പേടിക്കുന്നത് ഇസ്ലാമിനെ മാത്രം.
പേടിക്കുന്നത് ഇസ്ലാമിന്റെ സമഗ്രത വിളിച്ചോതുന്ന ഒരേയൊരു വചനത്തെ മാത്രം.
പേടിക്കുന്നത് അല്ലാഹു അക്ബർ, അല്ലെങ്കിൽ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വചനത്തെ മാത്രം.
എല്ലാ സാമ്രാജ്യത്വ അധിനിവേശ ഫാസിസ്റ്റ് ശക്തികളും ഒരുപോലെ പേടിക്കുന്ന ഒരേയൊരു വചനം.
അല്ലാഹു അക്ബർ അല്ലെങ്കിൽ ലാ ഇലാഹ ഇല്ലല്ലാഹ്.
അല്ലാഹു മാത്രം അധിപൻ,
അല്ലാഹു മാത്രം വലിയവൻ,
അല്ലാഹു അല്ലാതെ അധിപനായും ആരാധ്യനായും അനുസരിക്കപ്പെടേണ്ടാവനായും ഇല്ല.
മനുഷ്യനെ ഭൗതികവും പ്രാപഞ്ചികവുമായ എല്ലാ ചങ്ങലകളിൽ നിന്നും കൽപ്പനകളിൽ നിന്നുംപേടികളിൽ നിന്നും മോചിപ്പിക്കുന്ന ഏക വചനം.
അല്ലാഹു അക്ബർ.
ലാ ഇലാഹ ഇല്ലല്ലാഹ്.
ആരും അധിപരല്ല.
ആർക്കും ആരുടെ മേലും അധിപനാവാൻ പറ്റില്ല, പാടില്ല.
മനുഷ്യൻ പൂർണമായും സ്വതന്ത്രനാണ്.
മനുഷ്യന്റെ സ്വാതന്ത്ര്യം ഹനിക്കാൻ മറ്റൊരു മനുഷ്യനും അധികാരമോ അനുവാദമോ ഇല്ല.
എന്ന ഏക വചനം. അല്ലാഹു അക്ബർ. അല്ലെങ്കിൽ ലാ ഇലാഹ ഇല്ലല്ലാഹ്.
അധിപനായി പ്രപഞ്ചത്തിന്റെ മൊത്തം സൃഷ്ടാവും സംവിധായകനും മാത്രം എന്ന വചനം.
ഇതിനപ്പുറം സ്വാതന്ത്ര്യം കൊടുക്കുന്ന ഒരു വിമോചനവാക്യം എവിടെയുണ്ട്, എവിടെനിന്ന് കിട്ടും.
ബാക്കിയെല്ലാ വചനങ്ങളും ഒന്നല്ലെങ്കിൽ മറ്റൊരു കോലത്തിൽ മനുഷ്യനെ വഞ്ചിക്കുന്നത്, ചൂഷണംചെയ്യുന്നത്.
ബാക്കിയെല്ലാ വചനങ്ങളും ഒന്നല്ലെങ്കിൽ മറ്റൊരു കോലത്തിൽ മനുഷ്യനെ മറ്റ് മനുഷ്യരുടേയുംബിംബങ്ങളുടേയും സങ്കൽപങ്ങളുടേയും അധികാര സ്ഥാപനങ്ങളുടെയും പിന്നാലെ മരീചികയുടെപിന്നാലെ എന്ന പോലെ ഓടിച്ച് തളർത്തുന്നത്.
ബാക്കിയെല്ലാ വചനങ്ങളും ഒന്നല്ലെങ്കിൽ മറ്റൊരു കോലത്തിൽ മനുഷ്യനെ മറ്റ് മനുഷ്യരുടെചൂഷണത്തിനു വിധേയമാക്കുന്നത്, അടിമകൾ ആക്കുന്നത്, അനുസരിപ്പിക്കുന്നത..
*******
ഉള്ളതിൽ ഏറ്റവും നല്ലതിനെ മോശമായവർ ഒക്കെയും കൂടിച്ചേർന്ന് ആക്രമിച്ച് ഇല്ലാതാക്കാൻശ്രമിക്കുമ്പോൾ കുറച്ചെങ്കിലും ആ ഉള്ളതിൽ ഏറ്റവും നല്ലതിനെ സംരക്ഷിച്ച് നിലനിർത്തുകകണ്ടുനിൽക്കുന്നവരുടെ ബാധ്യതയാണ്.
അത് മാത്രം ചെയ്യുന്നു.
നല്ലതിനെയും സത്യത്തെയും നിലനിൽക്കാൻ സ്വാർത്ഥ നിക്ഷിപ്ത താൽപ്പര്യവുമായി നടക്കുന്നകളവ് സമ്മതിക്കില്ല
ഇസ്ലാമിനെയാണ് പേടി.
ഇസ്ലാമിനെയാണ് എതിർക്കുന്നത്.
സാമാജ്യത്വ അധിനിവേശ ഫാസിസ്റ്റ് ശക്തികൾക്ക് ഭീഷണിയായും തടസമായും എപ്പോഴും ഇപ്പോഴും സമഗ്രതയും സമ്പൂർണ്ണതയും അവകാശപ്പെടുന്ന ഇസ്ലാം മാത്രമേ ഉള്ളൂ.
ഒരു ചെറിയ കാലം കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഉണ്ടായിരുന്നു.

.jpg)
No comments:
Post a Comment