പ്രധാനപ്പെട്ട ആറുകാര്യങ്ങളാണ് മനുഷ്യവിത്തായ ആദം എന്താണ്, എന്താവും, എന്തിന് വേണ്ടിജീവിക്കും, എങ്ങനെ ലോകത്തെ കൈകാര്യം ചെയ്യും എന്നത് സംബന്ധിച്ച് വ്യക്തമായും സ്പഷ്ടമായും ഖുർആൻ പറഞ്ഞത്, സൂചിപ്പിച്ചത്.
ഒന്ന്: മനുഷ്യൻ മണ്ണിൽ നിന്നെന്ന പോലെ വേഗതയിൽ നിന്നുകൂടിയാണ് ( വേഗതാബോധത്തിൽനിന്ന്) സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ഭൂമിയായ മണ്ണിൽ ജീവിക്കുന്ന, മണ്ണിലേക്ക് മടങ്ങുന്ന ജീവികളിൽ എല്ലാ വിഭാഗവുംകാലാകാലങ്ങളിലായി ഒരേ വേഗതയിൽ ജീവിക്കുമ്പോൾ മനുഷ്യൻ മാത്രം വേഗത കൂട്ടിയവനായി.
എന്നുമാത്രമല്ല, മനുഷ്യന്റെ കണ്ടുപിടുത്തങ്ങളുടെയും പുരോഗതിയുടെയും വളർച്ചയുടെയുംആകത്തുക തന്നെ വേഗതയും വേഗതക്ക് വേണ്ടിയുള്ളതും എന്നായി.
രണ്ട്: മനുഷ്യൻ ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധി (ഖലീഫ).
“നാം മാലാഖകളോട് പറഞ്ഞ സന്ദർഭം: നാം ഭൂമിയിൽ ഒരു പ്രതിനിധിയെ (ഖലീഫയെ) (മേൽനോട്ടക്കാരനെ) ഉണ്ടാക്കുന്നു” (ഖുർആൻ).
അതുകൊണ്ട് തന്നെ മനുഷ്യൻ:
ഏത് കാലത്തും ഏത് കോലത്തിലും സ്വാഭാവികമായും അധികാര മേൽനോട്ട സ്വഭാവം കാണിക്കും, ഏതർത്ഥത്തിലായാലും ദൈവിക അധികാര സ്വഭാവം കാണിക്കും എന്നർത്ഥം. എല്ലാറ്റിനും മേലെആയി മനുഷ്യൻ നിൽക്കും എന്നർത്ഥം.
മൂന്ന്: ദൈവത്തിന്റെ പ്രതിനിധിയായമനുഷ്യന് (ഖലീഫക്ക്) തന്റെ പ്രാതിനിധ്യം പൂർണമായുംഭാഗിയായും നടത്താൻ വേണ്ട എല്ലാതരം അറിവുകളും ഉത്തരവാദിത്തവും ആദമെന്ന വിത്തിൽനൽകിയിരുന്നു, നിക്ഷിപ്തമാക്കിയിരുന്നു എന്നും ഖുർആൻ അർത്ഥശങ്കക്കിടയില്ലാത്ത വിധംപറഞ്ഞുവെച്ചു.
“ആദമിനെ എല്ലാ നാമങ്ങളും (സംഗതികളും) പഠിപ്പിച്ചു” (ഖുർആൻ).
എല്ലാ അറിവുകളും നാമങ്ങളാണ്. എല്ലാ ക്രിയയും കർമ്മയും ഫലത്തിൽ ഭാഷയിലാകുമ്പോൾഅതാത് സംഗതികൾക്കും പരിപാടികകൾക്കും പ്രവർത്തനങ്ങൾക്കുമുള്ള നാമങ്ങളാണ്, പേരുകളാണ്.
ഒരു നാമം പഠിക്കുമ്പോൾ അതെന്താണെന്നും എന്തിനാണെന്നും ഉള്ള അറിവ് കൂടി നൽകപ്പെടുന്നു. എല്ലാം ആദമിൽ സാധ്യതയായും വാസ്താവികമായും നിറച്ചും നിക്ഷിപ്തമാക്കിയും വെച്ചിരിക്കുന്നുഎന്നർത്ഥം.
അറിവുകൾ നൽകി മാത്രം മനുഷ്യനെ വെറുതെ വിട്ടില്ല.
അറിവിനോടൊപ്പം വേണ്ട, അറിവിനനുസരിച്ച് പ്രവർത്തിക്കാൻ വേണ്ട ഉത്തരവാദിത്തബോധവുംനൽകി.
“നിശ്ചയമായും നാം ഉത്തരവാദിത്തം (അമാനത്ത്) എന്നതിനെ ഭൂമിയുടെയും പർവ്വതങ്ങളുടെയുംമേൽ (ആകാശഭൂമികളിലെ എല്ലാറ്റിനും മുമ്പിൽ)(ഏറ്റെടുക്കാൻ വേണ്ടി) വെച്ചു. അവയെല്ലാംപേടിച്ചകന്ന്, (ഉത്തരവാദിത്തബോധം) ഏറ്റെടുക്കുന്നതിനെ നിരാകരിച്ചു. (പക്ഷേ) മനുഷ്യൻഅതേറ്റെടുത്തു. അവൻ (മനുഷ്യൻ) അങ്ങേയറ്റം അക്രമിയും അഞ്ജനും ആയിരിക്കുന്നു“ (ഖുർആൻ)
വിത്തിൽ നൽകിയ, വിത്തിൽ സന്നിവേശിപ്പിച്ച അറിവും ഉത്തരവാദിത്തബോധവും മാത്രം പോര.
അറിവും ഉത്തരവാദിത്തബോധവും വെച്ച് കാര്യങ്ങൾ നടത്താനുള്ള അധികാരവും നിയന്ത്രണവുംആദമിന് കിട്ടണം, വേണം. ചുറ്റുവട്ടം അതിനായി വിധേയപ്പെടണം.
അതുകൊണ്ട്…
നാല്: പ്രപഞ്ച ചാലകശക്തികൾ (ദേവീ ദേവൻമാർ) (മാലാഖകൾ) അറിവുള്ള, അറിവ് കൊണ്ട്മുന്നിൽ നിന്ന മനുഷ്യന് (ആദമെന്ന ആദ്യവിത്തിന്) വിധേയപ്പെട്ടു.
“നാം മാലാഖകളോട് (പ്രപഞ്ച ചാലകശക്തികളോട്, ദേവീ ദേവന്മാരോട്) ആവശ്യപ്പെട്ട സന്ദർഭം: നിങ്ങൾ (അറിവുകൊണ്ട് മികച്ചുനിൽക്കുന്ന) ആദമിന് സാഷ്ടാംഗപ്പെടുക (വിധേയപ്പെടുക)“ ( ഖുർആൻ)
മാലാഖകൾ ( ദേവീ ദേവന്മാർ) വെളിച്ചം കൊണ്ടാണുണ്ടായത് (ആ നിലക്ക് അഗ്നിയിൽ നിന്നാണ്) എന്നത് ഖുർആൻ ആദ്യമേ വ്യക്തമാക്കിയതാണ്.
വെളിച്ചം കൊണ്ടുണ്ടായ മാലാഖകൾ ( ദേവീ ദേവന്മാർ) മനുഷ്യന് കീഴ്പ്പെട്ടു എന്നുപറഞ്ഞാൽവെളിച്ചത്തിന്റെ വേഗത മനുഷ്യന് കൈവരിക്കാനും കീഴ്പ്പെടുത്താനും ഉപയോഗിക്കാനും സാധിക്കുംഎന്നർത്ഥം.
മനുഷ്യൻ എങ്ങനെ ഇന്ന് കാണുന്ന എല്ലാം ചെയ്യുന്നവനും, ആകാശം കീഴടക്കുന്നവനും ആയിഎന്നതിനുള്ള അനുമതിപത്രമാണ് മാലാഖകൾ ( ദേവീ ദേവന്മാർ) മനുഷ്യന് കീഴ്പ്പെട്ടുഎന്നുപറഞ്ഞാൽ അർത്ഥം, സൂചന.
അറിവും ഉത്തരവാദിത്തബോധവും നൽകപ്പെട്ടവൻ മനുഷ്യൻ.
അറിവുള്ള മനുഷ്യന് പ്രപഞ്ചചാലകശക്തികൾ വിധേയപ്പെട്ടു, വിധേയപ്പെടും.
ഖുർആൻ പറഞ്ഞതിന്റെ രത്നച്ചുരുക്കം അതാണ്.
അഞ്ച്: അറിവുള്ള ആദമിന് (മനുഷ്യന് മുമ്പിൽ) സാഷ്ടാംഗപ്പെടാതെ നിന്ന (വിധേയപ്പെടാതെനിന്ന), നിരാശപ്പെട്ട്, അഹങ്കാരം കൊണ്ടും അസൂയ കൊണ്ടും മാറിനിന്ന, അറിവ് കൊണ്ട് മികച്ചആദമിന് സാഷ്ടാംഗപ്പെടാൻ (വിധേയപ്പെടാൻ) വിസമ്മതിച്ച മാലാഖ (പ്രപഞ്ച ചാലകശക്തി) (ദേവി / ദേവൻ) പിശാചായി.
“അവരൊക്കെയും (പ്രപഞ്ച ചാലകശക്തികളൊക്കെയും) സാഷ്ടാംഗപ്പെട്ടു. ഇബ്ലീസ്(നിരാശപ്പെട്ടവൻ) ഒഴികെ. അവൻ നിഷേധിച്ചു (ധിക്കരിച്ചു), അഹങ്കരിച്ചു, (എന്നിട്ടോ?) സത്യംമറച്ചുവെക്കുന്നവരിൽ (കാഫിറുകളിൽ) പെടുകയും ചെയ്തു.” ( ഖുർആൻ)
ഇങ്ങനെയൊക്കെ എല്ലാം സന്നിവേശിപ്പിക്കപ്പെട്ട് ഭൂമിയിലെ പ്രതിനിധിയായ (ഖലീഫയായ) മനുഷ്യൻതന്റെ അധികാരവും അധികാരം നടത്താൻ വേണ്ടി ഉണ്ടായ അറിവും, അറിവ് കൊണ്ടുണ്ടായഅധികാരവും നിയന്ത്രണവും വെച്ച് താന്തോന്നി ആകാമോ?
ഇല്ല.
പകരം ഇതൊക്കെ വെച്ചും മനുഷ്യൻ എങ്ങനെ ജീവിക്കണം, എന്തിന് വേണ്ടി ജീവിക്കണം എന്നതുംഖുർആൻ വ്യക്തമാക്കി.
ആറ്: പ്രപഞ്ച ചാലകശക്തികൾക്കും അപ്പുറമുള്ള (മാലാഖകൾ തന്നെയായ ദേവീദേവന്മാർക്കുംഅപ്പുറമുള്ള) പ്രപഞ്ച ചാലകശക്തികൾക്കും നിദാനമായ ശക്തിക്ക് വഴിപ്പെട്ടു സമർപ്പിച്ച്ജീവിക്കണം.
“മനുഷ്യരെയും(ഗോചരമായവരേയും) ജിന്നിനെയും (അഗോചരമായവരേയും) നാം നമുക്ക്വഴിപ്പെടാനല്ലാതെ (അടിമപ്പെടാനാല്ലാതെ) സൃഷ്ടിച്ചിട്ടില്ല.” ( ഖുർആൻ)
ആദം എന്ന മനുഷ്യന്റെ ആദ്യവിത്തിൽ തന്നെ നടന്ന, സന്നിവേശിപ്പിച്ച ആറ് കാര്യങ്ങളാണ് മുകളിൽപറഞ്ഞത്.
വിത്തിലുള്ളതാണ് കാലക്രമേണ മനുഷ്യനിൽ തെളിയുന്ന, മനുഷ്യനുണ്ടാക്കുന്ന എല്ലാ കാര്യങ്ങളും, നേട്ടങ്ങളും പുരോഗതികളും.
വിത്തിലുള്ള ഗുണവിശേഷം തന്നെയാണ് മരമായി കൊമ്പിലും തടിയിലും പൂവിലും പഴത്തിലുംഉണ്ടാവുക.
വിത്തിലുള്ള ഗുണവിശേഷം തന്നെയാണ് മരമായ കൊമ്പിലുണ്ടാവുന്ന ഇലകളും പഴങ്ങളുംപൂവുകളും.
മനുഷ്യന്റെ വിത്തിൽ (ആദമിൽ ) ചെലുത്തിയ കാര്യമാണ് എല്ലാ മനുഷ്യരും അധികാരബോധവുംഅധികാരസ്വഭാവവും (ഖിലാഫത്ത് ബോധം) ഉള്ളവരായിരിക്കുമെന്നത്.
വിത്തിൽ ചെലുത്തിയ ഗുണമായ, പ്രതിനിധി എന്ന നിലക്കുള്ള മേൽനോട്ട സ്വഭാവവുംഅധികാരമനസ്സും കാണിക്കുന്ന ദൈവത്തിന്റെ പ്രതിനിധി (ഖലീഫ) ആവുന്നത് മനുഷ്യർമൊത്തമാണ്.
അല്ലാതെ ഏതെങ്കിലും മനുഷ്യർ മാത്രവും മനുഷ്യരിൽ ഏതെങ്കിലും വിഭാഗം മനുഷ്യരും മാത്രമല്ല.
ഖലീഫ എന്ന പ്രതിനിധി ആവുന്നതും അധികാര-പ്രാതിനിധ്യ സ്വഭാവം കാണിക്കുന്നതും മനുഷ്യർമൊത്തം.
ആവും വിധം, തങ്ങൾക്കാവുന്ന സമയത്തിലും സ്ഥലത്തിലും മേഖലയിലും എല്ലാ മനുഷ്യരുംഒരുപോലെ തങ്ങളുടെ അധികാര മേൽനോട്ട പ്രാതിനിധ്യ സ്വഭാവം കാണിക്കുന്നസ്വഭാവക്കാരായിരിക്കും എന്നർത്ഥം.
മുസ്ലിമോ കൃസ്ത്യാനിയോ ഹിന്ദുവോ യൂറോപ്യനോ അമേരിക്കക്കാരനോ ഏഷ്യക്കാരനോവെളുത്തവനോ കറുത്തവനോ മാത്രമല്ല അധികാര മേൽനോട്ട പ്രാതിനിധ്യ സ്വഭാവം കാണിക്കുക.
എല്ലാ മനുഷ്യരും തന്നെയാണ്.
അവസരം ഒത്തുവരുമ്പോൾ, വിത്ത് മുളച്ച് വലുതാവുമ്പോൾ എന്നപോലെ എല്ലാ മനുഷ്യരുംഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ അധികാര മേൽനോട്ട സ്വഭാവം കാണിക്കും എന്നർത്ഥം.
മനുഷ്യനിലെ സ്വതസിദ്ധ സ്വഭാവമാണ് പ്രതിനിധിയായ മനുഷ്യൻ അധികാരഭാവം കാണിക്കുകഎന്നത് എന്നർത്ഥം.
മനുഷ്യൻ ആവാൻ സാധ്യതയുള്ള എല്ലാ സംഗതികളും ആദമെന്ന ആദ്യ വിത്തിൽചെലുത്തപ്പെടുകയും സന്നിവേശിക്കപ്പെടുകയും ചെയ്തത് കാരണം ഈ സംഗതികൾ ഏതെങ്കിലുംകോലത്തിൽ ഏതെങ്കിലും ഇടങ്ങളിൽ പുറത്ത് വരും.

.jpg)
No comments:
Post a Comment