Thursday, October 9, 2025

ഇസ്ലാം ഒരു ഫാസിസമോ?

ഇസ്ലാം ഫാസിസമോ?


ഇസ്ലാം ഫാസിസമല്ല.


പക്ഷേ അങ്ങനെ ഇസ്ലാം ഫാസിസമോ എന്ന് നിങ്ങളെക്കൊണ്ട് ചോദിപ്പിച്ചതിൽ ഒരു കാര്യമുണ്ട്. ഇസ്ലാം വെറുമൊരു വിശ്വാസ അനുഷ്ഠാന ആചാര മതം മാത്രമല്ലെന്ന നിങ്ങളുടെ ധാരണ. 


ഇസ്ലാം രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവും കുടുംബപരവും ആയ സർവ്വതും കൈകാര്യം ചെയ്യുന്ന ഒരു പ്രത്യേശാസ്ത്രം കൂടിയാണെന്ന നിങ്ങളുടെ ധാരണ.


നിങ്ങളുടെ ആ ധാരണ ശരിയാണ്.


പക്ഷേ നിങ്ങളുടെ ആ ധാരണ ശരിയായത് കൊണ്ട് മാത്രം നിങ്ങളുടെ ചോദ്യത്തിലടങ്ങിയ ഇസ്ലാം ഫാസിസം ആണെന്ന കണ്ടെത്തൽ/സംശയം ശരിയാണെന്ന് അർത്ഥമില്ല.


എങ്കിൽ നിങ്ങൾക്ക് ചോദിക്കാം: 


എന്തുകൊണ്ട് ഇസ്ലാം ഫാസിസം അല്ല?


എന്തുകൊണ്ട് ഇസ്ലാമിന് ഫാസിസത്തിന്റെ നാലയാൽപക്കത്ത് പോലും പോകാൻ പറ്റില്ല?


ഫാസിസം: ശക്തി കൊണ്ട് മാത്രം ഒരുകൂട്ടം മനുഷ്യർ മറ്റൊരുകൂട്ടം മനുഷ്യരെ കീഴടക്കി ഭരിക്കുന്ന, അനുസരിപ്പിക്കുന്ന പ്രക്രിയയുടെ പേര്.


ഫാസിസം: ശക്തനായ മനുഷ്യന് മുമ്പിൽ അശക്തനായ മനുഷ്യൻ തലകുനിക്കുന്ന, അശക്തനായ മനുഷ്യനെക്കൊണ്ട് തലകുനിപ്പിക്കുന്ന പ്രക്രിയയുടെ പേര്.


ഇസ്ലാം: മനുഷ്യരെല്ലാം ഒരുപോലെ തുല്യർ, ആരും ആരേക്കാളും ഒന്നുകൊണ്ടും മുകളിലല്ലെന്ന് വിളംബരം ചെയ്യുന്ന, മനുഷ്യനെ ഭരിക്കാനും അനുസരിപ്പിക്കാനും മറ്റൊരു മനുഷ്യനും അധികാരമില്ലെന്നും അവകാശമില്ലെന്നും പറയുന്ന, എല്ലാത്തരം ദേശ-വംശ-ഭാഷാ-ജാതി മേൽക്കോയ്മയേയും മുച്ചൂടും നിഷേധിക്കുന്ന വിശ്വാസത്തിന്റെയും പ്രത്യേശാസ്ത്രത്തിന്റെയും പേര്.


ഇസ്ലാം: ഭരിക്കേണ്ടത് ആയുധവും ശക്തിയും കാണിച്ച് ഭീഷണിപ്പെടുത്തിക്കൊണ്ടല്ല, പകരം സൂക്ഷ്മതാബോധവും പരലോവിചാരണഭയവും മാത്രം വെച്ചാവണം എന്ന് നിഷ്കർഷിക്കുന്നത്.


ഇസ്ലാം: മനുഷ്യന് മുന്നിൽ എന്നല്ല പ്രാപഞ്ചികമായ ഒരു പ്രതിഭാസത്തിന് മുന്നിലും മനുഷ്യൻ തലകുനിക്കാൻ പാടില്ല, മനുഷ്യനെ കൊണ്ട് തലകുനിപ്പിക്കാൻ പാടില്ല എന്ന് പറയുന്ന വിശ്വാസത്തിന്റെയും പ്രത്യേശാസ്ത്രത്തിന്റെയും പേര്.


“നിങ്ങളെപ്പോൾ മുതൽ ജനങ്ങളെ അടിമപ്പെടുത്തിത്തുടങ്ങി, അവരുടെ മാതാക്കൾ അവരെ സ്വന്ത്രരായാണല്ലോ പ്രസവിച്ചത്?” 


എന്ന് ഭരണാധികാരിയായ ഉമറിനെക്കൊണ്ട് സ്വയം പറയിപ്പിച്ച, തന്റെ ഒരു പ്രവിശ്യയിലെ ഗവർണറോട് ഉമറിനെക്കൊണ്ട് അങ്ങനെ ചോദിപ്പിച്ച ഇസ്ലാം തീർത്തും ജനകീയവും ജനാധിപത്യപരവും മാത്രമല്ലാതെ പിന്നെന്താണ്?


ഇസ്ലാം: മനുഷ്യനെയും പ്രാപഞ്ചിക പ്രതിഭാസങ്ങളെയും മുഴുവൻ സംവിധാനിച്ച ഒരേയൊരു ശക്തിക്ക് മുൻപിൽ മാത്രമേ മനുഷ്യൻ തലകുനിക്കാൻ പാടുള്ളൂ, അങ്ങനെയേ മനുഷ്യനെ കൊണ്ട് തലകുനിപ്പിക്കാൻ പാടുള്ളൂ എന്ന് നിർബന്ധിക്കുന്ന വിശ്വാസത്തിന്റെയും പ്രത്യേശാസ്ത്രത്തിന്റെയും പേര്.


“നിങ്ങളുടെ സമ്പത്തിൽ അവസരം നിഷേധിക്കപ്പെട്ടവർക്കും ചോദിച്ചുവരുന്ന ആർക്കും അവകാശമുണ്ടെ”ന്ന് പറഞ്ഞ ഇസ്ലാം ചൂഷണരഹിതവും ജനോപകാരപ്രദവും ഫലപ്രദവും പ്രായോഗികവും ആയ വഴി മാത്രമല്ലാതെ പിന്നെന്ത്?


അതുകൊണ്ട് ഇസ്ലാമിന് ആവാൻ സാധിക്കാത്ത ഫാസിസവും ഇസ്ലാമും തമ്മിൽ ഒരേറെ വ്യത്യാസങ്ങളുണ്ട്, ഒരു ബന്ധവുമില്ല.


ഇസ്ലാമിന് ആധാരം അപ്പപ്പോഴുള്ള തന്നിഷ്ടമല്ല.


ഇസ്ലാമിന് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട നിയമങ്ങളും മാതൃകകളും മാർഗ്ഗദർശനങ്ങളും മാനദണ്ഡങ്ങളും ഉണ്ട്. 


ഇസ്ലാം ജീവിതത്തിന്റെ എല്ലാ മേഖലകളും സമഗ്രമായും സ്പർഷിക്കുന്നത്.


ഫാസിസത്തിന് ആധാരം അപ്പപ്പോഴുള്ള തന്നിഷ്ടം മാത്രം.


ഫാസിസത്തിന് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട നിയമങ്ങളും മാതൃകകളും മാർഗ്ഗദർശനങ്ങളും മാനദണ്ഡങ്ങളും ഇല്ല.


ഫാസിസത്തിന് ജീവിതത്തിന്റെ എല്ലാ മേഖലകളും സമഗ്രമായും സ്പർഷിക്കുന്ന ഒരു മാർഗ്ഗദർശനവും നൽകാനില്ല.


ഇസ്ലാം ജീവിതത്തിന് അർത്ഥവും ലക്ഷ്യവും ഉണ്ടെന്ന് പറയുന്നത്. ഫാസിസം ജീവിതം എന്തെന്ന് പറയുകയോ ജീവിതത്തിന് അർത്ഥവും ലക്ഷ്യവും ഉണ്ടെന്ന് പറയുകയോ ചെയ്യുന്ന ഒന്നല്ല.


ഇസ്ലാമിന് കളവും സത്യവും ഉണ്ട്. കളവ് പാടില്ലെന്നും സത്യം മാത്രമേ പാടുള്ളൂ എന്നുമുണ്ട്.


ഫാസിസത്തിന് കളവും സത്യവും എന്ന വേർതിരിവില്ല.


ഇസ്ലാമിന് ശരിയും തെറ്റുമുണ്ട്. തെറ്റ് പാടില്ലെന്നും ശരി മാത്രമേ പാടുള്ളൂ എന്നുമുണ്ട്.


ഫാസിസത്തിന് ശരിയും തെറ്റുമില്ല. അതുകൊണ്ട് തന്നെ ഫാസിസത്തിന് എന്തും എങ്ങനെയും ആവാം.


ഇസ്ലാമിന് ശരിയും തെറ്റും സത്യവും കളവും നീതിയും അനീതിയും നിശ്ചയിക്കാനുള്ളഅളവുകോലുകളും മാനദണ്ഡങ്ങളും ഉണ്ട്


“കൈപ്പുള്ളതാണെങ്കിലും സത്യം മാത്രം പറയുക, ചെയ്യുക” (പ്രവാചകവചനം)


“നിങ്ങൾ ജനങ്ങളുടെമേൽ സത്യത്തിന് സാക്ഷികളാവുക. ദൂതൻ നിങ്ങളുടെ മേൽ സത്യം സാക്ഷ്യപ്പെടുത്തും പോലെ”(ഖുർആൻ)


“നിങ്ങളെ നാം മദ്ധ്യമസമുദായമാക്കിയിരിക്കുന്നു: നിങ്ങൾ നന്മ കൽപ്പിക്കുന്നവരും തിന്മ വിരോധിക്കുന്നവരുമാകാൻ” (ഖുർആൻ 


ഇസ്ലാം ഏതെങ്കിലും വംശത്തെയും ഭാഷയെയും ദേശത്തെയും കേന്ദ്രീകരിച്ചുള്ളതല്ല. 


ഇസ്ലാം ഏതെങ്കിലും വംശത്തെയും ഭാഷയെയും ദേശത്തെയും ശത്രുവാക്കി ഉണ്ടായതുമല്ല.


നീതിയാണ് ഇസ്ലാമിൽ നടപ്പാക്കേണ്ട ഏക സംഗതി. 


“ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വെറുപ്പ് (അല്ലെങ്കിൽ ഒരു വിഭാഗത്തോടുള്ള വെറുപ്പ്) നിങ്ങളെ നീതി ചെയ്യാതിരിക്കാൻ പ്രേരിപ്പിക്കാതിരിക്കട്ടെ. നിങ്ങൾ നീതി ചെയ്യുക. നീതിയാണ് സൂക്ഷമതാബോധത്തോട് ഏറ്റവും അടുത്ത് നിൽക്കുന്നത്.” (ഖുർആൻ)


ഫാസിസത്തിന്റെ അടിസ്ഥാനം തന്നെ ഏതെങ്കിലും വംശത്തെയും ഭാഷയെയും ദേശത്തെയും മാത്രം കേന്ദ്രീകരിച്ച്.


ഫാസിസത്തിന്റെ മറ്റൊരടിസ്ഥാനം ഏതെങ്കിലും വംശത്തെയും ഭാഷയെയും ദേശത്തെയും ശത്രുവാക്കുന്നത്, വെറുക്കുന്നത് 


ഫാസിസം ഉടലെടുക്കുന്നത് തന്നെ ഏതെങ്കിലും വംശത്തെയും ഭാഷയെയും ദേശത്തെയും ശത്രുവാക്കി മാത്രം. 


ഫാസിസം നിലകൊള്ളുന്നത് മറ്റുള്ള വംശങ്ങളോടും ഭാഷകളോടും ദേശത്തോങ്ങളോടുമുള്ള വെറുപ്പിനെ ആധാരമാക്കി മാത്രം 


എല്ലാവരോടുമുള്ള നീതി ഫാസിസത്തിന് ലക്ഷ്യമല്ല. 


ഫാസിസത്തിൽ നീതി എല്ലാവർക്കും വേണ്ടി നടപ്പാക്കേണ്ട സംഗതിയേയല്ല.


ഫാസിസത്തിന് ശരിയും തെറ്റും സത്യവും കളവും നീതിയും അനീതിയും നിശ്ചയിക്കാനുള്ളഅളവുകോലുകളും മാനദണ്ഡങ്ങളും നിർബന്ധങ്ങളും അവരവരുടെ ഇഷ്ടവും വെറുപ്പും അല്ലാതെ വേറൊന്നില്ല.


ഇസ്ലാം വിശ്വാസപരമാണ്അധികാരത്തിന് വേണ്ടി മാത്രമല്ല


ഇസ്ലാം ജീവിതത്തിന് ജീവിതത്തിനപ്പുറത്തേക്ക് പ്രതീക്ഷയും കാഴ്ചയും നൽകുന്ന ഒന്നാണ്.


അധികാരം ഇസ്ലാമിൽ മനുഷ്യനല്ല, ദൈവത്തിന് മാത്രമാണ്. 


ദൈവത്തിന്റെ അധികാരം നടപ്പാക്കേണ്ട പ്രതിനിധി മാത്രമാണ് ഇസ്ലാമിൽ മനുഷ്യൻ. 


മനുഷ്യനെന്നാൽ മുഴുവൻ മനുഷ്യരും ഒരു പോലെ ദൈവത്തിന്റെ അധികാരം നടപ്പാക്കേണ്ട പ്രതിനിധി 


ഫാസിസം വിശ്വാസപരമല്ല, ഫാസിസം അധികാരത്തിന് വേണ്ടി മാത്രമാണ്. ഫാസിസം ജീവിതത്തിന് ജീവിതത്തിനപ്പുറത്തേക്ക് പ്രതീക്ഷയും കാഴ്ചയും നൽകുന്ന ഒന്നല്ല.


ഫാസിസത്തിൽ അധികാരം ശക്തിയുള്ള, മറ്റുള്ളവരെ പേടിപ്പിക്കാൻ സാധിക്കുന്ന മനുഷ്യന് മാത്രമാണ്.


ഇസ്ലാം രാഷ്ട്രീയമായി അധികാരം നേടി ഭരിക്കാൻ മാത്രമല്ല; ഒപ്പം ജീവിക്കാനുള്ള സമ്പൂർണ്ണജീവിതവ്യവസ്ഥയും മാർഗ്ഗനിർദ്ദേശങ്ങളും സമ്മാനിക്കുന്നത് കൂടിയാണ്. 


ഇസ്ലാമിൽ ജീവിതം നന്മ-തിന്മകൾക്കിടയിൽ, നന്മ തെരഞ്ഞെടുക്കാനും നന്മയിൽ ജീവിക്കാനുമുള്ള പരീക്ഷയാണ്.


ഒപ്പം പരീക്ഷയുടെ ഫലമായി പരലോകാത്ത് സ്വർഗ്ഗവും നരകവും വാഗ്ദാനം ചെയ്യുന്നത് കൂടിയാണ് ഇസ്ലാം. 


ഫാസിസം രാഷ്ട്രീയമായി അധികാരം നേടി ഭരിക്കാൻ മാത്രം; ഒപ്പം ഫാസിസം ജീവിക്കാനുള്ളജീവിതവ്യവസ്ഥയും മാർഗ്ഗനിർദ്ദേശങ്ങളും സമ്മാനിക്കുന്ന ഒന്നല്ലപരലോകത്ത് ഒന്നും വാഗ്ദാനംചെയ്യുന്നില്ല


ഇസ്ലാമിന് അതിന്റെ വഴിയായും ഭാഷയായും കളവിനെയും കലാപത്തെയും ഉപയോഗിച്ചുകുട.


ഫാസിസത്തിന്റെ വഴിയും ഭാഷയും കളവും കലാപങ്ങളും മാത്രം.


ഫാസിസം പലപ്പോഴും കുടുസ്സായ ദേശീയവും വംശീയവും ഭാശാപരവുമായി മാത്രം രൂപപ്പെടുന്നത്


ഇസ്ലാം ഭരണസൗകര്യത്തിന് വേണ്ടിയല്ലാത്ത, അതിനപ്പുറം വരുന്ന എല്ലാ കുടുസ്സായവംശ-ജാതി-ഭാഷാ-ദേശ സങ്കല്പങ്ങളെയും നിഷേധിക്കുന്നത്. 


ഇസ്ലാം ലോകത്തെയും മനുഷ്യരെയും ഒന്നായിക്കണ്ട്, തികഞ്ഞ മാനവികതക്കും മാനവികഐക്യത്തിനും വേണ്ടി മാത്രം നിലകൊള്ളുന്നത്.


ഇസ്ലാമിന് പറ്റാത്തത് ഫാസിസം


ഫാസിസത്തിന് പറ്റാത്തത് ഇസ്ലാം.


കാരണംഇസ്ലാമികമായി ഒരു മുസ്ലിം/ മനുഷ്യൻ ദൈവത്തിന് മുന്നിൽ എപ്പോഴും ഒപ്പം മരണാനന്തരവും ചോദ്യം ചെയ്യപ്പെടുന്നവൻ.


ഫാസിസത്തിൽ മനുഷ്യൻ എവിടെയും ചോദ്യംചെയ്യപ്പെടുന്നില്ല, ചോദ്യംചെയ്യപ്പെടാനില്ല. അതുകൊണ്ട് തന്നെ എന്തും എങ്ങനെയും ചെയ്യാം ഫാസിസത്തിൽ.


ഇസ്ലാമിലെ വിശ്വാസിയുടെ ജീവിതം അതുകൊണ്ട് തന്നെ ദൈവകല്പനകൾ അനുസരിച്ച് സൂക്ഷിച്ച്ആത്മവിചാരവും ആത്മവിചാരണയും നടത്തിക്കൊണ്ടുള്ളതാവും.


ഫാസിസത്തിന് തീർത്തും അന്യമായ സംഗതിയാണ് ആത്മവിചാരവും ആത്മവിചാരണയും


മുസ്ലീമിന് സർവ്വലോക സൃഷ്ടാവായ അല്ലാഹുവിന്റെ കല്പനകളെ പൂർണമായും ഉൾകൊണ്ടുംഅനുരിച്ചും മാത്രമേ ജീവിക്കാനും ഭരിക്കാനും സാധിക്കൂ.


ഫാസിസത്തിനും ഫാസിസ്റ്റിനും ആരുടെ മുൻപിലും മരണാനന്തരവും ചോദ്യംചെയ്യപ്പെടുവാനില്ല.


അതുകൊണ്ട് തന്നെ ഫാസിസവും ഫാസിസ്റ്റും അപ്പപ്പോൾ തോന്നുന്നവെറുപ്പിലും ഭീഷണിയിലുംഅധിഷ്ഠിതമായ വഴികൾ മാത്രം സ്വീകരിക്കുന്നു


ഫാസിസത്തിനും ഫാസിസ്റ്റിനും ആരെയും അനുസരിക്കാനും പേടിക്കാനും ഇല്ല


ഫാസിസത്തിനും ഫാസിസ്റ്റിനും ആത്മവിചാരത്തിന്റെയും വിചാരണയുടെയും ആവശ്യമില്ല

No comments: