Saturday, October 4, 2025

ഗസ്സ യുദ്ധം : ഇസ്രയേലും അമേരിക്കയും എന്ത് നേടി?

ഗസ്സ യുദ്ധം : ഇസ്രയേലും അമേരിക്കയും എന്ത് നേടി


കുറെ വെറുപ്പ് നേടി.


അധിനിവേശശക്തികൾ ചരിതത്തിലുടനീളം നാം കണ്ടത് പോലെ വെറും നെറികെട്ടവരാണെന്ന്ലോകത്തെ ഒന്നുകൂടി ബോധപ്പെടുത്തി.


അധിനിവേശശക്തികളുടെ എക്കാലത്തെയും ബലം വെറും ആയുധത്തിന്റെതും സമ്പത്തിന്റെതും  മാത്രണെന്നും, മറുഭാഗത്ത് ഇസ്ലാമിന്റെയും ഗസ്സയിലെ പ്രതിരോധസംഘത്തിന്റെയും ബലം ആശയത്തിന്റെയും വിശ്വാസത്തിന്റെയും പ്രായോഗിക പ്രത്യേശാസ്ത്രത്തിന്റേതും മാത്രമാണെന്നും ബോദ്ധ്യപ്പെടുത്തി. 


അതുകൊണ്ട് മാത്രമാണ് അധിനിവേശശക്തികൾക്ക് ഇസ്ലാം മാത്രം എപ്പോഴും ശത്രുവും കണ്ണിലെ കരടും ആയി ഭവിക്കുന്നത് എന്നും വീണ്ടും വീണ്ടും ബോധ്യപ്പെടുത്തി.


ഗസ്സ എന്ന വളരെ ചെറിയ പ്രദേശത്തിന് നേരെ പോലും രണ്ട് വർഷങ്ങൾ നീണ്ട യുദ്ധം നടത്തിയിട്ടുംകീഴടക്കാൻ സാധിക്കാതിരുന്നതിന്റെയും ഗസ്സക്കാർ മുഴുവൻ ഹമാസ് ആണെന്ന് വന്നതും അതുകൊണ്ടാണ്


അധിനിവേശ ഫാസിസ്റ്റ് ശക്തികൾക്ക് തങ്ങളെ എതിർക്കുന്നവരെ തീവ്രവാദികളും ഭീകരവാദികളും രാജ്യദ്രോഹികളും ഒക്കെയായി ചിത്രീകരിക്കാൻ സാധിക്കുമെന്നത് വിജയമല്ല; വെറും പരാജയം മാത്രമാണ്.


എല്ലാ തരം സാങ്കേതിക വിദ്യയും അതിനൂതന ആയുധങ്ങളും ഉപയോഗിച്ചിട്ടും അമേരിക്കക്കും ഇസ്രായേലിനും കിട്ടിയ ശിഷ്ടഫലം പൂജ്യം.


ദൂരെ നിന്ന് ബോംബിട്ട് തകർക്കലും കൊല്ലലും കീഴടക്കലല്ല


കുറെ പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊല്ലുകയെന്നാൽ വിജയിക്കലല്ല.


അതുകൊണ്ട് തന്നെ ഇസ്രയേലും അമേരിക്കയും ഒന്നും നേടിയില്ല എന്ന് മാത്രമല്ല അവർക്ക് തന്നെ കുറെ നാശങ്ങളും നഷ്ടങ്ങളും ഉണ്ടാക്കിയതും നേടിയതും മാത്രം മിച്ചമാക്കിനേട്ടമാക്കി.


കെട്ടിക്കിടന്ന കുറെ ആയുധങ്ങൾ ചിലവാക്കി.


കെട്ടിക്കിടന്ന കുറെ ആയുധങ്ങൾ ചിലവാക്കാൻ കുറെ മനുഷ്യജീവനുകൾ വിലയായിഒരു ചെറിയപ്രദേശം പരീക്ഷണസ്ഥലമായി.


എന്തായാലും ഹമാസിനെ അമേരിക്കയും ഇസ്രായേലും ഒന്നും ചെയ്തില്ലനശിപ്പിച്ചില്ല.


ഹമാസിനെ എന്തെങ്കിലും ചെയ്യാൻ അമേരിക്കക്കും ഇസ്രായേലിനും സാധിച്ചില്ല.


ഹമാസിനെ ഒന്നും ചെയ്യാനും നശിപ്പിക്കാനും സാധിച്ചില്ലെന്നു അമേരിക്കയും ഇസ്രായേലും തന്നെസമ്മതിക്കുന്നു.


അതുകൊണ്ടാണല്ലോ ഹമാസിന്റെ വാക്കുകൾക്ക് കരാർ തീർപ്പാക്കാനും നടപ്പാക്കാനും കാത്തിരുന്നത്.


വെറും ചെറിയ പ്രദേശമായിരുന്നിട്ടുംഹമാസ് വളരെ ചെറിയ സംഘമായിരുന്നിട്ടുംആയുധസാമ്പത്തിക ശക്തികളായ അമേരിക്കക്കും ഇസ്രായേലിനും അവരുടെ എല്ലാ അടവുകളും രണ്ട് വർഷമായി ഏകപക്ഷീയമായി നടപ്പാക്കിയിട്ടും നശിപ്പിക്കാൻ സാധിച്ചില്ല.


എന്ന് മാത്രമല്ല ലോകം മുഴുവൻ ഹമാസിന് അനുകൂലമാക്കി


ഹമാസ് ഉയർത്തിപ്പിടിക്കുന്ന ആശയക്കരുത്തിനെ (ഇസ്ലാമിനെ വെറും വിശ്വാസ ആചാര അനുഷ്ഠാന അനുകരണ മതം മാത്രമല്ലെന്ന്) ഒന്നുകൂടി വ്യക്തതയുള്ളതാക്കി, കരുത്തുള്ളതാക്കിപിന്തുണകിട്ടുന്നതാക്കി.


അമേരിക്കയോടും ഇസ്രായേലിനോടും ആര് ചെയ്യുന്ന എന്തുതരം പ്രതികാരവും ശരിയും നീതിയുമാണെന്ന് ലോകത്തെ നിഷ്പക്ഷമതികളെക്കൊണ്ട് വരെ തോന്നിപ്പിച്ചു.


തങ്ങളുടെ ആയുധ സാമ്പത്തിക ശക്തി മാറ്റിനിർത്തിയാൽ ലോകത്ത് അമേരിക്കെയും ഇസ്രായേലുംഒറ്റപ്പെട്ടു.


ഹമാസിനെ ഇല്ലായ്മ ചെയ്യുകയും നശിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിൽ 

 യുദ്ധം നിർത്താനുള്ള കരാർ തീർപ്പാകാൻ ഹമസ്സിന്റെ സമ്മതം കാത്തിരിക്കുമായിരുന്നില്ല.


ഹമാസിനെ എന്നല്ല ഒരു സ്വാതന്ത്ര്യസമര-അധിനിവേശവിരുദ്ധ പ്രതിരോധ ബോധത്തെയും ഇസ്ലാംപോലുള്ള വ്യക്തതയും പ്രായോഗികതയുമുള്ള ആശയ-വിമോചനപ്രത്യേശാസ്ത്ര കരുത്തിനെയുംആയുധബലം കൊണ്ട് മാത്രം ഇല്ലാതാക്കാൻ കഴിയില്ല.

No comments: