Friday, October 10, 2025

മുഹമ്മദ് നബിയെ ആരായാലും സ്നേഹിച്ച് പോകില്ലേ?

മുഹമ്മദ് നബിയെ ആരായാലും സ്നേഹിച്ച് പോകില്ലേ?


“അവരുടെ സമ്പത്തിൽ ചോദിച്ചുവരുന്നവനും അവസരം നിഷേധിക്കപ്പെട്ടവനും (ഇക്കാലത്തെ സംവരണനയത്തിന് വരെ ന്യായം ഒരർത്ഥത്തിൽ ഇത്) അവകാശമുണ്ടെ”ന്ന് (ഖുർആൻ ) പഠിപ്പിച്ച മുഹമ്മദ് നബിയെ ആരായാലും സ്നേഹിച്ച് പോകില്ലേ?


മനുഷ്യനെ ഭൗതികവും പപ്രാപഞ്ചികവുമായ എല്ലാ ചങ്ങലകളിൽ നിന്നും കൽപ്പനകളിൽ നിന്നുംപേടികളിൽ നിന്നും മോചിപ്പിക്കുന്നഎല്ലാ സാമ്രാജ്യത്വ അധിനിവേശ ഫാസിസ്റ്റ് ശക്തികളുംഒരുപോലെ പേടിക്കുന്ന, സമഗ്രത വിളിച്ചോതുന്ന, ആത്യന്തികസത്യത്തിനെ ലളിതമാക്കി അവതരിപ്പിച്ച ഒരേയൊരു വചനം, “അല്ലാഹു അക്ബർ അല്ലെങ്കിൽ“ലാ ഇലാഹ ഇല്ലല്ലാഹ്” സമ്മാനിച്ച മുഹമ്മദ് നബിയെ ആരായാലും സ്നേഹിച്ച് പോകില്ലേ?


മനുഷ്യന്റെ മേൽ ആരും ആരും അധിപനല്ലആർക്കും ആരുടെ മേലും അധിപനാവാൻ പറ്റില്ലപാടില്ല

മനുഷ്യൻ പൂർണമായും സ്വതന്ത്രനാണ്

മനുഷ്യന്റെ സ്വാതന്ത്ര്യം ഹനിക്കാൻ മറ്റൊരു മനുഷ്യനും അധികാരമോ അനുവാദമോ ഇല്ല എന്ന് , “അല്ലാഹു അക്ബർ അല്ലെങ്കിൽ“ലാ ഇലാഹ ഇല്ലല്ലാഹ്” എന്ന വളരെ ലളിതമായ എന്നാൽ ആറ്റംബോംബിനെയും വെല്ലുന്നത്ര പ്രകമ്പനം സൃഷ്ടിക്കുന്ന വചനം കൊണ്ട് സാധിച്ച, ആ വഴിയിൽ സാമ്രാജ്യത്വ-ആധിപത്യ-അധിനിവേശ-ഫാസിസ്റ്റ് ശക്തികളെ മുഴുവൻ കിടുകിടാ വിറപ്പിച്ച, ഇന്നും കിടുകിടാ വിറപ്പിച്ച് സാമ്രാജ്യത്വ ആധിപത്യ അധിനിവേശ ശക്തികളുടെ മുഴുവൻ കണ്ണിലെ കരടായി കൊണ്ടിരിക്കുന്ന മുഹമ്മദ് നബിയെ ആരായാലും സ്നേഹിച്ച് പോകില്ലേ?


മനുഷ്യനെ സ്നേഹിക്കുന്ന, മനുഷ്യനോട് കൂറുള്ള, മനുഷ്യനെ ഒരുപോലെ ജാതി-വംശ-ഭാഷാ-ദേശ വ്യത്യാസങ്ങളില്ലാതെ കാണാനാഗ്രഹിക്കുന്ന, മനുഷ്യൻ കുടുങ്ങിപ്പോകുന്ന വേഷംകെട്ടലുകളുടെ എല്ലാവിധ തട്ടിപ്പ് രീതികളിൽ നിന്നുമുള്ള വിമോചനവഴി കൊതിച്ചുപോകുന്ന ആരും I love Muhammad എന്ന് പറഞ്ഞുപോകില്ലേ?


ജീവിതത്തിന് ചൂഷണമുക്തമായ, വ്യക്തതയും കൃത്യതയും പ്രായോഗികതയും ഉള്ള മാർഗനിർദ്ദേശങ്ങളും നിയമങ്ങളും വേണമെന്ന് ആഗ്രഹിക്കുന്ന, ആരായാലും I love Muhammad എന്ന് പറഞ്ഞുപോകില്ലേ?


അറിവ് ഒന്നിലും തന്നിലുമൊതുങ്ങുന്നില്ല, ഒന്നിലും തന്നിലുമവസാനിക്കുന്നില്ലചൈനയിൽചെന്നായാലും അറിവ് തേടണംനേടണം എന്ന് ആഹ്വാനം ചെയ്ത മുഹമ്മദ് നബിയെ അറിവ്തേടിയും നേടിയും സ്വതന്ത്രനാവാൻവളരുന്നവനാവാൻ കൊതിക്കുന്ന ആരായാലുംസ്നേഹിച്ചുപോകില്ലേ


എണ്ണമറ്റ നാട്യങ്ങളിൽ നിന്നും, എണ്ണിയാലൊടുങ്ങാത്ത ബിംബങ്ങളിൽ നിന്നും, പറഞ്ഞുപറ്റിക്കുന്ന പുരോഹിതൻമാരിൽ നിന്നും, അവയുണ്ടാക്കുന്ന അലഞ്ഞുനടപ്പിൽ നിന്നും ചൂഷണങ്ങളിൽ നിന്നും മോചിപ്പിച്ച് ദൈവത്തെയും ആത്യന്തികസത്യത്തെയും എല്ലാവർക്കും ഒരുപോലെ പ്രാപ്യമാക്കിയ മുഹമ്മദ് നബിയെ ആരായാലും സ്നേഹിച്ചുപോകില്ലേ


മനുഷ്യരായ ആരുടെ മുമ്പിലും, ഒരു പ്രാപഞ്ചിക പ്രതിഭാസത്തിന്റെ മൂന്നിലും അന്തംവിട്ട് മനുഷ്യൻ തലകുനിക്കരുത്, വണങ്ങരുത് എന്ന് ശാഠ്യംപിടിക്കുന്നത്ര മനുഷ്യനെ ഉയർത്തിയ, സ്വതന്ത്രനാക്കിയ മുഹമ്മദ് നബിയെ ആരായാലും സ്നേഹിച്ചുപോകില്ലേ?


ആയത്തുകൾ (ദൃഷ്ടാന്തസൂക്തങ്ങൾഖുർആനിലും വേദഗ്രന്ഥങ്ങളിലും മാത്രമല്ലപ്രപഞ്ചത്തിലെവിടെയും കൂടിയാണെന്ന് പഠിപ്പിച്ചപ്രപഞ്ചം മുഴുവൻ വലിയ ഖുർആൻ (വായിക്കപ്പെടേണ്ടത് ആണെന്ന് പഠിപ്പിച്ചഅങ്ങനെ പ്രപഞ്ചം മുഴുവൻ വായിക്കുംവിധം, അതിലെ ആയത്തുകൾ വായിച്ചെടുക്കുംവിധം കണ്ണുകൾ അന്വേഷണാത്മകമായി പുറത്തേക്കയക്കാൻസൂചനകൾ (ആയത്തുകൾ) നൽകി തന്നിലൂടെ അവതീർണമായി കൊണ്ടുവന്ന ചെറിയ ഖുർആനിലൂടെ ബോധിപ്പിച്ച മുഹമ്മദ് നബിയെ ആരായാലും സ്നേഹിച്ച് പോകില്ലേ


ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകളുടെ മാറിമാറിവരവിലും ആയത്തുകൾ(ദൃഷ്ടാന്തസൂക്തങ്ങൾകണ്ടെത്താൻ പാകത്തിൽ ചുറ്റുവട്ടത്തിലേക്ക് കണ്ണുകളയാക്കാൻ പഠിപ്പിച്ചമുഹമ്മദ് നബിയെ ആരായാലും സ്നേഹിച്ച് പോകില്ലേ


പ്രപഞ്ചസൃഷ്ടിപ്പിന്റെ ആദ്യവഴിയും പരിണാമവഴിയും, ആ വഴിയിൽ തന്നെ പുനസൃഷ്ടിയുടെ വഴിയും അന്വേഷിച്ചറിയാൻ ഓരോരുത്തനും നിർബന്ധമായും ഒറ്റക്ക് യാത്രചെയ്യാൻ കൽപ്പിച്ച ഖുർആൻ നല്കപ്പെടാൻ കാരണമായ മുഹമ്മദ് നബിയെ ആരായാലും സ്നേഹിച്ച് പോകില്ലേ


എല്ലാവരും ആദമെന്ന ആദ്യമനുഷ്യവിത്തിൽ നിന്നെന്നറിയിച്ച, ആ ആദ്യമനുഷ്യവിത്തിൽ തന്നെ മുഴുവൻ അറിവിന്റെയും (ശാസ്ത്രങ്ങളുടെയും മുഴുവൻ സാധ്യതകളും നിക്ഷേപിച്ചിരിക്കുന്നു എന്നറിയിച്ച, അങ്ങനെയുള്ള അറിവ് കൊണ്ട് ഉയരെയാവുന്ന ആദമും പരമ്പരയും വെറും മണ്ണിൽനിന്ന്, മണ്ണിലേക്കെന്ന് ഉറക്കെപ്പറഞ്ഞ് മനുഷ്യരെല്ലാവരും ഒന്നുപോലെ തുല്യരെന്ന് പ്രയോഗിച്ച്പഠിപ്പിച്ച, ഉച്ചനീച്ചത്വങ്ങളെ തച്ചുടച്ച മുഹമ്മദ് നബിയെ ആരായാലും സ്നേഹിച്ച് പോകില്ലേ


മണ്ണിൽ നിന്ന് പിറന്ന മനുഷ്യന് എന്തെങ്കിലും പ്രത്യേകതയും ശ്രേഷ്ഠതയും ഉണ്ടെങ്കിൽ അത്കുലമഹിമ കൊണ്ടല്ല, ജാതിമഹിമ കൊണ്ടല്ല, വംശ-ഭാഷ-ദേശ മഹിമ കൊണ്ടുമല്ലെന്ന് പറഞ്ഞ, പകരം ആ ശ്രേഷ്ഠതയും പ്രത്യേകതയും അറിവ് കൊണ്ട് മാത്രമെന്ന് പഠിപ്പിച്ച, അറിവ് കഴിഞ്ഞാൽ പിന്നെ തീർത്തും ആത്മനിഷ്ഠമായ അതിസൂക്ഷ്മതാബോധം കൊണ്ട് മാത്രമെന്നറിയിച്ച മുഹമ്മദ്നബിയെ ആരായാലും സ്നേഹിച്ച് പോകില്ലേ


മനുഷ്യവിത്തിൽ നിക്ഷിപ്തമായ അറിവ് മുളപ്പിച്ച് കൂട്ടിയെടുക്കുന്നത് കൊണ്ട് മനുഷ്യന്വെളിച്ചത്തിനും വേഗതക്കും ഉടമകളായ പ്രപഞ്ചചാലകശക്തികൾ (മാലാഖകൾദേവതകൾവരെകീഴ്പ്പെടുമെന്ന് മുൻകൂട്ടി പ്രവചിക്കും പോലെ ഉറക്കെപ്പറഞ്ഞ ഖുർആൻ കൊണ്ടുവന്ന മുഹമ്മദ്നബിയെ ആരായാലും സ്നേഹിച്ച് പോകില്ലേ


അവരവരുടെ അതിസൂക്ഷ്മതാബോധം തന്നെയല്ലാതെ അറബിക്ക് അനറബിയുടെ മേലോവെളുത്തവന് കരുത്തവന്റെ മേലോ ഒരുതരം മേന്മയും ശ്രേഷ്ഠതയും ഇല്ലെന്ന് അർത്ഥശങ്കക്കിടയില്ലാത്തവിധം പറഞ്ഞു പ്രയോഗിച്ച് പഠിപ്പിച്ച മുഹമ്മദ് നബിയെ ആരായാലുംസ്നേഹിച്ച് പോകില്ലേ


വെറും അവ്യക്തതകളെ വിശ്വാസമാക്കി മാറ്റിയ, അത്തരം അവ്യക്ത വിശ്വാസങ്ങളിൽ വിശ്വാസികളെ അലഞ്ഞുതിരിയുന്നവരാക്കി മാറ്റിയ, അത്തരം അവ്യക്തവിശ്വാസങ്ങളെ ചൂഷണോപാധികളാക്കിയ മതങ്ങൾക്കിടയിൽ വ്യക്തതയും കൃത്യതയും തന്നെ വിശ്വാസമാക്കി, ചൂഷണമുക്തമാക്കി അത്തരമൊരു വിശ്വാസത്തോടൊപ്പം ജീവിതത്തിന്റെ സകല നിഖില മേഘലകളിലും കൃത്യതയും വ്യക്തതയുമുള്ള നിയമാവലികളും മാർഗ്ഗനിർദേശങ്ങളും നൽകി, അവ തന്നെയും സ്വയം ജീവിച്ച് പ്രയോഗിച്ച് കാണിച്ച് മാതൃകകാട്ടി, വിശ്വാസികളെ പെരുവഴിയിലിടാതെ കൂടെനടത്തുന്ന മുഹമ്മദ്നബിയെ ആരായാലും സ്നേഹിച്ച് പോകില്ലേ?


ആത്മീയതയും ഭൗതികതയും രണ്ടും രണ്ടല്ല ഒന്ന് തന്നെയെന്ന് പഠിപ്പിച്ച, ഭൗതികതയിൽ തന്നെ, ഭൗതികത കൊണ്ട് തന്നെ ആത്മീയത ഉണ്ടെന്ന് പഠിപ്പിച്ച മുഹമ്മദ് നബി ആത്മീയതയെ കച്ചവടച്ചാരക്കാക്കിയില്ല എന്ന് മാത്രമല്ല എല്ലാതരം ഭണ്ഡാരപ്പെട്ടി സമ്പ്രദായത്തിൽ നിന്നും രക്ഷിച്ചെടുക്കുകയും ചെയ്തു എന്നാകുമ്പോൾ ആ മുഹമ്മദ് നബിയെ ആരായാലും സ്നേഹിച്ച്പോകില്ലേ?


ആത്മീയതയെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവും കുടുംബപരവും ആയ സർവ്വതും കൈകാര്യം ചെയ്യുന്ന വ്യവസ്ഥിതി കൂടിയാക്കി സമ്പൂർണ്ണവും സമഗ്രവും ആക്കിത്തന്ന മുഹമ്മദ്നബിയെ ആരായാലും സ്നേഹിച്ച് പോകില്ലേ?


മനുഷ്യരെല്ലാം ഒരുപോലെ തുല്യർ, ആരും ആരേക്കാളും ഒന്നുകൊണ്ടും മുകളിലല്ലെന്ന് വിളംബരം ചെയ്യുന്ന, മനുഷ്യനെ ഭരിക്കാനും അനുസരിപ്പിക്കാനും മറ്റൊരു മനുഷ്യനും അധികാരമില്ലെന്നും അവകാശമില്ലെന്നും പറഞ്ഞ , എല്ലാത്തരം ദേശ-വംശ-ഭാഷാ-ജാതി മേൽക്കോയ്മയേയും മുച്ചൂടും നിഷേധിച്ച, സർവ്വ വിധം ബിംബങ്ങളെയും തകർത്ത വിശ്വാസത്തിന്റെയും വിമോചന പ്രത്യേശാസ്ത്രത്തിന്റെയും വക്താവിനെ, മുഹമ്മദ് നബിയെ ആരായാലും സ്നേഹിച്ച് പോകില്ലേ?

No comments: