Sunday, October 5, 2025

ഇന്ത്യ കളവിന്റെ സ്ലോ പോയ്സണിങ്ങിന് ദശകങ്ങളായി വിധേയമായിക്കൊണ്ടിരിക്കുന്നു.

ഇന്ത്യ കളവിന്റെ സ്ലോ പോയ്സണിങ്ങിന് ദശകങ്ങളായി വിധേയമായിക്കൊണ്ടിരിക്കയായിരുന്നു.


ഇന്ത്യയിൽ കാലാകാലമായി നിലകൊണ്ട, ഇപ്പോഴും നിലകൊള്ളുന്ന ജാതീയതയും ജാതീയത നൽകിയ സവർണ്ണമേൽക്കോയമയും തന്നെ പച്ചക്കളവ് മാത്രമായ, പച്ചക്കളവിലധിഷ്ടിതമായ സ്ലോപോയ്സണിങ് ആയിരുന്നു, സ്ലോ പോയ്സണിങ്ങിന് അനുകൂലമായ കളമൊരുക്കുന്നതായിരുന്നു. 


സ്ലോ പോയ്സണിങ് കളവ് ആർക്കും മനസ്സിലായില്ലമനസ്സിലാകുമായിരുന്നില്ല


അതിനാണല്ലോ, ആർക്കും മനസ്സിലാകാതെ ലക്ഷ്യം നടപ്പാക്കാനാണല്ല,  സ്ലോ പോയ്സണിങ് രീതി ആവിഷ്ക്കരിക്കുന്നത്?


എത്രത്തോളമെന്നാൽപോയ്സണിങ് രീതിയിലൂടെ കളവ് ഇന്ത്യയിൽ ഒരു ന്യൂ നോർമൽ (പുതിയസാധാരണ സംഗതിആയി


സത്യം ഇന്ത്യയിൽ കളവ് പോലെയുമായി


ജനങ്ങൾ പ്രതികരിക്കാത്തവിധം നിസ്സംഗരായി നിൽക്കും പോലെയുമായി.


കളവിനും അധർമ്മത്തിനും കലാപങ്ങൾക്കും പുതിയ ഇന്ത്യയിൽ ധർമ്മമെന്നുംസനാതനധർമ്മമെന്നും പുതിയ പേരായി


കളവും അധർമ്മവും കലാപങ്ങളും വഴിയാക്കുന്ന, കളവും അധർമ്മവും കലാപങ്ങളും തന്നെയായപുതിയ ധർമ്മത്തിനും സനാതനധർമ്മത്തിനും വേണ്ടി മാത്രം സംഗതരായി പ്രതികരിക്കുംവിധമായിപുതിയ ഇന്ത്യ


രാജ്യവും രാജ്യവിഷയങ്ങളും രാജ്യനിവാസികളുടെ ക്ഷേമവും ഒന്നും വിഷയമല്ലാതാകുന്നത്ര.


രാജ്യവും രാജ്യവിഷയങ്ങളും രാജ്യനിവാസികളുടെ ക്ഷേമവും വിഷയമാകുന്നത് രാജ്യദ്രോഹമാകുന്നത്ര.


കാള പ്രസവിച്ചെന്ന് കേട്ടാൽ മാത്രം കയറെടുക്കും വിധമായി പുതിയ ഇന്ത്യൻ ജനത.


ഇന്ത്യയിൽ ഇപ്പോൾ കാളകൾ മാത്രമേ പ്രസവിക്കൂ എന്നത് ന്യൂ നോർമലായി.


സംഘപരിവാരം നടത്തിയ കളവുകളും വോട്ട് കളവുകളും മുസ്ലിംവിരുദ്ധരാഷ്ട്രീയം കളിക്കാൻ വേണ്ടി മാത്രമൊരുക്കിയെടുത്ത കളവുകളും കലാപങ്ങളും കണ്ടെത്തുന്ന കാര്യത്തിൽ രണ്ടിലധികംദശവർഷങ്ങൾ പിന്നിലാണ് കോൺഗ്രസ്സ് പോലും.


കോൺഗ്രസ് ഭരിച്ചിരുന്ന ഭരിച്ചിരുന്ന കാലത്തും കോൺഗ്രസിന് സംഘപരിവാരത്തിന്റെ  സ്ലോപോയ്സണിങ് കളവ് / കലാപ രീതി മനസ്സിലായിരുന്നില്ല.


കോൺഗ്രസ്സ് ഭരിക്കുമ്പോൾ തന്നെ മെല്ലെമെല്ലെ ഉയർന്ന തസ്തികകൾ നൽകുന്ന യഥാർത്ഥ അധികാരം സംഘപരിവാരം ന്യൂനാൽന്യൂനപക്ഷമായ സവർണ്ണരിലൂടെ കയ്യടക്കിക്കഴിഞ്ഞിരുന്നു


അല്ലെങ്കിലും ബ്രിട്ടിഷ് കാലം മുതലേ ജാതീയസമ്പ്രദായം സമ്മാനിച്ചുനൽകിയ മേൽക്കോയ്മ കാരണം, ചരിത്രപരമായി തന്നെ ഉയർന്ന തസ്തികകൾ ന്യൂനാൽന്യൂനപക്ഷമായ ഈ സവർണർ കയ്യടക്കിക്കഴിഞ്ഞിരുന്നു. 


ഇന്ത്യയുടെ അധികാരം ബ്രിട്ടീഷുകാരിൽ നിന്നെ മാറിയിട്ടുള്ളൂ, സവർണ്ണരുടെ കൈകളിൽ നിന്നും മാറിയിട്ടില്ല.


സ്റ്റാമ്പ് പോലെ മാത്രമായിരുന്നു ഭരിക്കുന്ന കോൺഗ്രസ്സ്, മറ്റേതൊരു പാർട്ടിയും.


കോൺഗ്രസ്സ് ഇന്ത്യയെ ഭരിച്ചത്ഇന്നും മറ്റേതൊരു പാർട്ടിയും ഇന്ത്യയെയും ഇന്ത്യയിലെ ഏത് സംസ്ഥാനത്തെയും ഭരിക്കുന്നത്, സംഘപരിവാരം സവർണ്ണരിലൂടെ കയ്യടക്കിക്കഴിഞ്ഞിരുന്ന ഉന്നതഉദ്യോഗസ്ഥരിലൂടെ മാത്രമാണ്.


അതുകൊണ്ട് തന്നെ കളവിന്റെയും വോട്ട് കളവിന്റെയും മുസ്ലിംവിരുദ്ധ രാഷ്ട്രീയം കളിക്കാൻ വേണ്ടകളവിന്റെയും സ്ലോ പോയ്സണിങ്  മെല്ലെ മെല്ലെ നടന്നുകൊണ്ടിരിക്കയായിരുന്നു.


ഒറ്റയടിക്ക് കളവ് കളിച്ച് കോൺഗ്രസിനെ പുറത്താക്കിയാൽ മനസ്സിലായിപ്പോകുമെന്ന് കളവ് കളിയിൽബിരുദാനനന്തര ബിരുദമുള്ളവർക്ക്, ചൂഷണം മാത്രം ജീവിത വഴിയാക്കിയ സവർണ്ണവിഭാഗത്തിന് അറിയാമായിരുന്നു.


ഒറ്റയടിക്ക് കളവ് കളിച്ച് വലിയ നീണ്ട തെങ്ങിനെ വീഴ്ത്തിയാൽ അത് കാക്ക രാജാവും ജനങ്ങളുംഒരുപോലെ മനസ്സിലാക്കുമെന്ന് സംഘപരിവാരത്തിനും സവർണ്ണർക്കും നന്നായി അറിയാമായിരുന്നു.


അതുകൊണ്ട് തന്നെവിശ്വസിപ്പിക്കുന്ന കോലത്തിൽ കളവിന്റെ സ്ലോ പോയ്സണിങ് കളവ് / കലാപരീതി കളിക്കുകയായിരുന്നു സംഘപരിവാരവും സവർണ്ണലോബിയും.


കാലാകാലമായി അനുഭവിച്ചു പോന്നതിനെ ഇല്ലായ്മ ചെയ്യുന്ന സംവരണത്തിനെതിരെയുള്ള വികാരം ആളിക്കത്തിക്കുന്ന സംവരണവിരുദ്ധതയുടെയും മുസ്ലിം വിരുദ്ധതയുടെയും രണ്ട് വ്യത്യാസതവേഷങ്ങളണിഞ്ഞ് അവർ കളവ്/കലാപ നൃത്തമാടി എന്നുമാത്രം.


മെല്ലെ മെല്ലെ നടത്തി കൂട്ടിയും കയറ്റിയും കൊണ്ടുവന്ന കളവുകളുടെ പൂർത്തീകരണം(കൾമിനേഷൻമാത്രമായിരുന്നു 2014ൽ നടന്നത്.


അവസാനത്തെ ആണിക്കല്ലും അടിക്കുന്ന പരിപാടിയായിരുന്നു വിശ്വസിപ്പിക്കുന്ന കോലത്തിൽനടന്ന 2014ലെ വിജയം


ഭരിച്ചിരുന്നത് കോൺഗ്രസ്സ് മുന്നണി ആയത് കൊണ്ട്  സമയത്ത് കോൺഗ്രസ്സും സംശയിച്ചില്ലഅഥവാ കോൺഗ്രസിനും സംശയിക്കാനായില്ല


അവ്വിധം ഉള്ളിൽ നിന്ന് കളിക്കുകയായിരുന്നു


ഉള്ളിൽ എപ്പോഴേ കയറിക്കഴിഞ്ഞ എലി ഉള്ളിൽ നിന്ന് പുറത്തേക്ക് തുരക്കുകയായിരുന്നു.


2014ലെ ബിജെപി വിജയവും  നിലക്ക് വോട്ട് കളവിലൂടെയും കലാപ്സങ്ങളിലൂടെയും മാത്രം.


കാക്ക രാജാവിനെ പോലെ തെങ്ങിൻ മുകളിരുന്ന് മാത്രം ഭരണം നടത്തിയ കോൺഗ്രസ്സിന്റെരാഷ്ട്രീയ നേതൃത്വത്തിന് വേരിൽ സംഘ പരിവാരം ഒരുക്കിയ സവർണ്ണ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള,  ചിതൽ പോലെ അരിചരിച്ച് കയറിയ  സ്ലോ പോയ്സണിങ് കളവ് / കലാപ രീതിമനസ്സിലാകുമായിരുന്നില്ല


പ്രത്യേകിച്ചും ദീർഘകാല അധികാരലഹരി കൊടുത്ത ഉന്മത്തതയും അന്ധതയും കോൺഗ്രസ്സ്രാഷ്ട്രീയ നേതൃത്വത്തിന് വല്ലാതെ ഉണ്ടായിരുന്നു.


പോരാത്തതിന് സംഘപരിവാരത്തിന്റെ തന്നെ പണിയാളുകളായ സവർണർ തന്നെയായിരുന്നുകോൺഗ്രസിന്റെ നേതൃത്വത്തിലും ഏറെയും. അവർ മുസ്ലിംവിരോധം വെച്ച് അവസരംകാത്തുനിന്നവർ തന്നെയായിരുന്നു


സവർണ്ണരുടെ ജാതീയ സവർണ മേൽക്കോയ്മയെ ഇല്ലാതാക്കിയ, ചോദ്യംചെയ്ത, മനുഷ്യരെല്ലാവരും ഒന്ന്, തുല്യരെന്ന വാദം മുന്നോട്ട് വെച്ച ഇസ്ലാമും മുസ്ലിംകളും തന്നെയായിരുന്നു സവർണ്ണരുടേയും സംഘപരിവാരത്തിന്റെയും ശത്രുസ്ഥാനത്ത് എപ്പോഴും മുന്നിൽ. 


സർവർണ്ണമേധാവിത്വത്തിന്റെ ചൂഷണത്തിൽ നിന്നും അടിച്ചമർത്തലിൽ നിന്നും രക്ഷകിട്ടാൻ മനുഷ്യരെ ഒന്നായി, തുല്യരായി കാണുന്ന ഇസ്ലാമിലേക്കുള്ള ഇന്ത്യക്കാരുടെ കുത്തൊഴുക്ക് തടയാൻ തന്നെയായിരുന്നു മുസ്ലിം/ഇസ്ലാം വിരോധത്തിലൂന്നിയ കളവ്/ കലാപ സ്ലോ പോയിസണിങ് തുടങ്ങിയത്.


അങ്ങനെ തുടങ്ങി വളർത്തിയെടുത്ത കളവ്/ കലാപ സ്ലോ പോയിസണിങ്ങിന്റെ വലിയ, കഴ്ചപ്പുറത്ത് വന്ന, വളരെ താമസിച്ച് മാത്രം കണ്ട ഭീകരരൂപം മാത്രമായിരുന്നു രാഹുൽ ഗാന്ധി ഇപ്പോൾ വിളിച്ചുപറയുന്ന വോട്ട് കളവ് വാസ്തവങ്ങൾ. 


രാഹുൽ ഇക്കാര്യം വെളിച്ചത്ത് കൊണ്ടുവരുമ്പോഴേക്കും പ്ലാറ്റ്ഫോർമിൽ നിന്നും വണ്ടി അധികാരവും കൊണ്ട് പോയിക്കഴിഞ്ഞിരിക്കുന്നു. 


എന്നെന്നേക്കുമായി. 


ഇനിയൊരു ഒരു തിരുത്ത് സാധിക്കാത്ത വിധം. 


കാലത്തിലൂടെ പിന്നോട്ട് പോയി തിരുത്താൻ സാധിക്കുന്ന കാലവും വിദ്യയും കൈവരുന്നത് വരെ.


അതുവരെ സംഗതി സ്വാഹ: 


സഹിക്കുക മാത്രം.

No comments: