Saturday, October 4, 2025

ലവ് ജിഹാദ് എന്ന് പേരിട്ട് ഭയപ്പെടുത്തുന്നു.

 ജനങ്ങൾക്ക് എന്ത് പിൻപറ്റി പോകണം എങ്ങിനെ പിൻപറ്റി പോകണം എന്ന കൃത്യതയും വ്യക്തതയും നൽകുന്നുണ്ടോ

അങ്ങനെ കൃത്യതയും വ്യക്തതയും നൽകാത്തത് കാരണം ജനങ്ങൾ പല ദിക്കിൽ പോയി ചൂഷണംചെയ്യപ്പെടുന്നു


ആൾ ദൈവങ്ങളും അവകാശവാദങ്ങളും സന്തോഷ് സ്വാമിമാരും ചൂഷണം ചെയ്യാനായി കൂണുകൾപോലെ തഴച്ചുവളരുന്നു.


കുറെ മരീചികകളെ സൃഷ്ടിച്ച് ജനങ്ങളെ എപ്പോഴും എവിടെക്കൊക്കെയോ ഓടിച്ചെന്ന് തളരുന്നവരുംദാഹിക്കുന്നവരും ആക്കി മാറ്റുന്നു 


അങ്ങനെ ജനങ്ങൾ അവ്യക്തതയിൽ ചൂഷണം ചെയ്യപ്പെടുന്നതിന് മറപ്പിടിക്കാൻ വീണ്ടും അവ്യക്തതസൃഷ്ടിക്കാൻ വീണ്ടും പറയും എല്ലാം ശരിഎല്ലാറ്റിലും ശരി എന്ന്.


എല്ലാറ്റിലും ശരി എന്ന് പറയുന്നവർ തന്നെ തൊട്ടുടനെയുള്ള വേറൊരുശ്വാസത്തിൽ പറയും മറ്റ്ചിലതിനെ വെറുക്കാൻഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പോകുന്നതിനെ നിരോധിക്കാൻ


എല്ലാം ശരിയാണെന്ന് പറയുമ്പോഴും ഒരു ശരിയിൽ നിന്ന് മറ്റൊരു ശരിയിലേക്ക് പോകുന്നതിനെഭയക്കുന്നു


ലവ് ജിഹാദ് എന്ന് പേരിട്ട് ഭയപ്പെടുത്തുന്നു.

No comments: