Tuesday, October 14, 2025

താങ്കൾ കണ്ണടച്ച് ഇരുട്ടാക്കുന്നു. താങ്കൾ താങ്കളെ തന്നെ ഒന്ന് വിചാരണ ചെയ്യുന്നത് നല്ലതാണ്.

താങ്കൾ കണ്ണടച്ച് ഇരുട്ടാക്കുന്നു.


ഐക്യരാഷ്ട്ര സഭയിൽ അഞ്ച് രാജ്യങ്ങളൊഴികെ ബാക്കിയെല്ലാവരും ഇസ്രായേലിനെതിരെ വോട്ട്ചെയ്തു


എന്തുകൊണ്ട്?


ലോകത്താകമാനം നടക്കുന്ന പ്രതിഷേധ പ്രകടനങ്ങൾ താങ്കൾ കാണുന്നില്ലെന്നോ


താങ്കൾ താങ്കളെ തന്നെ ഒന്ന് വിചാരണ ചെയ്യുന്നത് നല്ലതാണ്


താങ്കളെ താങ്കളുടെ ഉപബൊധമനസ്സ് തൊട്ട് താങ്കളുടെ പാർട്ടി മുസ്ലീം വിരോധം കൊണ്ട് എത്രമാത്രംഅന്ധനാക്കിയിരിക്കുന്നു എന്നറിഞ്ഞെങ്കിലും ഒന്ന് തിരുത്താൻ നോക്കൂ


മതാന്ധത പോലെ തന്നെയാണ് പാർട്ടികൾ ഉണ്ടാക്കുന്ന അന്ധതയും.


********


ഇസ്രയേൽ ഫലസ്തീൻ വിഷയത്തിൽ ലോകത്തെല്ലായിടത്തും പ്രതിഷേധമുണ്ട്


മുസ്ലീംവിരോധം കൊണ്ട് ക്രൂരവിനോദത്തിലേർപ്പെട്ട ഇന്ത്യയിലെ വലതുപക്ഷ ഫാസിസ്റ്റുകൾക്ക്മാത്രമാണ് അത് വിഷയമല്ലെന്ന് വരുത്തൽ നിർബന്ധമായത്


അമേരിക്കയിലടക്കം മഹാഭൂരിപക്ഷവും  വിഷയത്തിൽ ഇളകിമറിഞ്ഞു ട്രംപിന് എതിരാണ്


ഇനി അനുകൂലമാണെങ്കിലും  വിഷയത്തിൽ അവരെല്ലാവരും ഗൗരവംപൂണ്ടാണ്.


യൂറോപ്യൻ യൂണിയൻ വരെ ഇതിൽ ഗൗരവംപൂണ്ട് എതിരാണ്


ഫുട്ബോൾ മാച്ചുകളുടെ ലാഭം വരെ ഫലസ്തീന് കൊടുക്കുമെന്ന് നോർവേ പറഞ്ഞത് കേട്ടിരുന്നോ?


നെതന്യാഹു സംസാരിക്കാൻ വന്നപ്പോൾ യു എൻ സമ്മേളനത്തിനിടയിൽ എല്ലാ രാജ്യപ്രതിനിധികളുംഎഴുന്നേറ്റുപോകുന്നത്രകൂവിവിളിക്കുന്നത്ര എല്ലാവരും ഫലസ്തീൻ വിഷയത്തിൽ നിലപാടെടുത്തുകൊണ്ടാണ്.


അത് ലോകത്തിന്റെ മൊത്തം വിഷയമായത് കൊണ്ടാണ് ട്രംപിനും നേരിട്ടിറങ്ങേണ്ടിവരുന്നത്


ലോകനേതാക്കൾ മുഴുവൻ (ലോക ഗുരു മോദി അയൽപക്കത്ത് പോലും എവിടെയും ഇല്ലാതെപീസ് മീറ്റിൽ ഒരുമിക്കുന്നത് അതുകൊണ്ടാണ്.


ഇന്ത്യയിലെ ഫാസിസ്റ്റുകളുടെ വിഷയം മുസ്ലിംവിരോധം അവരെ മാനസികരോഗികകൾആക്കിയതാണ്


നന്മയും ശരിയും നീതിയും പ്രശ്നമാകാത്തത്ര.


അതുകൊണ്ട് തന്നെ അവർ ന്യായമുണ്ടാക്കും.


നൈജീരിയയും എത്യോപ്യയായും സുഡാനും യുക്രൈനും യമനും സിറിയയും ഒക്കെ എടുത്തുവെച്ച്ലഘൂകരിക്കരിക്കാനും സമീകരിക്കാനും ശ്രമിക്കും


എന്തിനെന്നില്ലാതെസന്ദർഭവും കരണങ്ങളും വിശദീകരിക്കാതെ.


ആത്മാർത്ഥത കൊണ്ടല്ല


മുസ്ലിംവിരോധം കൊണ്ട് ഉള്ളുപൊള്ളി തിളക്കുന്നതിനാൽ.

No comments: