ഖുർആനിൽ എവിടെയും ജൂതമാരെ മുൻവേദത്തിന്റെ ആളുകളായും വാഹകരായും അംഗീകരിക്കുക മാത്രമല്ലാതെ കൊല്ലാനും ഇല്ലായ്മ ചെയ്യാനും ആഹ്വാനമില്ല.
പക്ഷേ ഇന്നും തെളിഞ്ഞുകൊണ്ടിരിക്കുന്ന ഒരു വസ്തുത ഒരു പ്രവചനം പോലെ ഖുർആൻഅന്നുതന്നെ ജൂതരെയും ക്രിസ്ത്യാനികളെ കുറിച്ച് പറഞ്ഞുവെന്ന് മാത്രം.
മുസ്ലിംകൾക്കും ഇസ്ലാമിനും എതിരെ ജൂതരും ക്രിസ്ത്യാനികളും കൈകോർക്കും എന്നത്.
അതുകൊണ്ട് ജൂത ക്രിസ്തീയ വിശ്വാസികളെന്ന നിലക്ക് അവരെ സുഹൃത്തുക്കളായി എടുക്കരുതെന്ന്.
ജൂതരും ക്രിസ്ത്യാനികളും പരസ്പരം ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരെ ഏജന്റുകൾ ആവുമെന്ന്, ഏജന്റുകളായി വർത്തിക്കുമെന്ന്.
ഇന്നും എന്നും നടന്നുകൊണ്ടിരിക്കുന്നത് ഖുർആൻ പ്രവചിച്ചു എന്നുമാത്രം.
പിന്നെ ജൂതരെ കൊല്ലാൻ ആഹ്വാനം ചെയ്തെന്ന് പറയുന്ന ഹദീസ്. “അവസാനനാളാകുമ്പോഴേക്കും ഓരോ കല്ലും മരവും പോലും പറയും;
‘ഇതാ ഇവിടെ ഒരു ജൂതൻ ഒളിച്ചിരിക്കുന്നു, അവനെ കൊല്ലുക’ “ എന്ന അർത്ഥത്തിൽ പ്രവാചകൻ പറഞ്ഞതായി പറയപ്പെടുന്നത്.
ആ ഹദീസ് എത്രത്തോളം ശരിയും സ്വീകാര്യവും ആണെന്നറിയില്ല.
പക്ഷേ അതിലും കൊല്ലാനുള്ള ആഹ്വാനമല്ല നടത്തിയത്, അവസാന നളാകുമ്പേഴേക്ക് സംഭവിക്കാനും ഉടലെടുക്കാനും ഇടയുള്ള ഒരു മാനസികാവസ്ഥയെ പ്രവചിക്കുക മാത്രമായിരുന്നു അത്.
അതുകൊണ്ട് തന്നെ പറയട്ടെ: ഏറെക്കുറെ ലോകത്ത് ഇന്ന് പടരുന്ന ജൂതവിരുദ്ധ വികാരം ഫലത്തിൽആ ദിശയിലേക്ക് പോകുന്നത് പോലെ തോന്നുന്നു.
********
ഇസ്ലാം ഉണ്ടായിത്തുടങ്ങിയത് മക്കയിൽ. ജൂതന്മാരില്ലാത്ത സ്ഥലത്ത്.
അക്കാലത്ത് മക്കത്തുണ്ടായിരുന്നത് ബഹുദൈവ വിശ്വാസികൾ (മുശ്രിക്കുകൾ).
ഇസ്ലാം പ്രചരിപ്പിച്ചുകൊണ്ടിരിക്കിന്നതിനിടെ മുശ്രിക്കുകൾ നടത്തിയ പീഡനവും ഭീഷണികളും കൂടിയപ്പോൾ മുഹമ്മദ് നബി മദീനയിലേക്ക് ഹിജ്റ (പാലായനം) ചെയ്തു.
അവിടെ മദീനയിൽ മുഹമ്മദ് നബിയെ സ്വീകരിച്ചവരിൽ പ്രധാനികൾ ജൂതരും ക്രിസ്ത്യാനികളുംകൂടിയായിരുന്നു.
കാരണം ജൂതന്മാരുടെയും ക്രിസ്ത്യാനികളുടേയും (റോമാ സാമ്രാജ്യം തട്ടിയെടുക്കുന്നതിന് മുൻപ്) അക്കാലത്തെ വിശ്വാസപ്രകാരം കൂടി അവർ മുഹമ്മദ് നബിയെ പോലെ ഒരു അവസാന പ്രവാചകനെ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.
അതിനാൽ തന്നെ ഇസ്ലാം ഉണ്ടായത് ജൂതന്മാരെ ശത്രുക്കളാക്കിക്കൊണ്ടല്ല.
പകരം ഇസ്ലാം ഉണ്ടായത് ജൂത-ക്രിസ്ത്യൻ മതങ്ങളുടെ വ്യതിചലനങ്ങളിൽ നിന്നുള്ള തിരുത്തുംഅവയുടെ പൂർത്തീകരണവും കൂടിയായി മാത്രമാണ്.
പക്ഷേ, ക്രിസ്തീയ-ജൂത മതങ്ങളെ റാഞ്ചിയ പൗരോഹിത്യവും അന്ധവിശ്വാസങ്ങളും അതിന്റെ നിക്ഷിപ്ത താല്പര്യ സംരക്ഷണാർത്ഥം ക്രമേണ ഇസ്ലാമിനെ ശത്രുവാക്കുക മാത്രമായിരുന്നു.
ഇസ്ലാം എന്നും പൗരോഹിത്യമില്ലാതെ തന്നെ തുടരുന്നു.
ക്രിസ്തു മതത്തിന്റെയും ജൂത മതത്തിന്റെയും തിരുത്തും തുടർച്ചയും ആണെന്ന് സമ്മതിച്ചു കൊണ്ട്തന്നെ, അവരുടെ തന്നെ ചരിത്രം പേറി ഇസ്ലാം തുടരുന്നു.
No comments:
Post a Comment