മുഹമ്മദ് നബിയെ മാതാവ് ആമിന ഗർഭംധരിച്ചത് നാല് വർഷക്കാലം എന്ന വാർത്തയും വിവരവുംഎങ്ങിനെ എവിടെനിന്ന് പ്രചരിക്കുന്നു എന്നറിയില്ല.
അങ്ങനെ ചിലത് ഇയ്യിടെ ആദ്യമായി കേട്ടു.
മുഹമ്മദ് നബിയെ മാതാവ് ആമിന പ്രസവിച്ചത് ഭർത്താവ് മരിച്ചിട്ട് നാല് വർഷം കഴിഞ്ഞാണ് എന്നവിശ്വാസമോ വാദമോ ഇസ്ലാമിലോ മുസ്ലിംകൾക്കോ ഒരിക്കലും ഉണ്ടായിട്ടില്ല, ഇപ്പോഴും ഇല്ല.
മുഹമ്മദ് നബിയെ ആമിന നാല് വർഷം ഗർഭംധരിച്ചു എന്ന വാദമേ ഇസ്ലാമിലോ മുസ്ലിംകൾക്കോഒരുകാലത്തും ഉണ്ടായിട്ടില്ല.
മുഹമ്മദ് നബിയുടേത് കൃത്യമായ രേഖയും ചരിത്രവുമുള്ള തെളിവുമുള്ള കാലവും ജീവിതവുംആണ്.
മുഹമ്മദ് നബി ഊഹവും ഐതിഹ്യവും കെട്ടുകഥയും അല്ല.
മുഹമ്മദ് ശരീരമായി, പച്ചയായി ജീവിച്ച, പോരടിച്ച, വഴിക്ക് വെച്ച് പരാജയപ്പെടാതെ കൊല്ലപ്പെടാതെ, പിൻവലിയാതെ ജയിച്ച, ജീവിതത്തിന്റെ സകലമേഖലകളിലും മാതൃക കാണിച്ച ഒരേയൊരു ആളാണ്.
ചരിത്രത്തിൽ അങ്ങനെയൊരു തുല്യതയും ഉദാഹരണവും മുഹമ്മദ് നബിയെ പോലെ ഇല്ലാത്തവിധംനിസ്തുല്യൻ.
നാം കേൾക്കുന്ന ബാക്കിയെല്ലാ മഹാത്മാക്കളും ഏറെക്കുറെ ഊഹവും ഐതിഹ്യവുംകെട്ടുകഥയുമായ കഥാപാത്രങ്ങൾ മാത്രം.
ഈ ഊഹവും ഐതിഹ്യവും കെട്ടുകഥയുമായ ബാക്കിയെല്ലാ മഹാത്മാക്കളും ഒന്നുകിൽഭാഗികമായി മാത്രം ജീവിച്ചവർ.
അല്ലെങ്കിൽ പാതിവഴിയിൽ പരാജയപ്പെട്ട് ഒളിച്ചോടിയവരും കൊല്ലപ്പെട്ടവരും ജയിക്കാത്തവരുംജീവിതത്തിന്റെ സകലമേഖലകളിലും ജീവിച്ച് മാതൃക കാണിക്കാൻ സാധിക്കാത്തവരും മാത്രം.
മുഹമ്മദ് നബിയുടെ ഉമ്മയുടെ ഗർഭധാരണം നാല് വർഷക്കാലം നീണ്ടതായിരുന്നു എന്നഇതുവരെയും എവിടെയും ഇല്ലാത്ത വാദം ഉള്ളതായി ആദ്യമായി കേൾക്കുന്നത് ഇന്ത്യയിലെമുസ്ലിംവിരുദ്ധ വലതുപക്ഷ പ്രചാരകരിൽ നിന്ന്.
അങ്ങനെ പ്രചരിപ്പിക്കുന്ന അവർക്ക് കൃത്യമായ ദുരുദ്ദേശവും ദുഷ്ടലാക്കും ഉണ്ട്.
മുഹമ്മദ് നബിയെ പിഴച്ചു ഗർഭംധരിച്ചു പെറ്റതാണെന്ന് വരുത്തുക.
അവരുടെ ഐതിഹ്യ കഥകളിലെ പലരും കൃത്യമായ പിതാവില്ലാതെയാണ് ജനിച്ചത് എന്ന പോലെമുഹമ്മദ് നബിയും പിതാവില്ലാതെ പിറന്ന (ഫലത്തിൽ മാതാവ് പിഴച്ച് പ്രസവിച്ച) ആളാണെന്ന്വരുത്തുക.
നാളിതുവരെ ഇസ്ലാമിന്റേതും മുസ്ലിംകളുടേതും അല്ലാത്തവരുടേതുമായ ഒരു കൃതിയിലുംപ്രസംഗത്തിലും ഇങ്ങനെയൊരു കഥയും വാദവും കണ്ടില്ല, കേട്ടില്ല.
മുഹമ്മദ് നബിയുടെ അമ്മ ആമിന ഗർഭിണിതായിരിക്കെ, മുഹമ്മദ് നബിയെ പ്രസവിക്കുന്നതിന്മുൻപ് (നാലോ അഞ്ചോ ആറോ മാസം ഗർഭിണിയായിരിക്കെ, കൃത്യമായി ഓർക്കുന്നില്ല) പിതാവായഅബ്ദുല്ല മരിച്ചെന്നും, ആകയാൽ അതുകൊണ്ട് മുഹമ്മദ് ജനിച്ചത് അനാഥനായാണെന്നുംമാത്രമാണ് മുസ്ലിംകളും ഇസ്ലാമും അല്ലാത്തവരും ഇക്കാലമത്രയും പറയുന്നത്.
മുസ്ലിംകൾക്കാർക്കുമിടയിൽ അക്കാര്യത്തിൽ ഒരഭിപ്രായവ്യത്യാസം പോലും ഉള്ളതായും കണ്ടിട്ടില്ല, തോന്നിയിട്ടില്ല.
അങ്ങനെ നാലോ അഞ്ചോ ആറോ മാസം ഗർഭിണിയായിരിക്കെ പിതാവ് മരിച്ചുപോയി എന്ന്പറയുന്നതിൽ യുക്തിക്ക് വഴങ്ങാത്ത ഒന്നും, വെറും കെട്ടുകഥ പോലെ തോന്നിപ്പിക്കുന്ന ഒന്നുംഇല്ലതാനും.
ഇന്നും എന്നും സംഭവിക്കുന്നതും സംഭവിക്കാനിടയുള്ളതും മാത്രം പിതാവ് പ്രസവത്തിന് മുൻപ്രോഗം കൊണ്ടോ, യുദ്ധത്തിലോ, അപകടം കൊണ്ടോ മരിച്ചുപോകുക എന്നത്.
അഞ്ചാമത്തെയോ ആറാമത്തെയോ വയസ്സിൽ മുഹമ്മദ് നബിയുടെ അമ്മയും, മകനായ മുഹമ്മദ്നബിയെ (അന്ന് നബിയല്ല, മുഹമ്മദെന്ന കുട്ടിയെ) പിതാവിന്റെ ഖബർ കാണിക്കാൻ വേണ്ടി പോയയാത്രക്കിടയിൽ, മരിച്ചു.
ഇതും ഇന്നും എന്നും സംഭവിക്കുന്നതും സംഭവിക്കാനിടയുള്ളതും മാത്രം.
********
ഈ പശ്ചാത്തലത്തിലാണ് താഴെ വിവരിക്കുന്നത് കൂട്ടിവായിക്കേണ്ടത്:
വിഭണ്ടക മഹർഷിയുടെ ശുക്ലം നമ്മളാരും കരുതുന്നതും പറയുന്നതും പോലെയല്ലാതെ ഒരുശരീരത്തിൽ പ്രവേശിച്ചാണ് ഋഷ്യശൃംഖൻ ജനിച്ചത് എന്നതും,
ഹനുമാൻറെ വിയർപ്പ് ഒരു മത്സ്യത്തിൻറെ വയറ്റിൽ എത്തി ആ മത്സ്യം ഗർഭിണിയായിട്ടാണ്ഹനുമാൻറെ പുത്രനായ മകർദ്വജ് ജനിച്ചത് എന്നതും,
സൂര്യദേവന്റെ അനുഗ്രഹത്താൽ കുന്തി ഗർഭിണിയായി കർണ്ണൻ ജനിച്ചു എന്നതും,
മത്സ്യത്തിൻന്റെ വയറ്റിൽ നിന്നാണ് മത്സ്യഗന്ധ (സത്യവതി) ജനിച്ചത് എന്നതും,
ദശരഥ മഹാരാജാവിന്റെ മൂന്ന് റാണിമാർ പായസം കഴിച്ചാണ് ഗർഭിണിയായത് എന്നതും,
ഒരു മൺകുടത്തിൽ നിന്നാണ് സീതാദേവി ജനിച്ചത്, അതല്ല ഒരു പെട്ടിയിൽ ഉണ്ടായിരുന്ന ചാരത്തിൽനിന്നാണ് എന്നതും ….
ഒക്കെ നാം കേൾക്കേണ്ടത്.

.jpg)
No comments:
Post a Comment