Monday, October 20, 2025

ഇസ്രായേലും അമേരിക്കയും എന്ത് കളവും പറയും, ചെയ്യും.

 ഇസ്രായേലും അമേരിക്കയും വെടിനിർത്തൽ കരാർ തെറ്റിക്കും 

അതിന് വേണ്ടി അവർ എന്ത് കളവും പറയുംചെയ്യും.


ഇസ്രായേലിനും അമേരിക്കക്കും പ്രധാനം അവരുടെ സാമ്രാജ്യത്വ വികസനവും അധിനിവേശവുംമാത്രം.


2023 ഒക്ടോബർ 7ന് എന്ത് സംഭവിച്ചു എന്നത് പോലും അക്രമികളും തെമ്മാടികളുമായ ഇസ്രായേൽ-അമേരിക്കൻ കളവുകൾ വെച്ചാണ് ലോകം മനസ്സിലാക്കുന്നത്ഇസ്രായേലും അമേരിക്കയും നിയന്ത്രിക്കുന്ന വാർത്താ മാധ്യമങ്ങളിലൂടെ കേൾക്കുന്ന കളവുകളിലൂടെ.


ഹമാസ് എന്ത് ചെയ്തുവെന്ന് ഹമാസ് പറയുന്നതല്ല ഇവിടെ ആരും അറിയുന്നതും കേൾക്കുന്നതും.


അമേരിക്കയും ഇസ്രായേലും ഫാസിസ്റ്റുകളും അവരുടെ അധികാരസാമ്രാജ്യത്വഅധിനിവേശ അജണ്ട വെച്ച്അവരുടെ തന്നെ വാർത്താമാധ്യമങ്ങളെ വെച്ച് പറഞ്ഞു പ്രചരിപ്പിച്ച് സത്യം പോലെയാക്കിയ പച്ചക്കളവുകൾ മാത്രം നാം കേട്ടതത്രയും.


അവയിൽ നട്ടാൽ കൊരുക്കാത്ത കളവുകൾ വരെ ഉണ്ടായിരുന്നു


ഹമാസ് കുഞ്ഞുകുട്ടികളെ കൊന്നുവെന്നതും കൂട്ടബലാത്സംഗം ചെയ്തുവെന്നതും കൊല്ലപ്പെട്ടവരുടെ തലയറുത്ത് പ്രദർശിപ്പിച്ചു പ്രകടനം നടത്തി എന്നതുമൊക്കെ അവയിൽ ചിലത്മാത്രം.


ഇസ്രായേലിനും അമേരിക്കക്കും ഫാസിസ്റ്റുകൾക്കും ചെയ്യാൻ പാടില്ലാത്ത കൊടുംക്രൂരതകൾ ഒന്നുമില്ല


ഇസ്രായേലും അമേരിക്കയും ചെയ്യുന്നതും ഇസ്രായേലിനും അമേരിക്കക്കും ചെയ്യാൻ പാടുള്ളതും മുഴുവൻ അവർ ഹമാസിൻ്റെ പേരിലിട്ട് പ്രചരിപ്പിച്ച് ഹമാസിനെതിരെ വെറുപ്പ് വളർത്തുന്നു


ഇങ്ങ് ഇന്ത്യയിൽ ഫാസിസ്റ്റുകൾ മുസ്‌ലിംകൾക്കെതിരെ നടപ്പാക്കുന്നതും ഇതേ രീതി തന്നെ . 


ഇസ്രയേലിൽ നിന്ന് കണ്ട് പഠിച്ച കളവ് രീതി തന്നെ ഫാസ്സിസ്തുകൾക്ക് പഥ്യം.


ഇസ്രായേലിനും അമേരിക്കക്കും ഫാസിസ്റ്റുകൾക്കും സാധിക്കുന്ന കൊടുംക്രൂരതകൾ ഒക്കെയും വിശ്വാസപരമായി അച്ചടക്കത്തോടെ ജീവിക്കുന്നഅവയൊന്നും ചെയ്യാൻ ഒരിക്കലും സാധിക്കാത്തപാടില്ലാത്ത ഹമാസിന്റെമേൽ ഇസ്രായേലും അമേരിക്കയും തന്നെ ആരോപിക്കുന്നു


ഹമാസിന് ശരിയും തെറ്റുമുണ്ട്


പാടുള്ളതും പാടില്ലാത്തതും ഉണ്ട്


ഹമാസിൽ സ്വർഗ്ഗ നരക വിശ്വാസമുണ്ട്.


ഹമാസിന് ശരിയും തെറ്റും നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങളുണ്ട്മാർഗ്ഗദർശനങ്ങളുണ്ട്അവർക്ക് അവർ ദൈവത്തിങ്കൽ ചോദ്യംചെയ്യപ്പെടും എന്നുണ്ട്.


അമേരിക്കയ്ക്കും ഇസ്രായേലിനുംസാമ്രാജ്യത്വഅധിനിവേശശക്തികൾ എന്ന നിലക്ക്:


ശരിയും തെറ്റുമില്ല

പാടുള്ളതും പാടില്ലാത്തതും ഇല്ല

സ്വർഗ്ഗ നരക വിശ്വാസത്തിന്റെ പ്രശ്നമുദിക്കുന്നില്ല.

ശരിയും തെറ്റും നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങളില്ലമാർഗ്ഗദർശനങ്ങളില്ല

ആരുടെയടുത്തെങ്കിലും ചോദ്യംചെയ്യപ്പെടും എന്നില്ല.


അമേരിക്കയ്ക്കും ഇസ്രായേലിനും എല്ലാം അപ്പപ്പോൾ അവർക്ക് തോന്നുന്നത് പോലെ മാത്രം.

No comments: