Friday, October 17, 2025

ഹിജാബ്: ഉദ്ദേശശുദ്ധി മനസ്സിലാക്കാൻ കോടതിയിൽ പോകേണ്ടതുണ്ടോ?

ജീവിതത്തിന്റെ അടിസ്ഥാനവികാരങ്ങളെ അടിച്ചമർത്തി നിഷേധിക്കേണ്ടിവരുന്ന കന്യാസ്ത്രീകൾഫലത്തിൽ:


ആണും പെണ്ണും കെട്ടവരാകുന്നുവോ?


മനുഷ്യത്വവും വികാര-വിചാരങ്ങളും നഷ്ടപ്പെട്ടവരാവുന്നുവോ?


നനവും നന്മയും (അഭിനയിക്കുന്നതിനപ്പുറംഇല്ലാത്തവരായി വരണ്ടഭൂമി പോലെആയിപ്പോകുന്നുവോ?


എന്ന് സംശയം തോന്നിപ്പോയി 


ഇന്നലത്തെസ്കൂൾ പ്രിൻസിപ്പൽ കൂടിയായ  കന്യാസ്ത്രീയുടെ വാർത്താസമ്മേളനവുംവാർത്താസമ്മേളനതിനിടയിൽ അവർ പ്രകടിപ്പിച്ച വന്യവും പൈശാചികവുമായ ചിരിയുംഭാവപ്രകടനങ്ങകളും കണ്ടപ്പോൾ


മാധ്യമശ്രദ്ധ കിട്ടുന്നതിന്റെ ഒരുതരം തരംതാണ ആവേശവും കൂടി അവരിൽ നിഴലിച്ചുവോ എന്നസംശയവും ഉയിരിട്ടു.


***********


ആരുടെയും ഉദ്ദേശശുദ്ധി മനസ്സിലാക്കാൻ കോടതിയിൽ പോകേണ്ടതുണ്ടോനിയമംനോക്കേണ്ടതുണ്ടോ?


ആരാന്റമ്മക്ക് ഭ്രാന്ത് വന്നാൽ അല്ലെങ്കിലും പലർക്കും വിഷയമാകാത്തത് (ശരിക്കുംചോദ്യംചെയ്യപ്പെടേണ്ടഅവരവരുടെ ഉദ്ദേശശുദ്ധിയുടെ മാത്രം പ്രശ്നമാണ്.


തങ്ങളുടെ ശത്രുവിനുണ്ടാവുന്ന എല്ലാ ബുദ്ധിമുട്ടും പ്രയാസവും പരാജയവും പലർക്കുംഅങ്ങനെയാണ് ആനന്ദദായകമാകുന്നത്


പിശാച് അസൂയാലു ആകുന്നതും അസൂയാലു പിശാചാകുന്നതും അങ്ങനെ മാത്രം


സ്വയം നശിപ്പിച്ചിട്ടായാലും മറ്റുള്ളവരെ നശിപ്പിക്കാനുള്ളമറ്റുള്ളവർ നശിച്ചുകാണാനുള്ള കൊതി


അതാണ് അസൂയയും അതുണ്ടാക്കുന്ന അസഹിഷ്ണുതയും.


ക്രിസ്തീയ പൗരോഹിത്യത്തെയും സഭയയെയും ഒന്നടങ്കം ആവേശിച്ച ഒരേയൊരു വികാരംഇസ്ലാമിനോടും മുസ്ലീംകളോടും ഉള്ള അസൂയയും അതുണ്ടാക്കുന്ന അസഹിഷ്ണുതയും.


ആത്മാവിലാണ് തുരങ്കംവെക്കുന്നത് എന്നറിഞ്ഞിട്ടുംകാമ്പിനാണ് തുരുമ്പ് പിടിപ്പിക്കുന്നത്എന്നാകിലും ക്രൂരവിനോദിയെ പോലെ അവർക്കപ്പോൾ എളുപ്പം പറയാവുന്നത് കേൾക്കുന്നില്ലേ?


മറ്റ് ആൽറ്റർനേറ്റിവുകൾ ഉണ്ടല്ലോ” എന്നത്.


********


അവനവനുണ്ടാക്കുന്ന നിയമത്തിനും നിയമം നടപ്പാക്കുന്നതിനുമപ്പുറമാണ് സഹിഷ്ണുതമാനുഷികതലം എന്നതവർ മറന്നുപോകുന്നു.


പ്രസംഗത്തിലും പ്രബോധനത്തിലും പറഞ്ഞുനടക്കുന്ന സഹിഷ്ണുത യഥാർത്ഥത്തിൽ അവനവന്കിട്ടുന്ന ഇടത്തിലും സന്ദർഭത്തിലും സൂക്ഷിക്കാൻ അവർ അറിയാതെ പോകുന്നു


ഉള്ളിലൊളിഞ്ഞ അസഹിഷ്ണുത നടപ്പാക്കാൻ നിയമത്തിന്റെ മറപിടിക്കുന്ന അക്കൂട്ടർ സ്വന്തംഉദ്ദേശശുദ്ധിയെ കുറിച്ചൊന്ന് ചിന്തിച്ചാൽ മാത്രം മതി


പക്ഷേഅതിനും വേണം പണയം വെക്കാത്ത മനസ്സാക്ഷി.


********


അങ്ങനെ സ്കൂൾ പ്രിൻസിപ്പൽ ആയ ഒരു കന്യാസ്ത്രീ വരെ ഫാസ്സിസ്റ്റായി മാറുന്നു.


തങ്ങൾക്ക് കിട്ടുന്ന ഒരിഞ്ച് സ്ഥലത്തെങ്കിലും അങ്ങനെയവർ ഫാസിസം നടപ്പാക്കുന്നു.


അതും നാനാത്വത്തിൽ ഏകത്വത്തിന്റെ വരെ ചിലവിലും മറവിലും.


ചിലതിനെ വെറുത്തും ചിലരെ ഒഴിവാക്കിയും?

ഫാസിസ്റ്റുകളുടെ പിന്നാമ്പുറം ചെന്ന് വിടുവേല ചെയ്ത് ഓശാന പാടിക്കൊടുക്കാൻ.


********


ഉത്തരേന്ത്യയിൽ ക്രിസ്തീയ പുരോഹിതർക്കും കന്യാസ്ത്രീകൾക്കും കണക്കിന് കിട്ടുന്നത് പോലെകേരളത്തിലും കിട്ടാൻ ഫാസ്സിസ്റ്റുകളോട് കേണപേക്ഷിക്കുന്നു ക്രിസ്തീയസഭയും പൗരോഹിത്യവും


മകൻ ചത്തിട്ടായാലും സാരമില്ല മരുമകളുടെ ( മുസ്ലിംകളുടെയും ഇസ്ലാമിന്റെയുംകണ്ണീര് കാണണംഎന്ന നിലയിലാണ് അവർ ലോകത്താകെയും പെരുമാറുന്നത്


സാമ്രാജ്യത്വ അധിനിവേശ ശക്തികളുടെ അടുക്കളപ്പണിയെടുത്ത് ഓശാന പാടിക്കൊടുത്തുകൊണ്ട്വരെ.


ഫാസിസ്റ്റ്കൾക്കും സാമ്രാജ്യത്വ അധോനിവേശ ശക്തികൾക്കും ഓശാനപാടുകയുംഒറ്റുകൊടുക്കുകയും പിന്നാമ്പുറത്ത് ചെന്ന് വിടുപണി ചെയ്തുകൊടുക്കുകയും തന്നെയല്ലാതെനിലവിലെ റോമൻ ക്രിസ്തുമതത്തിന് വേറെന്താവാൻ പറ്റും?


ഇസ്ലാമും മുസ്ലിംകളുമായി അങ്ങാടിയിൽ (വിശ്വാസശുദ്ധിയുടെയും യുക്തിയുടെയുംചരിത്രപരമായ ന്യായത്തിന്റെയുംയേശു നിലകൊണ്ടതിന് വിപരീതമായി ക്രിസ്തുമതംബിംബാരാധനാ പൗരോഹിത്യം എന്നിവയിൽ മുങ്ങിക്കുളിച്ചത് മുതലായ കാര്യങ്ങളിലുംതോൽക്കുന്നത് കൊണ്ട് വീട്ടിൽ അമ്മയോട് എന്ന പോലെ കാണിക്കേണ്ടിവരുന്ന ദേഷ്യവുംഅസഹിഷ്ണുതയും ക്രിസ്ത്യൻസഭക്കും പൗരോഹിത്യത്തിനും വേറെയും ഒളിഞ്ഞിരിപ്പുണ്ട്.


**********


കന്യാസ്ത്രീയുടെ ശിരോവസ്ത്രം വിശുദ്ധിയുടെ അടയാളമെങ്കിൽ  വിശുദ്ധി ഇസ്ലാം എല്ലാസ്ത്രീകൾക്കും നൽകുന്നുബാധകമാക്കുന്നു എന്നതും അവരെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു.


ഇസ്ലാം അത് സാധിക്കുന്നതോ ? അല്പവും പൗരോഹിത്യ ചൂഷണത്തിന് വിധേയമാക്കാതെ.

No comments: