ഇന്ത്യ എന്ത് കാര്യത്തിലാണ് മുന്നിൽ?
സ്വന്തം നാട്ടുകാരെ രാജ്യദ്ദോഹോകളാക്കി മാറ്റുന്ന പാർട്ടി തഴച്ചുവളരുന്ന കാര്യത്തിൽ.
അല്ലാതെ, യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും ചൈനയിൽ നിന്നും ഉള്ളത് പോലെ ലോകത്ത് മുന്നിൽ നിന്ന് മത്സരിക്കുന്ന ഏത് സംരംഭമാണ് ഇന്ത്യയിൽ നിന്നുള്ളത്?
ഇന്ത്യക്കാർ വളരുന്നത്, ഇന്ത്യക്കാർ വലിയ സംരംഭങ്ങൾ തുടങ്ങുന്നതും വലിയ സംരംഭങ്ങളുടെ മേൽപത്ത് നിന്നും അല്ലാതെയും ഭാഗമാകുന്നതും വിദേശത്ത് പോയിട്ട്, വിദേശ കമ്പനികൾക്ക് നേതൃത്വം കൊടുത്തുകൊണ്ട്.
ഇന്ത്യക്കാരായ കഴിവുള്ളവരിൽ നിന്ന് അങ്ങോട്ട് വൻനികുതി ഈടാക്കി വാങ്ങാൻ ഒരു രാജ്യം എന്നല്ലാതെ അത്തരം കഴിവുള്ളവർക്ക് വിഭവങ്ങളും പിന്തുണയും നൽകാൻ ഒരു രാജ്യം സ്വന്തം രാജ്യമായി ഇല്ല.
No comments:
Post a Comment