ഗാസയെ പറ്റി സംസാരിക്കുമ്പോൾ ചിലർ നൈജീരിയയെയും സുഡാനെയും പറ്റി ചോദിക്കും
അവരുടെ ചോദ്യം കേട്ടാൽ തോന്നും നൈജീരിയയോടും സുഡാനോടും അങ്ങേയറ്റത്തെസ്നേഹവും ആത്മാർത്ഥതയും ഉള്ളത് കൊണ്ടാണ് അവർ അങ്ങനെയൊക്കെ ചോദിക്കുന്നതെന്ന്.
വിഷയം മുസ്ലീം വിരോധം എങ്ങനെ നടപ്പോക്കാൻ പറ്റും എന്നതാണ്.
അരിയെത്ര പയറഞ്ഞാഴി എന്നതാണ് ഇസ്ലാമും മുസ്ലിംകളും പീഡിപ്പിക്കപ്പെടുന്ന വിഷയം വന്നാൽഉള്ളിൽ ആനന്ദക്കണ്ണീർ ഒളിപ്പിക്കുന്നവരുടെ നിലപാട്.
അപ്പോൾ വീണ്ടും വരും, ഉക്രൈൻ....?
ഒരു തെറ്റ് മറ്റെവിടെയോ ഉള്ള മറ്റൊരു തെറ്റിനും അനീതിക്കും അക്രമത്തിനും ന്യായം എന്ന മട്ടിലാണ്അവരുടെ ചോദ്യങ്ങൾ.
ചോദ്യങ്ങളൊന്നും ആത്മാർത്ഥത കൊണ്ടല്ല; മുസ്ലീം വിരോധത്തെ ഊട്ടിയുറപ്പിക്കാനും മുസ്ലിംകളോട്അനീതിയും അക്രമവും ചെയ്യുന്നത് ആസ്വദിക്കാൻ വേണ്ട ന്യായം കണ്ടെത്താനും മാത്രമാണ്.
രണ്ട് സ്ഥലത്തെയും ക്രൂരതയ്ക്ക് എതിരെ ഒരുപോലെ നിലപാട് സ്വീകരിച്ചൂടെ എന്നവരോട് ആരെങ്കിലും ചോദിച്ചാൽ….
മിണ്ടാട്ടം ഉണ്ടാവില്ല.
നീതിബോധമുള്ളവർക്ക് യഥാർത്ഥത്തിൽ അത്തരമൊരു നിലപാടാണ് വേണ്ടത്.
ആരോടെങ്കിലും ഏതെങ്കിലും കാരണം കൊണ്ട് മാത്രം ഉണ്ടാവുന്ന വെറുപ്പ് അവരോട് എവിടെയുംഎപ്പോഴും എല്ലാം കാര്യത്തിലും അനീതി ചെയ്യാൻ പ്രേരിപ്പിക്കരുത്.
പക്ഷേ അങ്ങനെ നീതിബോധം ഉള്ളവരായാൽ അവർക്ക്അവരുദ്ദേശിച്ച ക്രൂരവിനോദം നടക്കില്ലല്ലോ?
ഗാസയിലെ കുട്ടികളുടെ, എന്നതിനപ്പുറം മുസ്ലിംകളുടെ രക്തം കണ്ട് സന്തോഷിക്കാൻ ന്യായംകിട്ടില്ലല്ലോ?
********
ആഫ്രിക്കയിൽ സംഭവിക്കുന്നതിനെ ആത്മാർഥമായി പഠിച്ച് വിശദമായി വിലയിരുത്തി ആരെങ്കിലുംഇവിടെ എതിർത്തോ അനുകൂലിച്ചോ സംസാരിച്ചില്ല.
ആഫ്രിക്കയിലെ വിഷയത്തിൽ നിങ്ങളെടുക്കുന്ന നിലപാട് തന്നെയല്ല ഈയുള്ളവനുംഅതുപോലുള്ള പലർക്കും എന്ന് നിങ്ങളെങ്ങനെ ഏകപക്ഷീയമായി വിലയിരുത്തി?
ലോകരാഷ്ട്രങ്ങൾ മുഴുവൻ ഫലസ്തീൻ വിഷയത്തിൽ നിലപാടെടുത്തത് ആഫ്രിക്കയിൽഎന്താണെന്ന് നോക്കിയല്ല; ഫലസ്തീനിലെ കൃത്യമായ അനീതി കണ്ടിട്ട് തന്നെയാണ്.
ആഫ്രിക്കയിൽ ഉള്ള പ്രശ്‌നം ഫലസ്തീനിലെ പോലുളള പ്രശ്നമാണോ?
ആഫ്രിക്കയിൽ ഉള്ളവരോട് വല്ലാതെ സ്നേഹം മൂത്തത് കൊണ്ടാണോ നിങ്ങൾ ഫലസ്തീനുമായി ആവിഷയം സമീകരിക്കുന്നത്?
അതല്ലെങ്കിൽ മുസ്ലിം വിരോധവും ഇസ്‌ലാം പേടിയും മൂത്ത് പക തീർക്കാനാണോ ഫലസ്തീനുമായിആഫ്രിക്കയിലെ സംഭവങ്ങളെ സമീകരിക്കുന്നത്?
നീതിബോധം അളവുകോലാക്കി സ്വന്തം മനസ്സാക്ഷിയെ ഒന്ന് വിചാരണ ചെയ്താൽ നല്ലത്.
മുസ്ലിംവിരോധം മാത്രം തലക്ക് പിടിച്ചതല്ലേ നിങ്ങളുടെ ശരിയായ പ്രശ്നം?
അല്ലെങ്കിൽ എവിടെയോ നടക്കുന്ന ഒരു തെറ്റിനെ ഒരു പരസ്പരബന്ധവുമില്ലാതെ മറ്റെവിടെയോനടക്കുന്ന മറ്റൊരു തെറ്റിന് എങ്ങിനെ ന്യായമാക്കാനാവും?
ഇസ്രായേലിനെ പോലെ ഒരു രാജ്യത്തെ മറ്റൊരു രാജ്യത്തിനുള്ളിൽ അവരുടെ അനുവാദമില്ലാതെകുടിയിരുത്തിയത് കൊണ്ടുള്ള പ്രശ്നമാണോ ആഫ്രിക്കയിൽ?
വേറൊരു രാജ്യം പുറമേ നിന്ന് വന്ന് ആക്രമിക്കുന്ന, അധിനിവേശം നടത്തുന്ന പ്രശ്നമാണോആഫ്രിക്കയിൽ?
ആഫ്രിക്കയിലെ എന്തോ തെറ്റ് ഇസ്രായേൽ ചെയ്യുന്ന വേറൊരു തെറ്റിന് ന്യായമാണോ?
എന്നിട്ടെന്തേ ഇവിടത്തെ കുറച്ച് വലതുപക്ഷ ഫാസ്സിസ്റ്റുകളും മറ്റുമല്ലാത്ത ഭൂരിപക്ഷം രാജ്യങ്ങളുംഫലസ്തീൻ പക്ഷത്ത് നിലയുറപ്പിക്കുന്നത്?
ഫലസ്തീൻ പ്രശ്നം ഹമാസ് ഒക്ടോബർ 7ന് നടത്തിയ ആക്രണത്തിൽ തുടങ്ങിയതല്ലെന്നുംഹമാസിന്റെ ആ ആക്രമണം മറ്റ് നിർവ്വാഹമില്ലാതെ നടത്തേണ്ടി വന്ന പ്രതികരണം മാത്രമാണെന്നുംലോകമനസ്സാക്ഷി ഒരുപോലെ മനസ്സിലാക്കുന്നത് കൊണ്ടാണ്.
അതുകൊണ്ടാണ് യുറോപ്യൻ യൂണിയൻ അടക്കം ഇസ്രായേലിനെതിരെ നിലപാട് കടുപ്പിക്കുന്നത്.
എന്തേ ആഫ്രിക്കൻ വിഷയത്തിൽ ലോകത്തെവിടെയും പ്രതിഷേധങ്ങൾ ഉയരാതെ ഫലസ്തീൻവിഷയത്തിൽ മാത്രം ലോകത്തെല്ലായിടത്തും വല്ലാതെ പ്രതിഷേധങ്ങൾ കൊടുമ്പിരികൊള്ളുന്നത്?
എന്തേ ആഫ്രിക്കൻ വിഷയത്തിൽ ട്രമ്പും ലോകവും ഐക്യരാഷ്ട്രസഭയും പരിഹാരം തേടാതെഫലസ്തീൻ വിഷയത്തിൽ പരിഹാരം തേടുന്നത്?
നിങ്ങൾക്ക് മാത്രമെങ്ങിനെ ഈ സമീകരണവും ലഘൂകരണവും സാധിക്കുന്നൂ?
ശരിയാണ് നിങ്ങൾക്ക് നിങ്ങളുടെ ഉപബോധമനസിനെ തിരുത്താൻ സാധിക്കില്ല.
നായിൻ്റെ വാൽ എത്രയെല്ലാം നേരെയാക്കാൻ ശ്രമിച്ചാലും അത് വളഞ്ഞ് തന്നെ പോകും.
********
No comments:
Post a Comment