അഫ്ഗാൻ മന്ത്രിയെ ബിജെപി സർക്കാർ സ്വീകരിച്ച ആതിഥ്യമര്യാദയും,
സ്ത്രീവാർത്താമാധ്യമ പ്രവർത്തകരെ മാറ്റിനിർത്തിയതും
കോൺഗ്രസ്സ് ഭരിക്കുന്ന കാലത്ത് കോൺഗ്രസ്സ് സർക്കാരാണ് കാണിച്ചിരുന്നതെങ്കിൽ ഇവിടെഎന്തൊക്കെ നടക്കുമായിരുന്നു?
എങ്കിൽ എന്തൊക്കെ ആരോപണങ്ങളും ആക്ഷേപങ്ങളും എഴുന്നള്ളിക്കുമായിരുന്നു?
തെരുവ് കലാപകലുഷിതമാക്കുമായിരുന്നില്ലേ?
ഈയൊരു കാര്യത്തിൽ മാത്രമല്ല,
പെട്രോൾ വിലയുടെ കാര്യത്തിലും,
നികുതിവർദ്ധനയുടെ കാര്യത്തിലും,
തൊഴിലില്ലായ്മയുടെ കാര്യത്തിലും,
നിത്യോപയോഗസാധനങ്ങളുടെ വിലവർദ്ധനയുടെ കാര്യത്തിലും,
പുൽവാമ-പഹൽഗാം സുരക്ഷാവീഴ്ചയുടെ കാര്യത്തിലും,
പാകിസ്താൻ നടത്തിയ കാർഗിൽ കടന്നുകയറ്റത്തിന്റെ കാര്യത്തിലും,
പാർലമെന്റ് ആക്രമണത്തിന്റെ കാര്യത്തിലും,
ഉറിയും പത്താൻ കോട്ട് സംഭവങ്ങളുടെ കാര്യത്തിലും,
ട്രംപാണ് ഓപ്പറേഷൻ സിന്ദൂർ നിർത്തിയതെന്ന് കാര്യത്തിലും,
ചൈന ഇന്ത്യൻഭൂപ്രദേശം അടിച്ചെടുത്ത് കൊണ്ടുപോയ കാര്യത്തിലും
ഒക്കെ ഇത് തന്നെ.
നിങ്ങളുടെ കാലത്ത് സംഭവിക്കുമ്പോൾ നിങ്ങൾക്കൊരു ന്യായം, ലഘൂകരണം.
മറ്റുള്ളവരുടെ കാലത്ത് അത്രക്കൊന്നുമില്ലാത്തത് സംഭവിക്കുമ്പോൾ പോലും തീർത്തുംവിപരീതമായ ന്യായം.
********
ലൊടുക്ക് ന്യായങ്ങൾ മതിയല്ലോ?
നിങ്ങൾക്ക് വേണമെങ്കിൽ അങ്ങനെ പറയും.
അല്ലെങ്കിൽ മറിച്ച് പറയും.
എന്ത്, ആര് മാറ്റി?
മലത്തെ മലം കൊണ്ടെന്നതിനെ വേണമെങ്കിൽ മുള്ളിനെ മുള്ള് കൊണ്ടെന്ന ന്യായമാക്കി മാറ്റിപ്പറയാം.
അല്ലെങ്കിൽ പൂവിനെ മലം കൊണ്ടെന്നും ആവാം.
കാരണം ഇവിടെയുള്ളത് മലത്തിന് സമാനമായത്.
അവിടെ നിന്ന് വന്നവരെ കുറിച്ച് വിധിയെഴുതാനുള്ള വിവരമില്ല

.jpg)
No comments:
Post a Comment