എല്ലാവരും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ മാത്രം ഇന്ത്യ തേനും പാലും ഒഴുകുന്ന നാടാണോ ?
അല്ല.
ഇന്ത്യക്കാർ പോലും പറയില്ല ഇന്ത്യ തേനും പാലും ഒഴുകുന്ന നാടാണെന്ന്.
വിദേശികളാരും ഒരളവുകോൽ വെച്ചും പറയാനിടയില്ല ഇന്ത്യ തേനും പാലും ഒഴുകുന്ന നാടാണെന്ന്.
എങ്കിൽ വീണ്ടുമൊരു ചോദ്യം:
പ്രത്യേക മതന്യൂനപക്ഷക്കാർക്ക്, പ്രത്യേകിച്ചും മുസ്ലിംകൾക്ക് മാത്രമായി ഇന്ത്യയിൽ തേനും പാലും ഒഴുകുന്നുണ്ടോ?
ഇല്ല.
പ്രത്യേകിച്ചും വർത്തമാനകാല ഇന്ത്യയിൽ വലിയ ചോദ്യചിഹ്നമായി മാറി പീഡിപ്പിക്കപ്പെടുന്നമുസ്ലിംകൾക്ക് അങ്ങ് ബഗ്ലാദേശിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും കുടിയേറാൻ മാത്രം ഇന്ത്യയിൽ തേനും പാലും ഒഴുകുന്നുണ്ടോ?
ഇല്ല.
ഇന്ത്യയിൽ തേനും പാലും ഒഴുകുന്നില്ലെങ്കിൽ , വർത്തമാനകാല ഇന്ത്യയിലേക്ക് എന്തിന് മുസ്ലിംകൾ അവർ സുരക്ഷിതരായിരിക്കുന്ന അയൽരാജ്യങ്ങളിൽ നിന്ന്, മുസ്ലീം രാജ്യങ്ങളിൽ നിന്ന്, നുഴഞ്ഞ് കയറിവരണം?
ഇവിടെ ചോദ്യചിഹ്നമായി മാറാനും പീഡിപ്പിക്കപ്പെടാനും വർഗ്ഗീയ കലാപങ്ങളിൽ കൊല്ലപ്പെടാനും വേണ്ടിയോ അയൽരാജ്യങ്ങളിൽ നിന്ന് മുസ്ലിംകൾ ഇന്ത്യയിലേക്ക് കയറിവരേണ്ടത്?
മറ്റൊരു വാദം പശ്ചിമ ബംഗാളിലും ആസ്സാമിലും മുസ്ലിംകൾ വല്ലാതെ കൂടുന്നു, അങ്ങനെ വല്ലാതെ കൂടുന്നത് ബംഗ്ലാദേശിൽ നിന്ന് മുസ്ലിംകൾ തേനും പാലും ഒഴുകുന്ന ഇന്ത്യയിലേക്ക് വല്ലാതെ അതിർത്തികടന്ന് കുടിയേറുന്നത് കൊണ്ടാണ് എന്നതാണ്.
എങ്കിൽ മറിച്ചൊന്ന് ചോദിക്കട്ടെ.
ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് വല്ലാതെ അതിർത്തികടന്ന് കുടിയേറുന്നത് കൊണ്ടാണ് ഇന്ത്യയിലെ പശ്ചിമ ബംഗാളിലും ആസ്സാമിലും മുസ്ലിംകൾ വല്ലാതെ കൂടുന്നതെങ്കിൽ ബംഗ്ളാദേശിലെ മുസ്ലിം ജനസംഖ്യ കുറയേണ്ടേ?
ബംഗ്ലാദേശിലും മുസ്ലിം ജനസംഖ്യ വല്ലാതെ കൂടുക തന്നെയാണല്ലോ?
സംഗതി ചേരുംപടി ചേരുന്നില്ലല്ലോ?
ആകയാൽ ചേരുന്നത്: ഇത്തരം കളവുകൾ കൊണ്ട് വലതുപക്ഷ ഭരണകൂട പാർട്ടിയുടെ ഏക അജണ്ടയും ആദർശവും ആയുധവും ആയ മുസ്ലിംവിരോധം പതിവുപോലെ ആളിക്കത്തിക്കാം …..
പിന്നെ ചേരുന്നത് : ഹിന്ദുവർഗീയതയുടെ അഗ്നികുണ്ഡത്തിലേക്ക് കൂടുതൽ കൂടുതൽ ഇന്ധനം ഒഴിച്ചുകൊടുക്കാം…
*********
പിന്നാക്കത്തിൽ പിന്നാക്കമാണ് ഇന്ത്യ എല്ലാ മേഖലയിലും. സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും കാര്യത്തിൽ വരെ.
ഭരണകൂട പിന്തുണയോടെ സമാധാനവും സുരക്ഷിതത്വവും കളയുന്ന ഏക നാട് കൂടിയാണ് ഇന്ത്യ.
എല്ലാ ഇന്ത്യക്കാരും ഒരുപോലെ ഇക്കാര്യം അറിയുന്നു.
വിദ്യാഭാസവും ബോധവും വിവരവും ഉള്ള ഇന്ത്യക്കാർ, അതിലേറെയും ഗുജറാത്തികൾ, സുരക്ഷിതത്വവും സമാധാനവും നിലവാരമുള്ള ജീവിതവും തേനും പാലും അന്വേഷിച്ച്പുറംരാജ്യങ്ങളിലേക്ക് പോകുന്നു. പുറം രാജ്യങ്ങളിൽ പൗരത്വം ആഗ്രഹിക്കുന്നു, ആവുന്നത്രനേടുന്നു.
ഇന്ത്യയിൽ ജനിച്ചുപോയതിൽ ഖേദിക്കുന്നവരും, യൂറോപ്യൻ-അമേരിക്കൻ രാജ്യങ്ങളിൽ ജനിച്ചെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നവരുമാണ് വിദ്യാഭാസവും ബോധവും വിവരവും ഉള്ള ജനങ്ങളധികവും.
ഭാരത് മാതാ കീ ജയ് പറയുന്നവന്റെ മക്കളടക്കം.
വിദ്യാഭാസവും ബോധവും വിവരവും ഇല്ലാത്തവന് ഇന്ത്യയെന്തെന്നും ഇന്ത്യക്കപ്പുറം എന്തെന്നും അറിയില്ല എന്നാകയാൽ അങ്ങനെയൊന്നും ചിന്തിക്കാൻ വകുപ്പുമില്ല.

.jpg)
No comments:
Post a Comment