കത്തുന്ന വീട്ടിൽ നിന്ന് ഊരുന്ന പലക ലാഭം.
താടി കത്തുമ്പോൾ ബീഡി കത്തിക്കുക..
സ്വതന്ത്രചിന്തകർ എന്ന മേനിനടിച്ച് വലതുപക്ഷ ഫാസിസത്തിന് കുഴലൂത്ത് നടത്തുന്നവർ ചെയ്യുന്നത്.
വലതുപക്ഷ ഫാസിസത്തിന് കുഴലൂത്ത് നടത്താൻ വേണ്ടി ഇസ്ലാം വിമർശനം മാത്രം നടത്തുന്നവർ, സ്വതന്ത്രചിന്തകരായി മേനിനടിക്കുന്നവർ, ചെയ്യുന്നത്.
ഇസ്ലാമിനും മുസ്ലിംകൾക്കും എതിരായെരിയുന്ന ഏത് തീയിലേക്കും എണ്ണയൊഴിക്കുന്നവരവർ, എണ്ണയൊഴിക്കാൻ മാത്രം ഓങ്ങിനിൽക്കുന്നവരവർ.
ശരിയാണ്.
അവരെയും കുറ്റംപറഞ്ഞിട്ട് കാര്യമില്ല.
ശത്രുവായി എലിയെ പിടിക്കുന്ന പൂച്ചയായ ഇസ്ലാം മാത്രം.
തിന്മകളുടെയും അനീതികളുടെയും ശക്തികളെ പിടിക്കുന്ന ഏക പൂച്ച
മനുഷ്യാധികാരത്തെയും അധിനിവേശത്തെയും അക്രമങ്ങളെയുംമനുഷ്യാവകാശധ്വംസനങ്ങളെയും പൗരോഹിത്യത്തെയും അന്ധവിശ്വാസങ്ങളേയും ഒരുപോലെചോദ്യംചെയ്ത് പിടികൂടുന്ന ഏക പൂച്ച. ഇസ്ലാം.
ബാക്കിയെല്ലാം, സുന്ദരമായ പേരുകളുള്ള എല്ലാ മതങ്ങളും പാർട്ടികളും പ്രത്യേശാസ്ത്രങ്ങളും, എലിയെ പിടിക്കാത്ത വെറും കളിപ്പൂച്ചകൾ, കളിപ്പാവകൾ.
അവയെല്ലാം വെറുംവെറുതേ തിന്നുകയും ഉറങ്ങുകയും മാത്രം ലക്ഷ്യമാക്കുന്ന പൂച്ചകൾ.
വെറുംവെറുതെ തടിച്ചുകൊഴുക്കുന്ന പൂച്ചകൾ.
എന്തെങ്കിലും വിമർശിക്കാൻ മാത്രമുള്ള ഒന്നും കൊണ്ടുനടക്കാത്ത പൂച്ചകൾ.
അവയൊന്നും ഒന്നുമല്ലെന്നത് അവയുടെ വക്താക്കളെയും ഒപ്പം സ്വതന്ത്രചിന്തകരായിമേനിനടിക്കുന്നവരെയും അസ്വസ്ഥപ്പെടുത്തുന്നത് കുറച്ചൊന്നുമല്ല.
എന്നതവരെ പരസ്പരം ഇസ്ലാമിനെതിരെ ഒന്നിപ്പിക്കുന്നു.
അങ്ങനെ ഇസ്ലാമിന്റെ നേർക്ക് അവർ വരുന്നത് വല്ലാതെ വിശന്നുവലഞ്ഞാണ്.

.jpg)
No comments:
Post a Comment