സംഘപരിവാരം എന്നാൽ കളവ്, കളവ് ചെയ്യാനുള്ള അനുമതിപത്രം, ന്യായം എന്നാണോ രാജ്യം ഭരിക്കുന്ന പാർട്ടി പറഞ്ഞുവരുന്നത്?
ഹരിയാന, മഹാരാഷ്ട്ര, യുപി തിരഞ്ഞെടുപ്പുകൾ ജയിച്ചപ്പോൾ ആ ജയങ്ങൾ വോട്ട് കളവിലൂടെ എന്ന് പറയുന്നതിന് പകരം സംഘപരിവാരത്തിന്റെ ശക്തിയും പിൻബലവും കൊണ്ടാണെന്ന് പറയുമ്പോൾ അതിന്റെ നേരിട്ടും അല്ലാതെയുമുള്ള അർത്ഥം പിന്നെന്താണ്?
സംഘപരിവാരം എന്നാൽ കളവ്, കളവ് ചെയ്യാനുള്ള അനുമതിപത്രം, ന്യായം എന്ന് തന്നെയല്ലേ അങ്ങനെ ഭരിക്കുന്ന പാർട്ടി അങ്ങനെ പറയുന്നതിന്റെ അർത്ഥം?
ചിലപ്പോൾ വോട്ട് കളവ് നടത്തിയിട്ടും മറ്റ് ചിലപ്പോൾ വോട്ട് കളവ് നടത്താൻ സാധിക്കാതിരിക്കുമ്പോഴും പാർട്ടി തോൽക്കും.
അത്രക്ക്,,എല്ലാ കണക്ക് കൂട്ടലുകൾക്കും അപ്പുറത്തുള്ള, കളവ് നടത്തുന്ന അനുപാതത്തിനേക്കാൾ കുടുതൽ ജനവികാരം അധികാര-ഭരണകൂട പാർട്ടിക്കെതിരെ ഉണ്ടാവുമ്പോൾ.
അങ്ങനെ തോൽക്കുമ്പോൾ അത് സംഘപരിവാരത്തിന്റെ ശക്തിയും പിൻബലവും വേണ്ടവണ്ണം കിട്ടാത്തത് കൊണ്ടാണെന്ന് പറയും.
അപ്പോഴും അങ്ങനെ പറയുന്നതിന്റെ നേരിട്ടും അല്ലാതെയുമുള്ള അർത്ഥം പിന്നെന്താണ്?
സംഘപരിവാരം എന്നാൽ കളവ്, കളവ് ചെയ്യാനുള്ള അനുമതിപത്രം, ന്യായം എന്ന് തന്നെ.
അങ്ങനെ പറയുന്നതിലൂടെ രാജ്യം ഭരിക്കുന്ന പാർട്ടി നടത്തുന്നത് മൂന്ന് പ്രധാന കാര്യങ്ങളാണ്.
ഒന്ന് : സംഘ പരിവാരത്തെ മുന്നിൽ മറയായി വെച്ച് കളവിനെ നിഷേധിക്കുക, കളവിന് മറപിടിക്കുക.
രണ്ട് : കളവിനെ സാധാരണവും സാർവത്രികവും ആയ കാര്യമായി അവതരിപ്പിക്കുക.
മൂന്ന് : കളവിനെ മറച്ചുവെച്ച് (കളവെന്നാൽ തന്നെ മറഞ്ഞത്) സംഘപരിവാരത്തിനെ വലിയ ശക്തിയായി അവതരിപ്പിച്ച് സ്ഥാപിക്കുക.
കളവിന്റെ ശക്തിയെ സംഘപരിവാരത്തിന്റെ ശക്തിയായി അവതരിപ്പിക്കുക, ആ വകയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കളവിനെ മറച്ചുപിടിക്കുക, സംഘപരിവാരത്തെ ശക്തിപ്പെടുത്തുക.
സംഘപരിവാരത്തിന് ഇല്ലാത്ത ശക്തിയും മാർക്കറ്റും ഉണ്ടെന്ന് വരുത്തുക, ഇല്ലാത്ത ശക്തിയും മാർക്കറ്റും ഉണ്ടാക്കിക്കൊടുക്കുക.
********
ഒളിഞ്ഞുനിന്ന് പ്രവർത്തിക്കേണ്ടിവരുന്നു എന്നത് തന്നെ സംഘപരിവാരത്തിന്റെ നെഗറ്റിവിറ്റിയെയും കളവിനെയും സൂചിപ്പിക്കില്ലേ?
കളവിനും നെഗറ്റിവിറ്റിക്കും ആണല്ലോ ധൈര്യവും മാന്യതയും
കുറവായതിൽ, ആത്മവിശ്വാസം കുറവാണെന്നതിനാൽ ഒളിഞ്ഞുനിൽക്കേണ്ടി വരുന്നത്.
സത്യം വെളിച്ചവും വെളിച്ചത്തിലും ആണല്ലോ?
സത്യം അഭിമാനം കൊല്ലാവുന്നതും ധൈര്യവും ആത്മവിശ്വാസവും നൽകുന്നതും.
സത്യം തുറന്നതും തുറവിയും ആകണമല്ലോ?
എല്ലാം ഞങ്ങളാണ്, ഞങ്ങളുടേതാണ് എന്ന് പിന്നിൽ ഒളിഞ്ഞുനിന്ന് വരുത്തുകയും, എന്നാൽ ഒന്നും നമ്മളല്ല, നമ്മളുടേതല്ല എന്ന് പറഞ്ഞ് പിതൃത്വം ഏറ്റെടുക്കാതെ പ്രവർത്തിക്കുകയും, പ്രവൃത്തിപ്പിക്കുകയും എന്നത് സംഘപരിവാരത്തിന്റെ നെഗറ്റിവിറ്റിയെയും കളവിനെയും സൂചിപ്പിക്കുന്നു. അസത്യത്തെയും അധർമ്മത്തെയും സൂചിപ്പിക്കുന്നു.
പുറത്ത് വെളിച്ചത്തിൽ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും പറയാവുന്ന പോസിറ്റീവ് ആയ ഒന്നും താങ്കൾക്കില്ല, തങ്ങളുടെ അടുക്കലില്ല എന്ന് സംഘപരിവാരം തന്നെ സമ്മതിക്കുന്നു എന്നർത്ഥം.
ഇത് തന്നെ ഓരോ സംഘപരിവാരംകാരനെയും കണ്ടാൽ തോന്നും.
അവൻ ഒളിഞ്ഞ് മാത്രം.
ഒറ്റക്ക് ആരുടെ മുമ്പിലും സംഘപരിവാരംകാരനാണെന്ന് പറയില്ല.
ഈയിടെയായി അധികാരത്തിന്റെ ധൈര്യവും ധാർഷ്ട്യവും കൈവന്നപ്പോഴുള്ള (ചിലരുടെ) കാര്യത്തിലൊഴികെ.
അങ്ങനെ പൊതുമധ്യത്തിൽ അഭിമാനത്തോടെ പറയേണ്ട ഒന്നല്ല സംഘപരിവാരം എന്ന് അവർക്കറിയാം എന്നത് പോലെ , അവർ സമ്മതിക്കുന്നത് പോലെ.

.jpg)
No comments:
Post a Comment