Wednesday, October 22, 2025

എന്റെ ദേശം നല്ലതാണെന്ന് പറയാനും കരുതാനും…. ???

എന്റെ ദേശം നല്ലതാണെന്ന് പറയാനും കരുതാനും സാധിക്കുംസാധിക്കണം.


ശരിയാണ്പക്ഷേഎന്റെ ദേശം നല്ലതാണെന്ന് പറയാനും കരുതാനും വേണ്ടി ബാക്കിയെല്ലാദേശങ്ങളും മോശമാണെന്ന് കരുതുന്നകരുതേണ്ടിവരുന്ന ദേശീയത നല്ലതാണോ?


അല്ല.


എങ്കിൽ ബാക്കി എല്ലാ മതങ്ങളും തെറ്റെന്ന് പറയുന്ന മതവാദവും തെറ്റല്ലേ?


തെറ്റാവും, പക്ഷേ ദേശീയവാദവും മതവാദവും ഒരുപോലെയല്ല.


എന്തുകൊണ്ടല്ല?


മതത്തിന് ലോകം ഒന്നാണ്


ഇസ്ലാം പോലുള്ള മതത്തിന് ഒന്നായ ലോകത്തിന്റെ ഒന്നായ ദൈവമാണ്, സത്യമാണ്, ശരിയാണ് വിഷയം.


അത്തരം മതത്തിന് ലോകത്തെ എല്ലാവരെയും  മതത്തിനുള്ളിലും ആ ദൈവസങ്കൽപത്തിനുള്ളിലും ഉൾക്കൊള്ളാൻ സാധിക്കും. വർണ്ണ-വർഗ്ഗ-ഭാഷ-ദേശ വ്യത്യാസമില്ലാതെ.


ദേശീയതക്ക് ലോകം മുഴുവൻ ഒന്നല്ല


തന്റെ ദേശത്തിന് മാത്രം ശരിയും സത്യവും ദൈവവും വേറെ എന്ന മട്ടിലാണ് ദേശീയത.


ദേശീയതക്ക് ലോകത്തെ എല്ലാവരെയും വർണ്ണ-വർഗ്ഗ-ഭാഷ-ദേശ വ്യത്യാസമില്ലാതെ ദേശത്തിനുള്ളിൽ ഉൾക്കൊള്ളാൻ സാധിക്കില്ല.


മതവാദം പോലെയല്ല ദേശീയവാദം. മതം ഭൗതികവും ആത്മീയവും കൂടിയ ഒപ്പം പാരത്രികതക്ക് പ്രാധാന്യം കൊടുക്കുന്ന ഒന്നാണ്.


ദേശീയത വെറും ഭൗതികവും ഭൗതികലോകത്തെ മാത്രം കേന്ദ്രീകരിച്ചതുമാണ്. പാരത്രികത എന്ന വാഗ്ദാനത്തിൽ ഊന്നിയല്ല ദേശീയത.


അതുകൊണ്ട് തന്നെ ദേശീയതാവാദത്തെ മതവാദവുമായി സമീകരിച്ചുകുട.


ജീവിതത്തിന് അർത്ഥവും ലക്ഷ്യവും (ശരിയാണോ തെറ്റാണോ എന്നത് വേറെ കാര്യം) കൊടുക്കുന്നതാണ് മതം.


ഉണ്ടെങ്കിൽ ഉള്ള സത്യവുമായും ദൈവവുമായും ബന്ധപ്പെട്ടതാണ് മതം.


പരാത്രികവിജയവും രക്ഷയും മോക്ഷവും വാഗ്ദാനം ചെയ്യുന്നതാണ് മതം.


ജീവിതത്തിന് അവിടവിടെ വേണ്ട മാർഗ്ഗദർശനങ്ങൾ നൽകുന്നതാണ് ഇസ്ലാം പോലുള്ള മതമല്ലാത്ത മതം.


ദേശീയത അങ്ങനെയല്ല


ദേശീയതക്ക് രക്ഷയും മോക്ഷവും പരാത്രികവിജയവും വാഗ്ദാനം ചെയ്യാനില്ല


ദേശീയത സത്യവും ദൈവവുമായി ബന്ധപ്പെട്ടതല്ല.


ദേശീയത ജീവിതത്തിന് വേണ്ട ലക്ഷ്യവും അർത്ഥവും മാർഗ്ഗദർശനങ്ങളും നൽകുന്നതല്ല.


ദേശീയത ഒരു ദേശത്തെ മാത്രം മറ്റ് ലോകങ്ങളിൽ നിന്നും അടർത്തി മാറ്റിക്കാണുന്നതിന്റേതാണ്


ദേശീയത  ചെറിയ ദേശത്തിന്റെ മാത്രം അധികാരവുമായും  അധികാരവർഗ്ഗത്തിന്റെഅധികാരസ്വപ്നങ്ങളുമായും മാത്രം ബന്ധപ്പെട്ടതാണ്.


വെറുക്കാൻ അപ്പുറത്തൊരു അപരനെ സൃഷ്ടിക്കുന്നതാണ് ദേശീയത.


മറ്റാരെയും വെറുക്കാനില്ലാതെ സ്വതന്ത്രമായിസ്വച്ഛന്ദമായി നിലനിൽക്കാനാവാത്ത ഒന്നാണ്ദേശീയത.


എന്റെ ദേശത്തെ മഹത്വപ്പെടുത്താനും മറ്റുദേശങ്ങളെ വെറുക്കാനും കളവുകൾ ഉണ്ടാക്കുന്നകളവുകൾ ഉണ്ടാക്കേണ്ടിവരുന്നകളവുകൾ പറയാൻ പഠിപ്പിക്കുന്ന ഒന്നാണ് ദേശീയത


അപരനും അപരനായ ശത്രുവും ഇല്ലെങ്കിൽ ഇല്ലാതായിപ്പോകുന്നത് ദേശീയത.


*******


ശരിയാണ്എന്റെ ദേശം നല്ലതായിരിക്കും.


നല്ലതാണെങ്കിൽ നല്ലതെന്ന് പറയുന്ന ദേശീയത നല്ലത്


മോശമാണെങ്കിൽ മോശമാണെന്ന് പറഞ്ഞ് തിരുത്താനാവുന്ന ദേശീയത നല്ലത്.


നല്ലത് മാത്രം പറയണംനല്ലത് ചെയ്യണം എന്ന് പറയുന്ന ദേശീയത ഏത് ദേശത്തിന്റേതായാലും നല്ലദേശീയത.


എന്റെ ദേശം നല്ലത്പക്ഷേ അതുപോലെതന്നെ നല്ലതായിരിക്കും മറ്റ് ദേശങ്ങളും എന്ന് പഠിപ്പിക്കുന്നദേശീയത നല്ലത്.


എന്റെ ദേശക്കാർ നല്ലതായിരിക്കും

പക്ഷേ അതുപോലെ തന്നെ നല്ലതായിരിക്കും മറ്റ് ദേശക്കാരും എന്നറിയിക്കുന്ന ദേശീയത നല്ലത്.


ആരും ദേശം തെരഞ്ഞെടുത്തതല്ലഎല്ലാവരും ജനിച്ചത് കൊണ്ടും സാഹചര്യവശാലും ഓരോദേശത്ത് ആയിഭവിച്ചതാണ് എന്നറിയിച്ചു തരുന്ന ദേശീയത നല്ലത്.


മനുഷ്യനും അവന്റെ സുഗമമായ ജീവിതത്തിനും വേണ്ടി ദേശം എന്ന് പറയുന്ന ദേശീയത നല്ലത്.


ദേശത്തിന് വേണ്ടി മാത്രം മനുഷ്യൻ, ദേശത്തിന് വേണ്ടി ആരൊക്കെയോ ദുരുദ്ദേശപൂർവംനിശ്ചയിക്കുന്ന എങ്ങിനെയോ ഉള്ള പോക്കിന് വേണ്ടി മാത്രം മനുഷ്യൻ എന്ന് പറയുന്നഎന്ന്പറയേണ്ടി വരുന്ന ദേശീയത നല്ലതല്ല.


എന്റെ ദേശം എന്റെ ശരീരം പോലെ


എന്റെ ശരീരത്തിന്റെ അരോഗ്യവും വളർച്ചെയും എന്റെത് കൂടിയായ അരോഗ്യവും വളർച്ചയുംആയിരിക്കണം.


എന്റെ ശരീരത്തെ ഞാൻ സംരക്ഷിക്കുംവളർത്തും, ആ വഴിയിൽ എന്റെ ദേശത്തെയും ഞാൻസംരക്ഷിക്കുംവളർത്തും.


പക്ഷെ ഞാനും വളർന്നുകൊണ്ട്എന്നെയും വളർത്തിക്കൊണ്ട് എന്റെ ദേശത്തിന്റെ വളർച്ച.


പക്ഷേ എന്നെയും എന്റെ ശരീരത്തേയും സംരക്ഷിക്കാനും വളർത്താനും വേണ്ടി എന്നെപ്പോലെയുള്ളബാക്കി എല്ലാ ശരീരങ്ങളും മോശമാണെന്നും അവയെ നശിപ്പിക്കണമെന്നും പറയുന്ന ദേശീയതസ്വീകാര്യമാവരുത്അതൊരു നല്ല ദേശീയതയല്ല.


മറ്റ് ഏത് ദേശത്തും നല്ലതും മോശവും ഉള്ളത് പോലെ എന്റെ ദേശത്തും നല്ലതും മോശവുംഉണ്ടെന്നറിയിക്കുന്ന ദേശീയത മാത്രമാണ് നല്ല ദേശീയത.


എന്റെ ദേശത്ത് മാത്രമേ നന്മയും നല്ലവരും ഉള്ളൂമറ്റ് ദേശങ്ങളിലൊന്നും നന്മയും നല്ലവരും ഇല്ലെന്ന്കരുതുന്ന ദേശീയത നല്ല ദേശീയതയേ അല്ല


എന്റെ ദേശത്തിന്റെയും എന്റെ ദേശത്തുകാരുടെയും തിന്മയെയും അക്രമത്തെയും അനീതിയേയുംനന്മയും ക്രമവും നീതിയും ആണെന്ന് വരുന്നവരുത്തുന്ന ദേശീയത നല്ലതല്ല.


മറ്റ് ദേശത്തിന്റെയും മറ്റ് ദേശത്തുകാരുടെയും നന്മയേയും ക്രമത്തേയും നീതിയേ യും തിന്മയുംഅക്രമവും അനീതിയും ആണെന്ന് വരുന്നവരുത്തുന്ന ദേശീയത നല്ലതല്ല.

No comments: