ആകാശയാത്രയും ചന്ദ്രനെ പിളർന്നതും ഇസ്ലാമിലെ നിർബന്ധ വിശ്വാസ കാര്യങ്ങളല്ല.
മുസ്ലിമാവാൻ ആകാശയാത്രയും ചന്ദ്രനെ പിളർന്നതും വിശ്വസിക്കേണ്ടതില്ല.
ആകാശയാത്രയും ചന്ദ്രനെ പിളർന്നതും വിശ്വസിക്കാതെയും ഒരാൾക്ക് വിശ്വാസിയാവാം, മുസ്ലിമാവാം.
ആകാശയാത്രയും ചന്ദ്രനെ പിളർന്നതും വിശ്വസിക്കുന്നത് കൊണ്ട് ഒരാൾ കൂടുതൽ മുസ്ലിം ആവുകയും ഇല്ല.
മുസ്ലീമാകാനുള്ള കർമ്മ-കാര്യങ്ങളായ ഇസ്ലാം കാര്യങ്ങൾ അഞ്ചിലും, വിശ്വാസ-കാര്യങ്ങളായഈമാൻ കാര്യങ്ങൾ ആറിലും പതിനായിരത്തിലും ഈ രണ്ട് കാര്യങ്ങളും, ആകാശയാത്രയും ചന്ദ്രനെപിളർന്നതും, വരുന്നില്ല.
ആകാശയാത്രയും ചന്ദ്രനെ പിളർന്നതുമായ രണ്ട് കാര്യങ്ങളിലും അതെന്ത്, എങ്ങനെ എന്നതിൽഇസ്ലാമിക പണ്ഡിത്തൻമാർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്.
രണ്ടും പ്രതീകാത്മക സംഭവങ്ങൾ മാത്രം.
ആകാശയാത്രയും ചന്ദ്രനെ പിളർന്നതും തെളിവാക്കിയും വെച്ചും മറ്റേതെങ്കിലും അൽഭുതങ്ങൾ കാണിച്ചും അടിസ്ഥാനമാക്കി ഉണ്ടായ മതമോ പ്രചരിച്ച മതമോ അല്ല ഇസ്ലാം.
മുഹമ്മദ് നബി ഇസ്ലാമിനെ പ്രചരിപ്പിച്ചത് ഏകദൈവത്വം, പരലോകം എന്നീ പ്രധാന രണ്ട് കാര്യങ്ങളിലൂന്നി മാത്രമാണ്.
മുഹമ്മദ് നബിക്ക് കിട്ടിയ ഏക അൽഭുതവും അമാനുഷികസംഭവവും ഖുർആൻ മാത്രമാണ്.
ഖുറാനാണെങ്കിലോ മുഹമ്മദ് നബിയുടെ വ്യക്തിപരമായ സിദ്ധിയോ കഴിവോ വിളിച്ചോതുന്നതല്ല.
ഖുർആൻ മുഹമ്മദ് സംസാരിക്കുന്നതോ, മുഹമ്മദിനെ കുറിച്ച് സംസാരിക്കുന്നതോ, മുഹമ്മദിൻ്റെജീവിതകഥ പറയുന്നതോ ആയ ഗ്രന്ഥമല്ല.
ഖുർആനിനെ മറ്റ് ഗ്രന്ഥങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നതും അതാണ്.
പകരം ഖുർആനും മുഹമ്മദ് നബിയെ വെറും സാക്ഷിയാക്കി നിർത്തി അവതരിപ്പിച്ചത് മാത്രമെന്ന് വിശ്വസിക്കൽ ഓരോ മുസ്ലീമിനും നിർബന്ധം.
ഖുർആനുമായി ബന്ധപ്പെട്ട് പറഞ്ഞാൽ മുഹമ്മദ് നബി വെറുമൊരു പൈപ്പ് മാത്രം.
വെറുമൊരു പോസ്റ്റ്മാൻ.
കറന്റ് പാസ് ചെയ്യുന്ന വെറുമൊരു ഇലക്ട്രിക് കമ്പി പോലെ മാത്രം
മുഹമ്മദ് നബി എല്ലാവരെയും പോലെ വെറും ഒരു മനുഷ്യൻ മാത്രമെന്നും ഏകദൈവ വിശ്വാസം പ്രചരിപ്പിക്കാൻ ഏൽപിക്കപ്പെട്ടവൻ മാത്രമെന്നും അല്ലാത്ത ഒരുതരം ദിവ്യത്വവും മുഹമ്മദ് നബിക്ക് ഇല്ലെന്നും വിശ്വസിക്കൽ ഓരോ മുസ്ലീമിനും നിർബന്ധം.
“നബിയേ നീ പറയുക: ഞാൻ നിങ്ങളെ പോലെ (വെറും) ഒരു മനുഷ്യൻ മാത്രം. (ഒരൊറ്റ വ്യത്യാസം എന്തെന്നാൽ) എന്നിൽ ദിവ്യബോധനം നല്കപ്പെട്ടിരിക്കുന്നു നിങ്ങളുടെ ആരാധ്യൻ ഏകനാണെന്ന്. ആർക്കെങ്കിലും അവന്റെ റബ്ബിനെ ( ഘട്ടംഘട്ടമായി പോറ്റിവളർത്തുന്നവനെ കണ്ടുമുട്ടാൻ കൊതിയുണ്ടെങ്കിൽ, അവൻ അതിന് പറ്റിയ പ്രവൃത്തികൾ ചെയ്യട്ടെ. തന്റെ റബിന് അടിമപ്പെടുന്ന കാര്യത്തിൽ മറ്റാരെയും പങ്ക് ചേർക്കാതെയുംമിരിക്കട്ടെ.” (ഖുർആൻ)
മുസ്ലിമാവാൻ നിർബന്ധമായവയിലും ഇസ്ലാമിലെ അടിസ്ഥാന വിശ്വാസകാര്യങ്ങളിലും എവിടെയും അഭിപ്രായ വ്യത്യാസങ്ങളില്ല.
അല്ലാത്തതായ ആകാശയാത്രയും ചന്ദ്രനെ പിളർന്നതും പോലുള്ള ഏത് കാര്യങ്ങളിലുംഅഭിപ്രായവ്യത്യാസങ്ങൾ ആകാവുന്നതേയുള്ളൂ.
അവയൊന്നും വലിയ കാര്യങ്ങളല്ല, ഇസ്ലാമിനെ ഇസ്ലാമാക്കുന്ന കാര്യങ്ങളല്ല, മുഹമ്മദ് നബിയെ മുഹമ്മദ് നബിയാക്കുന്ന കാര്യങ്ങളല്ല, മുഹമ്മദ് നബിയിൽ ആളുകൾ ആകൃഷ്ടരാവാൻ കാരണമായ കാര്യങ്ങളല്ല.
അല്ലാഹുവിലും മുഹമ്മദ് നബിയിലും ഖുർആനിലും വിശ്വസിക്കുന്നവർക്കും അനുധാവനം ചെയ്യുന്നവർക്കും (ഇസ്ലാമിന്റെ അടിസ്ഥാനമായ വിശ്വാസ കർമ്മ കാര്യങ്ങളെ വെച്ച് നോക്കുമ്പോൾ) ഇവയൊന്നും വലിയ കാര്യങ്ങളല്ല.
നെയ്യപ്പത്തിൽ നെയ്യ് കൂടുന്നത് പോലെ മാത്രം. നെയ്യ് കൂടണം എന്ന നിർബന്ധമില്ല. കൂടി എന്ന് പറയുന്ന നെയ്യ് കുറഞ്ഞാൽ പ്രശ്നവുമില്ല.
അവയൊന്നും എങ്ങനെ ഏത് വിധത്തിൽ വിശ്വസിക്കുന്നു, വിശ്വസിക്കാതിരിക്കുന്നു എന്നത് ഇസ്ലാമിലെയും മുസ്ലിംകളിലെയും വലിയ തകരാറുകളല്ല.
അല്ലാഹുവിലും മുഹമ്മദ് നബിയിലും വിശ്വസിക്കുന്നത് വരെ അവർക്ക് ചോദ്യങ്ങളും സംശയങ്ങളും ഉണ്ടാവും, ഉണ്ടാവണം.
പക്ഷേ എല്ലാ മാനദണ്ഡങ്ങളും അളവുകോലുകളും വെച്ച് ബോധ്യപ്പെട്ട് വിശ്വസിച്ച് കഴിഞ്ഞാൽ പിന്നെ ചോദ്യങ്ങളില്ല, സംശയയങ്ങളില്ല.
ജനാധിപത്യരീതിയിൽ എല്ലാ തർക്കങ്ങൾക്കും ശേഷം തീരുമാനമായ നിയമത്തെ അനുസരിക്കും പോലെയാണ് മുഹമ്മദ് നബിയുമായ, അല്ലാഹുവുമായ വിശ്വാസ കാര്യത്തിൽ.
എല്ലാവിധ സംശയങ്ങളും തർക്കങ്ങളും കഴിഞ്ഞ് നിയമമായിക്കഴിഞ്ഞാൽ, അനുസരിക്കുക, മുൻപ് പറഞ്ഞ അഭിപ്രായവ്യത്യാസങ്ങൾ മറക്കുക, തമ്മിൽ തല്ലാതിരിക്കുക.
അങ്ങനെ ഇത്തരം കാര്യങ്ങൾ വിശ്വസിക്കുന്നത് കൊണ്ടും വിശ്വസിക്കാത്തത് കൊണ്ടും എന്തെങ്കിലും പ്രത്യേകിച്ച് സംഭവിക്കുന്നില്ല.
അഥവാ തുമ്മിയാൽ തെറിക്കുന്നവയല്ല ഇസ്ലാമും ഇസ്ലാമിന്റെ അടിസ്ഥാനമായ, മുസ്ലിം ആവാനുള്ള, വിശ്വാസ-കർമ്മ കാര്യങ്ങളും.

.jpg)
No comments:
Post a Comment