ഹമാസ് ഇപ്പോൾ ചെയ്യുന്നത്:
നാടിനോടും നാട്ടുകാരോടും കൂറുള്ള, സത്യസന്ധത കൈമുതലായ, ആത്മാർഥതയുള്ള ഏത് സ്വദേശാഭിമാനിയും ചെയ്യേണ്ടത്.
എന്താണത്?
വേണ്ടത് പോലെ കൈകാര്യം ചെയ്യുക.
ആരെ?
നാട് നഷ്ടത്തിലും പ്രതിസന്ധിയിലും ആയ സന്ദർഭത്തിൽ നാല് വെള്ളിക്കാശിനുംസ്വാർത്ഥ-നിക്ഷിപ്ത താൽപര്യങ്ങൾക്കും വേണ്ടി സ്വന്തം നാടിനെയും നാട്ടുകാരെയുംഒറ്റുകൊടുത്തവരെ.
നാല് വെള്ളിക്കാശിനും സ്വാർത്ഥ നിക്ഷിപ്ത താൽപര്യങ്ങൾക്കും വേണ്ടി, സ്വന്തം നാട്ടിനുള്ളിൽനിന്ന്നാടിന്റെ ശത്രുക്കളായ പുറമെയുള്ളവർക്ക് വേണ്ടി, ഫലസ്തീനെയും ഫലസ്തീനികളെയുംഎങ്ങിനെയും നശിപ്പിക്കാനൊരുങ്ങിയ അമേരിക്കക്കും ഇസ്രായേലിനും വേണ്ടി, വിടുപണിചെയ്തവരെ.
സ്വന്തം നാട്ടുകാരെ പട്ടിണിക്കിടുംവിധം നാട്ടുകാർക്കായി വരുന്ന ഭക്ഷണവും സഹായസാധനങ്ങളുംകൊള്ളയടിച്ചവരെ,
കൊള്ളയടിച്ച് കൊള്ളവിലക്ക് വിറ്റ് ആവത് നാട്ടുകാരെ ബുദ്ധിമുട്ടിച്ചവരെ, പട്ടിണിക്കിട്ടവരെ,
ആ വകയിൽ ഇസ്രായേലിനെയും അമേരിക്കയെയും സഹായിച്ചവരെ.
അത്തരക്കാരെ മാതൃകാപരമായി കൈകാര്യം ചെയ്യുക, ശിക്ഷിക്കുക എന്നത്.
അവരിലധികവും ഗത്യന്തരമില്ലാതെ ഇസ്രായേലി പട്ടാളം ഒരുക്കിക്കൊടുത്ത, ഇപ്പോഴുംഒരുക്കിക്കൊടുക്കുന്ന മാളങ്ങളിലേക്ക് ഓടിയൊളിക്കാൻ ശ്രമിക്കുന്നു. അങ്ങനെസുരക്ഷിതരാവാൻശ്രമിക്കുന്നു.
നമ്മുടെ നാടൻ ഭാഷയിൽ പറഞ്ഞാൽ: കൊടും രാജ്യദ്രോഹികൾ.
സ്വന്തം നാടിനും നാട്ടുകാർക്കും എതിരെ യുദ്ധംചെയ്ത, സ്വന്തം നാട്ടുകാരുടെ ജീവനുകളെശത്രുവിന്റെ ആയുധപ്രയോഗങ്ങൾക്ക് വിലയായിക്കൊടുത്ത ഈ കൊടുംരാജ്യദ്രോഹികളെ
ഇങ്ങനെ ശിക്ഷിക്കുകയല്ലാതെ പിന്നെന്ത് ചെയ്യണം?

.jpg)
No comments:
Post a Comment