Thursday, October 23, 2025

എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും മാത്രം ബാധകമായ ഒരു കാര്യമല്ല തീവ്രവാദം, ഭീകരവാദം.

എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും മാത്രം ബാധകമായ കാര്യമാണോ തീവ്രവാദം?


അല്ല.


എല്ലാവർക്കും എല്ലാ പാർട്ടിക്കാർക്കും മതക്കാർക്കും ഒരുപോലെ ബാധകമായ കാര്യം മാത്രമാണ്തീവ്രവാദം.


അഥവാഎസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും മാത്രം ബാധകമാകുന്നഎന്തെങ്കിലുമാണോ തീവ്രവാദം?


അല്ല.


എല്ലാവർക്കും ഒരുപോലെ ബാധകമാകുന്ന സാധാരണ കാര്യമാണ് തീവ്രവാദം.


ഇനി ഇതേ ചോദ്യം വേറൊരു കോലത്തിൽ കൂടി ചോദിക്കട്ടെ?


എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും മാത്രമായി തീവ്രവാദം ബാധകമാകുന്ന എന്തെങ്കിലുംകാര്യമുണ്ടോ അവർ പറയുന്ന കാര്യങ്ങളിൽ?


ഇല്ല.


പിന്നെ?


ഒരു കാര്യം ശരിയാണെന്നറിയുന്നവൻസത്യസന്ധമായും നിസ്സ്വാർത്ഥമായും അങ്ങനെ ശരിയാണെന്ന്മനസ്സിലാക്കുന്നവൻ അക്കാര്യം അങ്ങനെ തന്നെ ശക്തമായി പറയുന്നതാണ് തീവ്രവാദം


എല്ലാവരും നടത്തിപ്പോകുന്നത്.


ശരിയാണെന്നറിഞ്ഞ അക്കാര്യവുമായി ബന്ധപ്പെട്ട ബാക്കി എല്ലാ വിരുദ്ധ-വ്യത്യസ്ത വാദങ്ങളെയുംനിപപാടുകളെയും ആരും ശക്തമായി നിഷേധിക്കുംതെറ്റെന്ന് പറഞ്ഞുപോകും.


അതും കൂടിയാണ് തീവ്രവാദം

എല്ലാവരും നടത്തിപ്പോകുന്നത്.


ബോധ്യപ്പെട്ട തെറ്റ് തെറ്റെന്ന് പറയുന്നതുംഅതുപോലെ തന്നെ ബോധ്യപ്പെട്ട ശരി ശരിയെന്ന്പറയുന്നതും തീവ്രവാദം


പ്രത്യേകിച്ചും അപ്പറയുന്നത് അധികാരത്തിന്റെയും അധികാരിയുടെയും മുമ്പിൽ വെച്ചാണെങ്കിൽവെറും തീവ്രവാദം.


തന്റെ വീട്ടിൽ ഇന്നലെ വന്നവൻ ശരിക്കും ഇന്നലെ വന്നിരുന്നു എന്ന് തന്നെ വീട്ടുകാരന് ശക്തമായിപറയേണ്ടി വരും


അങ്ങനെ പറയേണ്ടിവരുന്നത് തീവ്രവാദം.


ഓരോരുത്തരും അറിഞ്ഞമനസ്സിലാക്കിയ കാര്യം (വാദംതീവ്രമായി അവതരിപ്പിച്ചുപോകുന്നഎല്ലാവരും തീവ്രവാദികൾ


സത്യസന്ധതയിലും ശരിയിലും തീവ്രതയും തീവ്രവാദവും ഉണ്ട്


തിവ്രതയിലും തീവ്രവാദത്തിലും സത്യസന്ധതയുമുണ്ട്ശരിയുമുണ്ട്.


ഏത് സത്യസന്ധനും താൻ പറയുന്നത്പ്രത്യേകിച്ചും അവന് ബോധ്യപ്പെട്ടത് ശരിയാണെന്ന്ആത്മാർഥമായി തന്നെഅതിനാൽ തീവ്രമായിതന്നെ പറയും.


അതുകൊണ്ട് തന്നെ അവൻ തീവ്രവാദിയും ആകും.


സത്യസന്ധതയും ശരിയും ആണ് തീവ്രവാദം.  


സത്യസന്ധതയോടും ശരിയോടും ആത്മാർത്ഥത കാണിക്കുന്നതാണ് തീവ്രവാദം.


കപടന്നിലപാട് ഇല്ലാത്തവന്അല്ലെങ്കിൽ സ്വാർത്ഥലാഭത്തിന് വേണ്ടി അപ്പപ്പോൾ നിലപാട്മാറ്റുന്നവന്ഒന്നും ബോധ്യപ്പെടാൻ തയാറില്ലാത്തവന് ഒന്നും ആത്മാർഥമായിതീവ്രമായി പറയേണ്ടആവശ്യമില്ലഒന്നും ആത്മാർഥമായിതീവ്രമായി പറയേണ്ടിവരില്ല.


കപടന് അപ്പുറവും ഇപ്പുറവും അഭിനയിച്ച് നിന്ന്അപ്പുറവും ഇപ്പുറവും നല്ലവനെന്ന പേരും വാങ്ങിഅപ്പുറവും ഇപ്പുറവും തീ കൊടുത്ത് മദ്ധ്യത്തിൽ ശുദ്ധതയും കാല്പനികതയും നടിച്ച് നടക്കാം


കപടന് അപ്പുറത്ത് നിന്നും ഇപ്പുറത്ത് നിന്നും മാന്യതാ സർട്ടിഫിക്കറ്റ് വാങ്ങാംനേട്ടമുണ്ടാക്കാം.


പിന്നെയുള്ളത് ഭീകരതയും ഭീകരവാദവുമാണ്


ഭീകരതയുടെ കാര്യത്തിൽ ഇതേ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും വരുമോവരുമെങ്കിൽഎങ്ങനെ വരുമെന്നും അറിയില്ല


ആരോപിക്കപ്പെടുന്നുണ്ട് ഒരേറെ


അധികാരം അധികാരത്തിന് വെല്ലുവിളിയാവുന്നതിനെ മുഴുവൻ ഭീകരതയും ഭീകരവാദവുമാണ്എന്ന് വരുത്തും


അധികാരത്തിന്റെ തെറ്റ് ശരിയെന്നുംഅധികാരത്തിനെതിരെ വരുന്ന ശരി തെറ്റെന്നും അധികാരംവരുത്തുംസാമ്രാജ്യത്വ അധിനിവേശ ഫാസിസ്റ്റ് ശക്തികൾ അതാത് കാലത്ത് വഅരുത്തുന്നത്  പോലെ


ഇന്നത്തെ ട്രംപും അമേരിക്കയും വലിയ ഉദാഹരണം.


സാമ്രാജ്യത്വ അധിനിവേശ അധികാരിവർഗ്ഗം ആരോപിക്കുന്നത് മുഴുവൻ ശരിയാണെങ്കിൽ പിന്നെ അധികാരത്തെ ചോദ്യംചെയ്യുന്ന അധികാരത്തിന് ദൂരത്ത് നിന്ന് പോലുംതടസ്സമായേക്കാവുന്ന എന്തും ഭീകരതയും ഭീകരവാദവുമാണ്തീവ്രതയും തീവ്രവാദവുമാണ്.


എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും  ഏതെങ്കിലും ഭീകരപ്രവർത്തനങ്ങളിൽഎപ്പോഴെങ്കിലും ഏർപ്പെട്ടതായി അറിവില്ല.


പക്ഷേ അറിയുന്ന ഒന്നുണ്ട്ഭരിക്കുന്ന പാർട്ടികളും അവരുടെ പരിവാരങ്ങളും സംഘങ്ങളുംഭീകരതയിലും ഭീകരവാദത്തിലും വരുമെന്ന്


അവരുടെ അധികാരത്തിലേക്കുള്ള വഴി തന്നെ അങ്ങനെ ഭീകരതയിലും ഭീകരവാദത്തിലുംആയിരുന്നുവെന്ന്.


അവർ എത്രയും കൊലപാതകങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളും കലാപങ്ങളുംനടത്തിയവരാണെന്ന്.

 

ആശയരഹിത സംഘങ്ങൾക്കും പരിവാരങ്ങൾക്കും ആത്മാർത്ഥമായും തീവ്രമായും പറയാനുംവാദിക്കാനും മാത്രം യഥാർത്ഥത്തിൽ ഒരു ആശയവും വിശ്വാസവും ആദർശവും വാദവും ഇല്ലെന്ന്


അവർക്കുള്ളത് മസിൽ പെരുപ്പിച്ച് കാണിക്കുന്ന സങ്കുചിതത്വവും വെറുപ്പും മാത്രമെന്ന്.


പിന്നെയവർക്ക് കൂട്ട് സങ്കുചിതത്വത്തിനും വെറുപ്പിനും വേണ്ട ഭീകരതയും  സങ്കുചിതത്വവുംവെറുപ്പുമുണ്ടാക്കുന്ന ഭീകരതയും മാത്രമെന്ന്.


തീവ്രവാദത്തിനും ഭീകരതക്കും ഭീകരവാദത്തിനും ഇന്ധനവും വിറകുമാവാൻ വെറുപ്പിനേക്കാൾഭേദപ്പെട്ട ഒന്നുമില്ലെന്ന്.


ഭരിക്കുന്നവർ അക്രമികളായ വന്യമൃഗങ്ങളാവുമ്പോൾ പിന്നെ എന്തെങ്കിലും പ്രതിഷേധംഎപ്പോഴെങ്കിലും നടത്തേണ്ടിവരുന്ന മുയലുകളെയും ആടുകളെയുമായിരിക്കുമല്ലോ തീവ്രവാദികളുംഭീകരരും ആയി ചിത്രീകരിക്കുക?


അങ്ങനെയുള്ള വാദത്തിൽഭരിക്കുന്ന വന്യമൃഗങ്ങൾ ഉണ്ടാക്കുന്ന വാദത്തിൽ എല്ലാവരുംവീണുപെട്ടുപോകുന്നു എന്ന് മാത്രം.


********


എന്നാലും ചോദ്യം വന്നുപോകും : എന്തുകൊണ്ടങ്ങനെ എസ്ഡിപിഐക്കോ ജമാഅത്തെഇസ്ലാമിക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും മുസ്ലിം പേരുള്ള സംഘടനക്കോ മാത്രം തീവ്രവാദംഇത്രയെളുപ്പം ബാധകമാക്കുന്നു


ഒപ്പം എന്തുകൊണ്ട് മേമ്പൊടിയായി ഭീകരതയും ഭീകരവാദവും അതോടൊപ്പം അവരുടെ മേൽഇത്രയെളുപ്പം കയറ്റിവെക്കുന്നു


അതുംചരിത്രപരമായി എവിടെയും ഭീകരതയും ഭീകരവാദവും നടത്താത്തവിശ്വാസപരമായിഒരുനിലക്കും ഭീകരതയും ഭീകരവാദവും പാടില്ലെന്ന് കണക്കാക്കുന്ന ഇസ്ലാമിക സംഘനകളുടെ മേൽവരെ ഭീകരതയും ഭീകരവാദവും ഇത്രയെളുപ്പം കയറ്റിവെക്കുന്നു.


അതാണ് ഇന്ത്യയിൽ വേരോടിയ വലത്പക്ഷ ഫാസിസം ഉണ്ടാക്കിവെച്ച നരേറ്റീവും മനഃശാസ്ത്രവും.


അതാണ് അവർ തന്നെയായ യഥാർത്ഥ ഭീകരവാദികൾക്കും തീവ്രവാദികൾക്കുംചൂണ്ടിരക്ഷപ്പെടാനുള്ള ബലിയാട് ചൂണ്ടുപലക


 വലതുപക്ഷ ഫാസിസം എന്ന് പറഞ്ഞാൽ വേറൊന്നുമല്ല


മുസ്ലിംകൾ ആർക്കാണ് കാര്യമായും ശത്രുക്കളായത്അവർ.


സനാതനം എന്ന ചോക്ലേറ്റ് പൊതിയിട്ട് തങ്ങളുടെ ജാതിമേൽക്കോയ്മാ-മതത്തെ അവതരിപ്പിക്കുന്നബ്രാഹ്മണർക്കും ബാക്കി സവർണരെന്ന് പ്രാദേശികമായി തോന്നിയ എല്ലാ ജാതിക്കാർക്കും?


എന്തുകൊണ്ട്


ജാതി മേൽക്കോയ്മാ-മതത്തെ ഏറ്റവും ശക്തമായും യുക്തമായും ചോദ്യം ചെയ്യുന്നതുംഇല്ലാതാക്കുന്നതും വർത്തമാനകാലത്ത് കാര്യമായും ഇസ്ലാമും മുസ്ലിംകളുമാണ് എന്നതിനാൽ


മുൻപ് ബുദ്ധമതം ആയിരുന്നു


 ബുദ്ധമതത്തെയും ഇതിനേക്കാൾ ക്രൂരയി  ചോക്ലേറ്റ് പൊതിഞ്ഞ ജാതിമേൽക്കോയ്മാ-മതംകൈകാര്യം ചെയ്തു വേരോടെ നശിപ്പിച്ചുകൊടുത്തിരുന്നു.


തങ്ങൾക്ക് ഇഷ്ടമില്ലാത്തതും പ്രതികൂലമായതും പറയുന്നത് മുഴുവൻ തീവ്രവാദവും ഭീകരതയുംഎന്നുംതങ്ങൾക്ക് ഇഷ്ടമുള്ളതും അനുകൂലമായതും പറയുന്നത് മുഴുവൻ മിതവാദവുംഅഹിംസയും എന്നുമാവും അധികാരരാഷ്ട്രീയം നടത്തുന്ന അവരുണ്ടാക്കുന്ന വാദം.

No comments: