ഹൈബി ഈഡനോട്:
ദുർബലരോട് ഒന്നുകൂടി ദുർബലരാവൂ, നിങ്ങൾ ഒന്നുകൂടി ശക്തർക്ക് ഒതുങ്ങിക്കൊടുക്കൂ, കീഴടങ്ങിക്കൊടുക്കൂ, ശക്തർ ഒന്നുകൂടി ശക്തരാവട്ടെ എന്നതാണോ താങ്കൾ ഉണ്ടാക്കേണ്ടസമവായം?
എന്താണ് അവിടെ പ്രശ്നം?
തട്ടമിടാതെ സ്കൂളിൽ പോകണം എന്ന സ്കൂൾ മാനേജ്മെന്റിന്റെ തെറ്റായ, സർവ്വമതസാഹോദര്യത്തിന് എതിരായ തീരുമാനം. കുട്ടിയെ ആ കാരണം വെച്ച് പുറത്താക്കുകയോ, പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്തത്.
ആ തെറ്റായ തീരുമാനം തന്നെ കുട്ടിയെ കൊണ്ടും കുട്ടിയുടെ പിതാവിനെ കൊണ്ടും നിർബന്ധിച്ച്അനുസരിപ്പിക്കുന്നതാണോ ഹൈബി ഈഡൻ താങ്കൾ ഉണ്ടാക്കേണ്ട മർമ്മപ്രധാനമായ പരിഹാരം?
സ്കൂളിനെയും സ്കൂൾ മാനേജ്മെന്റിനെയും അവരുടെ തെറ്റായ, വിവേചനപരമായ, മതസൗഹാർദ്ദംതകർക്കുന്ന തീരുമാനത്തിൽ നിന്നും തിരുത്തി തട്ടമിട്ട കുട്ടിയെ കൂടി സ്കൂളിൽ കയറ്റാൻസമ്മതിപ്പിക്കുകയല്ലേ താങ്കൾ യഥാർത്ഥത്തിൽ ഉണ്ടാക്കേണ്ടിയിരുന്ന ശരിയായ പരിഹാരം?
രോഗം മറച്ചുപിക്കൽ ചികിത്സയാണോ?
അല്ല.
രോഗം മറച്ചുപിക്കൽ രോഗം ചികിത്സിച്ചു മാറ്റുന്നതിന് തുല്യമല്ല.
മറച്ചുപിടിക്കൽ രോഗത്തെ മൂർച്ഛിപ്പിക്കൽ മാത്രമാണ്.
സ്കൂൾ അധികൃതർ കാണിച്ച രോഗം കുട്ടി സ്കൂൾ അധികൃതരെ ഭയന്ന് കീഴടങ്ങി തട്ടമിടാതെസ്കൂളിൽ പോകാൻ തുടങ്ങിയാൽ ഇല്ലാതാവുമോ?
യഥാർത്ഥ പ്രശ്നത്തെ മറച്ചുപിടിക്കാൻ ശക്തരായ പ്രശ്നക്കാരുമായി (അവരുണ്ടാക്കുന്ന പ്രശ്നം അവരെക്കൊണ്ട് നിർത്തിപ്പിച്ച് പരിഹരിക്കാതെ) ഒത്തുപോകലാണോ പ്രശ്നം പരിഹരിക്കൽ, പ്രശ്നക്കാരെ ഒതുക്കൽ?
തെറ്റായ അധികാരികളെയും അക്രമകാരികളെയും തിരുത്താനാവുകയല്ലേ, അങ്ങനെ തിരുത്താൻവേണ്ടി എന്ത് ത്യാഗവും സഹിക്കുകയല്ലേ വേണ്ടത്?
നീതി നിഷേധിക്കപ്പെടുന്ന ദുർബലനെ ശക്തന്റെ കണ്മുന്നിൽ വെച്ച് തന്നെ ചേർത്തുപിടിച്ച്, ശക്തന്റെധാർഷ്ട്യത്തിന് നേരെ വിരൽചൂണ്ടുകയായിരുന്നില്ലേ ഹൈബി ഈഡൻ താങ്കൾ ചെയ്യേണ്ടിയിരുന്നത്?
മറിച്ചുള്ളത്, താങ്കൾ ചെയ്തത്, ക്രിസ്ത്യൻ സഭക്കും അവരുടെ അധികാരത്തിനും അനീതിക്കുംമുന്നിൽ ഉള്ളാലെ ഒത്തുനിന്ന് ഓശാന പാടുകയായിരുന്നില്ലേ?
********
ഹൈബിക്ക് ക്രിസ്ത്യൻ സഭയെയും പൗരോഹിത്യത്തെയും, തന്റെ വോട്ട് ബാങ്ക് ആയത് കൊണ്ടുകൂടി,ചൊടിപ്പിക്കാൻ കഴിയില്ല.
അതുകൊണ്ട് ഹൈബി ചെയ്തത് ഇപ്പുറത്തെ കൂട്ടരോട് കീഴടങ്ങാൻ പറഞ്ഞു.
അതിൽ പ്രശ്നപരിഹാരമില്ലല്ലോ?
അത് പ്രശ്നത്തെ തന്നെ ശരിയാക്കി കാണിക്കുന്ന, രോഗം തന്നെ ആരോഗ്യമെന്ന് വരുത്തുന്ന പരിപാടി ആയിരുന്നില്ലേ?
മറിച്ച് എല്ലാറ്റിനും കാരണമായ, മതസൗഹാർദം തകർക്കുന്ന സ്കൂൾ മാനേജ്മെന്റിന്റെ തീരുമാനം തിരുത്തുകയായിരുന്നെങ്കിൽ ആ പ്രശ്നം ഹൈബി ഈഡൻ വേരിൽ നിന്ന് തന്നെ നുള്ളി അവസാനിപ്പിച്ചു എന്ന് പറയാൻ സാധിക്കും.
********
മുസ്ലിംവിരോധം മാത്രം രാഷ്ട്രീയവും ആദർശവും ആയുധവും ആക്കിയ നാടിൻ്റെയും നാട് ഭാരിക്കുന്ന പാർട്ടിയുടെയും, അവർ അതേ മുസ്ലിം വിരോധം മാത്രം വെച്ച് തന്നെ കേരളത്തിൽ ഇറച്ചുകയറാൻ ശ്രമിക്കുന്നത്തിൻ്റെയും കൂടി പശ്ചാത്തലത്തിൽ നിന്ന്, വല്ലാതെ നിഷ്കളങ്കമല്ലാതെ തന്നെ ഈ വിഷയത്തെ കാണേണ്ടതുണ്ട്.

.jpg)
No comments:
Post a Comment