ഫലസ്തീനിൽ നിന്ന് ഇസ്രായേൽ പിൻവാങ്ങുമ്പോഴേക്കും ഫലസ്തീനികൾ തമ്മിൽ പോര്.
വല്ലാത്തൊരു വാർത്ത.
വാർത്ത കേട്ട് പുളകിതരാവുകയാണ് വലതുപക്ഷ ഫാസിസ്റ്റ് അധിനിവേശ അനുകൂലികൾ.
ഈ ഫലസ്തീനികളുടെയും മുസ്ലിംകളുടെയും ഒരു കാര്യം. ഇവർ ഇങ്ങനെയൊക്കെ തന്നെയാണ്.
അവർ പറഞ്ഞ് ചിരിക്കുകയാണ്.
ഇസ്രായേൽ ഫലസ്തീൻ ആക്രമിക്കുന്നതിന്റെയും അധിനിവേശപ്പെടുത്തുന്നതിന്റെയും കൃത്യമായ ന്യായം ഇതിൽ തന്നെയില്ലേ.
അവർ അവരുടെ തലച്ചോറിനെ ഒന്നുകൂടി ബോധ്യപ്പെടുത്തുകയാണ്.
ശരിയാണ് കേൾക്കുമ്പോൾ അവർക്കും ഇസ്രായേലിനും അമേരിക്കയ്ക്കും തീർത്തും അനുകൂലമാണെന്ന് വരുന്ന വാർത്ത തന്നെ.
കേട്ടാൽ വിശ്വസിച്ചു പോകുന്ന വാർത്തകൾ തന്നെ.
തമ്മിലടിക്കുന്ന ഈ ഫലസ്തീനികൾ (എന്നല്ല മുസ്ലിംകൾ) ഒന്നിനും കൊള്ളില്ല.
ഇസ്രായേലും ഫാസിസ്റ്റുകളും കീഴടക്കി ഭരിക്കുന്നത് തന്നെയാണ് ഫലസ്തീനികൾക്കും മുസ്ലിംകൾക്കും നല്ലതെന്ന് മനസ്സിലായില്ലേ.
അവരുടെ അനീതികളെ അവർ നീതിവൽക്കരിക്കുന്നു, അക്രമങ്ങളെ ക്രമവൽക്കരിക്കുന്നു, തെറ്റുകളെ ശരിവൽക്കരിക്കുന്നു.
കേൾക്കുന്ന വാർത്തകളെ നിയന്ത്രിക്കുന്നത് ഫലസ്തീനികളും ഹമാസും അല്ല എന്നതൊന്നുമവർക്ക് ബാധകമല്ല.
എപ്പോഴുമെന്ന പോലെ ഇപ്പോഴും വാർത്തകളെ നിയന്ത്രിക്കുന്നതും വിതരണം ചെയ്യുന്നതും അമേരിക്കൻ ഇസ്രയേലി പാശ്ചാത്യ സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികൾ തന്നെയെന്നത് അവർ ഓർക്കുക പോലുമില്ല.
അമേരിക്കൻ ഇസ്രയേലി പാശ്ചാത്യ സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികൾ നിയന്ത്രിക്കുന്ന വാർത്താമാധ്യമങ്ങൾ എന്തായാലും ഹമാസിന് പറയാനുള്ളതും ഹമാസിന് അനുകൂലമായതും പറയില്ല, അത്രക്ക് നിസ്സഹായതയും നിർവ്വഹമില്ലായമായും രൂപപ്പെട്ടാലല്ലാതെ എന്നത് അവർ ആലോചിക്കുന്ന ക്ഷര്യമല്ല
അപ്പോൾ, അവരെ സംബന്ധിച്ചേടത്തോളം ഫലസ്തീനികൾ തമ്മിൽ പോരെന്ന വാർത്ത എന്തിനെ സൂചിപ്പിക്കുന്നു?
ഇസ്രയേലിന്റെ ഫലസ്തീൻ ആക്രമണവും അധിനിവേശവും ന്യായീകരിച്ചുകൊടുക്കുന്നതിനെ സൂചിപ്പിക്കുന്നു.
അവരുടെ മനസ്സിലാക്കലിലെ ശരിയെ സൂചിപ്പിക്കുന്നു.
ഫലസ്തീനികളെ ഒരുമിച്ച് കൊണ്ടുപോകാൻ വേണ്ടി നടത്തിയ ഇസ്രയേലിന്റെ നല്ലൊരു ത്യാഗം മാത്രമാണ് ഇക്കാലമത്രയും മൊത്തം നടന്നതെന്ന് അവർക്ക് ഒന്നുകൂടി ബോദ്ധ്യപ്പെടുന്നു.
ഫലസ്തീനികൾക്ക് അവരുടെ കാര്യം സ്വയം ഐക്യപ്പെട്ട് ചെയ്യാനുള്ള പക്വതയും കഴിവും ഇല്ലെന്ന് വരുത്തുന്നു.
വംശ-വർഗ്ഗ-ദേശ-ഭാഷ വ്യത്യാസങ്ങളെ മറികടന്ന് ഐക്യപ്പെടുത്തുന്നതൊന്നുമല്ല ഇസ്ലാം ; പകരം തമ്മിലടിപ്പിക്കുന്ന പ്രത്യേശാസ്ത്രമാണ് ഇസ്ലാം എന്ന് സാമ്രാജ്യത്വ അധിനിവേശ ഫാസിസ്റ്റുകൾ ഒന്നുകൂടി വരുത്തുന്നു.
അതല്ലെങ്കിൽ (അങ്ങനെയെങ്കിൽ) ശരിക്ക് പറഞ്ഞാൽ ഹമാസുമായി ഇപ്പോൾ ഏറ്റുമുട്ടുന്നതും കൊല്ലപ്പെടുന്നതും ആരായിരിക്കും ?
ഇസ്രായേലും അമേരിക്കയും തന്നെ.
ഇസ്രായേലും അമേരിക്കയും ആയുധങ്ങൾ കൊടുത്ത അവരുടെ പാവകൾ തന്നെ.
എങ്ങിനെയും ഫലസ്തീനിൽ (ഗസ്സയിലും) പാവസർക്കാർ മാത്രം ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന ഇസ്രായേലും ഫാസിസ്റ്റുകളും അമേരിക്കയും തന്നെ.
എന്നിട്ടോ, പറഞ്ഞുപരത്തുന്നത്:
ഫലസ്തീനികൾ തമ്മിൽതല്ല്.
ഹമാസും ഫലസ്തീനികളും തമ്മിൽതല്ല്, അധികാരത്തർക്കം.
അവർ രണ്ട് വർഷം നിഷ്ഠൂരമായി ബോംബിട്ട് ഇല്ലാതാക്കിയിട്ടും, ഇല്ലാതാക്കിയെന്ന് വീരവാദം ഇളക്കിയിട്ടും ഹമാസ് അപ്പടി ബാക്കിയെന്നത് അവരോട് പറയാതെ പറഞ്ഞുപോകുന്നത്.
ഹമാസ് എന്നത് മുഴുവൻ ഗസ്സക്കാരും തന്നെ എന്നത്.
ഇതെന്തൊരു കഥ.
അറബ് മുസ്ലിം രാജ്യങ്ങളിൽ കുടുംബ രാജാധിപത്യ പാവസർക്കാരുകൾ മാത്രമേ പാടുള്ളൂ എന്നതാണ് അമേരിക്കയും പാശ്ചാത്യ ശക്തികളും പ്ലാൻ ചെയ്തത്, ഇപ്പോഴും പ്ലാൻ ചെയ്യുന്നത്.
അതുകൊണ്ട് തന്നെ അത്തരം കുടുംബ രാജാധിപത്യ പാവകളുമായി ജനകീയ സംഘടനയായ ഹമാസിന് (ഗസ്സക്കാർക്ക്) ഏറ്റുമുട്ടേണ്ടിവരും എന്നതുറപ്പ്.
ഫലത്തിൽ, മറ്റ് നിലക്ക് വിശ്വാസികളുടെ വിശ്വാസ ആദർശ കരുത്തിന് മുമ്പിൽ നേരിട്ട് യുദ്ധം ചെയ്ത് പരാജയപ്പെട്ട അമേരിക്കയും ഇസ്രായേലും പഴയ പാശ്ചാത്യൻ divide and rule (വിഭജിച്ചും തമ്മിലടിപ്പിച്ചും ധരിക്കുക) എന്ന തന്ത്രം നടപ്പാക്കുന്നു.
അതിന് വേണ്ട പ്രോക്സി യുദ്ധം.
ഹമാസിന് ഇപ്പോൾ നടത്തേണ്ടിവരുന്ന ഈ ഏറ്റുമുട്ടൽ യഥാർത്ഥത്തിൽ അമേരിക്കയുമായുംഇസ്രായേലുമായും തന്നെ.
ഒരുതരം പ്രോക്സി യുദ്ധം നടത്തുന്ന അമേരിക്കയുമായും ഇസ്രായേലുമായും തന്നെ.
ഇപ്പോൾ കൊല്ലപ്പെടുന്നത് ഇസ്രായേൽ അമേരിക്കൻ തന്ത്രം തന്നെ, ഇസ്രയേലികൾക്ക് പകരം അമേരിക്കൻ ഇസ്രയേലി പാവകൾ തന്നെ.

.jpg)
No comments:
Post a Comment