ആർ എസ് എസിന്റെ നൂറ് വർഷങ്ങൾ: ഇന്ത്യയുടെ വളർച്ചയോ തളർച്ചയോ?
നൂറ് രൂപയെ ഒരു രൂപയുടെ മൂല്യത്തിലാക്കിയ സംഘപരിവാരത്തിന്റെ നൂറാം വാർഷികം എന്നുംപറയാം.
ഏത് ദിശയിൽ നിന്ന് നോക്കിക്കാണുന്നു എന്നതിനനുസരിച്ചിരിക്കുന്നു ആർ എസ് എസിന്റെ നൂറ് വർഷങ്ങൾ ഇന്ത്യയുടെ വളർച്ചയോ തളർച്ചയോ എന്നതിനുള്ള ഉത്തരം പറയാൻ.
മുൻപും പിൻപും നിശ്ചയിക്കുന്നത് നിങ്ങൾ എങ്ങോട്ട് തിരിഞ്ഞുനിൽക്കുന്നു എന്നതാണ്.
നിങ്ങളുടെ നിൽപ്പിന്റെ ദിശ മാറ്റിയാൽ മുന്നിലുള്ളത് പിന്നിലാവും പിന്നിലുള്ളത് മുന്നിലാവും.
അങ്ങനെവരുമ്പോൾ ഭൂതകാലത്തിലേതെന്ന് നാം കരുതുന്ന ഇല്ലാക്കഥകളും വെറും കെട്ടുകഥകളും പഴയതും പക്കടാച്ചിയും വർത്തമാനകാലത്തിൽ പ്രസക്തമാവും.
അങ്ങനെവരുമ്പോൾ വർത്തമാനകാലം ഭൂതകാലത്തിലുണ്ടായിരുന്നുവെന്ന് വെറും വെറുതെ പറയുന്ന കെട്ടുകഥകൾക്കും ഐതിഹ്യങ്ങൾക്കും വേണ്ടി കലഹിക്കും, അടിച്ചുമരിക്കും.
വർത്തമാനകാലവും അതിലെ കാതലായ വിഷയങ്ങളും വിഷയങ്ങളല്ലെന്ന് വരും.
അർബുദ കോശത്തിന്റെയും വൈറസിന്റെയും വളർച്ച ശരീരത്തിന്റെ കൂടി വളർച്ചയാണോ?
അല്ല.
ശരീരം ശരിയായി വളരുകയാണെങ്കിൽ ആ ശരീരത്തിനുള്ളിൽ അർബുദകോശവും വൈറസും വളരുമോ?
ഇല്ല.
അർബുദ കോശത്തിന്റെയും വൈറസിന്റെയും ഭാഗത്ത് നിന്ന് നോക്കിയാൽ അർബുദകോശവും വൈറസും വളരുന്നതാണ് ശരീരത്തിന്റെ വളർച്ച എന്ന് അർബുദകോശവും വൈറസും തന്നെ സ്വയമങ്ങ് അവകാശപ്പെട്ടേക്കും, പരസ്യവാചകങ്ങകളും പരസ്യവഴികളും ഉപയോഗിച്ച് പറഞ്ഞേക്കും.
ആർ എസ് എസ് ഇപ്പോൾ ചെയ്യുന്നത് പോലെ. പറയുന്നത് പോലെ.
അർബുദ കോശത്തിന് ശരീരത്തിന്റെ മേൽ ആധിപത്യം കിട്ടിക്കഴിഞ്ഞാൽ പിന്നെ അർബുദകോശവും വൈറസും പറയുന്നതും അവകാശപ്പെടുന്നതും കേട്ടിരിക്കുകയും അംഗീകരിക്കുകയും തന്നെയേ ശരീരത്തിനും നിർവാഹമുള്ളൂ.
മാത്രമല്ല, ശരീരത്തിന്മേൽ കോശത്തിനും വൈറസിനും പൂർണ അധികാരവും ശക്തിയും വന്നാൽ പിന്നെ അതേ അർബുദകോശത്തിലേക്കും വറസിലേക്കും ശരീരത്തിലെ ഓരോ കോശവും (ഓരോ മനുഷ്യനും ) കൂട്ടം കൂട്ടമായി ചെന്നു ചേരും.
ഇന്നിപ്പോൾ അധികാരവും നിക്ഷിപ്തതാല്പര്യവും വെച്ച്, അധികാരത്തിന്റെ ഏജൻസികളെ പേടിച്ച് ഇന്ത്യയിൽ നഗ്നമായും സംഭവിക്കുന്നത്.
ഇന്ത്യക്കാരുടെ ഇപ്പോഴത്തെ വിധി പോലെ.
ക്രൂരന്മാരായ അധികാരികളുടെയും അധിനിവേശശക്തികളുടെയും ഭ്രാന്തുകൾ അതാത് കാലത്തെ നിയമവും നീതിയും ആയി മാറുമല്ലോ.
തിരുവായക്ക് എതിർവായ സാധിക്കാത്ത വിധം.
മറിച്ച്, ശരീരം അതിന്റെ സ്വന്തവും അന്തർലീനവുമായ പ്രതിരോധശക്തി ഇപയോഗിച്ച് ആരോഗ്യപരമായി വളരുന്നത് അർബുദ കോശത്തിന്റെയും വൈറസിന്റെയും തകർച്ചയാണ്.
അതിനാൽ അർബുദ കോശത്തെയും വൈറസിനെയും സംബന്ധിച്ചേടത്തോളം ശരീരം ആരോഗ്യം നേടുകയെന്നാൽ നേരർത്ഥം അർബുദകോശവും വൈറസും തകരുകയാണ് എന്നതാണ്.
അർബുദ കോശത്തെയും വൈറസിനെയും സംബന്ധിച്ചേടത്തോളം:
അർബുദ കോശവും വൈറസും ശരീരത്തെ കീഴ്പ്പെടുത്തുന്നതാണ് വളർച്ച.
ശരീരത്തിന്റെ തന്നെയായ വളർച്ച വളർച്ചയല്ല.
ശരീരം അതിന്റെ ഒന്നായി നിർത്തുന്ന ഉള്ളിലെ ഗുണഗണങ്ങൾ മുഴുവൻ നഷ്ടപെട്ട് ക്ഷീണിക്കുന്നതും രോഗിയാവുന്നതുമാണ് വളർച്ച.
ശരീരം അർബുദ കോശത്തെയും വൈറസിനെയും നശിപ്പിക്കുന്ന വളർച്ച വളർച്ചയല്ല.
അതുകൊണ്ട് തന്നെ ആർ എസ് എസ് വളർന്നത് കൊണ്ട് നാട് വളർന്നു ആർ എസ് എസ് കരുതും, പക്ഷേ ശരീരത്തിനത് വളർച്ചയല്ല, ദുരന്തമാണ്.
നാട് തളരുമ്പോഴും തകരുമ്പോഴും മാത്രം വളർന്ന, വളരുന്ന അർബുദകോശവും വൈറസും പോലെ ആർ എസ് എസിന്റെ വളർച്ച എന്നുവേണം പറയാൻ.
നാട് നശിച്ചും നാടിനെ നശിപ്പിച്ചും ആർ എസ് എസിന് വളരാം എന്നർത്ഥം.
നാട്ടുകാർ തമ്മിലടിക്കുന്നത് ആർ എസ് എസിന്റെ വളർച്ചയാകാം, പക്ഷേ അത് നാടിന്റെ വളർച്ചയല്ല.
കളവും അക്രമവും കലാപങ്ങളും കൊലപാതകങ്ങളും പേടിപ്പിക്കലുകളും സർവ്വസാധാരണമാകുന്നത്നാടിന്റെ വളർച്ചയല്ല, പക്ഷേ ആർ എസ് എസിനത് വളർച്ചയാവാം.
ഭൂതകാലത്തിലേ തെന്ന് ഇല്ലാക്കഥകൾ മാത്രമായ, വെറും കെട്ടുകഥകൾ മാത്രമായ പഴയതും പക്കടാച്ചിയും വർത്തമാനകാലത്തിലിട്ട് വർത്തമാനകാലത്തെ കലുഷിതമാക്കുന്നത് ഒരു നാടിന്റെയും വളർച്ചയല്ല; പക്ഷേ ആർ എസ് എസിനത് വളർച്ചയാവാം.
ജനാധിപത്യം തകരുന്നത് നാടിന്റെ വളർച്ചയല്ല, പക്ഷേയത് ആർ എസ് എസിന്റെ വളർച്ചയാവാം.
*******
ഒളിഞ്ഞുനിന്ന് പ്രവർത്തിക്കേണ്ടിവരുന്നു എന്നത് തന്നെ സംഘപരിവാരത്തിന്റെ നെഗറ്റിവിറ്റിയെയുംകളവിനെയും സൂചിപ്പിക്കില്ലേ?
കളവിനും നെഗറ്റിവിറ്റിക്കും ആണല്ലോ ധൈര്യവും മാന്യതയും
കുറവായതിൽ, ആത്മവിശ്വാസം കുറവാണെന്നതിനാൽ ഒളിഞ്ഞുനിൽക്കേണ്ടി വരുന്നത്.
സത്യം വെളിച്ചവും വെളിച്ചത്തിലും ആണല്ലോ?
സത്യം അഭിമാനം കൊള്ളാവുന്നതും ധൈര്യവും ആത്മവിശ്വാസവും നൽകുന്നതും.
സത്യം തുറന്നതും തുറവിയും ആകണമല്ലോ?
എല്ലാം ഞങ്ങളാണ്, ഞങ്ങളുടേതാണ് എന്ന് പിന്നിൽ ഒളിഞ്ഞുനിന്ന് വരുത്തുകയും, എന്നാൽ ഒന്നുംനമ്മളല്ല, നമ്മളുടേതല്ല എന്ന് പറഞ്ഞ് പിതൃത്വം ഏറ്റെടുക്കാതെ പ്രവർത്തിക്കുകയും, പ്രവൃത്തിപ്പിക്കുകയും എന്നത് സംഘപരിവാരത്തിന്റെ നെഗറ്റിവിറ്റിയെയും കളവിനെയുംസൂചിപ്പിക്കുന്നു. അസത്യത്തെയും അധർമ്മത്തെയും സൂചിപ്പിക്കുന്നു.
പുറത്ത് വെളിച്ചത്തിൽ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും പറയാവുന്ന പോസിറ്റീവ്ആയ ഒന്നും താങ്കൾക്കില്ല, തങ്ങളുടെ അടുക്കലില്ല എന്ന് സംഘപരിവാരം തന്നെ സമ്മതിക്കുന്നുഎന്നർത്ഥം.
ഇത് തന്നെ ഓരോ സംഘപരിവാരംകാരനെയും കണ്ടാൽ തോന്നും.
അവൻ ഒളിഞ്ഞ് മാത്രം.
ഒറ്റക്ക് ആരുടെ മുമ്പിലും സംഘപരിവാരംകാരനാണെന്ന് പറയില്ല.
ഈയിടെയായി അധികാരത്തിന്റെ ധൈര്യവും ധാർഷ്ട്യവും കൈവന്നപ്പോഴുള്ള (ചിലരുടെ) കാര്യത്തിലൊഴികെ.
അങ്ങനെ പൊതുമധ്യത്തിൽ അഭിമാനത്തോടെ പറയേണ്ട ഒന്നല്ല സംഘപരിവാരം എന്ന്അവർക്കറിയാം എന്നത് പോലെ , അവർ സമ്മതിക്കുന്നത് പോലെ.
*********
വോട്ട് കളവിന് മറ: ആർ എസ് എസിന്റെ ശക്തിയെന്ന വാദം. ആ വഴിയിൽ ആർ എസ് എസിനെവലിയൊരു അദൃശ്യശക്തിയായി അവതരിപ്പിച്ച് ഇന്ത്യൻ മനസ്സിനെ സ്വാധീനിക്കുക, ഒരുക്കുക.

.jpg)
No comments:
Post a Comment