ഇവിടത്തെ വിഷയം ഹിജാബാണ് ; മുഖം മറക്കുന്ന നിഖാബ് അല്ല.
ഹിജാബ് നിഖാബ് അല്ല. നിഖാബ് മുഖം മറക്കുന്നതാണ്
ശരിയാണ്, പൊതുഇടങ്ങളിൽ മുഖം മറച്ച് നടക്കുന്ന നിഖാബ് അനുവദിച്ചുകൂട.
അക്കാര്യത്തിൽ പൂർണ്ണമായും യോജിക്കുന്നു.
തൊട്ടടുത്ത് നിൽക്കുന്നതും എതിരെവരുന്നതും ആരെന്ന് തിരിച്ചറിയാനുള്ള അവകാശംഎല്ലാവർക്കും ഉണ്ടാവണം.
ചുരുങ്ങിയത് സ്വന്തം സഹോദരിയാണോ സഹോദരനാണോ, കള്ളനാണോ, തെമ്മാടിയാണോ, ഭീകരൻ വേഷംകെട്ടി വരുന്നതാണോ അതല്ലെങ്കിൽ ചുരുങ്ങിയത് പെൺവേഷം കെട്ടിയ ആണാണോശരിക്കും പെണ്ണാണോ എന്നോക്കെ തിരിച്ചറിയേണ്ട ആവശ്യമുണ്ട്.
നാട്ടിലുള്ളവർ മുഴുവരെയും അവർക്ക് കാണാം അവരെ ആരും കാണരുത്, മനസ്സിലാക്കരുത് എന്നനിലപാട് വെക്കുന്ന മുഖം മറക്കൽ നിഖാബ് രീതി ഒരു സമൂഹത്തിലും ശരിയല്ല.
നാട്ടിലുള്ളവർ മുഴുവൻ മോശക്കാരാണ്, തന്നെ മോശമായി നോക്കുന്നവരും കയറിപ്പിടിക്കുന്നവരുംആണെന്ന് വരുത്തുന്ന മനോരോഗവും പൊതുഇടങ്ങളിൽ ഈ നിഖാബ് രീതിയിലൂടെഅനുവദിച്ച്കൂട.

.jpg)
No comments:
Post a Comment