ഹമാസിന് വിലപേശാനില്ല.
ശരിയും സത്യവും നീതിയും വിലപേശാതെയും തർക്കിക്കാതെയും അധികാരത്തിന്റെ ഭീഷണിസ്വരമില്ലാതെയും ലോകത്തിന് മനസ്സിലാവുന്നത്, ബോധ്യപ്പെടുന്നത്.
ഇസ്രായേലും അമേരിക്കയും ഹമാസിന്റടുത്ത് വിലപേശി അങ്ങോട്ട് ചെല്ലുകയാണ്.
ഇസ്രായേലും അമേരിക്കയും അവരില്ലാതാക്കി എന്ന് പറയുന്ന, അവർ ഇല്ലാതാക്കുമെന്ന് പറയുന്ന ഹമാസിന്റടുത്ത് വിലപേശി അങ്ങോട്ട് ചെല്ലുകയാണ്.
ഇസ്രായേലിനും അമേരിക്കക്കുമാണ് വിലപേശിയും വഞ്ചിച്ചും കളവുകൾ പറഞ്ഞും ആയുധബലം കൊണ്ട് ആക്രമിച്ച് കീഴടക്കിയും തെറ്റുകളെ ശരിയെന്ന് വരുത്തേണ്ടത്, അനീതിയെ നീതിയെന്ന് പറയിപ്പിക്കേണ്ടത്, അസത്യത്തെ സത്യമായി വേഷംകെട്ടിക്കേണ്ടത്.
*********
അതുകൊണ്ട്തന്നെ ഹമാസുമായും ഫലസ്തീനികളുമായും ആലിച്ചിക്കാതെ അമേരിക്കയും ഇസ്രയേലും കൂടി സ്വന്തം മുഖംരക്ഷിക്കാൻ ഏകപക്ഷീയമായി ഉണ്ടാക്കിയ (ഉണ്ടാക്കേണ്ടിവന്ന) വെടിനിർത്തൽ (ഇപ്പോൾ കേൾക്കുന്നു ഇസ്രായേലും അംഗീകരിക്കുന്നില്ല എന്ന്) കാര്യമായും സഹായിക്കുന്നത് ഫലസ്തീനെയും ഹമാസിനെയും അല്ല:
വെടിനിർത്തൽ സഹായിക്കുന്നത് ഇസ്രായേലിനെയും നെതന്യാഹുവിന്റെ തെറിച്ചുപോകേണ്ട അധികാരത്തെയുമാണ്.
അതിർത്തിയിൽ പ്രശ്നങ്ങളുണ്ടാക്കുകയും അയൽവാസികളുമായി യുദ്ധം ചെയ്യുകയും എന്നത് പലപ്പോഴും അധിനിവേശ ഫാസിസ്റ്റുകൾക്ക് അവരുടെ അധികാരം നിലനിർത്താനും അവരുടെ അധികാരം ചോദ്യംചെയ്യപ്പെടുംവിധം അപകടം മണക്കുമ്പോഴും ഉണ്ടാക്കേണ്ടി വരുന്നതാണ് എന്ന്വരികിൽ പ്രത്യേകിച്ചും.
ലോകം മുഴുവൻ വെറുത്ത് ബഹിഷ്കരിക്കുന്നതിൽ നിന്നും രക്ഷപെടുകയാണ് തൽക്കാലം ഈവെടിനിർത്തൽ നാടകത്തിലൂടെ ഇസ്രായേലും നെതന്യാഹുവും അമേരിക്കയും.
ഈ വെടിനിർത്തൽ നാടകത്തിലൂടെ ശ്രദ്ധതിരിച്ചുവിട്ടുകൊണ്ട്, തങ്ങൾക്കെതിരേയുള്ള വെറുപ്പിന്റേയും വികാരത്തിന്റെയും പ്രതിഷേധത്തിന്റെയും കരുത്ത് കുറക്കുകയും മുനയൊടിക്കുകയുമാണ് അമേരിക്കയും ഇസ്രയേലും.
********
ഹമാസിനെ ഇല്ലാതാക്കുമെന്ന് ഇസ്രായേലും അമേരിക്കയും സ്വയമങ്ങ് തീരുമാനിച്ചാൽ സ്വയമങ്ങ് പിൻവലിഞ്ഞ് ഇല്ലാതാവാൻ ഹമാസ് അമേരിക്കയുടെ കളിപ്പാവയാണോ?
പിന്നെ ഫലസ്തീനെ വീണ്ടും വേറൊരു അമേരിക്കയുടെയും ബ്രിട്ടന്റെയും കോളനിയാക്കി നിർത്താൻ ഫലസ്തീനികൾ സമ്മതിക്കണമെന്നോ ?
അല്ലെങ്കിലും പച്ചക്കളവ് പറഞ്ഞ് ഇറാഖിനെ ആക്രമിച്ച് നശിപ്പിച്ച ടോണിബ്ലെയറിനും അമേരിക്കൻ പ്രസിഡന്റിനും ഫലസ്തീനിൽ എന്ത് കാര്യം?
ഫലസ്തീനിനും അറബികൾക്കും മുസ്‌ലിംകൾക്കും ഇസ്ലാമിനും എതിരെ ഇക്കാലമത്രയും ഇസ്രയേലിനെ ആവത് സഹായിച്ചതിന് ടോണിബ്ലെയറിനും അമേരിക്കൻ പ്രസിഡന്റിനും ഫലസ്തീനെ തീറെഴുതിക്കൊടുക്കേണമോ?
ടോണിബ്ലെയറിൻ്റെയും അമേരിക്കൻ പ്രസിഡന്റിൻ്റെയും കോളനിയായി ഫലസ്തീനെ സൂക്ഷിക്കാൻ ടോണിബ്ലെയറിനും അമേരിക്കൻ പ്രസിഡന്റിനും എന്തവകാശം?
ഫലസ്തീനികൾ മാത്രം ഫലസ്തീൻ ഭരിക്കണം.
ജനാധിപത്യപരമായി ഫലസ്തീൻ തെരഞ്ഞെടുക്കുന്നവർ മാത്രമായിരിക്കണം ഫലസ്തീനെ ഭടിക്കുന്നത് എന്ന് മാത്രം.
ജനാധിപത്യപരം എന്ന് പറഞ്ഞ് വോട്ട് കളവ് നടത്തി ആരും അധികാരത്തിൽ വന്നുകൊണ്ടുംആയിരിക്കരുത് ഫലസ്തീൻ തെരഞ്ഞെടുപ്പ് പ്രക്രിയ.
********
ഫലസ്തീന്റെയും ഹമാസിന്റെയും പ്രശ്നം ഫലസ്തീനും ഹമാസിനും പരഹരിക്കാൻ അറിയാത്തത് കൊണ്ടും സാധിക്കാത്തത് കൊണ്ടും ടോണി ബ്ലേയറും അമേരിക്കൻ പ്രസിഡന്റും ഇസ്രായേലുംഹമാസിന്റെയും ഫലസ്തീന്റെയും പ്രശ്നം പരിഹരിക്കുകയല്ല.
പകരം ടോണി ബ്ലേയറും അമേരിക്കൻ പ്രസിഡന്റും ഇസ്രായേലും ഉണ്ടാക്കിയ, ഉണ്ടാക്കുന്നപ്രശ്നങ്ങൾ എങ്ങനെ ഹമാസ് പരിഹരിക്കും?
ടോണി ബ്ലേയറും അമേരിക്കൻ പ്രസിഡന്റും ഇസ്രായേലും തന്നെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് നിർത്തിപരിഹരിക്കണം.
അങ്ങനെ അവർ അവരുണ്ടാക്കിയ പ്രശ്നങ്ങൾ നിർത്തേണ്ടിവരുന്നതും പരിഹരിക്കേണ്ടിവരുന്നതുംഹമാസിന്റെ കഴിവുകേടല്ല. ഫലസ്തീനികൾക്ക് വേണ്ടിയല്ല.
********
ഇസ്രയേൽ ഫലസ്തീൻ വിഷയം തുടങ്ങിയത് ഒക്‌ടോബർ ഏഴിനല്ല.
ഒക്ടോബർ ഏഴിന് സംഭവിച്ചത് അതുവരെ സംഭവിച്ചു കൊണ്ടിരുന്നതിനുള്ള വളരെ ചെറിയപ്രതികരണം മാത്രം.
ഒക്ടോബർ ഏഴ് ഐസ്ബർഗിൻ്റെ അറ്റം മാത്രമാണ്.
ഒക്ടോബർ ഏഴ് ഐസ്ബർഗ് മൊത്തമല്ല.
ജൂത ഭരണകൂടപാർട്ടി കുറേകാലമായി ഫലസ്തീനികളോട് / മുസ്ലിംകളോട് അനുവർത്തിക്കുന്നത്എന്താണ്?
അതിനോട് എപ്പോഴെങ്കിലും ഫലസ്തീനികൾ / മുസ്‌ലിംകൾ പ്രതികരിച്ച് പോകുന്നതിനെ മാത്രം ഭൂതക്കണ്ണാടി വെച്ച് നോക്കി ഭീകരതയും തീവ്രതയും ആയി കാണിക്കുന്ന രീതി വല്ലാത്തത്താണ്.
ഹമാസിനെ കുറിച്ചും മുസ്ലീം ലോകത്താകമാനം രൂപപ്പെടുന്ന സാമ്രാജ്യത്വവിരുദ്ധ, അധിനിവേശവിരുദ്ധ ചെറുത്തുനില്പിനെ കുറിച്ചും അമേരിക്കൻ ഇസ്രയേലി സാമ്രാജ്യത്വ അധിനിവേശക്കാർ ഭീകരവാദികളും തീവ്രവാദികളും എന്നല്ലാതെ വേറെന്ത് പറഞ്ഞുണ്ടാക്കും?
അമേരിക്കൻ ഇസ്രയേലി സാമ്രാജ്യത്വ ഫാസിസ്റ്റ് അധിനിവേശക്കാർ പറഞ്ഞുണ്ടാക്കിയത് തന്നെ കേട്ട്ഇവിടെയുള്ള വലതുപക്ഷ ഭീകരസംഘവും ഏറ്റുപാടുന്നു.
സ്വയം ഭീകരതയെ തലയിലേറ്റിവൻ തന്റെ ഇരകളെ ഭീകരരായി ചിത്രീകരിക്കുന്ന വിരോധാഭാസം.

.jpg)
No comments:
Post a Comment