ഹമാസിന് ജയിക്കാനില്ല.
ഹമാസിനോട് ആരൊക്കെയാണ് യുദ്ധം അങ്ങോട്ട് ചെന്ന് ചെയ്തത് എന്ന് നോക്കൂ.
യുദ്ധം ചെയ്തവർക്കല്ലേ യുദ്ധം ജയിക്കേണ്ടതുള്ളൂ?
ഹമാസ് വിദൂരദേശങ്ങളിൽ നിന്ന് കയറിവന്നവരും, നാട് തെണ്ടിവന്നവരും നാട്കടത്തി വന്നവരുംഅല്ല.
ഹമാസ് ആ നാട്ടുകാരാണ്, ആ നാടിന് വേണ്ടി നിലകൊള്ളുന്നവരാണ്.
അറിയുക: ഹമാസ് എന്ന വാക്കിന്റെ അർത്ഥം തന്നെ ഉശിര്, ധൈര്യം, വീര് എന്നൊക്കെയാണ്.
ലോകത്തെ ഏറ്റവും വലിയ തമ്മാടിയും വൻശക്തിയുമായ സാമ്രാജ്യത്വ അധിനിവേശ ശക്തിയുടെമുമ്പിൽ ഇടറാതെ പതറാതെ ഹമാസ് കാണിച്ചുകൊടുക്കുന്നതും ഉശിര്, ധൈര്യം, വീര് തന്നെ.
മാതൃഭൂമിയെ സ്നേഹിക്കുന്നവർക്ക്, ധീര ദേശഗാഭിമാനികൾക്ക് ഹമാസിനെ മനസ്സിലാവും.
മാതൃഭൂമിയെ അധിനിവേശപ്പെടുത്തിയവർക്ക് ഒത്താശചെയ്ത് അപ്പപ്പോൾ കിട്ടുന്ന അപ്പക്ഷണംതിന്നവർക്ക് ഹമാസിനെ മനസ്സിലാവില്ല.
മാതൃഭൂമിയെ അധിനിവേശപ്പെടുത്തിയവരുടെ ഷൂ പോളിഷ് ചെയ്തുകൊടുത്തവർക്കും ഹമാസിനെമനസ്സിലാവില്ല,
അവർക്കാർക്കും ഹമാസ് തന്നെയായ ഹമാസിന്റെ ഉശിര്, ധൈര്യം, വീര് മനസ്സിലാവില്ല.
ഹമാസ് സ്വന്തം നാടിന് വേണ്ടി ആവും പോലെ പ്രതിരോധം തീർക്കുക മാത്രമാണ്. അണ്ണാറക്കണനുംതന്നാലാവുന്നത് പോലെ.
നഷ്ടവും ലാഭവും പ്രശ്നമാക്കാതെ. നഷ്ടവും ലാഭവും തങ്ങളുടെ വിശ്വാസം തന്നെ, വിശ്വാസംനൽകുന്ന പ്രതീക്ഷ തന്നെയാക്കിക്കൊണ്ട്.
ഹമാസ് യുദ്ധം ചെയ്തിട്ടില്ല.
ഹമാസ് അവരുടെ രാജ്യത്തിന് വേണ്ടി പ്രതിരോധിച്ച് സമരം ചെയ്യുക മാത്രമാണ്. പ്രതികരിച്ച് സമരംചെയ്യുക മാത്രമാണ്.
തോൽക്കാതിരിക്കുക, യുദ്ധം തുടങ്ങിയവർ യുദ്ധം നിർത്തുക, യുദ്ധം നിർത്താൻ ഹമാസിന്റെഅനുവാദം കാത്തിരിക്കുക എന്നത്, അതും തെമ്മാടിയായ വൻശക്തിയും അവരുടെജാരസന്തതിയും അങ്ങനെചെയ്യുക എന്നത് തന്നെയാണ് ഹമാസിന്റെ വിജയം.
അന്താരാഷ്ട്ര കോടതിയും ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളും യുദ്ധക്കുറ്റവാളിയായി ഇസ്രയേലിന്റെഭരണാധികാരിയെ കണക്കാക്കുന്നു എന്നതും ഹമാസിന്റെ വിജയമാണ്.
ഐക്യരാഷ്ട്രസഭയിൽ ഇസ്രയേലിന്റെ ഈ യുദ്ധക്കുറ്റവാളിയായ ഭരണാധികാരിപ്രസംഗിക്കാൻവന്നപ്പോൾ എല്ലാവരും കൂക്കിവിളിച്ചു, ഇറങ്ങിപ്പോയി എന്നതും ഹമാസിന്റെ വിജയമാണ്.
അധിനിവേശശക്തികൾ ഫലസ്തീൻ ഭരിക്കുമെന്ന് പറഞ്ഞുകേൾക്കുമ്പോഴേക്കും സ്വരാജ്യസ്നേഹംവാഴ്ത്തുപാട്ടായി പാടുന്നവൻകാണിക്കുന്ന ആവേശം വല്ലാത്തതാണ്:
അവർക്കപ്പോൾ മാതൃഭൂമിയും മാതൃസ്നേഹവും ഒന്നും ബാധകമല്ല.
മുസ്ലീംവിരോധവും ഇസ്ലാംപേടിയും തന്നെ അവർക്ക് ഏകമുഖമുദ്ര.
ഒറ്റുകൊടുക്കുന്ന അത്തരക്കാർക്ക് സ്വാതന്ത്ര്യസമരം എക്കാലത്തും വെറും വെറുതേ ചിരിപ്പിക്കുന്ന തള്ള് മാത്രമായിരുന്നു.
********

.jpg)
No comments:
Post a Comment