ഹമാസ് മുസ്ലിം അല്ലെന്ന്, ശരിയായ മുസ്ലിം അല്ലെന്ന് പറയാൻ താങ്കൾക്ക് ധൈര്യമുണ്ടോ?
ഒരു എഫ്ബി സുഹൃത്ത് ചോദിച്ചു.
ഉത്തരം: ആർക്കെതിരെയും എന്ത് വിധിയും മുൻവിധിയും ഉണ്ടാക്കുന്നതും അത് പ്രചരിപ്പിക്കുന്നതും ധൈര്യത്തിന്റെ പ്രശ്നമല്ല.
പകരം അങ്ങനെ ആരെയൊക്കെയോ കുറിച്ച് വിധിയും മുൻവിധിയും ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും അവിവേകവും പലപ്പോഴും ദുരുദ്ദേശപരവും ഒപ്പം ആരുടെയൊക്കെയോ കെണിയിൽ വീണ് സംഭവിച്ചു പോകുന്നതുമാണ്.
പറയുന്ന കാര്യങ്ങളുടെ നിചസ്ഥിതി കൃത്യമായ ശരി തെറ്റുകളുടെ അളവുകോൽ വെച്ചളന്ന് ബോധ്യപ്പെട്ട് തന്നെ പറയണം, പ്രചരിപ്പിക്കണം.
അല്ലാതെ എന്തിന് ആരെക്കുറിച്ചെങ്കിലും മുസ്ലിം ആണെന്നും അല്ലെന്നും വിധിപറയണം, മുൻവിധി ഉണ്ടാക്കണം?
അങ്ങനെ വിധിപറയാനും മുൻവിധി ഉണ്ടാക്കാനും ഈയുള്ളവൻ ആര്?
എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈയുള്ളവൻ ഹമാസും ഐസിസും ഒക്കെ മുസ്ലിം അല്ലെന്ന് വിധിപറയണം, മുൻവിധി ഉണ്ടാക്കണം?
സാമ്രാജ്യത്വ അധിവിവേശ ശക്തികളും ഫാസിസ്റ്റുകളും ഇസ്രായേലും അവരുടെ അജണ്ട വെച്ച് തരുന്ന പച്ചക്കളവ് മാത്രമായ വിവരം വെച്ചാണോ ഹമാസിനെയും ഐസിസിനെയും കുറിച്ച് ഈയുള്ളവൻ വിധിപറയേണ്ടത്, മുൻവിധി ഉണ്ടാക്കേണ്ടത്?
സാമ്രാജ്യത്വ അധിവിവേശ ശക്തികൾക്കും ഫാസിസ്റ്റുകൾക്കും ഏതെങ്കിലും നിലക്കുള്ള പ്രതിരോധം തീർക്കുന്നവർക്കെതിരെ അതേ സാമ്രാജ്യത്വ അധിവിവേശ ശക്തികളും ഫാസിസ്റ്റുകളും ഇസ്രായേലും അവരുടെ അജണ്ട വെച്ച് പടച്ചുണ്ടാക്കുന്ന കളവുകളെ അടിസ്ഥാനമാക്കിയാണോ ഹമാസിനെയും ഐസിസിനെയും കുറിച്ച് ഈയുള്ളവൻ വിധിപറയേണ്ടത്, മുൻവിധി ഉണ്ടാക്കേണ്ടത്?
ഒന്നറിയാം, പറയാം:
ഒരു മുസ്ലീമിന് ചെയ്യാൻ പാടുള്ളതും പാടില്ലാത്തതും വ്യക്തമായും കൃത്യമായും ജീവിതത്തിന്റെ നിഖിലമേഖലകളിലും ഉണ്ട്.
എല്ലാ മുസ്ലീമിനും ശരിയും തെറ്റും കണ്ടെത്താനും നിശ്ചയിക്കാനുമുള്ള കൃത്യവും വ്യക്തവുമായ മാനദണ്ഡങ്ങളും അളവുകോലുകളും ഉണ്ട്
ഒരു മുസ്ലീമിനും കാര്യങ്ങൾ അപ്പപ്പോൾ തോന്നുന്നത് പോലെയല്ല. കളവ് തീരെ പാടില്ലാത്തതാണ് മുസ്ലിംകൾക്ക്.
മുസ്ലിംകൾ കൃത്യമായും ദൈവഭയത്തോടെയും പരലോകഭയത്തോടെയും സത്യം മുറുകെപ്പിടിക്കാൻ ശ്രമിക്കുന്നവരാണ്.
ഇസ്ലാം അനുശാസിക്കുന്നത് പോലെ ജീവിക്കുന്ന മുസ്ലിമിന് വംശീയവും ജാതീയവും ദേശീയവും ഭാഷാപരവുമായ ലക്ഷ്യങ്ങളുണ്ടാക്കാൻ പറ്റില്ല, അങ്ങനെ ചേരിതിരിവുണ്ടാക്കി കിട്ടുന്ന അധികാരത്തിനു വേണ്ടി എന്തെങ്കിലും എങ്ങനെയെങ്കിലും പാറയുകയും ചെയ്യുകയും മുസ്ലിമിന് സാധ്യമല്ല.
പകരം, ഹമാസും ഐസിസും അടങ്ങുന്ന ഏത് മുസ്ലീമിനും ജീവിതത്തിന്റെ നിഖിലമേഖലകളിലും പാലിക്കേണ്ട കാര്യങ്ങളുണ്ട്, അവയ്ക്കുള്ള കൃത്യവും വ്യക്തവുമായ മാനദണ്ഡങ്ങളും അളവുകോലുകളും ഉണ്ട്.
അത് പാലിക്കുന്ന കാര്യത്തിൽ മുസ്ലിംകൾ ലോകത്തെവിടെയും ബദ്ധശ്രദ്ധരായാണ് കാണപ്പെടുന്നത് എന്ന് മാത്രമല്ല അക്കാര്യത്തിൽ അങ്ങേയറ്റം തർക്കിച്ച് ഭിന്നിക്കുന്നവർ വരെയാണ്.
മുസ്ലിംകൾക്ക് എല്ലാ കാര്യത്തിലും കൃത്യമായ ഹറാമും ഹലാലും ഉണ്ട്.
അതുവെച്ച് നോക്കിയാൽ ഹമാസിനെ കുറിച്ച് മാത്രമല്ല ലോകത്തെവിടെയുള്ള മുസ്ലിംകളെ കുറിച്ചും ഐസിസിനെ കുറിച്ചും ( തീവ്രവാദികളെന്നും ഭീകരവാദികളെന്നും വിളിച്ചുകൊണ്ട്) സാമ്രാജ്യത്വ അധിവിവേശ ശക്തികളും ഫാസിസ്റ്റുകളും ഇസ്രായേലും അവരുടെ മാത്രമായ അജണ്ടയും നിക്ഷിപ്ത താല്പര്യങ്ങളും വെച്ച് പറയുന്നത് ശരിയാവാൻ തരമുള്ളതായി സാമാന്യബുദ്ധി വെച്ച് തോന്നുന്നില്ല.
അതേസമയം ഫാസിസ്റ്റുകൾക്കും സാമ്രാജ്യത്വ ശക്തികൾക്കും ചെയ്യാൻ പാടുള്ളതും പാടില്ലാത്തതും വ്യക്തമായും കൃത്യമായും ഇല്ല.
ഫാസിസ്റ്റുകൾക്കും സാമ്രാജ്യത്വ ശക്തികൾക്കും ശരിയും തെറ്റും കണ്ടെത്താനും നിശ്ചയിക്കാനുമുള്ള കൃത്യവും വ്യക്തവുമായ മാനദണ്ഡങ്ങളും അളവുകോലുകളും ഇല്ല
ഫാസിസ്റ്റുകൾക്കും സാമ്രാജ്യത്വ ശക്തികൾക്കും അപ്പപ്പോൾ തോന്നുന്നത് പോലെ മാത്രം എല്ലാം.
കളവ് എത്രയും എങ്ങനെയും ആവാം.
അതവർ നിത്യേനയും ലോജത്താകമാനം തെളിയിക്കുന്നുമുണ്ട്.
ഫാസിസ്റ്റുകൾക്കും സാമ്രാജ്യത്വ ശക്തികൾക്കും അപ്പപ്പോൾ തോന്നുംപോലെ വംശീയവും ജാതീയവും ദേശീയവും ഭാഷാപരവുമായ ചേരിതിരിവുണ്ടാക്കാൻ സാധിക്കും.
അങ്ങനെ ചേരിതിരിവുണ്ടാക്കി കിട്ടുന്ന അധികാരത്തിനു വേണ്ടി എന്തും ഫാസിസ്റ്റുകൾക്കും സാമ്രാജ്യത്വ ശക്തികൾക്കും ചെയ്യാം, പറയാം.
അതും അവർ നിത്യേനയും ലോകമാസകലം തെളിയിക്കുന്നുണ്ട്.

.jpg)
No comments:
Post a Comment