ഹമാസ് എന്ത് നേടി?
സ്വാതന്ത്ര്യ സമര സേനാനികൾ സ്വാതന്ത്ര്യം കിട്ടും വരെ ഒന്നും നേടുന്നില്ല.
“നിങ്ങൾ എന്ത് നേടി, നഷ്ടം മാത്രമല്ലേ നേടിയുള്ളൂ?”എന്ന ഇതേ ചോദ്യം ബ്രിട്ടീഷുകാരുടെപാദസേവ നടത്തിരുന്നവരും സ്വാതന്ത്ര്യം കിട്ടുന്നത് വരെ സ്വാതന്ത്ര്യത്തിന് വേണ്ടിബ്രിട്ടീഷുകാരുമായി കലഹിച്ച് ജയിലിൽ പോയവരോടും ജീവിതം നഷ്ടപ്പെടുത്തിയവരോടും ചോദിച്ചുകൊണ്ടിരുന്നു.
അക്കൂട്ടർ തന്നെയാണ് ഇപ്പോഴും എപ്പോഴും അധികാരത്തിന്റെ അപ്പക്കഷണം തിന്നാൻ വിധിയുള്ളമുന്നോക്ക വിഭാഗം എന്നത് ഇന്ത്യൻ സാമൂഹ്യവ്യവസ്ഥ തീർത്ത വിധിവൈപരീത്യം.
ഹമാസ് എന്ത് നേടിയെന്ന നിങ്ങളുടെ ഓരോരുത്തരുടെയും ഈ ചോദ്യം പോലും, നിങ്ങളെക്കൊണ്ട്ഇങ്ങനെ ചിന്തിച്ച് ചോദിപ്പിച്ചത് പോലും ഹമാസിന്റെ വിജയമാണ്.
വളരെ ചെറിയൊരു പ്രദേശത്തെ വളരെ ചെറിയൊരു സംഘം ലോകത്തിന്റെ ചർച്ചാവിഷയമായിഎന്നത് ഹമാസിന്റെ വിജയമാണ്.
വൻശക്തിയും തെമ്മാടിയുമായ അമേരിക്കയും അവരുടെ ജാരസന്തതിയായ ഇസ്രായേലും രണ്ട്വർഷം ഇടതടവില്ലാതെ ആക്രമിച്ചിട്ടും ബോംബിട്ടിട്ടും തീരാത്ത ഹമാസിന്റെ വിജയം ചെറുതല്ലഎന്നുമാത്രമല്ല അവസാനം വെടിനിർത്താൻ അതേ ഹമാസിന്റെ മറുപടിക്ക് അമേരിക്കയുംഇസ്രായേലും കാത്തിനിൽക്കുന്നതും ഹമാസിന്റെ വിജയമാണ്.
ലോകരാജ്യങ്ങൾ മുഴുവൻ ഇസ്രായേലിന് എതിരെ നിൽപാടെടുത്തെങ്കിൽ, ഒരുവേള ഒരളവോളംഅമേരിക്കയെ ഒറ്റപ്പെടുത്തിയെങ്കിൽ അത് ഹമാസിന്റെ മാത്രം വിജയമാണ്.
പിന്നെ വിശ്വാസിക്ക് പോരാട്ടം സ്വാർത്ഥ-നിക്ഷിപ്ത-താല്പര്യങ്ങൾക്ക് വേണ്ടിയല്ല.
അർജുനനെ കൃഷ്ണൻ അങ്ങനെയായിരുന്നില്ല, നിക്ഷിപ്ത-താല്പര്യങ്ങൾക്ക് വേണ്ടിയായിരുന്നില്ലകളത്തിലിറക്കിയത്.
ഹമാസിന് കൃഷ്ണൻ അർജുനന് നൽകിയതിനേക്കാൾ തെളിച്ചവും വെളിച്ചവുമുള്ള കൃത്യതയുംവ്യക്തതയും നൽകുന്ന ആദർശവും വിശ്വാസവും അവരുടെ തേര് നയിക്കാനായുണ്ട്.
തോറ്റാലും ജയിച്ചാലും വിജയിക്കുന്നതാണ് ഹമാസിന്റെ തെളിച്ചവും വെളിച്ചവുമുള്ള കൃത്യതയുംവ്യക്തതയും നൽകുന്ന ആദർശവും വിശ്വാസവും.
ആയുധബലം കൊണ്ട് തോൽപ്പിക്കാനാവാത്ത വ്യക്തതയും ഉറപ്പും തെളിച്ചവും വെളിച്ചവുമുള്ളആദർശവും വിശ്വാസവും.
ഭൗതികതയിൽ ആറാടുന്നവർക്ക്, ഭൗതികത അവസാനമായി കാണുന്നവർക്ക് ഹമാസിന്റെസത്യസന്ധമായ വിശ്വാസത്തിളക്കം മനസ്സിലായിക്കൊള്ളണമെന്നില്ല.
പിന്നെ ലോകം മുഴുവനും ഇസ്രായേൽ വിരുദ്ധമായതും ഫലസ്തീൻ അനുകൂലമായതുംഅമേരിക്കയും ഇസ്രായേലും ഒറ്റപ്പെട്ടതും ഹമാസിന്റെ വലിയ നേട്ടങ്ങളല്ലാതെ പിന്നെന്താണ്??!!
ഇന്ത്യയിലെ സവർണ്ണഫാസിസ്റ്റുകളുടെ കൃമികടി നോക്കേണ്ട.
അവർക്ക് മുസ്ലീംവിരോധവും ഇസ്ലാം പേടിയും കൊണ്ട് ഭ്രാന്ത് വന്നതാണ്.
അവർ ആശയപരമായും വിശ്വാസപരമായും ഇസ്ലാമിനെ പ്രതിരോധിക്കാൻ സാധിക്കാതെവെപ്രാളപ്പെടുകയാണ്.
അതുകൊണ്ട് തന്നെ മുസ്ലീമിനും ഇസ്ലാമിനും എതിരെങ്കിൽ ഏത് അനീതിയും അക്രമവുംശരിയാണെന്ന ക്രൂരവിനോദമനസ്സിൽ എത്തിയിരിക്കുകയാണ് അവർ.
അവർ അസത്യം സത്യമാണ്, കളവ് സത്യമാണ് എന്ന നിലയിൽ എത്തിയിരിക്കയാണ്.

.jpg)
No comments:
Post a Comment