തമിഴ് നടൻ വിജയിനെ ഉത്തരവാദിത്തബോധമുള്ള രാഷ്ട്രീയനേതാവാണോ എന്ന് ചോദ്യം ചെയ്യുന്നവരോട്:
ബിജെപി ഒരുക്കുന്ന കെണിയിൽ വീണുകൊടുക്കുന്നതാണോ ഉത്തരവാദിത്തബോധമുള്ളരാഷ്ട്രീയനേതാവിന്റെ ഉത്തരവാദിത്തബോധമുള്ള രാഷ്ട്രീയ പ്രവർത്തനം?
പൂർണ്ണ സുരക്ഷ ഉറപ്പാക്കി മാത്രം, ഫുൾ പട്ടാളപൊലീസ് എസ്കോർട്ടിൽ മാത്രം യാത്ര പോകുന്ന മോദി ഉത്തരവാദിത്തബോധമുള്ള രാഷ്ട്രീയനേതാവാണോ?
ഇന്ത്യക്കാരായ ഓരോ പൗരനും ബാധകമായ പേടിയും സുരക്ഷാഭീഷണിയും തന്നെയല്ലേ പ്രധാനമന്ത്രിക്കും ബാധകമായത്?
പ്രധാനമന്ത്രി ആയത് കൊണ്ട് സുരക്ഷയും പേടിയും അതല്ലാതാവുമോ?
ഇന്ത്യക്കാരായ ഓരോ പൗരന്റെ ജീവനും പ്രധാനമന്ത്രിയുടെ ജീവനും ഏതർത്ഥംത്തിലും ജനാധിപത്യപരമായും തുല്യമാണ്.
അങ്ങനെ ആവുന്നില്ലെങ്കിൽ ജനങ്ങളും ആ പ്രധാനമന്ത്രിയും ജനാധിപത്യത്തിൽ നിന്നും എത്രയോ അകലെയാണ് എന്നാണർഥം.
അങ്ങനെ അകലെയാണെങ്കിൽ ജനാധിപത്യം മോഷണം പോയിരിക്കുന്നു എന്നുവേണം കരുതാൻ.
പ്രധാനമന്ത്രി അല്ലാത്തവർക്ക് സുരക്ഷാഭയം പാടില്ലെന്നുണ്ടോ?
വിജയിന്റെ സുരക്ഷാഭയവും പ്രധാനമന്ത്രിയുടെയും മറ്റേതൊരു സാധാരണ ഇന്ത്യൻപൗരന്റെയും തമ്മിൽ എന്തിന് വ്യത്യാസം കാണണം?
********
ഇന്ത്യൻ പൗരന്മാരെല്ലാം തുല്യരാണ്.
ഇനി, സുരക്ഷയുടെ വിഷയമാണെങ്കിൽ എന്തേ പ്രധാനമന്ത്രിക്കുള്ള പേടി വിജയ്ക്ക് ഉണ്ടായിക്കൂടെ?
ഉത്തരേന്ത്യയിലെ ജനങ്ങളിൽ ഓരോരുത്തർക്കും നിലവിൽ തന്നെയുണ്ട്.
അവിടത്തെ സുരക്ഷാ റിപ്പോർട്ട് ഒന്ന് പഠിച്ചുനോക്കൂ.
ലോകത്ത് തന്നെ മനുഷ്യനും ജനജീവിതത്തിനും ഏറ്റവും സുരക്ഷ കുറഞ്ഞ സ്ഥലം ഉത്തർപ്രദേശാണ്, ഉത്തരേന്ത്യ മൊത്തവുമാണ്.
ജനങ്ങളെ പേടിച്ച് സുരക്ഷ ഏർപ്പെടുത്തേണ്ടി വരുന്ന പ്രധാനമന്ത്രിയുടെ കാര്യമൊന്ന് ഓർത്തുനോക്കൂ.
അയാളുടെ വാചോടാവത്തിലൊഴികെ ജനങ്ങളിൽ നിന്ന് എത്ര അകലെയാണ് ആ പ്രധാനമന്ത്രി?
കുറ്റവാളികൾക്ക് എപ്പോഴും പേടിക്കേണ്ടിവരും എന്നാണോ അല്ലെങ്കിൽ പുണ്യവാളൻമാർക്ക് എപ്പോഴും പേടിക്കേണ്ടിവരും എന്നാണോ ഇതിനർത്ഥം?
******
ഒരു സുരക്ഷയും ഇല്ലാതെ യാത്ര ചെയ്യുന്നതിനിടയിൽ സുരക്ഷാഭീഷണി ഉണ്ടാവുമ്പോൾ വിജയ്നിന്നുകൊടുക്കാത്തിനെ, ബിജെപി ഒരുക്കുന്ന കെണിയിൽ വിജയ് വീണുകൊടുക്കാത്തതിനെഎന്തിന് കുറ്റപ്പെടുത്തണം?
ബിജെപി ഒരുക്കുന്ന കെണിയിൽ വീണുകൊടുക്കുന്നതാണോ ഉത്തരവാദിത്തബോധമുള്ളരാഷ്ട്രീയനേതാവിന്റെ ഉത്തരവാദിത്തബോധമുള്ള രാഷ്ട്രീയ പ്രവർത്തനം?
********
ജനാധിപത്യത്തിലെ പ്രധാനമന്ത്രി ജനങ്ങളിൽ ഒരാളായി ജനങ്ങളെ പോലെ ആവേണ്ട ആളാണ്.
ജനങ്ങളെ പേടിച്ച് സുരക്ഷ ഒരുക്കേണ്ടിവരുന്ന പ്രധാനമന്ത്രി ജനങ്ങളിൽ നിന്നകലെയാണ്, ജനാധിപത്യത്തിൽ നിന്നകലെയാണ്.

.jpg)
No comments:
Post a Comment