത് പോലെ പറയുകയാണ് ഉത്തരം.


ഉത്തരം ഉണ്ടാക്കുന്നതല്ല. 

ഉത്തരം ഉണ്ടാകുന്നതാണ്, പറയുന്നതാണ്. 


ഉളളത് ചൂണ്ടിക്കാണിച്ച് പറഞ്ഞു വരുമ്പോൾ ഉണ്ടാവുന്നത് ഉത്തരം.


*****


ജീവിതത്തിന് അർത്ഥം എന്ത്?


ഈ ചോദ്യത്തിന് ഒരൊറ്റ ഉത്തരം മാത്രം. 


എങ്ങിനെ ഏത് ഭാഗത്ത് നിന്ന് നോക്കിപ്പറഞ്ഞാലും ജീവിതത്തിന്, ജീവിക്കുന്നവന് ബോധ്യപ്പെടുന്ന ഒരർത്ഥവും ഇല്ല, ഉണ്ടാവാൻ തരമില്ല. 


ആപേക്ഷികമായി അവൻ സ്വയം ഉണ്ടാക്കുന്ന, ഉണ്ടെന്ന് കരുതുന്ന, ഉണ്ടെന്ന് വരുത്തുന്ന, തന്നെത്താൻ സ്ഥാപിക്കാനായി നടത്തുന്ന ശ്രമത്തിൻ്റെ അർത്ഥമല്ലാതെ ജീവിതത്തിന് അർത്ഥമില്ല. 


മനുഷ്യരുടെ കാര്യത്തിൽ മനുഷ്യ വംശം നിലനിർത്താനുള്ള മനുഷ്യരുടെ ശ്രമം മാത്രമല്ലാതെ (കൊറോണയുടെ കാര്യത്തിൽ കാണിച്ച ജാഗ്രത പോലെയല്ലാതെ) ഒരർത്ഥവും ജീവിതത്തിന് ഇല്ല. 


ആത്യന്തികതയിൽ ബാധകമല്ലാത്ത, യഥാർഥത്തിൽ ഒരു നിലക്കും ബാധകമല്ലാത്ത, മുഴുത്വത്തിൽ നിലനിൽക്കാത്ത ആ ആപേക്ഷികമായ  അർത്ഥം ഒഴികെ ഒരർത്ഥവും ജീവിതത്തിന് ഇല്ല. 


******


ജീവിതം എന്തോ അത്, എങ്ങനെയോ അങ്ങനെ. അത്രമാത്രം ജീവിതം. അത് മാത്രം ജീവിതത്തിൻ്റെ അർത്ഥം.


ജീവിതത്തിന് നാം മനസിലാക്കേണ്ട, നമുക്ക് മനസിലാക്കാനാവുന്ന അർത്ഥം ഇല്ലെന്ന് മൂന്ന് രീതിയിൽ പറയാം. 


അഥവാ നാം നമ്മുടെ ജീവിതത്തിൽ ആപേക്ഷികമായി ഉണ്ടാക്കുന്ന, അവിടെ തന്നെ തീരുന്ന അർത്ഥം മാത്രമേ ഉള്ളൂവെന്ന് മൂന്ന് രീതിയിൽ പറയാം.


മൂന്ന് രീതിയിൽ പറഞ്ഞാലും ജീവിതം അങ്ങനെ മാത്രം. ജീവിക്കുന്നവനെ സംബന്ധിച്ചേടത്തോളം ബാധ്യത പോലെ ഉണ്ടാക്കി വരുത്തിത്തീർക്കാനുള്ള  അർത്ഥം ഇല്ലാതെ. സംഭവിക്കുന്നത് പോലെ  സ്വാഭാവികമായി സംഭവിക്കുന്ന ഒരു ജീവിതം മാത്രം.


1. ജീവിതം തനിയേ ഉണ്ടായതാണെന്ന് വെക്കുക. യാദൃശ്ചികം എന്ന്. 


ജീവിതം തീരുമാനിച്ചു സംവിധാനിവെച്ചുണ്ടാക്കിയ ഒരു ബോധവും ശക്തിയും അപ്പുറം ഇല്ലാതെ എന്ന് വെക്കുക.


ജീവിതം തനിയേ ഉണ്ടായതാണെങ്കിൽ, യാദൃശ്ചികമാണെങ്കിൽ പിന്നെ ജീവിതത്തിന് എന്തർത്ഥം ഉണ്ടാവാനാണ്? 


അർത്ഥം ഉണ്ടാവില്ല, ഉണ്ടാവേണ്ടതില്ല. എന്തോ അത്, എങ്ങിനെയോ അങ്ങനെ എന്ന് മാത്രമല്ലാതെ 


പ്രത്യേകിച്ച് അർത്ഥം നിശ്ചയിക്കാനും കൽപിക്കാനും ആരും പുറത്ത് ഇല്ലെന്നിരിക്കെ. ഏറിയാൽ തന്നെത്താൻ തോന്നുന്ന, തന്നെത്താൻ ഉണ്ടാക്കിയെടുക്കുന്ന അർത്ഥം മാത്രമല്ലാതെ.


കാരണം മറ്റൊന്നുമല്ല. ആരും എന്തെങ്കിലും  ലക്ഷ്യവും അർത്ഥവും വെച്ച് ഉണ്ടാക്കിയതല്ലല്ലോ ആ വിധം പറഞാൽ ജീവിതം? 


ആർക്കും എന്തെങ്കിലും ലക്ഷ്യവും അർത്ഥവും നേടാനുള്ളതും അല്ലല്ലോ ആ വിധം പറഞാൽ ജീവിതം? 


വെറും തനിയേ മാത്രം ഉണ്ടായ ജീവിതം. 


അങ്ങനെയെങ്കിൽ, ജീവിതം എങ്ങിനെയോ അങ്ങനെ എന്ന് മാത്രം മനസിലാക്കണം. 


നിങൾ നിങ്ങളുടെ ജീവിതം കൊണ്ട് ഉണ്ടാക്കുന്ന, വരുത്തിത്തീർക്കുന്ന അർത്ഥം ഉണ്ടായാലും ഉണ്ടെങ്കിലും പ്രശ്നമില്ലാത്ത ജീവിതം.


2. ജീവിതം ദൈവം ഉണ്ടാക്കിയതാണെന്ന് വെക്കുക. ദ്വൈത ചിന്തയിൽ പറയും പോലെ. 


തീരുമാനിച്ചു സംവിധാനിച്ചുണ്ടാക്കിയ ഒരു ബോധവും ശക്തിയും അപ്പുറം ഉളളത് പോലെ.


ജീവിതം (എന്നേയും നിന്നേയും) ദൈവം ഉണ്ടാക്കിയതാണെങ്കിൽ ജീവിതത്തിൻ്റെ അർത്ഥം ദൈവം മാത്രം അറിയുന്നു. 


ആ അർത്ഥം അതുണ്ടാക്കിയവൻ്റെ ബാധ്യത, ബോധ്യത.


ആ നിലക്ക് നിൻ്റെയും ജീവിതത്തിൻ്റെയും അർത്ഥം നീ  അറിയില്ല, അറിയേണ്ടതില്ല. അറിഞ്ഞാലും ഇല്ലെങ്കിലും ഫലം ഒന്ന്. 


അറിഞ്ഞാലും അറിഞ്ഞില്ലേലും, നീ ബോധപൂർവം ഉണ്ടാക്കിയാലും ഉണ്ടാക്കിയില്ലങ്കിലും ഉണ്ടാവേണ്ട അർത്ഥം ഉണ്ടാവും. നടക്കേണ്ട ധർമ്മം നടക്കും. നീ അറിയാതെയും നടക്കും നിൻ്റെ അർത്ഥം, ധർമ്മം. നിൻ്റെ സ്വഭാവമായിത്തന്നെ നടക്കും. എന്തോ അത് പോലെ. എങ്ങിനെയോ അങ്ങനെ ആയിത്തന്നെ.


കാരണം, ദൈവം ഉദ്ദേശിച്ച അർത്ഥം ഉണ്ടാവാതിരിക്കാൻ തരമില്ല. 


ദൈവം ദൈവം തന്നെയെങ്കിൽ നിന്നിലൂടെയും ജീവിതത്തിലൂടെയും ആ അർത്ഥം ഉണ്ടാക്കാൻ ദൈവം പ്രാപ്തനല്ലെന്ന് വരില്ല. 


എങ്കിൽ ഉച്ചരിക്കപ്പെട്ട ഒരു വാക്ക്. നീയും ഞാനും.  


ഉച്ചരിച്ചവനും അത് കേൾക്കുന്നവനും ആ വാക്കിൻ്റെ അർത്ഥം അറിയും. 


ഇവർക്ക് രണ്ട് പേർക്കുമിടയിൽ സഞ്ചരിക്കുന്ന ഉച്ചരിക്കപ്പെട്ട വാക്ക് (നീയും ഞാനും ജീവിതവും) അതിൻ്റ അർത്ഥം അറിയില്ല, അറിയാനും വരുത്താനും ബാധ്യസ്ഥനല്ല. 


സ്വയം അർത്ഥം അറിയാതെയും ആ വാക്ക് അർത്ഥം കൊടുത്ത് കൊണ്ടിരിക്കുമ്പോൾ തന്നെ. 


എങ്ങിനെയോ അങ്ങനെ ആയിക്കോണ്ട്. എന്തോ അതായിക്കൊണ്ട്.


അതുകൊണ്ട്, അപ്പോഴും ജീവിതം (ഒപ്പം നീയും ഞാനും) എങ്ങിനെയോ അങ്ങനെ, എന്തോ അത്.


3. ഇനി ദൈവം തന്നെയാണ് ഞാനും നീയും ജീവിതവും എന്ന് വെക്കുക. അദ്വൈതത്തിൽ പറയും പോലെ.


എങ്കിൽ അപ്പോഴും അറിയുക :   


ജീവിതത്തിന് ഒരർത്ഥവും ഇല്ലെന്ന്. 


ദൈവത്തിന് എന്തർത്ഥമാണ് ഉണ്ടാവുക? 


ദൈവത്തിനു അർത്ഥം ഉണ്ടാവുക തരമില്ല. 


അഥവാ ദൈവത്തിന് ഒരു അർത്ഥം ഉണ്ടെൻകിൽ തന്നെ ആ അർത്ഥമാണ് നിൻ്റെയും ജീവിതത്തിൻ്റെയും അർത്ഥം


ദൈവം അല്ലാത്തതുണ്ടെങ്കിൽ മാത്രമല്ലേ ദൈവത്തിൻ അർത്ഥം ഉണ്ടാവുക? 


ദൈവം മാത്രമായാൽ എന്തർത്ഥം, എങ്ങിനെ അർത്ഥം, എന്തിന് അർത്ഥം? 


ദൈവത്തിന് ആരെ അറിയിക്കാനും ആരെ ബോധ്യപ്പെടുത്താനും ഉള്ള എന്തർത്ഥം ഉണ്ടാവാൻ? 


ദൈവം എന്നാൽ എന്തോ അത്, എങ്ങിനെയോ അങ്ങനെ എന്ന് മാത്രമല്ലാതെ. 


അപ്പോൾ, അതിനാൽ നീയും ജീവിതവും എന്തോ അത്, എങ്ങനെയോ അങ്ങനെ.


*****


ചിലർക്കെങ്കിലും എന്തുത്തരം നൽകിയാലും മതിയാവില്ല. 


കാരണം, ഉത്തരം എന്ത് നൽകി എന്നിടത്തല്ല കാര്യം. 


പകരം, ഉത്തരം കേൾക്കുന്ന ആൾ അതിൽ നിന്ന് എന്ത് കേട്ടു, എന്തെടുത്തു എന്നിടത്ത് കൂടിയാണ് കാര്യം.


ചിലപ്പോൾ അവർക്ക് വേണ്ട, അവർ ഉദ്ദേശിക്കുന്ന, നിങ്ങളുടെ അടുക്കൽ ഇല്ലാത്ത ഉത്തരം അവർ ആവശ്യപ്പെടും, എടുക്കും. പൂവിൽ നിന്ന് മധു തന്നെ എടുക്കണം എന്നില്ല. വിഷം എടുക്കുന്നവരും ഉണ്ട്.


അല്ലെങ്കിൽ പിന്നെ അത്തരം അവർ ആവശ്യപ്പെടുന്ന ഉത്തരം, അവരുടെ മുന്നിൽ കപടമായി പിടിച്ചുനിൽക്കാൻ  ഉണ്ടാക്കിക്കൊടുക്കേണ്ടി വരും. 


കാരണം, അവർ ആദ്യമേ മനസിൽ കണ്ട ഉത്തരം ആവുന്നത് വരെ, കിട്ടുന്നത് വരെ, അവർ തർക്കിക്കും. 


അല്ലെങ്കിൽ അവരുടെ മുൻപിൽ മിണ്ടാതിരിക്കുക നിർവാഹം. എന്നാലും നമ്മൾ സൗഹൃദം നടിച്ച് വെറും വെറുതെ മിണ്ടിക്കൊണ്ടിരിക്കും. 


അവർ മനസിൽ കണ്ട ഉത്തരം നൽകാനല്ലല്ലോ ഉത്തരം പറയുന്നവൻ ഉത്തരം പറയുന്നത്? 


പകരം, ഉത്തരം പറയുന്നവൻ്റെ ബോധ്യതയല്ലേ യഥാർഥത്തിൽ ശരിയായ ഉള്ളതല്ലേ അയാളുടെ ഉത്തരം ആവേണ്ടത്?


ചോദിക്കുന്നവരുടെ മനസിലുള്ള ഉത്തരം തന്നെ പറയാനാണ് ചോദിക്കുന്നവൻ ചോദ്യം ചോദിക്കുന്നതെങ്കിൽ പിന്നെന്തിനാണ് ചോദ്യം ചോദിക്കുന്നവൻ ആ ചോദ്യം ചോദിക്കുന്നത്? 


എന്നത് ഒരിക്കലും മനസ്സിലാക്കാൻ കഴിയാറില്ല. 


എന്നാലും അവരെ ചോദ്യം ചോദിക്കാൻ സമ്മതിക്കും. 


ആവുന്നത് പോലെ അവർക്ക് ഉത്തരവും നൽകും. 


ഉത്തരം അങ്ങനെയല്ല വേണ്ടത്, ഇങ്ങനെയല്ല വേണ്ടത്, നിങൾ ഉത്തരത്തിൽ അത് ഉപയിഗിക്കരുത്,  ഇത് ഉപയോഗിക്കണം എന്നൊക്കെയുള്ള ആവശ്യങ്ങളും അത്തരം ഉത്തരം ചോദിക്കുന്നവരുടെ കൈവശം ഉണ്ടാവും. 


അവ വെച്ചുള്ള അവരുടെ കുറ്റപ്പെടുത്തലും ചോദ്യംചെയ്യലും നിറഞ്ഞ പുഞ്ചിരിയോടെ കേൾക്കുക മാത്രം.


കാരണം നിങൾ ഉണ്ടാക്കുന്നവനല്ല. ഉത്തരമായാലും അർത്ഥമായാലും. നിങൾ ഉളളത് ഉള്ളത് പോലെ മാത്രം പറയുന്നവനാണ്.

ഹിജാബ്: മധുരിച്ചിട്ട് ഇറക്കണോ കയ്ച്ചിട്ട് തുപ്പണോ?

 ഹിജാബ്: മധുരിച്ചിട്ട് ഇറക്കണോ കയ്ച്ചിട്ട്  തുപ്പണോ? 


മതേതരവാദികൾക്കും മനസിലാവുന്നില്ല. 


അവരും കുടുങ്ങിയിരിക്കുന്നു. 


എവിടെ, ആരുടെ പക്ഷത്ത് നിൽക്കണം?


സ്കൂളിൽ ഹിജാബ് നിരോധിക്കണം. 


ശരിയാണ്.  


എന്തുകൊണ്ടെന്നാൽ സ്കൂളുകളും കുട്ടികളും മതം കയറ്റാനും പരീക്ഷിക്കാനുമുള്ള വേദിയല്ല.


അതൊക്കെ ശരിയാണ്. പക്ഷേ, അതിപ്പോൾ പറയുന്നതും ചെയ്യുന്നതും ബിജെപിയാണല്ലോ? 


അവിടെയാണ് അതിൻ്റെ പ്രശ്നം. തുപ്പാനും ഇറക്കാനും കഴിയാത്ത പ്രശ്നം.


എന്നാൽ മതേതരവാദികൾ അവർക്ക് എത്ര വലിയ അവസരം കിട്ടിയാലും ഇതൊക്കെ ചെയ്യുമോ, പറയുമോ? 


ഇല്ല.


എന്നല്ല, മതേതരവാദികൾ ചെയ്യേണ്ട, എന്നാൽ പ്രീണനനയം കൊണ്ടും അതുണ്ടാക്കുന്ന ഭയം കൊണ്ടും അവർ ചെയ്യാത്ത പലതും ബിജെപിയാണല്ലോ ഇപ്പോൾ ചെയ്യുന്നത്? 


അപ്പോൾ ഈ മതേതരവാദികൾ എന്ത് ചെയ്യും?  


മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്ച്ചിട്ട്  ഇറക്കാനും വയ്യ എന്ന പോലെ നിൽക്കും. രണ്ട് തോണിയിലും കാല് വെക്കും.


അപ്പോൾ പിന്നെ എന്താവും?

ശ്വാസം മുട്ടുക തന്നെ. കാലുകൾ രണ്ടും രണ്ടായി പിളർന്ന് പോകുക തന്നെ.


ഇന്ത്യൻ രാഷ്ട്രീയത്തിൽ മതേതരർക്ക് മുഴുക്കെയും പൊതുവെയും എന്ത് ചെയ്യണം എങ്ങിനെ പ്രതിരോധിക്കണം എന്നറിയാത്ത ശ്വാസം മുട്ട് തന്നെയാണ്. പിളർന്ന് പോക്ക് തന്നെ.


ചികിത്സ ഇല്ലാത്ത ശ്വാസം മുട്ട്, പിളർപ്പ്.


****


മതേതരത്വം എന്നാൽ ആർത്തിപൂണ്ട മതതീവ്രതയും മതാത്മകതയും മതമൗലികവാദവും മതവിഭജനവും വളർത്താനുള്ള മറയും തണലും എന്ന് കരുതിയ ജനതക്ക് കിട്ടിയ ശിക്ഷയാണ് ഇന്നത്തെ ഇന്ത്യൻ രാഷ്ടീയ ദുരന്തം.


പ്രതിപക്ഷം ഇല്ലാതാവുന്നത്ര വലിയ ദുരന്തം.


******


അത്കൊണ്ട് തന്നെ ആരും പറയുന്നിടത്തല്ല ശരി. 


ശരി എല്ലാറ്റിനും എല്ലാവർക്കും ഇടയിൽ എവിടെയോ.


*****


പൂർണാർത്ഥത്തിൽ ഉള്ള ഹിജാബ് നിരോധനം ശരിയല്ല, ജനാധിപത്യപരമല്ല. 


ഒന്നും നിരോധിക്കുന്നത് ജനാധിപത്യപരമല്ല. തെരഞ്ഞെടുപ്പും സ്വാതന്ത്ര്യവും ഇല്ലാതാവും.


അങ്ങനെയൊരു  നിരോധനം ഇവിടെ ആരും നടത്തിയിട്ടില്ല, നടത്തുകയും ഇല്ല. 


അതേ സമയം നാം സമ്മതിക്കണം. കുഞ്ഞുകുട്ടികളെക്കൊണ്ട് വരെ ഹിജാബ് ധരിപ്പിക്കുന്നതും ശരിയല്ല.  വിശ്വാസവും തെരഞ്ഞെടുപ്പും കുഞ്ഞുങ്ങൾക്ക് ബാധകമല്ല.


ഒപ്പം, ഏതർത്ഥത്തിലും പൊതുഇടങ്ങളിൽ മുഖം മറയ്ക്കുന്നത് നിരോധിക്കേണ്ടതാണ്. 


കൊറോണ വന്നപ്പോൾ മാസ്ക് ധരിച്ചത് മുഖം മറയ്ക്കുന്നതിന് ന്യായവും അല്ല. അത് ആണും പെണ്ണും ഒന്നിച്ചാണ്, രോഗം പ്രതിരോധിക്കാനാണ് എന്ന് മനസിലാക്കിക്കൊണ്ട്.


*****


യഥാർഥത്തിൽ മുഖം മറച്ച് സ്കൂളിൽ വരണമെന്ന ചിലരുടെ നിഗൂഢമായ അജണ്ടയും വാശിയും മുസ്ലിം പെൺകുട്ടികളെ വെച്ചുള്ള തന്ത്രവും സംഗതി സ്കൂളുകളിൽ ഹിജാബ് തടയുന്നത് വരെ എത്തിച്ചു.


വടി കൊടുത്ത് അടി വാങ്ങുക. അപ്പം കൊടുത്ത് പിണ്ണാക്ക് വാങ്ങുക. മുസ്‌ലിംകളും കപടമതേതരരും മനസിലാക്കുന്നില്ല.


വെറുതെ പ്രതിരോധിച്ച് പെരുപ്പിച്ച് വലുതാക്കിയതാണ് കാര്യങ്ങളെ. കൂക്കിവിളിച്ച് കുളിക്കുന്നത് ശ്രദ്ധയിൽ പെടുത്തി ഇരയാവുകയാണ് അവർ.


തീവ്രമുസ്ലിം വർഗീയത കൊണ്ട് ഇന്ത്യയിൽ മുസ്ലിംകൾക്ക് ഇവ്വിധം നഷ്ടം മാത്രം. ആ വകയിൽ ഇന്ത്യൻ രാഷ്ട്രീയം തന്നെ മാറ്റി മറിക്കുമാറ്. 


മനസിലാക്കേണ്ടവർ പക്ഷെ ഇത് മനസിലാക്കുന്നന്നില്ല. അവർ പിന്നെയും പിന്നെയും അവരുടെ ശത്രുക്കൾക്ക് വേണ്ട വഴിമരുന്നും വിത്തും ഇട്ട്കൊടുക്കുന്നു, ഇട്ടുകൊണ്ടിരിക്കുന്നു.


******


കുഞ്ഞുകുട്ടികളുടെ കാര്യത്തിൽ ചോയിസ് അല്ല മതവും മതാചാരങ്ങളും.


അല്ലെങ്കിലും നരകം പറഞ്ഞ് പേടിപ്പിച്ച് നിര്ബന്ധിച്ച് ധരിപ്പിക്കുന്നതിന് എങ്ങിനെ ചോയ്സ് എന്ന പേര് വരും?


കുഞ്ഞുകുട്ടികൾക്ക് വിശ്വാസകാര്യങ്ങളിൽ ചോയ്സ് നടത്താൻ മാത്രം പ്രായവും പക്വതയും ഇല്ല.


എങ്കിൽ, കുഞ്ഞുകുട്ടികൾ പഠിക്കുന്ന pre University സ്കൂളുകളിൽ എന്തിന് ഹിജാബ്? അതും തീവ്രത കൂടിക്കൂടി മുഖം മറക്കുന്ന നിഖാബ് വരെ.


മുതിർന്നവർ പഠിക്കുന്ന കോളേജുകളിൽ അല്ല ഇവിടെ ഹിജാബ് തടയുന്നത്.


മുതിർന്നവർ പഠിക്കുന്ന കോളേജുകളിൽ ഹിജാബ് അനുവദിക്കുന്നുണ്ട്.


കുഞ്ഞുകുട്ടികളെ നിർബന്ധിച്ച് ഹിജാബ് ധരിപ്പിക്കുന്നതും ശരിയല്ലല്ലോ?


*******


ഹിജാബ് ഫാഷനായി കടന്ന് വരും, വിശ്വാസമായി കുടിയിരിക്കും, തീവ്രവാദമായി പരിണമിക്കും. 


ഹിജാബ് ധരിക്കുന്നവർ കുരങ്ങന്മാർ ചൂട്ചോറ് വാരുന്നത് പോലെ. 


അവർക്ക് തന്നെ എതിരെന്നാകിലും അവരത് ന്യായീകരിക്കുകയും ചെയ്യും.


*****


തലയും മുടിയും മുഖവും ആണിനും പെണ്ണിനും ഒരുപോലെ. 


കണ്ണും മൂക്കും നാക്കും ചെവിയും മുഖത്ത്. 


ഓരോരാളും വ്യത്യസ്തരായി തിരിച്ചറിയപ്പെടുന്നത് മുഖം കൊണ്ട്. 


എന്നിരിക്കേ, പെണ്ണ് മാത്രം തലയും മുടിയും, പിന്നെ മുഖവും മറക്കണമെന്ന് പറയുന്നതിലെ യുക്തി എന്ത്?


*****


ഇനി വേറൊരു കാര്യം പറയട്ടെ. 


കേരള/ഇന്ത്യൻ സാഹചര്യത്തിലെ പ്രായോഗികതയുമായി ബന്ധപ്പെട്ടത്.


ഹിജാബ് ധരിച്ചാൽ മുടിയിൽ നനവ് മാറില്ല. അതുകൊണ്ട് ദുർഗന്ധമുണ്ടാവും, പേൻ വർദ്ധിക്കും. 


ഇക്കാരണം കൊണ്ട് ഹിജാബ് ധരിക്കേണ്ടവർക്ക് കുളിച്ച് പുറത്ത് പോകാൻ സാധിക്കില്ല. 


ഹിജാബ് ധരിക്കുന്നവരധികവും ഇത് കൊണ്ട് തന്നെ കുളിക്കാതെ പുറത്ത് പോകാൻ നിർബന്ധിതരാവുന്നു. 


നനഞ്ഞ മുടിയും ഹിജാബും ഒത്തുപോകില്ല.


ഇക്കാര്യത്തിൽ നൂറ് പുരുഷന്മാർ അഭിപ്രായം പറയുന്നതിനേക്കാൾ കരുത്തും അർത്ഥവും ഉണ്ടാവും ഒരു സ്ത്രീ അഭിപ്രായം പറയുമ്പോൾ. പ്രത്യേകിച്ചും ഒരു മുസ്ലിം സ്ത്രീ. 


പക്ഷേ മുസ്ലിംസ്ത്രീ മുസ്ലിംപുരുഷന്മാരുടെ ചട്ടുകങ്ങൾ മാത്രമാകുന്നു. പുരുഷന്മാർ അവർക്ക് വേണ്ടി പറയുന്നത് സ്ത്രീയും അതുപോലെ പറയുന്നു. തത്തമ്മേ പൂച്ച പൂച്ച.


പക്ഷേ, മുസ്ലിം സ്ത്രീ പറയണം. സ്വതന്ത്രമായി, സ്വാധീനിക്കപ്പെടാതെ, പേടിയില്ലാതെ.


കാരണം മറ്റൊന്നുമല്ല.ഇത് നേരിട്ടനുഭവിച്ചറിയുന്നവർ അവരാണ്, ഇത് അവരെ മാത്രം ബാധിക്കുന്ന വിഷയവുമാണ്. 


അതിനാൽ തന്നെ അനുകൂലമായും പ്രതികൂലമായും അഭിപ്രായമുള്ള സ്ത്രീകൾ ഇതിൽ എങ്ങിനെ അഭിപ്രായം പറഞ്ഞാലും പൂർണ ബഹുമാനത്തോടെ നാമത് മനസിലാക്കും, മനസിലാക്കണം.


ഹിജാബ് ധരിക്കുന്ന സ്ത്രീപക്ഷത്ത് നിന്നും കാര്യങ്ങൾ ചോദിച്ചന്വേഷിച്ചറിഞ്ഞതിന് ശേഷം തന്നെയാണ് ഈയുള്ളവൻ ഈ അഭിപ്രായം പറഞ്ഞത്


കുളിച്ചാൽ ഓരോ സ്ത്രീയും മുടി ഉണക്കാൻ പാട്പെടുന്നു..... അതുകൊണ്ട് തന്നെ പുറത്ത് പോകുമ്പോൾ കുളിക്കാതെ പോകാനും നിർബന്ധിതരാവുന്നു...... തിരിച്ചു വന്നതിന് ശേഷം കുളിക്കാം എന്ന വിചാരത്തോടെ.


മാത്രവുമല്ല, ഈർപ്പം കൂടുതലുള്ള, നന്നായി വിയർക്കുന്ന നമ്മുടെ നാട്ടിലെ പരിതസ്ഥിതിയിൽ നിന്ന് ചിന്തിച്ചും മനസ്സിലാക്കിയും തന്നെയാണ് മേൽഅഭിപ്രായം പറഞ്ഞത്.


നല്ലവണ്ണം മുടിയുള്ളവർക്ക് മുടി വൃത്തിയായി സൂക്ഷിക്കുക ഒരു ബാധ്യത തന്നെയാണ്. 


നനഞ്ഞ മുടി കെട്ടി വെച്ചാൽ പോലും പ്രശ്നമാണ്. 


എന്നിരിക്കേ, അത് ഹിജാബ് കൊണ്ട് മറച്ച് വെക്കുക കൂടി ചെയ്താലോ? 


നന്നായി കാറ്റ് കിട്ടില്ല. വിങ്ങും. വിങ്ങിയ മണം രൂപപ്പെടുകയും ചെയ്യും.


എന്തെല്ലാം ഉടക്ക് ന്യായം ഇതിനെതിരെ നാം ഉണ്ടാക്കി പറഞ്ഞാലും പേനും ദുർഗന്ധവും കൂടും. നനവും വിയർപ്പും കാരണം.


ഇത് ആണുങ്ങൾക്കും ഒരളവോളം ബാധകമാണ്. പക്ഷേ ആണുങ്ങൾക്ക് മതപരമായി തലയും മുടിയും മറയ്ക്കുക നിർബന്ധമല്ലല്ലോ?


****


ഹിജാബ് ധരിക്കാതെ മുടി കെട്ടിവെച്ചാൽ തന്നെ പ്രശ്നം ഉണ്ട്. അപ്പോൾ, ഹിജാബ് കൂടി ആവുമ്പോൾ ....?അത് ഇരട്ടിക്കുക മാത്രം ചെയ്യും. 


ഹിജാബ് തലയിലെ ചൂടും ഈർപ്പവും നനവും ദുർഗന്ധവും പേനും ഒക്കെയായി ബന്ധപ്പെട്ട പ്രശ്നത്തെ കുറക്കുകയല്ല ചെയ്യുക.


അല്ലെങ്കിലും ഒരു തെറ്റിന് അതിനേക്കാൾ വലിയ തെറ്റെങ്ങിനെ ന്യായവും പരിഹാരവുമാവും? 


പ്രശ്നത്തിൻ്റെ മേൽ പ്രശ്നം കൂട്ടുകയല്ലല്ലോ പ്രശ്നത്തിന് പരിഹാരം?


മുടി കെട്ടുന്നവർക്ക് സൗകര്യം പോലെ അത് കെട്ടാതിരിക്കാം.  മതപരമായ വിലക്കുകളും കല്പനകളും ഇല്ല. അവനവൻ്റെ സൗകര്യവും സാഹചര്യവും തേടുന്നത് ചെയ്യാം.


ഹിജാബ് അതുപോലെയല്ലല്ലോ? 


ഹിജാബ് വിശ്വാസരമായ പ്രശ്നമാണ്.


ഹിജാബ് മതപരമായ, സ്ത്രീകൾക്ക് നിർബന്ധമായ, നരകവും സ്വർഗ്ഗവുമായി ബന്ധപ്പെട്ട കാര്യമാണ്, തെരഞ്ഞെടുപ്പല്ല എന്നതാണ് പ്രശ്നം.


****


ഹിജാബ് ആ നിലക്ക് വെറും വെറുതെ വെറും ചോയ്സ് എന്ന് പറയാൻ പറ്റിയ ഒന്നല്ല.


അല്ലെങ്കിലും കുട്ടിപ്രായത്തിൽ നരകം പറഞ്ഞ് പേടിപ്പിച്ച്, നിര്ബന്ധിച്ച്, വിശ്വസിപ്പിച്ച്,  ശീലിപ്പിക്കുന്ന സംഗതി പിന്നീട് ചോയ്സ് എന്ന് പറയുന്നതിൽ  അർത്ഥമില്ല. 


കുട്ടി പ്രായത്തിൽ , ഒരു ചോയ്സ് അല്ലാത്ത ഘട്ടത്തിൽ, ഒരു തെരഞ്ഞെടുപ്പ് സാധിക്കാത്ത ഘട്ടത്തിൽ, ഉപബോധമനസിൽ തിരുകിയത് മഹാഭൂരപക്ഷത്തിനും പിന്നീട് തിരുത്താനും മാറ്റാനും സാധിക്കില്ല എന്നതാണ് വാസ്തവം.


അത് തന്നെയാണ് മതവും മതാചാരങ്ങളും മതപൗരോഹിത്യവും ഹിജാബ് കാര്യത്തിൽ വരെ, ചോയ്സ് എന്ന് ഇരയെക്കൊണ്ട് പറയിപ്പിക്കും വിധം വരെ,മേൽകൈ നേടുന്നതിൻ്റെ ന്യായവും.


തെരഞ്ഞെടുപ്പ് സാധിക്കാത്ത കുട്ടിപ്രായത്തിൽ എല്ലാം കയറ്റിവെക്കുന്നതിൻ്റെ കരുത്ത്, പിന്തുണ...


*****


മുസ്‌ലിംകൾക്കും മതേതരർക്കും മനസ്സിലാവാത്തത് ഇസ്ലാം അവരെ ഒരു ദ്വീപ് പോലെ ആക്കിയ കാര്യമാണ്.


എല്ലാറ്റിനേയും അകറ്റി, എല്ലാം തെറ്റ്, നമ്മൾ മാത്രം ശരി എന്ന് കരുതുന്ന കുറ്റമായ കാര്യം. 


മുഖ്യധാരയിൽ നിന്നും അകന്ന് വെള്ളത്തിൽ എണ്ണ പോലെ മാറി നിൽപിക്കുന്ന കുറ്റമായ, അപകടകരമായ കാര്യം