Tuesday, October 28, 2025

നാശത്തിന് ഒരു പ്രത്യേകതയുണ്ട്. നശിക്കുമ്പോഴും വളരുന്നുവെന്ന് അവർ അഹങ്കരിച്ചുകൊണ്ടിരിക്കും.

 നാശത്തിന് ഒരു പ്രത്യേകതയുണ്ട്


കൂടെ യാഥാർത്ഥ്യവുമായി പുലബന്ധമില്ലാത്ത പൊങ്ങച്ചം ഉണ്ടാവും.. 


നാശത്തിനുള്ളിൽ കിടന്ന് നശിക്കുന്നവർക്ക് നശിക്കുകയാണെന്ന് മനസ്സിലാവില്ല.


നശിക്കുമ്പോഴും വളരുന്നുവെന്ന്  അവർ അഹങ്കരിച്ചുകൊണ്ടിരിക്കും.


യഥാർത്ഥ ഇന്ത്യൻ ചിത്രം.

*******

അമ്മയെ കൊന്നവരും കൊല്ലുന്നവും ആരാണെന്നറിയാം


അവർ മുൻപിൽ തന്നെയുണ്ട്


പക്ഷേ അവരാണെന്ന് മാത്രം പറയാൻ സാധിക്കുന്നില്ല.


അഥവാ അവരാണെന്ന് പറഞ്ഞാൽപറയാൻ തുനിഞ്ഞാൽഅല്ലെങ്കിൽ പറയുമെന്നായാൽബാക്കിയാവില്ലെന്ന പേടി


ഇന്ത്യയിലെ അവസ്ഥ.


*******

ഒരു സമൂഹം നശിച്ചുതുടങ്ങുമ്പോൾ വിഡ്ഢികൾ നേതാക്കളാവുംഅവരുടെ ഭരണാധികാരികളാവും


ഒന്നിനും കൊള്ളാത്ത വിഡ്ഢികളെ ഗുരുക്കന്മാരും വിശ്വഗുരുക്കന്മാരുമായി വാഴിക്കുംവാഴ്ത്തിപ്പാടും.


*******


സനാതനധർമ്മത്തിന്റെ കാൽപനിക ചാരുകസേര ദർശനം പറയുന്നവർക്ക് ആളിക്കത്തുന്ന തീയുംഅതിൽ വെന്തിരിയുന്നവരും വെറും കാഴ്ച മാത്രം


അവർ കത്തുന്ന തീയിൽ എണ്ണ ഒഴിക്കുംഎണ്ണ ഒഴിക്കുന്നത് നോക്കി നിൽക്കും


ഒന്നുമില്ലെന്ന മട്ടിൽ ഒന്നും മനസ്സിലാവാത്ത മട്ടിൽ


വെറും ക്രൂരവിനോദികളായി മാത്രം.


********


പാമ്പ് എങ്ങിനെ കരയിലെ ജീവിയായി എന്ന ചോദ്യം ഒരു നിലക്കും അർഹതയില്ലാത്തഎന്നാൽഇപ്പോൾ ഇന്ത്യ ഭരിക്കുന്ന പാർട്ടി എങ്ങനെ ഇന്ത്യ ഭരിക്കുന്ന പാർട്ടിയായി എന്ന ചോദ്യംപോലെയുള്ളത്.


********

ഇന്ത്യ ഭരിക്കുന്ന പാർട്ടിയും പരിവാരങ്ങളും അധികാരനേട്ടം മാത്രം ലക്ഷ്യമിട്ട്കുഞ്ഞുകുട്ടികളടക്കമുള്ള മഹാഭൂരിപക്ഷം ഇന്ത്യക്കാരുടെയും മനസ്സിനെ എത്രത്തോളംവൃത്തികെടുത്തിയിരിക്കുന്നുവിഷലിപ്തമാക്കിയിരിക്കുന്നുക്രൂരമാക്കിയിരിക്കുന്നു എന്നതും


അത് ഭാവിയിൽ രാജ്യത്ത് ഉണ്ടാക്കിയേക്കാവുന്ന ഭവിഷ്യത്തുകളും ദൂരവ്യാപക പ്രത്യാഘാതങ്ങളുംഎന്തൊക്കെയാവും എന്നതും,


ആർക്കും മനസ്സിലാവുന്നില്ല.


********

ഒരു ഗെയിമിംഗ് പ്ലാറ്റ്ഫോർമിൽ കുഞ്ഞുകുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്നത്വീക്ഷിക്കാനും കേൾക്കാനും ഇടയായി


എത്ര അന്ധമായും ക്രൂരമായും വെറുപ്പോടെയും ആണ്  കുട്ടികൾ വളരെ ലാഘവത്വത്തോടെസംസാരിക്കുന്നത് എന്നത് ശരിക്കും പേടിപ്പിച്ചു


പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ


ഒന്നല്ലഒരു കുറെഅപവാദമില്ലാതെ


ഉത്തരേന്ത്യയിൽ നിന്നുള്ളവർ

അവരെന്തൊക്കെയാണ് പറഞ്ഞുകൊണ്ടിരുന്നത് എന്നറിഞ്ഞിരുന്നെങ്കിൽ ഇവ്വിധം ആരും മറിച്ചൊന്ന്പറയില്ല


അത്രക്ക് വെറുപ്പും വിഭജനവും ശത്രുതയും അക്രമവാസനയും നിറഞ്ഞ സംസാരങ്ങൾ.


ഇന്ത്യയിൽ ഭീകരതയുടെയും ക്രൂരതയുടെയും തീവ്രതയുടെയും മൊത്തക്കച്ചവടം തന്നെനടത്തുന്നവർ അധികാരം നേടിയ വഴി ഇത്രമാത്രം വൃത്തികേട്ടതെന്നതിന് വേറെ തെളിവ്വേണ്ടാത്തവിധം.

No comments: