Wednesday, October 15, 2025

മുസ്ലിം കുട്ടിയുടെ ഹിജാബ് പോലെയാണോ സെറ്റ് സാരി?

ഓരോ മതക്കാരനും അവനവന്റെ മതക്കാരുടെ സ്കൂളിൽ മാത്രം പഠിക്കുന്നതാണോ മതേതരത്വം?


എല്ലാ മതക്കാരനും, അവരവരുടെ മതപരമായതും വിശ്വാസപരമായതുമായ ഐഡന്റിറ്റി സൂക്ഷിച്ചുകൊണ്ട്, ഒരേ സ്കൂളിലും എല്ലാ സ്കൂളിലും പഠിക്കുന്നതും പഠിക്കാനാവുന്നതും അല്ലേ മതേതരത്വം?


മുസ്ലിം കുട്ടിയുടെ ഹിജാബ് പോലെയാണോ സെറ്റ് സാരി?


സെറ്റ് സാരി ഉടുക്കണമെന്നത് ഏതെങ്കിലും മതത്തിന്റെ മതപരമായ നിർദ്ദേശവുംനിഷ്കർഷയുമാണോ


മുഖം മറക്കാതെയാണെങ്കിൽ, ശിരോവസ്ത്രം ധരിക്കുന്നത് കൊണ്ട് എന്താണ് പ്രശ്നം


ശിരോവസ്ത്രം എങ്ങനെയാണ് യൂണിഫോമിനെ ഇല്ലാതാക്കുന്നത്?


ഇസ്ലാം സ്ത്രീക്ക് ശരീരവും തലമുടിയും മറക്കൽ നിർദേശിക്കുന്നത് പോലെ ഏത് മതമാണ് സെറ്റ്സാരി മതപരമായ വസ്ത്രമായി നിർബന്ധമാക്കുന്നത്, നിർദേശിക്കുന്നത്?


അല്ലെങ്കിൽ ഇസ്ലാം പോലെ ജീവിതത്തെ മുച്ചൂടും സ്വാധീനിക്കുന്ന, ജീവിതത്തിന്റെ സകല മേഖലകളിലും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന വേറൊരു മതവും പ്രത്യേശാസ്ത്രവും ഈ ഭൂമിയിൽ ഉണ്ടോ?


അറിയാമല്ലോ ഹിന്ദു മതം എന്ന മതം തന്നെ ഇല്ല.


ഏത് വേദത്തിലും പുരാണത്തിലും ഉപനിഷത്തിലും പരാമർശിച്ചു ഹിന്ദു എന്ന മതത്തെ കുറിച്ച്?


രാമനും കൃഷ്ണനും ഹിന്ദുവായിരുന്നുവോ?


ഹിന്ദു എന്ന പേര് പോലും ഈയടുത്ത് വിദേശികൾ സംഭാവന ചെയ്തത്


അത്രക്കില്ലാത്തത് ഹിന്ദുവും ഹിന്ദുമതവും.


സെറ്റ് സാരിക്ക് പിന്നിൽ അതുകൊണ്ട് തന്നെ മതപരമായ ഫിലോസഫിയും വിശ്വാസവുംനിഷ്കർഷയും ഇല്ല.


********


മുസ്ലീംവിരോധവും ഇസ്ലാം വിരോധവും മാത്രമായിരിക്കരുത് നിലപാടുകൾക്ക് ന്യായംശരിതെറ്റുകളെ നിശ്ചയിക്കാനുള്ള മാനദണ്ഡം.


ശരിയാണ്, പൊതുഇടങ്ങളിൽ മുഖം മറച്ച് നടക്കുന്നത് അനുവദിച്ചുകൂട.


അക്കാര്യത്തിൽ പൂർണ്ണമായും യോജിക്കുന്നു.


തൊട്ടടുത്ത് നിൽക്കുന്നതും എതിരെവരുന്നതും ആരെന്ന് തിരിച്ചറിയാനുള്ള അവകാശംഎല്ലാവർക്കും ഉണ്ടാവണം.


ചുരുങ്ങിയത് സ്വന്തം സഹോദരിയാണോ സഹോദരനാണോ, കള്ളനാണോ, തെമ്മാടിയാണോ, അതല്ലെങ്കിൽ ആണാണോ പെണ്ണാണോ എന്നോക്കെ തിരിച്ചറിയേണ്ട ആവശ്യമുണ്ട്.


നാട്ടിലുള്ളവർ മുഴുവരെയും അവർക്ക് കാണാം അവരെ ആരും കാണരുത്മനസ്സിലാക്കരുത് എന്നനിലപാട് വെക്കുന്ന മുഖം മറക്കൽ രീതി ശരിയല്ല


നാട്ടിലുള്ളവർ മുഴുവൻ മോശക്കാരാണ്തന്നെ മോശമായി നോക്കുന്നവരും കയറിപ്പിടിക്കുന്നവരുംആണെന്ന്  വരുത്തുന്ന മനോരോഗവും പൊതുഇടങ്ങളിൽ അനുവദിച്ച്കൂട.

No comments: