Wednesday, October 22, 2025

ഇഷ്ടപ്പെടേണ്ടവർ ഇഷ്ടപ്പെടാൻ വേണ്ട കോലത്തിൽ മാത്രമാണോ പറയേണ്ടത്?

 ലൈക്കുകളുടെ എണ്ണം നോക്കിയാണോ ആരെത്ര വായിക്കുന്നുമനസ്സിലാക്കുന്നു എന്ന്മനസ്സിലാക്കുക?


ലൈക്കുകൾക്ക് വേണ്ടി മാത്രമാണോ സംസാരിക്കേണ്ടത്എഴുതേണ്ടത്?


നമ്മളെ ഇഷ്ടപ്പെടേണ്ടവർ ഇഷ്ടപ്പെടാൻ വേണ്ട കോലത്തിൽ മാത്രമാണോ എഴുതേണ്ടത്?


നമ്മൾ ഉദ്ദേശിക്കുന്ന ശരിയായ വിതാനത്തിലേക്ക് ആളുകളെ ഉയർത്തുന്നതിന് പകരം ആളുകളുടെഇഷ്ടം കിട്ടാൻ വേണ്ടി എന്തും പറയുകയും അവരുടെ വിതാനത്തിലേക്ക് നമ്മൾ താഴുകയുംആണോ വേണ്ടത്?


ഇഷ്ടം കിട്ടാൻ എന്തും പറഞ്ഞ് ജനങ്ങളെ അന്ധരാക്കി ചൂഷണം ചെയ്യുകയാണോ വേണ്ടത്?


ആരും ഇഷ്ടപ്പെടുന്നില്ലെങ്കിലും ശരി പറയേണ്ടതില്ലേ?


ആരും ഇഷ്ടപ്പെടുന്നില്ലെങ്കിലും ശരി ശരി തന്നെയല്ലേ?


ആരൊക്കെ ഇഷ്ടപ്പെട്ടാലും തെറ്റ് തെറ്റ് തന്നെയല്ലേ?


ഹിറ്റ്ലറും സദ്ദാമും മുസോളിനിയും ബ്രിട്ടീഷുകാരും ഭരിച്ചിരുന്ന കാലത്ത് അവരെഇഷ്ടപ്പെട്ടിരുന്നവർ ശരിക്കും ശരിയായിരുന്നോ?


ഹിറ്റ്ലറും സദ്ദാമും മുസോളിനിയും ബ്രിട്ടീഷുകാരും ഭരിച്ചിരുന്ന കാലത്ത് അവരെ എതിർത്തവർക്ക്ലൈക്കും പിന്തുണയും കിട്ടിയിരുന്നില്ല എന്നത് കൊണ്ട് ഭരണ വിരുദ്ധമായും ക്രൂരതാവിരുദ്ധമായുംഅവരുയർത്തിപ്പിടിച്ച കാര്യങ്ങൾ തെറ്റായിരുന്നോ?


അല്ലെങ്കിലുംലൈക്ക് കിട്ടാൻ വേണ്ടി എന്തെങ്കിലും പറയുകയും പറയേണ്ടി വരികയും ചെയ്യുന്നതല്ലശരി.


നമുക്ക് കിട്ടുന്ന ലൈക്കുകൾ (ബഹുമാനങ്ങൾനമ്മെ ശരി പറയുന്നതിൽ നിന്ന് പിന്തിരിപ്പിക്കരുത്.


നമ്മെ ഇഷ്ടപ്പെടുന്നവരും ബഹുമാനിക്കുന്നവരും നമ്മളറിയാതെയും നമ്മുടെ യജമാനന്മാരും നാംഅവരുടെ ഇഷ്ടത്തിന് വേണ്ടി മാത്രം പണിയെടുക്കുന്ന അവരുടെ അടിമകളും ആയിക്കൂടാ.


നമുക്ക് കിട്ടുന്ന ലൈക്കുകൾ നമ്മെ ശരി പറയാൻ പേടിപ്പിക്കരുത്


ഇഷ്ടങ്ങളും ബഹുമാനങ്ങളും ശരി പറയാൻ നമുക്ക് തടസ്സമാകരുത്.


ആരും പിന്തുണക്കാനില്ലെങ്കിലും ശരിയും സത്യവും പറയാനാവണം.


എല്ലാവരും പിന്തുണയ്ക്കുന്നത് കൊണ്ട് മാത്രം തെറ്റ് ശരിയാവില്ല


എല്ലാവരും പിന്തുണക്കുന്നതാകിലും തെറ്റെന്ന് കണ്ടാൽ തെറ്റെന്ന് പറയാനുള്ള ആർജവവുംധൈര്യവും ഉണ്ടാവണം.


ആരും പിന്തുണക്കാനില്ലെങ്കിലും ശരിയും സത്യവും പറയാനാവണമെങ്കിൽ കൃത്യമായ ബോദ്ധ്യതവേണം


ആരും പിന്തുണക്കാനില്ലെങ്കിലും ശരിയും സത്യവും പറയാനാവണമെങ്കിൽ നിഷ്കാമ നിസ്സ്വാർത്ഥമനസ്സ് വേണം


ആരും പിന്തുണക്കാനില്ലെങ്കിലും ശരിയും സത്യവും പറയാനാവണമെങ്കിൽ സത്യസന്ധതയുംആത്മാർത്ഥതയും കൈമുതലായി വേണം


ആരും പിന്തുണക്കാനില്ലെങ്കിലും ശരിയും സത്യവും പറയാനാവണണമെങ്കിൽ അധികാരത്തിന്ഓശാന പാടി മെച്ചം നേടാൻ ആഗ്രഹിക്കാത്ത മനസ്സ് വേണം.

No comments: